ഇന്നലെ ഞാൻ ഗ്രഹങ്ങളിലൂടെയുള്ള ആത്മാവിന്റെ യാത്രയെ കുറിച്ച് പറഞ്ഞു. അതിന്‍റെ മറ്റൊരു പേരാണ് ആത്മാവിന്റെ നാടകം. എനിക്ക് ആ ചിന്ത ഇഷ്ടമാണ്. ലോകം മുഴുവൻ ഒരു നാടകവേദി ആണെന്നും നമ്മളെല്ലാം നടന്മാരാണെന്നുമുള്ള കാര്യം ഇത് നമ്മെ ഓർമിപ്പിക്കുന്നു. ഗ്രഹങ്ങൾ, രാശി ചിഹ്നങ്ങൾ, ജാതകം ഒക്കെ തന്നെയപ്പോൾ നമ്മുടെ വ്യക്തിപരമായ ഭാഗമാകുകയും നമ്മുടെ കുടുംബത്തിന്റെ ഭാഗമാകുകയും ചെയ്യും.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

പണ്ട് നിങ്ങൾക്ക് സംഭവിച്ച കാര്യങ്ങളുമായി നിങ്ങൾ എത്രയും വേഗം സമരസപ്പെടുന്നോ അത്രയും വേഗം നിങ്ങൾക്ക് പുതിയ വൈകാരിക സ്വാധീനങ്ങൾ സ്വീകരിക്കാൻ സാധിക്കും. നിങ്ങളോട് അടുപ്പമുള്ള പങ്കാളി ചില പ്രശ്നങ്ങളുടെ സൂചന നൽകുന്നതായി കാണുന്നുണ്ട്. എന്നാൽ, ഈ ദിവസങ്ങളിൽ നിങ്ങൾക്കത് പുതിയ കാര്യമല്ല.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

സങ്കീർണമായ ഗ്രഹങ്ങളുടെ നിര എല്ലാവര്ക്കും ഒരു സൂചന നൽകുന്നു. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ഇരിക്കുന്ന വ്യക്തികൾക്ക് മാറ്റങ്ങൾ പുരോഗമിച്ചു തുടങ്ങിയിരിക്കുന്നു. ശരിക്കും നിങ്ങളുടെ മനോഭാവമാണ് ആദ്യം മാറേണ്ടത്. തത്വദിഷ്ടിതമായ നിലപാടിൽ നിന്ന് മാത്രമേ വിജയമുണ്ടാകുകയുള്ളു. നിങ്ങൾ ഈ ധാർമികമായ പാത പിന്തുടർന്നാൽ നിങ്ങളുടെ പങ്കാളികൾ നിങ്ങളെ ബഹുമാനിക്കും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

വീടുമായി ബന്ധപ്പെട്ട അല്ലെങ്കിൽ കുടുംബകാര്യങ്ങളിലോ നിങ്ങളുടെ നിലപാട് മാറ്റേണ്ടത് മാറ്റിവയ്ക്കാൻ പറ്റാത്തൊരു കാര്യമായിരിക്കുകയാണ്. നിലനിൽക്കുന്ന ക്രമീകരണങ്ങൾ അന്തിമമാക്കുന്നതിന് മുൻപ് നാലോ അഞ്ചോ ദിവസം കാത്തിരിക്കുന്നത് നന്നായിരിക്കും. അപ്പോഴേക്കും നിലവിലുള്ള അനിശ്ചിതത്വം മാറിയിരിക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ മാനസികാവസ്ഥയിലേക്ക് ശുക്രനും തുലാം രാശിയും ഒരുമിച്ച് നൽകുന്ന പ്രഭാവം കാരണം, സാധ്യമാണെങ്കിൽ, രണ്ടു പക്ഷത്തുനിന്നും ഒരു പ്രതീക്ഷയും, സങ്കീർണതകളും ഇല്ലാത്തൊരു പ്രണയ ഇടവേളയെടുക്കാൻ നിങ്ങൾ തീരുമാനിക്കും. തൊഴിലിടത്തിൽ നല്ലതിനായുള്ള മാറ്റം നിങ്ങളെ തേടി എത്താറായിരിക്കുന്നു.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾക്ക് നിങ്ങളുടെ യഥാർത്ഥ വികാരങ്ങൾ പ്രകടിപ്പിക്കാതിരിക്കാൻ സാധിക്കില്ല, അത് വഴി നിങ്ങൾ മറ്റുള്ളവർക്ക് നിങ്ങൾ ആരാണ് നിങ്ങളുടെ ലക്ഷ്യമെന്താണ് എന്നുള്ളതിനെ കുറിച്ചൊരു ശക്തമായ ധാരണ നൽകും. ദീർഘകാല അടിസ്ഥാനത്തിൽ ഇത് നിങ്ങൾക്ക് നല്ലത് മാത്രമേ വരുത്തുകയുള്ളു കാരണം, നിങ്ങളുടെ പദ്ധതികളുടെ നല്ല അർത്ഥത്തെ അവർക്ക് അനുമോദിക്കാൻ സാധിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ ജീവിതത്തിന്റെ പൊതുവായുള്ള ഘടനയെയോ രീതികളെയോ ബാധിക്കുന്നൊരു തീരുമാനം നിങ്ങളിപ്പോൾ തന്നെ എടുത്തിട്ടുണ്ടാകും. ഇപ്പോൾ മുതൽ നിങ്ങൾ ഓരോരോ വിശദാംശങ്ങളായി ശ്രദ്ധിക്കുക. കൂട്ടായ സാമ്പത്തിക കരാറുകളെ കുറിച്ച് ആദ്യം ചിന്തിച്ച് തുടങ്ങുക, കാരണം നിങ്ങൾ പൂർണമായൊരു ചിന്തയുടെ ബാക്കിയായിട്ടാകില്ല ആ തീരുമാനമെടുത്തത്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

എന്തുതന്നെ ഇപ്പോൾ സംഭവിച്ചാലും ഓര്മിക്കേണ്ടൊരു കാര്യം നിങ്ങൾക്കാണ് അധികാരമുള്ളത്. പണ്ട് കാലത്ത് നിങ്ങളുടെ ചിഹ്നം യുദ്ധത്തിന്റെയും സമാധാനത്തിന്റെയും ആയിരുന്നു, അതിനാൽ സൗമ്യമായ പ്രേരണകൾ ഫലം കാണുന്നില്ലെങ്കിൽ ദൃഢമായ നിലപാട് സ്വീകരിക്കുക. നിങ്ങൾ ഗൗരവമായിട്ടാണ് എല്ലാത്തിനും മുന്നിട്ട് ഇറങ്ങിയിരിക്കുന്നതെന്ന് മറ്റുള്ളവർ മനസ്സിലാക്കട്ടെ.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ സ്വകാര്യമായ കാര്യങ്ങൾ നിങ്ങളുടെ മാത്രം കാര്യമാണ് അതിൽ മറ്റാരും ഇടപെടേണ്ടതില്ല. അതിനാൽ തന്നെ നിങ്ങൾക്ക് ഒരു വിലയും നല്കാത്തവരിൽ നിന്നും, നിങ്ങളുടെ സ്വകാര്യതയിലേക്ക് ആവശ്യമില്ലാതെ ഇടപെടുന്നവരിൽ നിന്നും നിങ്ങൾ അകലം പാലിക്കേണ്ട പല അവസരങ്ങളും ഉണ്ടാകും. അവരത് പഠിച്ചേ മതിയാകു, അല്ലെ?

ധനു രാശി (നവംബർ 23 – ഡിസംബർ 22)

തൊഴിലിടത്തിലെ പോരാട്ടങ്ങളും പ്രശനങ്ങളൂം വളർച്ചയുടെ ഭാഗമായി വരുന്ന കാര്യങ്ങളായി നിങ്ങൾ കണക്കാക്കണം. പുതിയ ആളുകളും പുതിയ ആശയങ്ങളും അംഗീകരിക്കപ്പെടാൻ കുറച്ച് സമയം വേണ്ടിവരും, അത് ദുഷ്കരമായ സമയമായിരിക്കുമെങ്കിലും താല്കാലികമായിരിക്കും. ഇതെല്ലം കഴിയുമ്പോൾ നിങ്ങൾക്ക് സന്തോഷമുണ്ടാകും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളോട് എപ്പോഴും കാത്തിരിക്കാൻ പറയുന്നതും, അല്ലെങ്കിൽ ആവശ്യമായ ബഹുമാനം തരാതിരിക്കുന്നതുമായ പ്രവർത്തികളിൽ നിങ്ങൾ മനസ് മടുത്തെങ്കിൽ ഈ പ്രശ്നം പരിഹരിക്കാനുള്ള സമയമിതാണ്. നിങ്ങളുടെ പരാതി മറ്റുള്ളവർ ചിന്തിക്കാതെ അംഗീകരിക്കുമെന്ന് വിചാരിക്കുന്നത് മണ്ടത്തരമാണ്. വ്യക്തിപരമായൊരു കാര്യത്തിൽ നിങ്ങൾ വിജയത്തിന്റെ എത്രത്തോളം അടുത്തെത്തി എന്നുള്ളത് നിങൾ തിരിച്ചറിയുക, നിങ്ങൾ ഇനിയും അവിടേക്ക് എത്തും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളെ മനപ്പൂർവം ആരും വഴിതെറ്റിപ്പിച്ചിട്ടില്ല, എന്നാൽ നിങ്ങൾക്ക് തെറ്റായ വിവരം നൽകപ്പെട്ടിരിക്കുന്നു.എന്നാൽ ബുധന്റെ മാറിക്കൊണ്ടിരിക്കുന്ന സ്ഥാനം, നിങ്ങൾ ഒരിക്കല്കൂടെ വിശാലമായ ആശയം കാണുമെന്നുള്ള പ്രതീക്ഷ നൽകുന്നു, അത് കാരണം നിങ്ങൾക്ക് നിങ്ങളുടെ കാഴ്ചപ്പാടിനെ സന്തുലിതമാക്കാനും സാധിക്കും. അടിസ്ഥാനപരമായ വസ്തുതകളിൽ ആയിരിക്കും നിങ്ങൾക്ക് കൂടുതൽ ശ്രദ്ധ.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

വീട്ടിലേക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ നേടിയാൽ മാത്രമേ നിങ്ങൾക്ക് വിശ്രമിക്കാൻ സാധിക്കുകയുള്ളു. ഇന്നത്തെ ചാന്ദ്ര പ്രഭാവം സൂചിപ്പിക്കുന്നത് പ്രകാരം, നിങ്ങളുടെ സന്തോഷത്തിനും സുരക്ഷയ്ക്കും നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ അധികം നിങ്ങളുടെ കുടുംബത്തിന് പങ്കുണ്ട്. സൗന്ദര്യത്തെ കുറിച്ചുള്ള നിങ്ങളുടെ ചിന്ത അതിന്റെ ഏറ്റവും ഉയർന്ന അവസ്ഥയിലാണ്, അതുകാരണം തന്നെ നിങ്ങൾ സൂക്ഷ്മവും ഐക്യവുമുള്ളൊരു ചുറ്റുപാട് ഉണ്ടാക്കിയെടുക്കും.

Visit our Daily Horoscope Section Here

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook