Horoscope Today 24 April 2019

നിങ്ങളുടെ ഇന്നത്തെ ദിവസം

ഇന്നത്തെ എന്റെ ശ്രദ്ധ ഇടവം രാശിയിലേക്കും, ഇടവം രാശിക്കാരിലേക്കുമാണ്. എല്ലാരും കാളയുടെ ചിഹ്നത്തിൽ ജനിച്ചവർ ആവശ്യപ്പെടുന്ന പോലെ കാര്യങ്ങൾ ചെയ്യണം എന്നുള്ളത് എനിക്ക് വളരെ വ്യക്തമാണ്. അതാണ് സിദ്ധാന്തം. പ്രായോഗികമായി ഒരുപാട് പ്രേരണയുടെ ആവശ്യം വരും,ബാക്കി പതിനൊന്ന് ചിഹ്നങ്ങളേയും മറ്റൊരാൾ പറയുന്നത് പോലെ കേൾക്കാൻ വിശ്വാസപ്പെടുത്തേണ്ടി വരും.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾക്ക് തിരിച്ചുവരാൻ കഴിയാത്തൊരു അതിർത്തി നിങ്ങളിത് വരെ കടന്നുപോയിട്ടില്ല. നിങ്ങൾക്ക് പ്രധാനപ്പെട്ടൊരു തീരുമാനമെടുക്കാൻ ഒരുപാട് സമയം ബാക്കിയുണ്ട്, പ്രത്യേകിച്ചും നിങ്ങളുടെ ഗാർഹിക വിഷയങ്ങളെ സംബന്ധിച്ച്. എന്നിരുന്നാൽ പോലും സംഭവങ്ങൾ പതുക്കെ നിങ്ങളെ സമ്മർദപ്പെടുത്താനും സാധ്യതയുണ്ട്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ ഹൃദയം ഒന്ന് പറയുന്നു നിങ്ങളുടെ പേഴ്സ് മറ്റൊന്ന് പറയുന്നു. പ്രണയസംബന്ധമായൊരു യാത്രയുടെ മുന്നിൽ ബിസിനസ് യാത്ര രണ്ടാം സ്ഥാനത്തേക്ക് മാറ്റപ്പെടും. നിങ്ങൾ പൊതുവെ പ്രധാനപ്പെട്ട ബിസിനസ് കാര്യങ്ങൾ പിന്നത്തേക്ക് മാറ്റിവയ്ക്കാറില്ല, എന്നാലിപ്പോൾ നിങ്ങൾക്കൊരു ഇടവേളയുടെ ആവശ്യമുണ്ട്. ഇപ്പോൾ നിങ്ങളുടെ മുന്നിൽ വരുന്ന ഉദ്യമങ്ങളിൽ നിന്നും നിങ്ങൾക്ക് ഒരുപാട് നേടാനുണ്ട്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിസ്വാർത്ഥത വിശുദ്ധിയുടെ പര്യായമാണ്. അതിനാൽ നിലവിലെ ഗ്രഹങ്ങളുടെ രീതിയെ ഉപയോഗപ്പെടുത്തേണ്ടത് ദാനശീലമുള്ള പ്രവർത്തികൾ ചെയ്താണ്. മറ്റുള്ളവർക്ക് പ്രാധാന്യം നൽകി നിങ്ങളുടെ സ്വഭാവത്തിലെ കാരുണ്യം, ദയ, സഹാനുഭൂതി എന്നീ മേന്മകൾ പ്രകടിപ്പിക്കുന്നതിലൂടെ നിങ്ങൾക്ക് നേട്ടമുണ്ടാകും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

കുടുംബപരമായ കർത്തവ്യങ്ങളാണ് അജണ്ടയിലുള്ളത്. നിങ്ങളുടെ ശ്രദ്ധ വ്യാപിപ്പിച്ച്, തൊഴിലിടത്തിലെയും ബിസിനെസ്സിലെയും പ്രശ്നങ്ങൾ മനസിലാക്കുക. കാരണം ഇവയെല്ലാം പരിഗണനയിൽ എടുത്തുകൊണ്ട് കണ്ടെത്തുന്ന പരിഹാരമായിരിക്കും നിങ്ങളുടെ കുടുംബ ജീവിതത്തിനും നല്ലത്. കുട്ടികൾക്കും ചെറിയ തലമുറക്കാർക്കും കൂടുതൽ സമയം നൽകുക,അവർക്ക് നിങ്ങളുടെ പിന്തുണ ആവശ്യമുണ്ട്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

പ്രധാനപ്പെട്ട വാർത്തകൾക്ക് ദൂരേക്കൊരു യാത്രയുടെ ആവശ്യം വരും. നിങ്ങൾ ഒരുപാട് നാളായി കാത്തിരുന്നൊരു തീരുമാനത്തിലേക്ക് എത്തുന്നുണ്ടാകും, അവിടെ നിങ്ങളുടെ ചിന്തകൾ നിങ്ങളുടെ ജീവിതത്തിനെ മെച്ചപ്പെടുത്താമെന്ന രീതിയിലേക്ക് തിരിയും. എന്നിരുന്നാലും വ്യക്തിപരമായ പ്രശ്നങ്ങളും തൊഴിലും പ്രാധാന്യമർഹിക്കുന്നുണ്ടോ എന്ന് നിങ്ങൾ ചിന്തിക്കും. ചന്ദ്രന്റെ അഭിപ്രായത്തിൽ വീടിനാണ് മുൻഗണന.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ചന്ദ്രൻ ഇന്ന് വളരെ തീക്ഷണമായി കാണപ്പെടുന്നു, ഉള്ളിന്റെ ഉള്ളിൽ നിങ്ങളുടെ മനസ്സിൽ കാല്പനികത ഉണരുന്നു. ഔദ്യോഗികമായ കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എങ്കിൽ നിങ്ങളുടെ ഭാവിയിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറുക. അലങ്കരിക്കുകയാണെങ്കിൽ വര്‍ണാഭമായവയിൽ ലക്ഷ്യം വയ്ക്കുക. സാധനങ്ങൾ വാങ്ങാൻ തീരുമാനിക്കുകയാണെങ്കിൽ, ആഡംബരത്തിന് കുറവ് വരുത്തണ്ട.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളിപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ കുടുതൽ പഠനം ആവശ്യമാണ്. നിങ്ങളുടെ ആശയങ്ങൾക്ക് ലാഭം കൊണ്ടുവരാനുള്ള കഴിവുണ്ട്. എന്നാൽ ഇപ്പോളതിനെ വിശ്രമിക്കാൻ അനുവദിച്ച് അതിലേക്കുള്ള അടിസ്ഥാന പഠനം പൂർത്തിയാക്കുക. നിങ്ങളുടെ സാഹസികമായ ആശയങ്ങൾക്ക് കരുത്തുറ്റ അടിസ്ഥാനപരമായ വിവരം, ശക്തിനൽകും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

യാത്ര ചെയ്യാനുള്ള നിങ്ങളുടെ ഒളിഞ്ഞിരിക്കുന്ന ആസക്തി പുറത്ത് വന്നുതുടങ്ങി, എന്നാലിപ്പോൾ അത്തരം അസ്വസ്ഥത ഉളവാക്കുന്ന വികാരങ്ങളെ നിയന്ത്രിക്കേണ്ട സമയമാണ്. എന്തുതന്നെയായാലും ദൈനംദിന പ്രവർത്തികൾ നിങ്ങൾ ഭയപ്പെട്ടതിനേക്കാൾ ലളിതമായിരിക്കും. കുടുംബാംഗങ്ങൾ സഹായിക്കുന്നത് നിങ്ങളെ അതിശയിപ്പിക്കും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സന്തോഷം നൽകുന്നൊരു സാമ്പത്തിക റിപ്പോർട്ട് നിങ്ങളുടെ ദിവസത്തിന് ആനന്ദകരമായ തുടക്കം നൽകാം, എന്നാൽ ശരിക്കും പ്രധാനം നിങ്ങളുടെ ആന്തരിക ജീവിതമാണ്. പ്രണയത്തിനും, യുവാക്കളുമായി ഒരു തീരുമാനത്തിൽ എത്തുന്നതിനും, യാത്ര പദ്ധതികൾ നിർമ്മിക്കുന്നതിനും പറ്റിയ സമയമാണ്. കുടിലമായ വഞ്ചനകളിലേക്കും തർക്കങ്ങളിലേക്കും ആർകർഷിക്കപ്പെടരുത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ചെറിയ കാലയളവിലേക്ക് ചില തലവേദനകൾ സഹിക്കേണ്ടി വരും, പങ്കാളിയുമായുള്ള വഴക്ക് കൂടെ ആകുമ്പോൾ ലോകം നിങ്ങൾക്ക് എതിരായി ഒറ്റകെട്ടായി നിൽക്കുന്നത് പോലെയൊക്കെ തോന്നാം. സത്യത്തിൽ നിന്നും ഇത് വിദൂരമല്ല. അതിനുപകരം നിങ്ങൾ ഉപയോഗകരവും സൃഷ്ടിപരവുമായ ഉപദേശങ്ങൾ സ്വീകരിക്കണം. ഈയടുത്ത് കണ്ടുമുട്ടിയവർ മുതൽ സുഹൃത്തുക്കൾക്ക് വരെ നിങ്ങൾക്ക് മികച്ച ഉപദേശം നല്കാൻ സാധിക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ ഉപകാരത്തിനായി മറ്റുള്ളവർ ചെയ്ത ജോലിയുടെ സഹായത്തോടെ നിങ്ങളുടെ കുറെയധികം പ്രവർത്തനങ്ങൾ വിജയകരമായ പരിസമാപ്‌തിയിലേക്ക് എത്തുകയാണ്. നിങ്ങളുടെ സഹപ്രവർത്തകർ നിങ്ങളെ സഹായിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് എന്നറിയുന്നത് നിങ്ങള്‍ക്ക് സന്തോഷകരമാണ്. തൊഴിലിടത്തിൽ സ്ഥിരമല്ലാത്ത ഉത്തരവാദിത്വങ്ങൾ നിങ്ങൾക്ക് നേരിടേണ്ടി വരും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ തൊഴിൽ ഉപയോഗകാരമായ രീതിയിലുള്ളൊരു കണ്ടുമുട്ടലിനു നിങ്ങളുടെ വീട്ടിൽ നടക്കുന്ന സാമൂഹിക ഒത്തുകൂടൽ കാരണമാകാം. അത് പ്രതീക്ഷിക്കാത്തൊരു അതിഥിയെ കാണുന്നതോ അല്ലെങ്കിൽ ഉപകാരപ്രദമായൊരു ഇടപെടലോ ആകാം. ചന്ദ്രന്റെ തീക്ഷണമായ നിര ഒരു നിഗൂഢത തോന്നിപ്പിക്കുന്നുണ്ട്, എന്നാലത് എന്താണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടാകില്ല!

Find our section on Daily Horoscope and Astrological Predictions here: നിങ്ങളുടെ ഇന്നത്തെ ദിവസഫലം 

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook