Horoscope Today 26 April 2019

ഇന്നത്തെ ദിവസം

ഒരുപാട് നാളുകൾക്ക് ശേഷമാണ് വെള്ളിയാഴ്ച്ച ശുക്രഗ്രഹത്തിന് പ്രത്യേകതയുള്ളതായി വരുന്നത്. എപ്പോഴാണ് ഈ പാരമ്പര്യം ഉണ്ടായതെന്ന് നമുക്ക് ഉറപ്പില്ല, എന്നാൽ അത് രണ്ടായിരം വർഷങ്ങൾക്ക് മുൻപ് അവസാനിച്ചതാണ്. ശുക്രഗ്രഹം പ്രണയത്തിന്റെയും മമതയുടെയും ഗ്രഹമാണെന്ന കാര്യം മനസ്സിൽ കരുതി ഇന്നേ ദിവസം നല്ലതും സൗഹൃദപൂർണവുമായ ബന്ധങ്ങൾക്ക് പ്രാമുഖ്യം നൽകേണ്ട ദിവസമാണെന്ന് എനിക്കെപ്പോഴും തോന്നും.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളൊരു പുതിയ സംരംഭത്തെക്കുറിച്ച് സംശയിച്ച് നിൽക്കുകയായിരിക്കും, എന്നാൽ ഇന്നത്തെ സംഭവങ്ങൾ നിങ്ങളെ മുൻപോട്ട് നയിക്കും. ദീർഘകാല പദ്ധതികൾ നടപ്പിലായി വരാൻ സമയമെടുക്കും. എന്നാൽ നിലവിലെ ബുദ്ധിമുട്ടുകൾ മാറുമ്പോൾ, ദീർഘകാലമായി മനസ്സിൽ സൂക്ഷിച്ച കുട്ടിക്കാലത്തെ ആഗ്രഹം സാക്ഷാത്കരിക്കും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

അധികം താമസിക്കാതെ തന്നെ നിങ്ങൾ വളരെ പ്രധാനപ്പെട്ടതും, ഒരുപാട് വൈകിപ്പോയതുമായതുമായ ഒരു മുന്നേറ്റം നടത്തും. ഈയടുത്തായി നടന്നൊരു അഭിമുഖത്തിന്, കഴിയുമെങ്കിൽ ഒരു തുടരന്വേഷണം നടത്തി അപ്രതീക്ഷിതമായ കൂട്ടിമുട്ടലിന് തയ്യാറെടുത്ത് ഇരിക്കുക. ഒരു മുന്നേറ്റത്തിന് ഇടയിൽ അത് നേരിടേണ്ടി വന്നത് കൊണ്ടു മാത്രം, അത്ഭുതങ്ങൾ നിങ്ങളെ അസ്വസ്ഥനാക്കാം.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഉദാര മനസ്സോടെ സഹായഹസ്തമായി ആരുതന്നെ വന്നാലും സ്വീകരിക്കുക, നിങ്ങളുടെ ഭാരമേറിയ കർത്തവ്യങ്ങൾക്ക് അതൊരു താങ്ങാകും. നിങ്ങളുടെ ഊർജ്ജത്തെ നിങ്ങൾക്ക് ശരിയായ നിർമാണപരമായ കാര്യങ്ങളിലേക്ക് വഴി തിരിച്ച് വിടാൻ സാധിച്ചാൽ ഇന്നത്തെ പ്രവർത്തികൾ നിങ്ങൾക്ക് ആദായകരമാകും. നിങ്ങൾ നിയന്ത്രണം പാലിക്കേണ്ടതുണ്ട്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഒരിക്കലത്തേക്കും അവസാനത്തേക്കുമായി ചെറിയ വിഷയങ്ങൾ തീർപ്പാക്കാൻ നിങ്ങൾക്കൊരു അവസരം ലഭിക്കുകയാണ്. പ്രധാനപ്പെട്ട ചോദ്യങ്ങൾ ഇനിയും സമയമെടുക്കുമെങ്കിലും, നിങ്ങളുടെ സംശയച്ഛേദിയായ മനസ്സിന്റെ ഗുണം അവയിലുണ്ടാകും. നിങ്ങളുടെ ലക്ഷ്യം ബിസിനസ് ആണെന്ന് എപ്പോഴാണോ മറ്റുള്ളവർ മനസിലാക്കുന്നത്, അപ്പോഴവരുടെ സമീപനം അവർ മാറ്റും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

വൈകാരികമായ അടിയൊഴുക്കുകൾ ലോലവും മൃദുലവുമാണ്. ശരിയായ സ്ഥലത്തു ശരിയായ സമയത്ത് എത്തുന്നത് വഴി നിങ്ങളുടെ സൗകര്യത്തിനു കാര്യങ്ങളെ സംസാരിച്ചു ശരിയാക്കാനുള്ള സാധ്യത ഇപ്പോഴും നിങ്ങൾക്കുണ്ട്. ഔദ്യോഗികമായൊരു ഇടത്ത് നിന്നും സന്തോഷകരമായ വാർത്ത നിങ്ങൾക്ക് ലഭിക്കും, എന്നാൽ നിങ്ങളിൽ ചിലരെ സന്തോഷിപ്പിക്കാൻ ഇതിലും കൂടുതൽ കാര്യങ്ങൾ വേണ്ടിവരും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾ സന്തോഷത്തോടെ നിന്നാൽ അന്തരീക്ഷവും അതോടൊപ്പം ശോഭിക്കും.സാമ്പത്തികപരമായ ചോദ്യങ്ങളോ, അല്ലെങ്കിൽ പങ്കാളിത്തത്തിലെ പ്രശ്നനങ്ങളോ സൗഹൃദപൂർണമായ രീതിയിൽ തന്നെ പരിഹരിക്കാം. ഒന്ന് രണ്ട് അപകടകരമായ കാര്യങ്ങൾ കാണുന്നുണ്ടെങ്കിലും പൊതുവെ ഇത് സഹായകരമായ ദിവസമായതിനാൽ ദൈനംദിന കാര്യക്രമങ്ങൾ കുറച്ച്, ബാക്കിവെച്ച കാര്യങ്ങൾ ചെയ്ത് തീർക്കാം.

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങൾ എത്രത്തോളം പുറത്തിറങ്ങി കാര്യങ്ങൾ ചെയ്യുന്നോ നിങ്ങളുടെ ദിവസം അത്രയും നല്ലതായിരിക്കും. തൊഴിലിടത്തിൽ സമ്മർദം കുറയ്ക്കാൻ അഭിമുഖങ്ങളും യോഗങ്ങളും സഹായിക്കുകയും, അതോടൊപ്പം നിയമപരമായ സങ്കീർണതകൾ വ്യക്തമായി മനസിലാക്കാൻ സഹായിക്കുകയും ചെയ്യും. കൂടുതൽ വൈകാരിക നൂലാമാലകൾ ഉണ്ടാക്കുക എന്നതായിരിക്കും നിങ്ങളിപ്പോൾ ഏറ്റവും അവസാനമായി ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സാമ്പത്തികപരമായ കാഴ്ചപ്പാടിൽ ഇന്നത്തെ യോഗങ്ങൾ ഉപകാരപ്രദമായിരിക്കും. ഓര്മിക്കേണ്ട ഒരു കാര്യമെന്തെന്നാൽ ചിലവുകൾ വരുന്ന കാര്യങ്ങളെക്കുറിച്ചു ഉറപ്പ് നൽകുന്നതിന് മുൻപ് നിങ്ങൾ നിങ്ങളുടെ പങ്കാളിയുമായിട്ടും, അടുത്ത സുഹൃത്തുമായിട്ടും ചർച്ച ചെയ്യണം. ഒരു വാഗ്ദാനത്തിൽ നിന്നും പിന്മാറുക എന്നത് ബുദ്ധിട്ടുണ്ടാക്കുന്ന കാര്യമെന്നുള്ളത് നിങ്ങൾക്ക് അറിയാവുന്നതാണ്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വൈകാരിക ബന്ധങ്ങൾ ദൃഢമാക്കി നിങ്ങളുടെ സാമൂഹിക സ്ഥിതി മെച്ചപ്പെടുത്താനുള്ള മികച്ച സമയമാണിത്. നിങ്ങളുടെ ചിഹ്നത്തിന് സ്വാഭാവികമായുമുള്ള ദൃഢനിശ്ചയത്തോടെ സാമ്പത്തികമോ, ബിസിനസുമായി ബന്ധപ്പെട്ടിട്ടുള്ളതോ ആയ പദ്ധതികളുമായി മുന്നോട്ട് പോകുക. കഴിയുമെങ്കിൽ നിങ്ങൾ പ്രാധാന്യമുള്ള വിഷയങ്ങളാണ് സംസാരിക്കുന്നതെന്ന് പങ്കാളികളെ ബോധ്യപ്പെടുത്തുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ടീമായിട്ടുള്ള പ്രയത്നം വളരെ പ്രധാനമാണെന്ന് നിങ്ങൾക്കറിയാം. എന്നാൽ ആ സഹകരണ മനോഭാവം ലഭിക്കാന്‍ നിങ്ങൾക്ക് കുറച്ച് ബുദ്ധിമുട്ടേണ്ടി വരുമെന്നതിൽ ഒരു സംശയവുമില്ല. സത്യമെന്തെന്നാൽ, മറ്റുള്ളവർ പറയുന്നതും ശ്രദ്ധിച്ച്, ശക്തമായൊരു സമീപനവും യോജിപ്പിച്ച് നിങ്ങൾ വളരെ സൂക്ഷ്മമായൊരു പാതയാണ് തിരഞ്ഞെടുക്കേണ്ടത്. അതാണ് വിജയത്തിലേക്കുള്ള വഴി.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ അന്തരീക്ഷം മൊത്തത്തിലൊന്ന് മാറ്റി, പുതിയ മേഖലകളിലേക്ക് പോകേണ്ടതുണ്ട് എന്നതിനെ കുറിച്ച് ഒരുപാട് സംസാരിക്കാനുണ്ട്. നിങ്ങളെ ശ്വാസംമുട്ടിക്കാൻ സാധ്യതയുള്ള കടമകൾ, ഉത്തവാദിത്വങ്ങൾ, ചുമതലകൾ എന്നിവയിൽ നിന്നും നിങ്ങൾ എങ്ങനെയെങ്കിലും പുറത്തേക്ക് കടക്കേണ്ടതുണ്ട്. ഏറ്റവും ആകർഷകമായ സാമൂഹിക ക്ഷണം നിങ്ങൾക്ക് ഒരുപാട് ദൂരെനിന്നും ലഭിക്കും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഒരു പുതിയ സംരംഭത്തെക്കുറിച്ച് നിങ്ങളിപ്പോഴും രണ്ട് മനസ്സിൽ നിൽക്കുകയാണ്, ചുമതലയേറ്റടുക്കണമോ വേണ്ടയോ എന്ന് നിങ്ങൾക്ക് സംശയമാണ്. എന്നാൽ ഇത് മീനംരാശിക്കാരുടെ സ്വാഭാവികമായൊരു ധര്‍മ്മസങ്കടമാണ്, അല്ലെ? അതേസമയം തന്നെ നിങ്ങൾ കാര്യങ്ങൾക്ക് ഒരു ക്രമീകരണം ഉണ്ടാക്കുകയും, ഗാർഹികമായ ചുമതലകൾ വൃത്തിയായി നിറവേറ്റുകയും ചെയ്യും.

Find our section on Daily Horoscope and Astrological Predictions here: നിങ്ങളുടെ ഇന്നത്തെ ദിവസഫലം 

 

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook