ഇന്ന് ഞാൻ ആത്മാവിന്റെ യാത്രയെ കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നു. ജ്യോതിശാസ്ത്രത്തിലുള്ള വിശ്വാസമാണ്, ജാതകങ്ങൾക്കും അപ്പുറം ഗ്രഹങ്ങൾ നമ്മളെ സ്വാധീനിക്കുന്നു എന്ന സത്യത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നത്. അതിനുപകരം നമ്മൾ ചിന്തിക്കുന്നത് എങ്ങനെ നമ്മുടെ ആത്മാവ് അല്ലെങ്കിൽ മനസിനു ഗ്രഹങ്ങളിലൂടെ സഞ്ചരിച്ചു വിവേകവും വിവരവും നേടാൻ സാധിക്കുമെന്നാണ്. ഇന്ന് അധികം പരിചയമുള്ളൊരു ആശയമല്ല ഇത്, എന്നാൽ ഇത് അത്ഭുതകരമായ ഒന്നാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ തൊഴിലിടത്തിൽ സംഭവിച്ച മാറ്റങ്ങൾ എല്ലാം തന്നെ നിങ്ങളുടെ ദീർഘകാല പദ്ധതികൾക്ക് അനുകൂലമായതും അത്യവശ്യമായതും ആണെന്ന് നിങ്ങള്‍ക്കിപ്പോൾ മനസ്സിലായോ? അതുപോലെ തന്നെ നിങ്ങളിപ്പോൾ നിങ്ങളുടെ ഭക്ഷണം ക്രമീകരിച്ച് വ്യായാമം ചെയ്തു തുടങ്ങിയെന്നും പ്രതീക്ഷിക്കുന്നു. അച്ചടക്കം ഉണ്ടാക്കിയെടുക്കേണ്ട ദിവസമാണ് ഇന്ന്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ തൊഴിലിടത്തിൽ നല്ല അന്തരീക്ഷം സൃഷ്ടിക്കാനായി നിങ്ങൾ ശക്തിയോടെത്തന്നെ മുന്നോട്ട് പോകണമെന്ന് നിങ്ങളുടെ സാമാന്യബോധം പറയുന്നു. തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്, ചർച്ചകൾ നടത്തേണ്ടതുണ്ട് എന്നാൽ മാത്രമേ നിങ്ങളുടെ സഹപ്രവർത്തകർക്കും കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുകയുള്ളു. അവരെയും കൂടെ നിങ്ങൾ ഉൾപെടുത്തിയില്ലങ്കിൽ അതൊരു തെറ്റിദ്ധാരണയ്ക്ക് വഴിവെക്കും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ദീർഘകാല ക്രമീകരണങ്ങൾ നിങ്ങൾ പരിഗണിക്കണം, അത് നിങ്ങളുടെ സാഹസികത കാട്ടാനുള്ള ബോധത്തെ നിയന്ത്രിക്കുകയും ചെയ്യും. കൂട്ടായ സാമ്പത്തിക ക്രമീകരണങ്ങളെ കുറിച്ച് ചിന്തിച്ചാൽ അടിസ്ഥാനപാരമായ ചർച്ചകൾ നടത്താൻ സാധ്യതയുണ്ട്. പ്രണയസംബന്ധമായ കാര്യങ്ങൾക്കായി സമയം കണ്ടെത്തുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ ഏറ്റവും ആന്തരികമായ ചിന്തകളിലേക്ക് മനുഷ്യർ കടന്നു വരാതിക്കാനായി നിങ്ങളിന്ന് തടസം സൃഷ്ടിക്കും.നിങ്ങളുടെ ചിഹ്നത്തെ സംബന്ധിച്ച് ഈ പെരുമാറ്റം തീർത്തും സ്വാഭാവികമാണ്, നിങ്ങളുടെ പൂർവകാല പ്രവർത്തികളോട് ഇത് പൂർണമായി നീതി പുലർത്തുന്നുമുണ്ട്. എന്നിരുന്നാലും മാറ്റങ്ങൾ വരുത്തി പുതിയൊരു ഭാവിക്കായി വഴിതെളിക്കുന്നതിൽ തെറ്റൊന്നും കാണുന്നില്ല.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

മികച്ച ഗ്രഹങ്ങളുടെ നിര സൂചിപ്പിക്കുന്നത് സാമ്പത്തിക കാര്യങ്ങളെ കുറിച്ചാണ്, എന്നാൽ എല്ലാ ആത്മാര്ഥതയോടെയും പറയട്ടെ നിങ്ങൾ അർഹിക്കാത്ത ഒരു ഭാഗ്യവും നിങ്ങളെ തേടി എത്തില്ല. നിങ്ങൾ സമ്പാദിച്ച ഓരോ പൈസയ്ക്കും നിങ്ങള്‍ അത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ട്, അതിനാൽ മറ്റുള്ളവരുടെ അസൂയയെ അവഗണിക്കുക, അത് നിങ്ങളെ സംബന്ധിച്ച് അർത്ഥശൂന്യമാണ്‌.

Read more: Kerala Lok Sabha Election Results 2019 Live

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സാധാരണയെക്കാളും കൂടുതൽ വിശദമായി നിങ്ങളക്ക് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയേണ്ടി വരും. എന്നാൽ, ഈ വർഷം പണത്തിന്റെ ഉത്കണ്ഠ വരുന്നത് കഴിഞ്ഞ വർഷത്തേക്കാൾ അല്പം നേരത്തെയുമാണ്‌, ഇത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ശുഭസൂചകവുമാണ്. ഉറപ്പ് നൽകുന്ന ഗ്രഹങ്ങളുടെ നിര കാണുന്നതുതന്നെ എത്ര ആനന്ദകരമാണ്

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളൊട് അടുപ്പമുള്ളവർ അവരുടെ കാര്യങ്ങൾ ശരിയായി ചെയുനില്ലയെന്ന ഉത്കണ്ഠ നിങ്ങൾക്കിപ്പോഴും ഉണ്ട്. ഇത്തരം പ്രശ്ങ്ങളെ കൈകാര്യം ചെയ്യാൻ ഒരു എളുപ്പമാർഗം ഉണ്ട്, അതെന്തെന്നാൽ എല്ലാ കാര്യങ്ങളും തലയിലേക്ക് എടുക്കണ്ട എന്നുള്ളതാണ്. എന്തൊക്കെ തന്നെയായാലും, തങ്ങളുടെ കാര്യങ്ങൾക്ക് ശേഷം ആളുകൾ മറ്റുള്ളവർക്കായി വഴിയൊരുക്കിയിരുനെങ്കിൽ ലോകം എത്ര നല്ല ഇടമായേനെ.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾക്കും നിങ്ങളുടെ നല്ലത് ആഗ്രഹിക്കുന്ന മനുഷ്യര്‍ക്കും മുന്നോട്ട് പോകാനുള്ള മികച്ച മാർഗം എന്തെന്നാൽ, പ്രകടമായ നിങ്ങളുടെ സ്വയം താല്പര്യം ത്യജിക്കുക എന്നതാണ്. മറ്റുള്ളവരുടെ യഥാർത്ഥ വൈകാരിക ആവശ്യങ്ങൾ മനസിലാക്കി അവരെ സഹായിക്കാൻ നിങ്ങളാൽ കഴിയുന്ന രീതിയിൽ ശ്രമിക്കുക. ശരിക്കും പറഞ്ഞാൽ അവർക്ക് നന്മ വരാൻ നിങ്ങൾ ഏതറ്റം വരെയും പോകാൻ തയ്യാറാകണം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സങ്കീർണമായ സാമ്പത്തികവും സാമൂഹികവുമായ സാഹചര്യങ്ങളില്‍ നിങ്ങൾ നർമം കൊണ്ടുവരാന്‍ ശ്രമിക്കും. നിങ്ങൾ രാഷ്ട്രീയപരമായൊരു കാലഘട്ടത്തിലൂടെ കടന്നുപോകാൻ തുടങ്ങുകയാണ്, ഒരുപക്ഷേ സാമൂഹിക പ്രവർത്തനങ്ങൾ മുഖാന്തിരം. നിങ്ങളിലെ നിസ്വാർത്ഥതയുടെ എല്ലാ ഗുണങ്ങളും പുറമേയ്ക്ക് കൊണ്ടുവരേണ്ട സമയമാണ് ഇത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ഉദ്യോഗിക ജീവിതത്തിൽ ചില വ്യത്യാസങ്ങൾ വരാമെന്ന് നിങ്ങളോട് ഉപദേശിക്കപ്പെട്ടിട്ട് കുറച്ച് നാളുകളായിട്ടുണ്ട്. നിങ്ങളിപ്പോൾ കടക്കുന്ന ഘട്ടം പുതിയ ബന്ധങ്ങൾ ഉണ്ടാക്കാനും, പുതിയ പ്രസ്താവനകൾ മുന്നോട്ട് വയ്ക്കാനും, അഭിമുഖങ്ങളിൽ പങ്കെടുക്കാനുമുള്ള സമയമാണ്.

Read more: Lok Sabha Election 2019 Results Live

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളെ ഇപ്പോഴും എന്തോ അലട്ടുകയും, കുഴപ്പിക്കുകയും ചെയുന്നു. എന്നാൽ നിങ്ങളുടെ സൗര ചാർട്ട് ആകെ സൂചിപ്പിക്കുന്നത് മുന്നിൽ നിഗൂഢതകൾ പ്രതീക്ഷിക്കുക എന്നതാണ്. ഇവ എന്താണെന്നോ അല്ലെങ്കിൽ നിങ്ങളുടെ നിലവിലെ ബുദ്ധിമുട്ട് എങ്ങനെ പരിഹരിക്കണമെന്നോ പറയുന്നില്ല. പണവുമായി ബന്ധപ്പെട്ട പ്രശ്നം ഒരു താത്കാലിക ബുദ്ധിമുട്ട് മാത്രമാണ്, അതിൽ അധികം ചിന്തിക്കേണ്ട കാര്യമില്ല.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

അടിസ്ഥാനപരമായ കാര്യങ്ങളിൽ പോലും പങ്കാളികൾ കൂടുതൽ വിവേകരഹിതരാകുന്നെന്നും, ഒരു തീരുമാനത്തിലേക്ക് എത്താൻ മടിക്കുന്നു എന്നും നിങ്ങൾ തിരിച്ചറിയും. നിങ്ങൾ നിങ്ങൾക്ക് വേണ്ടി പോരാടേണ്ടി വരികയോ, ഈയടുത്തായി നിങ്ങൾക്ക് ലഭിച്ച നേട്ടങ്ങൾ വിട്ട് കളയേണ്ടിയോ വരും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും നല്ലത്, തന്ത്രപരമായ പിൻവാങ്ങൽ ആണെന്ന് നിങ്ങൾ പരിഗണിച്ചിട്ടുണ്ടോ ?

Visit our Daily Horoscope Section Here

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook