ഇന്നത്തെ ദിവസം

മനുഷ്യരുടെയും മൃഗങ്ങളുടെയും സ്വഭാവ ലക്ഷണങ്ങൾ ഒരുപോലെയുള്ള ധനുരാശിയാണ്, ഇന്നത്തെ എന്റെ പ്രിയപ്പെട്ട രാശി. ഒരു വശത്തിവർ വളരെ വിവേകപൂർവ്വം പ്രവർത്തിക്കുന്നവരാണെങ്കിൽ മറുവശത്ത് ഇവരുടെ സഹജവാസനയും അത്യാവേശവും ഇവരെ നയിക്കുന്നു. ചുറ്റിനും നോക്കുക, നിങ്ങളിതിനൊക്കെ ഉദാഹരണങ്ങൾ കാണും.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ചന്ദ്രൻ വളരെ താല്‍പര്യമുണര്‍ത്തുന്ന  ചോദ്യങ്ങൾ ഉന്നയിക്കാം, ഉദാഹരണത്തിന് ഒരു കുടുംബപരമായതോ ഗാർഹികമായതോ ആയ ധര്‍മ്മസങ്കട൦ മാറ്റാൻ എന്താണ് ഏറ്റവും മികച്ച വഴി. അപക്വമായ വികാരങ്ങളിലേക്കോ മേടം രാശിക്കാരുടെ അക്ഷമയിലേക്കോ വഴുതിപോകാതെ, നിങ്ങളുടെ പ്രശ്നങ്ങൾ വളരെ ഗാഢമായി ചിന്തിക്കേണ്ട ദിവസമാണിന്ന്. ഞാന്‍ ഉദേശിച്ചത് നിങ്ങൾ ആരെയും ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കുന്നില്ലല്ലോ, അല്ലെ? എന്നാണ്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

പണമിടപാടുകൾ ആയിരിക്കും ഇന്ന് നിങ്ങളുടെ മനസ്സിൽ.  ഇഷ്ടംപോലെ ചിലവഴിക്കുക, എന്നാൽ നിങ്ങളുടെ എല്ലാ നിയമ പരമായ പത്രികകളും സൂക്ഷിച്ചു വയ്ക്കുക, ഇഷുറൻസ് പേപ്പർ ആണെങ്കിലും, നിക്ഷേപ പദ്ധതികൾ, അല്ലെങ്കിൽ എന്തുതരം ആദായം ലഭിക്കുന്ന പദ്ധതികളിൽ നിങ്ങളുണ്ടോ, അതിന്റെയെല്ലാം. പരമ്പരാഗതമായ വിനോദങ്ങളാണ് മികച്ചത്, അതിനാൽ നിങ്ങൾക്ക് സുപരിചിതമല്ലാത്ത കാര്യങ്ങൾ ചെയ്യാൻ നിങ്ങളെ ആരെങ്കിലും പ്രേരിപ്പിക്കുകയാണെങ്കിലും അതിനെ എതിർക്കുക.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

തിരക്ക് നിറഞ്ഞതാണെങ്കിലും സന്തോഷം നിറഞ്ഞതും വീടിനെ ചുറ്റിപറ്റി കഴിച്ചു കൂട്ടുന്നതുമായ വാരാന്ത്യമാണ് ചന്ദ്രൻ സൂചിപ്പിക്കുന്നത്. നിങ്ങൾ കുടുംബത്തോടൊപ്പം വിശ്രമിക്കാൻ ആഗ്രഹിക്കുന്നോ അതോ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപെട്ട പ്രവൃത്തി ചെയ്യണമോ എന്നുള്ള തീരുമാനം നിങ്ങളുടെ കയ്യിലാണ്. മാർഗനിർദേശം നൽകുന്ന തത്വങ്ങൾ സൂചിപ്പിക്കുന്നത് നിങ്ങൾ എന്തുചെയ്താലും അതിപ്പോൾ മറ്റുള്ളവർക്ക് ഉപകാരമായി മാറുമെന്നുള്ളതാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ബുധനും ശുക്രനും എപ്പോൾ പരസ്പരം സംസാരിക്കുന്നുവോ അപ്പോഴെല്ലാം കാവ്യാത്മകമായ സാഹചര്യങ്ങൾ ഉണ്ടാകുന്നു. ഇത്തരം സൂഷ്‌മമായ സ്വാധീനങ്ങൾ തീർച്ചയായും ആർദ്രമായ കർക്കിടകം രാശിക്കാരുടെ സ്വഭാവത്തിൽ ശക്തമായ പ്രഭാവമുണ്ടാക്കുകയും, ഇത് നിങ്ങളെ ആകർഷകമായ സ്ഥലങ്ങളെക്കുറിച്ചും, പണത്തെ കുറിച്ചും സ്വപനം കാണുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യും. എന്നിരുന്നാലും, പങ്കാളികളിൽ നിന്നും അർത്ഥവത്തായ ഒന്നും ലഭിക്കില്ല!

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സാമൂഹികപരമായി നിങ്ങൾക്ക് ഏറ്റവും ഉപകാരപ്രമാക്കി മാറ്റാൻ പറ്റുന്നൊരു ആഴ്ചയാണിന്ന്. നക്ഷത്രങ്ങൾ നിങ്ങളോട് ഇതിന് തുടക്കം കുറിക്കാനും, പുറത്തേക്ക് കൂടുതൽ സഞ്ചരിക്കാനും പ്രേരിപ്പിക്കുന്നു. കഠിന പ്രയത്‌നം ചെയ്ത ആഴ്ചയുടെ അവസാനം വിനോദമാകുന്നതില്‍ തെറ്റില്ല. എന്തെന്നുവെച്ചാൽ എല്ലാത്തിന്റെയും അവസാനം നിങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കേണ്ടതുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

മറ്റുള്ളവർ പറയുന്നത് ശ്രദ്ധിച്ചു അവരും പ്രസക്തമായ കാര്യങ്ങൾ പറയുന്നുവെന്ന് അംഗീകരിക്കുക. ഇത് നിങ്ങളുടെ നിലപാട് തെറ്റാണ് എന്നല്ല സൂചിപ്പിക്കുന്നത് മറിച്ചു നിലവിലെ സാഹചര്യത്തെ സംബന്ധിച്ച് നിങ്ങൾ പരിഗണിക്കാൻ പരാജയപ്പെട്ട കാര്യങ്ങൾ ഉണ്ടെന്നുള്ളതാണ്. അത് നിങ്ങൾ എത്രയും വേഗം പരിഹാരം കണ്ടെത്തേണ്ട പരാജയങ്ങളുമാണ്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

വരുണഗ്രഹവുമായി സൂര്യൻ താമസിക്കാതെ വളരെ സുഷ്‌മമായതും പ്രചോദനപരമായതുമായ ഒരു ബന്ധത്തിലേക്ക് നീങ്ങുകയാണ്. ഇത് അർത്ഥമാക്കുന്നത് പ്രണയത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും ചിന്തകളും ഈ ആഴ്ച്ച പ്രാധാന്യത്തോടെ നിലനിൽക്കുമെന്നുള്ളതാണ്. എന്നിരുന്നാലും സാമ്പത്തികപരമായ ഒരു ആശയക്കുഴപ്പവും ഇതിനോടൊപ്പം തന്നെ ഉണ്ടാകാം. അങ്ങനെ സംഭവിച്ചാലും നിങ്ങൾ ശ്രദ്ധയോടെ അതിൽ നിന്നും രക്ഷപെടാനുള്ള വഴി കാണുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ കേസിന് വേണ്ടി വാദിക്കാൻ നിങ്ങൾക്ക് തീർച്ചയായും അവകാശമുണ്ട്. എന്താണ് പ്രായോഗികമായും, അത്യാവശ്യമായും ചെയ്യേണ്ടത് എന്നുള്ളതിനെ കുറിച്ച് മറ്റുള്ളവരെ അപേക്ഷിച്ചു നോക്കുമ്പോൾ നിങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്. കുറഞ്ഞത്, ചാന്ദ്ര നിരകളെങ്കിലും നിങ്ങളെ ഇപ്പോൾ വൈകാരികമായി പിന്തണയ്ക്കുന്നുണ്ട്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിലവിലെ സാഹചര്യങ്ങളിൽ ബുധനും ശുക്രനും അവരുടെ സ്ഥാനങ്ങളിൽ പ്രകടമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഫലമായി,നിങ്ങളുടെ സ്ഥിതി ലഘുവും, ബാലിശവും, പൊള്ളയായതുമായി മാറാം. ചില പ്രശ്നങ്ങൾ താമസിക്കാതെ തന്നെ പശ്ചാത്തലത്തിലേക്ക് തള്ളപ്പെടാൻ സാധ്യതയുള്ളത് കൊണ്ട്, അതിനുവേണ്ടി സമയം കളയണ്ട.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പങ്കാളിത്തത്തിനു കൂടുതൽ പ്രാധാന്യമുള്ളൊരു സാമ്പത്തിക വൃത്തത്തിലേക്ക് നിങ്ങൾ പോവുകയാണ്. സ്ത്രീകളുമായുള്ള ബന്ധങ്ങളാകും കൂടുതൽ ലാഭകരം. അതുപോലെ ഇപ്പോൾ ആവശ്യങ്ങളേക്കാൾ കൂടുതൽ അഭിലഷണീയം ആർഭാടങ്ങൾക്കാണെന്ന് തോന്നും. ശരിക്കും പറഞ്ഞാൽ നിങ്ങളുടെ ദിവാസ്വപ്നങ്ങളിൽ മുഴുകാനുള്ള ദിവസമാണിന്ന്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഒടുവിൽ സമാധാനത്തിന്റേയും, വിശ്രമത്തിന്റെയും സമൃദ്ധമായ സാദ്ധ്യതകൾ കൊണ്ട് വാരാന്ത്യമെത്തി കഴിഞ്ഞു. നിങ്ങളുടെ സ്വഭാവത്തിന്റെ ലളിതമായ വശം പുറത്തേക്ക് കൊണ്ടുവരാനായി ചന്ദ്രൻ ദൃഢനിശ്ചയം എടക്കുന്നതോടെ നിങ്ങളുടെ വേദനകളും പ്രശ്നങ്ങളും ഒരു വശത്തെക്ക് നീക്കിവയ്ക്കാനുള്ള അവസരം ലഭിക്കുകയാണ്. ആരെങ്കിലും സഹായിക്കാമെന്ന് വാഗ്‌ദാനം നൽകുകയാണെങ്കിൽ അതിനെ പൂർണമായും പ്രയോജനപ്പെടുത്തുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

 ബുധൻ അതിന്റെ സ്ഥാനം ക്രമീകരിച്ചതോടെ നിങ്ങളുടെ മനസ്സ് അതിൻ്റെ ഉച്ചസ്ഥായിയിൽ എത്തുന്നൊരു കാലഘട്ടത്തിന് തുടക്കമാവുകയാണ്. നിങ്ങളുടെ പദ്ധതികളും, ക്രമീകരണങ്ങളും, ആശയങ്ങളുമാണ് ഇത്രയും  കാലത്തേക്ക് വച്ച് ഏറ്റവും മികച്ചതെന്ന് ആരെയും പറഞ്ഞു ബോധ്യപ്പെടുത്താൻ നിങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. എന്നാൽ അടുത്ത ആഴ്ച്ച ഇത് വളരെ വ്യത്യസ്തമായിരിക്കും!

Get Malayalam News and latest news update from India and around the world. Stay updated with today's latest Horoscope news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ