Horoscope Today 25 May 2019

ഇന്നത്തെ ദിവസം

ദൃഢതയുള്ള രണ്ട് ഗ്രഹങ്ങളായ ശനിയും പ്ലൂട്ടോയും ഇപ്പോഴും ഒരുമിച്ചാണ്. നിങ്ങൾ ചുറ്റിനും നോക്കുമ്പോൾ സാമൂഹിക പരിവർത്തനം നടക്കുന്നുണ്ടെങ്കിൽ ഇതാണ് അതിന് കാരണം. രണ്ട് ഗ്രഹങ്ങളും അഗാധമായ ഒഴുക്കുകൾ സൃഷ്ടിക്കുകയും, ഒരുപാട് നാളുകൾക്ക് മുൻപ് മറക്കപ്പെട്ടതായ ആഗ്രഹങ്ങളെ മുന്നിലേക്ക് കൊണ്ടുവരികയും ചെയുന്നു. മനുഷ്യരെന്നുള്ള നിലയിൽ നമ്മുടെ കർത്തവ്യം എന്തെന്നാൽ അനുകമ്പയുടെ പാത തിരഞ്ഞെടുത്ത് മറ്റുള്ളവർക്ക് ആവശ്യമായ ശ്രദ്ധ നൽകി പ്രശ്നങ്ങളെ അവസരങ്ങളാക്കി മാറ്റുക എന്നതാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

അടുത്ത കുതിപ്പിന് മുൻപായി നിങ്ങൾ കുറച്ച് സമയമെടുത്ത് ആലോചിച്ച് ഒരു തീരുമാനത്തിലേക്ക് എത്താൻ ആഗ്രഹിക്കുന്നു എന്ന് തോന്നുന്നു. അഥവാ നിങ്ങൾ പെട്ടെന്നൊരു തീരുമാനം എടുക്കുകയാണെങ്കിൽ കൂടെ, പുതിയ കാര്യങ്ങള്‍ നിങ്ങളുടെ ചിന്തയിലേക്ക് കടന്നുവരുമ്പോൾ നിങ്ങളത് മാറ്റും. സാഹചര്യങ്ങൾക്ക് അനുസരിച്ച് നിങ്ങളുടെ മനോഭാവവും മാറിക്കൊണ്ട് ഇരിക്കുന്നതിനാൽ ഒരു അന്തിമ തീരുമാനത്തിലേക്ക് എത്താൻ സാധിക്കാതെ വരും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ സ്വാഭാവികമായ ജോലിയും ദൈനംദിന കാര്യങ്ങളും നിങ്ങളുടെ അധിക സമയം ഉപയോഗപ്പെടുതുന്നൊരു ഘട്ടത്തിലേക്ക് നിങ്ങൾ കടക്കുകയാണെങ്കിലും ഇത് നിങ്ങള്‍ക്ക് അരോചകമായി തോന്നുകയില്ല. മറിച്ച്, ഭാവിയിൽ നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന സംതൃപ്തിയുടെ ഭൂരിഭാഗവും നിങ്ങളുടെ സത്യസന്ധമായതും, ദൃഢമായതും, കഠിനപ്രയത്നം നിറഞ്ഞതുമായ പ്രവർത്തിയിലൂടെ ആയിരിക്കും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ആരെങ്കിലും പറയുന്നത് തന്നെയാണ് അവർ ഉദ്ദേശിക്കുന്നതെന്ന് നിങ്ങൾ ഒരിക്കലൂം വിചാരിക്കരുത്. നിങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നതല്ല അവർ ഉദ്ദേശിക്കുന്നത്, മറിച്ച് സംഭവിക്കുന്ന കാര്യങ്ങളുടെ ശരിക്കുമുള്ള പ്രാധാന്യം അല്ലെങ്കിൽ അവസ്ഥ എന്താണ് എന്നത് മനസിലാക്കാൻ ആണ്, അതെത്ര തന്നെ ചെറുതാണെങ്കിലും. ചെറിയ സംഭവവികാസങ്ങൾക്ക് പോലും വലിയ പരിണാമങ്ങളുണ്ടാകാം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ശക്തമായ ജ്യോതിശാസ്ത്രപരമായ പ്രശ്നനങ്ങളുടെ അവസാനമാണ് എല്ലാ മാനുഷിക നേട്ടങ്ങളുമുണ്ടാകുന്നത്. അതിനാൽ നിങ്ങളുടെ കാര്യമെടുത്താൽ, കഴിഞ്ഞകാലത്തെ നിങ്ങൾക്ക് മറക്കാൻ സാധിക്കുമെങ്കിൽ നിലവിലെ വൈകാരിക പ്രശ്നങ്ങൾ നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കും. എന്നാൽ നിങ്ങൾ പൂർവ്വകാലത്തിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്ക് നഷ്ടങ്ങൾ സംഭവിക്കാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

എല്ലാ പ്രവർത്തികൾക്കും പ്രതിഫലം ലഭിക്കും. നിങ്ങളുടെ നിലവിലെ സാഹചര്യത്തിൽ പ്രസക്തിയില്ലാത്ത പ്രതിബദ്ധതകൾക്കെല്ലാം നിങ്ങൾ മറുപടി നൽകേണ്ടി വരും. നിങൾ ബാക്കി നിൽക്കുന്ന എല്ലാ കടങ്ങളും വീട്ടി നിങ്ങൾക്ക് ലഭിക്കാനുള്ള പണത്തിനായി പ്രയത്നിക്കുകയും ചെയ്യും. കാര്യങ്ങൾ എത്രയും വേഗം തീർത്തുപോകുന്നോ അത്രയും വേഗം നിങ്ങളക്ക് വൈകാരികമായ ചോദ്യങ്ങൾ നേരിടാൻ സാധിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

തൊഴിലിടത്തിൽ തീർത്തും അസാമാന്യവും പ്രവചിക്കാനാകാത്തതുമായ സംഭവവികാസങ്ങൾ ഉണ്ടായത്, നിങ്ങൾ നിങ്ങളുടെ ആശയങ്ങൾക്ക് വേണ്ടി സ്ഥാപിത സംവിധാനങ്ങൾക്ക് എതിരായി നിലകൊണ്ടത് ശരിയായ തീരുമാനമായിരുന്നു എന്ന് നിങ്ങളെ ഓർമിപ്പിക്കും. വളരെ സുഖപ്രദമായൊരു വിശ്രമം പോലെത്തന്നെ സുഖകരമാണ് ഒരു മാറ്റവും.

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

വളരെ വ്യക്‌തിപരമായ വിഷയങ്ങൾക്കും, പങ്കാളിത്തവും, വിവാഹ ജീവിതത്തെ സംബന്ധിക്കുന്നതുമായ വിഷയങ്ങളിൽ ഈ ദിവസങ്ങളില്‍ പ്രാധാന്യം ഏറിയവയാണ്. ഏറ്റവും നല്ല ഫലത്തിനായി, നിങ്ങളുടെ പ്രണയസമ്പന്ധമായ ആഗ്രഹങ്ങളോടൊപ്പം, ശരിക്കും സാധ്യമാകുന്നതും സത്യസന്ധവുമായ കാര്യങ്ങൾ ചേർക്കുക, അല്ലെങ്കിൽ നിങ്ങൾ ഒരിക്കലും എത്തിപെടാനാകാത്ത ഭ്രമങ്ങളുടെ ലോകത്ത് പെട്ടുപോകും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

പൊതുജീവിതത്തിൽ ചർച്ച ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകുന്നത്ര സെൻസിറ്റീവ് ആയ വിഷയങ്ങളെ നിങ്ങൾ കൈയകാര്യം ചെയ്യാനായി നിങ്ങൾ എടുക്കുന്ന രീതിയെയും തന്ത്രത്തിനെയും ആശ്രയിച്ചാണ് പല കാര്യങ്ങളും നിലനിൽക്കുന്നത്. നിങ്ങൾ മനസിലാക്കേണ്ട ഒരു കാര്യമെന്തെന്നാൽ നിങ്ങളിപ്പോൾ ഒരുപാട് കാര്യങ്ങൾ വെളിപ്പെടുത്തുന്നതിനോട് മറ്റുള്ളവർക്ക് താല്പര്യമില്ല. അതിനാൽ നിങ്ങൾ അതിനനുസരിച്ച് അവരുടെ വിശ്വാസം സൂക്ഷിക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ജീവിതം വളരെ വിലപിടിപ്പുള്ള ഒന്നാണ്, അതിനാൽ എളുപ്പത്തിൽ കാര്യം നടത്താൻ ശ്രമിക്കുന്നതിൽ ഒരു ഉപകാരവുമില്ല. നിങ്ങൾ സൂക്ഷിക്കുന്ന ഒരോ നാണയവും വലിയ ആവശ്യങ്ങൾക്കായിട്ടുള്ള സൂക്ഷിച്ചുവയ്ക്കലാണ്. ഏറ്റവും നല്ലത് യാഥാർഥ്യബോധത്തോടെ ഇരിക്കുക എന്നതാണ്, പ്രത്യേകിച്ചും മറ്റുള്ളവർ നിങ്ങളെ ആശ്രയിച്ച് നിൽക്കുന്ന സാഹചര്യത്തിൽ.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളിൽ പലർക്കും ജീവിതം വളരെ ആസ്വാദ്യകരമായതിനാൽ നിങ്ങൾക്ക് ശ്രദ്ധ ലഭിക്കാത്തതിനെ കുറിച്ചോ ആസ്വദിയ്ക്കാൻ പറ്റാത്തതിനെ കുറിച്ചോ നിങ്ങളാരും പരാതിപ്പെടുമെന്ന് എനിക്ക് തോന്നുന്നില്ല. എന്നാൽ നിങ്ങളിൽ ചിലർ ഇനിയും അവരുടെ ഭാഗ്യത്തിലേക്ക് എത്തിച്ചേർന്നിട്ടില്ല. പക്ഷേ നിങ്ങൾ എത്തിപ്പെടുമ്പോൾ ഈ കാത്തിരിപ്പ് വെറുതെയായില്ല എന്ന് നിങ്ങൾക്ക് മനസിലാകും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഇനി നിങ്ങൾക്കൊരു തരത്തിലും തെറ്റായൊരു നീക്കം സാധ്യമാകില്ല എന്നത് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. പൊതുവെ അന്തരീക്ഷത്തിൽ ആശയക്കുഴപ്പം അധികവും വ്യപിച്ചും കിടക്കുന്ന സാഹചര്യത്തിൽ നിങ്ങളുടെ ദിശയെക്കുറിച്ചും, ലക്ഷ്യത്തെക്കുറിച്ചുമുള്ള നിങ്ങളുടെ അനിശ്ചിതത്വവും കൂടെ അതിലേക്ക് കൂട്ടിച്ചേർക്കേണ്ടതില്ല. നിങ്ങൾക്കെന്താണ് വേണ്ടത് എന്നുള്ളത് നിങ്ങൾ മനസിലാക്കിയെടുത്ത് ആവശ്യമില്ലാത്ത സംഭ്രമം ഒഴിവാക്കുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

പൊതുവെയുള്ള വൈകാരിക പ്രശ്നങ്ങളെ നേരിടാനുള്ള കഴിവ് നിങ്ങൾക്കുള്ളതിനാൽ നിങ്ങൾ മറ്റുള്ളവരിൽ നിന്നും ഒരുപടി മുന്നിലാണ്. എന്താണ് മനുഷ്യരുടെ മമതയെ സ്വാധീനിക്കുന്നതെന്ന് സത്യസന്ധമായി അറിയാവുന്ന ഏക വ്യക്തി നിങ്ങൾ മാത്രമാണ്. അത് തന്നെയാണ് നിങ്ങളെ ഇത്ര വിശിഷ്ടമായ വ്യക്തിത്വമാക്കുന്നതും.

Visit our Daily Horoscope Section Here

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook