നിങ്ങൾ ബഹിരാകാശത്തേക്ക് സഞ്ചരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ആണെങ്കിൽ നിങ്ങളൊരു കോടിശ്വരനല്ലെങ്കിൽ ഈ വർഷം നിങ്ങൾക്ക് ഭാഗ്യമില്ല. എന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ സാധാരണക്കാരായ മനുഷ്യരെയും ബഹിരാകാശത്തേക്ക് എത്തിക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങൾ. നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ വേഗം അത് നടക്കുകയും ചെയ്യും! ചിലർ പ്രവചിക്കുന്നത് പ്രകാരം ഇത് പതിനഞ്ച് വർഷങ്ങൾക്കുള്ളിൽ നടക്കാം.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സൂക്ഷ്‌മബോധമുള്ള ഗ്രഹമായ ചന്ദ്രന് നിങ്ങളുടെ വൈകാരിക സൗഖ്യത്തിൽ ഒരു പ്രധാന കടമയുണ്ട്, അതുകാരണം തന്നെ നിങ്ങൾ അമിത ലാളന ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതും നിങ്ങൾക്ക് ലഭ്യമാകും. ആഴ്ചയുടെ പകുതിയോടെ നിങ്ങൾ പഴയപോലെ ഉർജ്ജസ്വലനാകും. ഇതെല്ലം നിങ്ങളുടെ ഭരിക്കുന്ന ഗ്രഹമായ ചൊവ്വാഗ്രഹത്തിൻ്റെ പ്രശാന്തമായ ചലങ്ങൾക്ക് അനുസരിച്ചിരിക്കും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

സർഗ്ഗശക്തിയുള്ള നക്ഷത്രങ്ങൾ നിങ്ങളാൽ കഴിയുന്നതിന്റെ പരമാവധി പരിശ്രമിക്കാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നത് എപ്പോഴും യുവത്വത്തോടെ ഇരിക്കുകയും, നല്ല കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രം ചില അസാധാരണമായ ക്ഷണങ്ങൾ ഒഴിവാക്കുക എന്നതാണ്. അസാധാരണമായ തിരഞ്ഞെടുക്കലുകൾ പരിഗണിക്കാൻ ഇതിലും നല്ലൊരു അവസരം ഇതുവരെ ഉണ്ടായിട്ടില്ല.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

വൈകിയ പ്രതീക്ഷകളുടെയും, മാറ്റിവയ്ക്കപ്പെട്ട കരാറുകളുടെയും ഒരു പാരമ്പരയുമായി ഒത്തുചേർന്നൊരു ആഴ്ച്ചയിരുന്നു കഴിഞ്ഞ ആഴ്ച്ച. എന്നാൽ ഇത്തരം എല്ലാ സാഹചര്യങ്ങളുടെയും അവസാനം വിജയത്തിന്റെ വിത്തുകൾ വരാറുണ്ട്, അതിനാൽ നിങ്ങളുടെ ഭാവിയിൽ പ്രതീക്ഷ വയ്ക്കുക. സുഹൃത്തുക്കളും പങ്കാളികളും ഒത്തുചേരും, ഇവയെല്ലാം നടക്കണമെങ്കിൽ പക്ഷേ നിങ്ങൾ അസാധാരണമായി എന്തെങ്കിലും ചെയ്തിട്ടുണ്ടാകും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് എന്നുള്ളതിനെ കുറിച്ച് നിങ്ങൾക്കൊരു ഉറപ്പില്ല. നിങ്ങളുടെ ചാർട്ടിന്റെ മാതൃകാപരമായൊരു മേഖലയിലൂടെ സൂര്യൻ കടന്നുപോകുമ്പോൾ, നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിലെ ചില പുരോഗതികളിൽ നിങ്ങൾക്ക് പിന്നെയും നിയന്ത്രണം ലഭിക്കും. കാരണം, നിങ്ങള്‍ക്ക് നിങ്ങളുടെ ഉള്ളിലെ അഗാധവും കാണാന്‍ ആകാത്തതുമായ അടിയൊഴുക്കുകൾ തിരിച്ചറിയാൻ സാധിച്ചു എന്നതാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

വർഷത്തിന്റെ അവസാനം നിങ്ങൾക്ക് വലിയ അംഗീകാരം ലഭിക്കുന്നതും നിങ്ങളുടെ ബജറ്റിൽ സന്തുലിതാവസ്ഥ കൊണ്ടുവരുന്നതുമായ അഭിപ്രായങ്ങൾക്ക് ഗൗരവമായ പരിഗണ നൽകുക. എന്നാൽ പെട്ടെന്നൊരു തീരുമാനത്തിലേക്കെത്താൻ ആരെയും നിങ്ങളെ സമ്മർദം ചെലുത്താൻ അനുവദിക്കരുത്, നിങ്ങൾക്കാവശ്യമായ സമയമെടുത്തു നിങ്ങൾ തീരുമാനിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ചന്ദ്രൻ വളരെ സൂക്ഷ്മമായ അവസ്ഥയിലാണ്, ഇതുകാരണം ചെറിയ പ്രകോപനങ്ങളിൽ പോലും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളൊരു വ്യക്തിയായി നിങ്ങൾ മാറാം. നിങ്ങൾക്ക് ശരിക്കും ആവശ്യം ഒരുപാട് സ്നേഹവും വാത്സല്യവുമാണെന്ന് ആളുകളെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുക. എന്നാൽ വൈകാരികമായി ഒരുപാട് അടുപ്പം കാണിച്ചു, നിർബന്ധബുദ്ധിയോടെ പെരുമാറി, നിങ്ങൾ സ്നേഹം പിടിച്ചുപറ്റാൻ ആഗ്രഹിക്കുന്ന വ്യക്തികളെ അസ്വസ്ഥരാക്കരുത്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

പൗരുഷപ്രദര്‍ശകവും, കാന്തികശക്തിയുമുളള ചൊവ്വാഗ്രഹത്തിൽ നിന്നും ലഭിക്കുന്ന അസാധാരണമായ ശക്തി നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഒരുപാട് പ്രകടമായ ഫലങ്ങൾ കൊണ്ടുവരാം. ഇത് അർത്ഥമാക്കുന്നത് നിങ്ങൾ ലളിതമെന്ന് ഇന്ന് കരുതുന്ന പലതും നിങ്ങൾ സങ്കല്പിക്കുന്നതിനേക്കാൾ പ്രാധാന്യമർഹിക്കാം എന്നതാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ ഗ്രഹനിലയുടെ അധികാരിയായ ചൊവ്വാഗ്രഹത്തിൽ നിന്നും ശുക്രനിലേക്കുള്ള സമ്മർദപരമായ ഭാവം, നിയന്ത്രണം വിട്ടു പോകാൻ സാധ്യതയുള്ള ചിലവുകളെ കുറിച്ചോ അല്ലെങ്കിൽ ശ്രദ്ധയില്ലാത്ത അനുമാനങ്ങളെ കുറിച്ചോ ഉള്ള മുന്നറിയിപ്പാണ്. നിങ്ങൾ വൃശ്ചികക്കാരുടെ പ്രശസ്തമായ സ്വയം നിയന്ത്രണം ഉപയോഗപ്പെടുത്താനുള്ള സമയമാണിത്. അതുപോലെ തന്നെ ഒരു കൂട്ടമായി എടുക്കുന്ന തീരുമാനങ്ങൾക്ക് നിങ്ങൾ ഒരിക്കലും അപരാധം ഏറ്റെടുക്കില്ല എന്ന് വ്യക്തമാക്കാനും ഉള്ള സമയമാണ്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾ കുറെ നാളുകളായി അർഹിക്കുന്നൊരു ഞെട്ടലിന് നിങ്ങളില്‍ പലരും പാത്രമാകുമെങ്കിൽ, മറ്റുള്ളവർക്ക് ഈ ഇടയ്ക്ക് നടന്നൊരു നാണക്കേടിന്റെ അപരാധം സുഹൃത്തുക്കളിലേക്കോ സഹപ്രവർത്തകരിലേക്കോ മാറ്റാൻ സാധിക്കും. എന്നാൽ എല്ലാരും ഒരുപോലെ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ നൽകണം. നിങ്ങളൊരു വിജയ രേഖയിലൂടെ പായുകയല്ല, ഇതെല്ലം നിങ്ങളുടെ കഠിന പ്രയത്‌നത്തിന്റെ ഫലമാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ഉദാരത നിറഞ്ഞ ഗ്രഹങ്ങളുടെ രീതി കാരണം നിങ്ങൾ തലനാരിഴയ്ക്ക് രക്ഷപ്പെടാം. എന്നിരുന്നാലും ഇത്രയും കാലം മറച്ചുവച്ചിരുന്നൊരു പ്രശ്നം എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്ന് നിങ്ങൾക്കറിയാം. ബിസിനസിന് വേണ്ടിയും ആനന്ദത്തിനു വേണ്ടിയും യാത്രയാകാം. അത് ആസ്വദിക്കുക!

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഇന്നത്തെ നിർമാണോത്സുകമായ കാര്യങ്ങളിൽ എല്ലാം നിങ്ങളുടെ ആത്മവിശ്വാസമാണ് പ്രകടമായി നില്‍ക്കുന്നത്. പരിവർത്തനാത്മകമായ നിങ്ങളുടെ ആഗ്രഹങ്ങളുമായി മുന്നോട്ട് പോകുന്നതിലും, പൂർണ്ണമായ വിശ്രമത്തിനും, സുഖപ്പെടലിനും ആവശ്യമായ സമയം കണ്ടെത്തുന്നതിലും നിങ്ങളൊരു സൂഷ്മമായ തുല്യത കണ്ടെത്തണം. നിങ്ങളുടെ ലക്ഷ്യങ്ങളുടെ കാര്യത്തിൽ മുന്നിട്ട് നിൽക്കുക എന്നതിലാണ് എല്ലാമിരിക്കുന്നത്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ പങ്കാളികൾ നിങ്ങൾക്ക് ആവശ്യമായ ധാർമികമായ പിന്തുണനയും, പ്രായോഗികമായ സഹായവും നൽകേണ്ട സമയമാണ്. അതോടൊപ്പം തന്നെ നിങ്ങളുടെ ആത്മാർത്ഥതയും സമർപ്പണവും അംഗീകരിക്കേണ്ട സമയവുമാണ്. മീനം രാശിക്കാരുടെ നിലവിലെ അത്യാവേശത്തിൻ്റെ രീതിയനുസരിച്ചു നിങ്ങൾ നിങ്ങളുടെ വികാരങ്ങളെ പൂർണമായും വ്യക്തമാക്കേണ്ട സമയമാണ് ഇത്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook