Horoscope Today 25 April 2019

നിങ്ങളുടെ ഇന്നത്തെ ദിവസം

ഇന്ന് ഞാൻ ശ്രദ്ധ നൽകുന്നത്, വീടിനും കുടുംബത്തിനും പരമ്പരാഗത മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന കർക്കിടകം രാശിക്കാണ്. കർക്കിടകം രാശിക്കാരിലും ഇത്തരം രീതികൾക്ക് എതിരായി സംസാരിച്ചവരുണ്ടെന്ന് എനിക്കറിയാം, പക്ഷേ അവർ വിപ്ലവകാരിയായ യുറാനസ് ഗ്രഹ൦ അവരുടെ ജന്മ ചിഹ്നത്തിനൊപ്പം- നാല്പതുകൾക്കും അൻപതുകൾക്കും ഇടയിൽ- ജനിച്ചവരാണ്. എന്നാൽ എൺപതുകളുടെ അവസാനം ജനിച്ചവർ അവരുടെ കുടുംബ സുരക്ഷ ആസ്വദിക്കുന്നവരാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

പങ്കാളിത്തത്തിൽ സ്ഥിരതയുള്ളിടത്തേക്ക് നിങ്ങൾ ആകർഷിക്കപ്പെടും. ഇതൊരുപക്ഷേ നിങ്ങളുടെ ജീവിതത്തിന്റെ മറ്റു മേഖലകളിൽ ബിസിനസ് മനോഭാവം ഉണ്ടാക്കാനും ആവശ്യമില്ലാത്ത വൈകാരിക സങ്കീർണതകൾ ഒഴിവാക്കാനുമാകും. പുതിയൊരു പാതയിലൂടെ നടക്കാൻ പേടിക്കേണ്ടതില്ല. എന്നാൽ നിങ്ങളെ ആവശ്യമില്ലാതെ വെപ്രാളപ്പെടുത്തേണ്ട ആവശ്യമില്ലയെന്ന് മറ്റുള്ളവരെ നിങ്ങൾ പറഞ്ഞു മനസിലാക്കേണ്ടതുണ്ട്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ ദൈനംദിന കാര്യക്രമത്തിൽ നാടകീയമായ ചില ഇടപെടലുകളുടെ സാധ്യതയുണ്ട്. എന്നാൽ ചില മേഖലകളിൽ അപകടകരമായ അവസ്ഥയുമുണ്ട്, അതിനാൽ ആവേശഭരിതനായി നിങ്ങളെ പ്രകോപിപ്പിക്കുന്ന അടിസ്ഥാനമില്ലാത്ത വാഗ്‌വാദങ്ങളിൽ പങ്കെടുക്കാതിരിക്കുക. അതുപോലെ തന്നെ നിങ്ങളെ തേടിയെത്തിയ ജോലികളെല്ലാം തന്നെ ചെയ്തു തീർക്കുക, മറ്റുള്ളവർ ചെയ്തുതരുമെന്ന് പ്രതീക്ഷിച്ച് ഇരിക്കരുത്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

സാമ്പത്തിക വിഭാഗത്തിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്, നിങ്ങൾ കാര്യങ്ങളെല്ലാം നന്നായി ക്രമീകരിച്ചിട്ടുണ്ടെങ്കിൽ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങളാണ് നിങ്ങളെ തേടി വരാൻ പോകുന്നത്. എല്ലാ പ്രായോഗിക വിശദാംശങ്ങളും പരിശോധിച്ച് കൗശലപൂർണവും, വിശ്വസിക്കാനാകാത്തതുമായ ട്രെൻഡുകൾ പോലും നിങ്ങളുടെ പ്രയോജനത്തിനായി ഉപയോഗപ്പെടുത്തി വളരെ ശ്രദ്ധയോടെ മുന്നോട്ട് പോകുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ വ്യക്തിജീവിതത്തിലെ ഞെട്ടിക്കുന്നൊരു മാറ്റം, നിങ്ങളുടെ നിലവിലെ ഒരു ബന്ധത്തിനോടുള്ള നിങ്ങളുടെ സമീപനത്തിൽ മാറ്റം വരുത്തും. ഒരുപക്ഷേ എന്നന്നേയ്ക്കുമായി, എന്നാലും അത് നിങ്ങളുടെ നന്മയ്ക്കാണ്. നിങ്ങൾ ആവശ്യത്തിന് പ്രയത്നിച്ചിട്ടുണ്ടെങ്കിൽ സാമൂഹിക ബന്ധങ്ങൾ പുതിയ അവസരങ്ങൾ നൽകും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

മിക്ക പ്രവർത്തികളും തിരശീലയ്ക്ക് പിന്നിലായിരിക്കും. നിങ്ങളുടെ ഉദാരമനസ്കത മുന്നിട്ട് നിൽക്കുകയാണ്. അതുകൊണ്ടുതന്നെ നിങ്ങൾ എത്രത്തോളം ശ്രദ്ധയുള്ളവനും നിസ്വാർത്ഥനുമാണെന്ന് മറ്റുളവവരെ തെളിയിക്കാൻ സാധിക്കും. എന്തുതന്നെ ആയാലും നിങ്ങളുടെ പങ്കാളികൾ അവർക്ക് ആദ്യസ്ഥാനം നേടാനുള്ള എന്തോ ദൈവിക അവകാശമുണ്ടന്ന് കരുതും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളെ ആവേശഭരിതനാക്കുന്ന ചില ബിസിനസ് നിര്‍ദ്ദേശങ്ങൾ കുറച്ച് നാളായി കാത്തിരിക്കുന്നു. നിങ്ങളുടെ ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് നീങ്ങാനുള്ള സമയമിതാണ്, നിങ്ങളുടെ സാഹചര്യങ്ങളിൽ മാറ്റം വരുന്നതും, ഒരുപക്ഷേ നിങ്ങളുടെ മുൻഗണനകളിൽ വരെ ഒത്തുതീർപ്പുകൾ വരുത്തേണ്ടി വരുന്നതുമാകാം. യാത്ര പദ്ധതികൾക്ക് കാലതാമസം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ, മുൻകൂട്ടി പദ്ധതികൾ തയ്യാറാക്കി ആവശ്യമായ സമയം നിങ്ങൾക്ക് അനുവദിക്കുക.

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

സജീവമായ സംഭവങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പോകുമെങ്കിലും അതിന്റെ ഉപോല്‍പ്പന്നം നിങ്ങൾക്ക് ഗുണകരമാകും. തൊഴിലിടത്തിലും, വീട്ടിലും സംഭവിക്കാൻ സാധ്യതയുള്ള തീക്ഷ്ണമായ സംഭവവികാസങ്ങൾ നിയന്ത്രണത്തിലായതിനാൽ നിങ്ങൾ നിങളുടെ ദൈനദിന കാര്യക്രമങ്ങൾക്ക് ഒരു ഇടവേള നൽകി ജീവിതത്തിൽ കുറച്ച് സാഹസികമായ കാര്യങ്ങൾ ചെയ്യുന്നതിൽ ഒരു തെറ്റുമില്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

പങ്കാളികൾ എത്ര തന്നെ എതിർത്താലും, സജീവമായി പ്രവർത്തനത്തിലേക്ക് വരിക. ചൊവ്വാഗ്രഹം ഇപ്പോൾ നിങ്ങളുടെ സഖ്യമാണ്, അതിനാൽ തന്നെ നിങ്ങളുടെ വഴിയിൽ വരുന്ന എല്ലാ തടസങ്ങളും നിങ്ങളുടെ കഴിവിനെ മികവുറ്റതാക്കുന്നെങ്കിൽ അവ തടസങ്ങളുടെ രൂപത്തിൽ വരുന്ന അനുഗ്രഹങ്ങളായി മാറും. നിങ്ങളെ വർഷങ്ങളോളമായി അറിയുന്ന പഴയ സുഹൃത്തുക്കൾ നിങ്ങൾക് ഏറ്റവും മികച്ച ഉപദേശം നൽകും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സുഹൃത്തുക്കളുടെയും ശത്രുക്കളുടെയും ഇടയിൽ ചില സന്ദർഭങ്ങളിൽ നിങ്ങൾ കുരുക്കപ്പെടും. തൊഴിലിടത്തിലെ കാര്യങ്ങളെ ഓർത്തോ, വീട്ടിലെ കാര്യങ്ങളുടെ അഭിവൃദ്ധിയെക്കുറിച്ച് ഓർത്തോ നിങ്ങൾ അസ്വസ്ഥനാണെങ്കിൽ വസ്തുതകളെ മനസിലാക്കികൊണ്ട് നിങ്ങൾക്ക് നിങ്ങളെ സമാധാനപ്പെടുത്താം. നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് അപ്പോൾ തന്നെ മനസിലാകും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വിജയത്തിനായുള്ള ഏക വഴി കാണുന്നത് സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും ഒരുമിച്ച് പ്രവർത്തിക്കുക എന്നതിലാണ്. ശരിയായ മനുഷ്യരുമായി കൂട്ടുകുടിയാൽ നിങ്ങളുടെ നിലവിലെ പല പ്രോജക്ടുകളും ശരിയായ സ്ഥലത്തേക്ക് എത്തിനിൽക്കു൦. എന്നിരുന്നാലും, പങ്കാളികൾക്ക് അവരുടേതായ രീതിയിൽ കാര്യങ്ങൾ ചെയ്യുന്നൊരു സ്വഭാവമുണ്ടെന്നുള്ളത് നിങ്ങൾ പ്രതീക്ഷിക്കണം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഇന്ന്‍ വളരെ അധികം ഉർജ്ജമുള്ള ദിവസമായതിനാൽ, നിങ്ങൾക്ക് തുടക്കം കുറിക്കാനുള്ള മികച്ച സമയമാണ്. ജീവിതത്തിലെ എല്ലാ വശങ്ങളെയും നിങ്ങളുടെ കഴിവിന്റെ പരമാവധി നിങ്ങൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ സംതൃപ്തി നിറഞ്ഞൊരു സമയം നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ ദീർഘ കാല ഭാവിയെക്കുറിച്ച് ആത്മവിശ്വാസ൦ ഉണ്ടാകാനുള്ള എല്ലാ കാരണങ്ങളും നിങ്ങൾക്കുണ്ട്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

അപ്രതീക്ഷിതമായ ചില സംഭവങ്ങൾ വഴി നിങ്ങൾക്ക് അടുത്തായി ലഭിച്ച അതിയായ ആത്മവിശ്വാസം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധയോടെ ഒരു പടി മുന്നിൽ നിൽക്കുക. നിങ്ങൾ ശരിയായ രീതിയിൽ മുന്നോട്ട് പോയാൽ സ്വീകാര്യമായ സാമൂഹികവും വ്യക്തിപരവുമായ ഉപകാരങ്ങൾ ഉണ്ടാകും. ഒരു പുതിയ സുഹൃത്തോ പങ്കാളിയോ നിങ്ങളെ പുവ്വകാലത്തിലേക്ക് കൊണ്ടു പോകാം.

Find our section on Daily Horoscope and Astrological Predictions here: നിങ്ങളുടെ ഇന്നത്തെ ദിവസഫലം 

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook