Horoscope Today 23 April 2019

നിങ്ങളുടെ ഇന്നത്തെ ദിവസം

ചന്ദ്രനിപ്പോൾ കാല്പനികമായൊരു അപ്രായോഗിക മേഖലയിലേക്ക് നീങ്ങുകയാണ്. സാധരണയായി ഇതർത്ഥമാക്കുന്നത് പൂർവ്വകാലത്തിന്റെ ബാക്കിപത്രങ്ങളെല്ലാം മാറ്റിവെച്ച് പുതിയ ഘടനകൾക്ക് രൂപം നൽകി, പൂർവ്വകാലത്തിനു വിട പറയാമെന്നാണ്. എന്നാൽ ഇത്തവണ എനിക്ക് ഉറപ്പൊന്നുമില്ല. എനിക്ക് തോന്നുന്നത് നമ്മൾ പ്രായോഗികമായ കാര്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കണമെന്നാണ്.

മേടം രാശി (മാർച്ച് 21-ഏപ്രിൽ 20)

മറ്റുള്ളവർക്ക് വേണ്ടി നിങ്ങൾ പണമിടപാട് നടത്തുന്നുണ്ടെങ്കിൽ നല്ല അഭിവൃദ്ധിയുണ്ടാകും. എന്നാൽ ജീവിതതിന്റെ എല്ലാ മേഖലകളിലും നിങ്ങൾ പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങൾ നടക്കും. എല്ലാ കാര്യങ്ങളിലും ക്ഷമാശീല൦ ഉണ്ടാകണം. അതിനേക്കാളുപരി, നിങ്ങൾ എല്ലാ കാര്യങ്ങൾക്കും വിശദവിവരങ്ങളിലേക്ക് പൂർണമായ ശ്രദ്ധ നൽകണം.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ജീവിതം ഇപ്പോഴും കുതിച്ചുകൊണ്ടു തന്നെ മുന്നേറുന്നതിനു മനോഹരമായ ശുക്രഗ്രഹത്തിന്റെ ഉദാരത നിറഞ്ഞ പ്രഭാവത്തിനാണ് നന്ദി പറയേണ്ടത്. ഇത് കാരണം ഒരുപക്ഷേ ഈ അടുത്തായി ഉണ്ടായ ഒരു വൈകാരിക കൂട്ടിമുട്ടലിൽ നിന്നും പുറത്തേക്ക് വരാനാകും, ആ പ്രധാനപ്പെട്ട സൗഹൃദത്തിന് സംഭവിച്ച വിള്ളലുകള്‍ നികത്താൻ ഇത് സഹായിക്കും. നിങ്ങൾ നിങ്ങളുടെ മനസ് മാറ്റിക്കൊണ്ടിരിക്കുകയാണ്, നിങ്ങളുടെ മനസ് സ്ഥായി ആകുന്നതുവരെ പങ്കാളികൾ കാത്തിരിക്കേണ്ടി വരും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

തിരശീലയ്ക്ക് പിന്നിൽ പ്രവർത്തികൾ നടക്കുന്നുണ്ട്, എന്നാലും നിങ്ങളുടെ വികാരങ്ങൾ നിങ്ങളിലേക്ക് തന്നെ മറച്ചുപിടിക്കുകയാണ്. എന്നാൽ നിങ്ങൾക്ക് ഉപരിതലത്തിലുള്ള അഭിവൃദ്ധിയെക്കുറിച്ചും ആകസ്മികമായ ക്രമീകരണങ്ങളെ കുറിച്ചു൦ സംസാരിക്കാനാകും ഒരുപാട് സന്തോഷ൦. അതിനേക്കാളുപരി പങ്കാളിയുടെ ഉദാരമനസിൽ നിന്നും പ്രതിഫലം പറ്റാൻ അതിലും ഉത്സാഹമുണ്ടാകും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ ദിനചര്യയിൽ ഒതുങ്ങി നിൽക്കാനുള്ള സമയമല്ല ഇത്. മുൻപ് പറഞ്ഞു വച്ചിരുന്ന പരിപാടികളിൽ മാറ്റം വരാനോ, അത് ഉപേക്ഷിക്കപ്പെടാനോ സാധ്യതയുണ്ട്. എല്ലാ കഴിവുമുപയോഗിച്ചു മുന്നോട്ട് പോകാൻ തന്നെ ശ്രമിക്കുക, എന്നാൽ കൂടുതലായി നിങ്ങൾ വേഗത നേടാൻ ശ്രമിച്ചാൽ നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്നും നിങ്ങൾ അകന്ന് പോകാൻ സാധ്യതയുണ്ടെന്നുള്ളത് ഓർക്കുക. ചെറിയൊരു മുഖസ്‌തുതി അവരെ സന്തോഷിപ്പിക്കാൻ സാധ്യതയുണ്ട്

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സജീവമായ ഗ്രഹങ്ങളുടെ വശം നിങ്ങൾക്ക് ശാന്തതയില്ലാത്ത അവസ്ഥകൾ കൊണ്ടുവരാം, എങ്കിലും വിശദീകരിക്കാൻ സാധികാത്ത ചില പ്രസ്താവനകളുടെയും, പ്രവർത്തികളുടെയും പരമ്പരയുടെ ബാക്കിയായി നിങ്ങൾ സംഭ്രമിപ്പിക്കപ്പെട്ടു പോകാനും സാധ്യതയുണ്ട്. അസാധാരണമായ സംഭവങ്ങൾ പോലും നിങ്ങളെ നിങ്ങളുടെ ദിനചര്യയിൽ നിന്നും പുറത്ത് കൊണ്ടുവരാം. എന്നാൽ ഒരുപക്ഷേ നിങ്ങൾക്ക് നിങ്ങളുടെ ദിനചര്യയാകും കൂടുതൽ ഇഷ്ടം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സുഹൃത്തുക്കളും പങ്കാളികളും നിങ്ങളെ ശ്രദ്ധകേന്ദ്രമാക്കാം, കൂടാതെ താല്പര്യമുണർത്തുന്ന സംഭവങ്ങൾ മനോഹരമായ രീതിയിൽ നിങ്ങളിൽ പ്രഭാവമുണ്ടാക്കും. ആഴ്ചയുടെ ആദ്യം ഉണ്ടാകുന്ന തടസങ്ങൾ ആഴ്ചയുടെ അവസാനം നടക്കുന്ന നാടകീയ സംഭവങ്ങളിൽ കൂടെ പരിഹരിക്കപ്പെടും. നിങ്ങളിപ്പോഴും തടസങ്ങൾ നേരിടുകയാണ്, എന്നാൽ കഴിഞ്ഞു പോകുന്ന ഓരോ ദിവസവും കാര്യങ്ങൾ എളുപ്പത്തിലാകും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

സാമ്പത്തിക കാര്യങ്ങളിൽ പ്രവചനാതീതമായ വിചിത്രത നിലനിൽക്കും, കൂട്ടമായ ക്രമീകരണങ്ങളോടെ ശുക്രഗ്രഹം നിങ്ങളുടെ ഒപ്പം ഉണ്ടെങ്കിൽകൂടെ. ഒരു കരാർ ഉറപ്പിക്കുന്നതിൽ നിങ്ങളെക്കാൾ കേമനായ വ്യക്തി വേറെ കാണില്ല. എന്നാലും നിങ്ങളുടെ പക്കൽ ഇനിയും കളിക്കാനുള്ള കാർഡുകൾ ഉണ്ട്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സാമ്പത്തിക കാര്യങ്ങൾക്കാണ്‌ പ്രാധാന്യം, കൂടാതെ നിർമാണപരമായ മാറ്റങ്ങൾ കാണുന്നുണ്ട്.എന്നാൽ, പല സമയങ്ങളിലായി ലഭിക്കുന്ന വാർത്തകൾ പരസ്പരവിരുദ്ധമാകുകയും, നിങ്ങൾക്കൊരു തീരുമാനം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമായിരിക്കും. നിങ്ങൾക്ക് ചില തീരുമാനങ്ങൾ എന്തായാലും എടുക്കേണ്ടി വരും, നിങ്ങളത് ശരിയായി തന്നെ നിറവേറ്റുമെന്ന് എനിക്കുറപ്പുണ്ട്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ ഒന്നും ഒരിക്കലും വ്യക്തമല്ല, പക്ഷേ നിങ്ങളതിനോടിപ്പോൾ സമരസപ്പെട്ടിരിക്കുന്നു. എപ്പോഴുമുള്ള ക്രമപരമായ രീതിയിൽ ജീവിതം മുന്നോട്ട് പോകുന്നത് നിങ്ങൾക്ക് അസാദ്ധ്യമായി തോന്നാം. ക്രമീകരണങ്ങൾ തകരുകയും, ഒരു സഹായവുമില്ലാത്ത അവസ്ഥയിൽ നിങ്ങൾ ആയിപോകുകയാണെങ്കിൽ, നിങ്ങളെ ആരും വ്യക്തിപരമായി ആരോപിക്കാൻ ശ്രമിക്കുന്നില്ല എന്ന്‍ മനസിലാക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വ്യക്തിപരവും ഔദ്യോഗികപരവുമായ പ്രശ്നങ്ങൾ നിങ്ങൾക്ക് നിയന്ത്രിക്കാനകാത്ത രീതിയിൽ ക്രോഡീകരിക്കപ്പെടുകയാണ്. നിങ്ങളുടെ തൊഴിൽ നിങ്ങളുടെ കുടുംബവുമായിട്ടോ ഗാർഹിക കാര്യങ്ങളുമായിട്ടോ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ, നിങ്ങളുടേത് തന്നെ ആകണമെന്നില്ല, താല്പര്യമുണർത്തുന്ന അഭിവൃദ്ധികൾ പ്രതീക്ഷിക്കുക. വൈകാരികമായ ഏറ്റക്കുറച്ചിലുകൾ എല്ലാരേയും ബാധിക്കുകയും അത് നിങ്ങളുടെ ദൈനദിന പ്രവർത്തികളെ ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യും

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

കുടുംബ പ്രശ്നങ്ങളിൽ അധികം താമസിക്കാതെ ചലനങ്ങള്‍ ഉണ്ടാകും. ഈ ആഴ്ച നിങ്ങളുടെ മുന്‍ഗണനകൾ വ്യക്തിമാക്കി തരുന്ന രീതിയിൽ ഒരു വഴിത്തിരിവ് കൊണ്ടുവരും. അത് കൂടാതെ, നിങ്ങളുടെ വിശ്രമവേളകളിലേക്ക് കൂടെ കടന്നുകയറുന്ന രീതിയിൽ, നിങ്ങളുടെ കടമകൾ വർദ്ധിക്കുകയാണ്. പക്ഷേ അത് നിങ്ങൾക്ക് പുതിയ അവസരങ്ങളും നൽകുന്നു.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളൊക്കെ ക്രമംകെട്ട് കിടക്കുകയാണ്, നിങ്ങളെ നിങ്ങളുടെ ബുദ്ധിക്ക് പകരം ഹൃദയം നയിക്കുന്നതാണ്‌ പകുതി കാരണം. പണമിടപാടുകളിൽ നിങ്ങൾ അതീവ ശ്രദ്ധ ചെലുത്തുന്നിടത്തോളം, നഷ്ടപ്പെട്ട് പോകുമെന്ന നിങ്ങളുടെ തോന്നൽ അടിസ്ഥാനരഹിതമാണ് എന്ന് തെളിയിക്കപ്പെടും. നിങ്ങൾ ഒരു നിമിഷത്തേക്ക് മറ്റൊരു വശത്തേക്ക് നോക്കിയാൽ നിങ്ങൾ ചെറിയൊരു തെറ്റ് കാണിച്ചുവെന്ന് മനസിലാകും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook