ഇന്നലെ ഞാൻ ബഹിരാകാശ യാത്രയുടെ സാധ്യതകളെ കുറിച്ച് പറയുകയുണ്ടായി. ഞാൻ പറയാത്ത ഒരു കാര്യം എന്തെന്നാൽ, ചൊവ്വ ഗ്രഹം പോലുള്ള ഗ്രഹങ്ങൾ നമ്മുടെ ഒഴിവുദിവസം ചെലവഴിക്കേണ്ട സ്ഥലമായി മാറുമെങ്കിലും, നമ്മുടെ ഏറ്റവുമടുത്ത നക്ഷത്രത്തിലേക്ക് നമുക്കെപ്പോൾ എത്താൻ കഴിയുമെന്നതിനെക്കുറിച്ചു നമ്മുക്കിപ്പോഴും ഒരു ധാരണ ഇല്ല. ഇപ്പോഴത്തെ കണക്കുകൂട്ടലുകൾ അനുസരിച്ച്, നമ്മൾ ഇപ്പോൾ ഇവിടെനിന്ന് തിരിക്കുകയാണെങ്കിൽ, അവിടെ എത്തുമ്പോഴേക്കും എന്നത്തേക്കോ മരണപ്പെട്ടിരിക്കും. അതിലത്ര സന്തോഷപ്രദമായി ഒന്നും കാണുന്നില്ല.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

എല്ലാ മേടം രാശിക്കാരുടേയും സാഹചര്യങ്ങൾ നിങ്ങളെ ഗാർഹിക കാര്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ നൽകാൻ പ്രേരിപ്പിക്കും, അതിപ്പോൾ നിങ്ങളിൽ വലിയ ആഗ്രഹങ്ങൾ നേടുക വഴി ജീവിതം സുഗമമാക്കാനായി പദ്ധതികൾ തയ്യാറാക്കിയവർ വരെ ഇതിൽ ഉൾപ്പെടും. ഹൃദയസംബന്ധമായ കാര്യങ്ങളാണെങ്കിൽ നിങ്ങളിപ്പോൾ തന്നെ നിങ്ങളുടെ പങ്കാളിയോട് കാര്യം തുറന്നു പറയണം, അവർക്ക് നിങ്ങളുടെ മനസ് വായിക്കാൻ സാധിക്കില്ല.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ പദ്ധതികളും ആശയങ്ങളും അവതരിപ്പിക്കുമ്പോൾ പൂർവ്വകാലത്തിൽ നേരിട്ട ബുദ്ധിമുട്ടുകൾ ഒന്നും തന്നെയില്ലാതെ സുഗമമായി ചെയ്യാൻ സാധിക്കുന്നൊരു കാലഘട്ടത്തിലേക്കാണ് നിങ്ങൾ കടന്നു ചെല്ലുന്നത്. ചുരുക്കി പറഞ്ഞാൽ സുഹൃത്തുക്കളും പങ്കാളികളും നിങ്ങളുടെ വിവേകപൂർണമായ ആശയങ്ങൾ അംഗീകരിക്കാനുള്ള സാധ്യതകൾ കൂടുതലാണ്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഇത് തീർച്ചയായും നിങ്ങളുടെ പരീക്ഷണ കാലഘട്ടമാണ്. ബുധന്റെയും ശുക്രന്റെയും, നിങ്ങളുടെ ചാർട്ടിലെ ജിജ്ഞാസുവായ മേഖലകളിലൂടെയുള്ള വിചിത്രവും പ്രലോഭനപരവുമായ ചലനങ്ങൾ, നിങ്ങളുടെ സാധാരണ ബുദ്ധിമുട്ടുകളെവരെ വർധിപ്പിക്കുന്നു. നിങ്ങൾ നിങ്ങളുടെ പരിധിയുടെ അങ്ങേറ്റമെത്തിയെങ്കിൽ അതിൽ അത്ഭുതപ്പെടാനായി ഒന്നും തന്നെയില്ല.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

അടുത്ത കുറച്ച് ആഴ്ചകളിൽ ഉള്ള നിർണായകമായ ചില സംഭങ്ങൾ നിങ്ങളെ നിങ്ങളുടെ അവസാന തീർപ്പിലേക്കും തീരുമാനത്തിലേക്കും എത്താൻ പ്രേരിപ്പിക്കും. എന്നാൽ നിങ്ങളുടെ ഗ്രഹങ്ങൾ ഉപദേശിച്ചിരുന്ന രഹസ്യ സ്വഭാവം നിങ്ങളെ ഇവയെല്ലാം പരസ്യമാക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കും. കർക്കിടക രാശിക്കാരുടെ വിവേകപൂർണമായ പെരുമാറ്റത്തിനായുള്ള സമയമെന്ന് ഞാനിതിനെ വിശേഷിപ്പിക്കും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

വരുണഗ്രഹം നിങ്ങളുടെ വൈകാരിക അവബോധത്തെ വര്ധിപ്പിക്കുമെന്നുള്ളത് തീർത്തും സ്വീകാര്യമാണ്. നിങ്ങളുടെ നിയന്ത്രണം സ്വയമേറ്റെടുത്ത് ചീത്ത സ്വഭാവങ്ങളെ പുറത്താക്കാനുള്ള സമയമാണിത്. ശരിയായ ഭക്ഷണം കഴിക്കാനും വ്യായാമത്തിനു അനുവദിക്കാത്തതുമായ ഒരു ശീലങ്ങൾക്കും ഇനി ഇടമില്ല.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇപ്പോഴത്തെ ഗ്രഹനിലയുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ ഔദ്യോഗിക ബന്ധങ്ങളാണ് ഏറ്റവുമധികം പ്രയോജനപ്പെടുന്നത്. അതോടൊപ്പം തന്നെ നിങ്ങളുടെ വ്യക്തി ജീവിതത്തിലെ സമ്മർദങ്ങളും ശമിക്കേണ്ടതാണ്. ഇപ്പോഴത്തെ സാഹചര്യം മെച്ചപ്പെടുത്താനായി നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. മറ്റുള്ളവരെ നിങ്ങളുടെ പക്ഷത്തേക്ക് ചേർത്തുകൊണ്ട് തുടങ്ങാം.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളുടെ ചുറ്റിനുമുള്ള പലരെയും സ്വാധീനിക്കുന്ന ഭൗതിക ആഗ്രഹങ്ങളേക്കാൾ നിങ്ങൾക്ക് എന്നും പ്രധാനം നിങ്ങളുടെ സ്വപ്നങ്ങളായിരുന്നു. ഇപ്പോൾ ഭാവിയിലേക്കുള്ള നിങ്ങളുടെ അഗാധവും തീവ്രവുമായ പ്രതീക്ഷകൾക്ക് കൂടുതൽ ശ്രദ്ധ നൽകുക. ഇതിനെല്ലാം മുൻപ് ചിലവ് എത്രയുണ്ടാകുമെന്ന് കണക്ക് കൂട്ടുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വിദ്യാഭ്യാസവും, ആശയവിനിമയവുമാണ് വിജയത്തിന് ഏറ്റവും പ്രധാനം, അതിപ്പോൾ വളരെ കുറച്ച് വിവരമാണ് ആവശ്യമെങ്കിലും. നിങ്ങളുടെ ആശയങ്ങൾ വ്യക്തമായും, കൃത്യമായും, മിതമായും പറയാൻ നിങ്ങളും ശ്രമിക്കണം. ആദ്യത്തെ പടി എന്തെന്നാൽ പങ്കാളിയുടെ സമർത്ഥമായ ആശയങ്ങൾ ശ്രവിക്കുക എന്നതാണ്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഈ വർഷത്തിൽ പൊതുവായി നിങ്ങൾക്ക് ഏറ്റവും അനിയോജ്യമായ സമയമാണിത്. എന്നാൽ, നിലവിലെ സംഭവങ്ങൾ എങ്ങനെ പരിണമിക്കും എന്നതിനെച്ചൊല്ലി ഒന്ന് രണ്ട് സന്ദേഹങ്ങൾ ഇപ്പോൾ നിലനിൽക്കുന്നു. എന്നിരുന്നാലും, പൂർവ്വകാലങ്ങളിൽ നിന്നും നിങ്ങൾക്ക് ലഭിച്ച അനുഭവങ്ങൾ വെച്ച് നിങ്ങൾക്ക് ഇപ്പോഴത്തെ അവസ്ഥയെ തരണം ചെയ്യാൻ സാധിക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ഗൃഹനിലയിലെ ചില വശങ്ങൾ, ചന്ദ്രന് നിങ്ങളുടെ ചിഹ്നവുമായിട്ടുള്ള സകാരാത്മകമായ ബന്ധം നികത്തും. നിങ്ങളുടെ ശരിയായ പാത തന്നെയാണ് സ്വീകരിച്ചതെന്ന വിശ്വാസത്തിൽ ഇനി ഉത്‌കണ്‌ഠയ്ക്ക് സാധ്യതയില്ല. സ്വന്തം നേട്ടത്തിന് വേണ്ടി പ്രവർത്തിക്കാതെ, പൊതുതാത്പര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു ടീമിന്റെ ഭാഗമാകണം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

പ്രതികൂലമായതോ അല്ലെങ്കിൽ വെല്ലുവിളി ഉയർത്തുന്നതോ ആയ വശങ്ങൾ ചില സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്, എന്നാൽ നിങ്ങൾക്ക് ഉത്‌കണ്‌ഠപെടേണ്ട എന്തെങ്കിലും കാര്യമുണ്ടോ എന്നറിയാനും സാധിക്കുന്നില്ല. ഏറ്റവും നല്ലത് എല്ലാ വസ്തുതകളിലും കൂടെ ഒരിക്കൽ കൂടെ കടന്നു പോകുക എന്നതാണ്. നിങ്ങളുടെ കുടുംബാംഗങ്ങളിലെ, ഒരുപക്ഷേ ഏറ്റവും മുതിർന്ന വ്യക്തിക്ക് ഉത്തരം അറിയുമായിരിക്കണം.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ സുഹൃത്തുക്കളുടെ കൂടെ പുറത്തു പോകുന്നതുപോലെ സന്തോഷം നൽകുന്ന വളരെ ചുരുക്കം കാര്യങ്ങൾ മാത്രമേ കാണുകയുള്ളു. എന്നാൽ നിങ്ങളിപ്പോൾ അത്തരമൊരു ഒത്തുചേരൽ നഷ്ടപെടുത്തിയതിനു സ്വയം പഴിക്കുകയാണ്. നിങ്ങൾ അവഹേളിച്ചത് ആരെത്തന്നെയാണെങ്കിലും ഇപ്പോൾ സൗഹൃദത്തിന്റെ കരം നീട്ടേണ്ട സമയമാണ്. അവർ ഈ പ്രവർത്തി ബുദ്ധിമുട്ട് നിറഞ്ഞതാക്കുമെന്ന് എനിക്കറിയാം, എന്നാലും നിങ്ങളത് ചെയ്യണം!

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook