Horoscope Today 22 April 2019

നിങ്ങളുടെ ഇന്നത്തെ ദിവസം

ഉർജ്ജസ്വലമായ മേഖലകളിലൂടെയാണ് ചന്ദ്രൻ നീങ്ങിക്കൊണ്ടിരിക്കുന്നത്. എൻ്റെ അഭിപ്രായത്തിൽ, നമ്മുടെ അഭിപ്രായങ്ങൾ തുല്യപ്പെടുത്തുന്നതിനും, ക്രമീകരണങ്ങൾ ശരിയാക്കുന്നതിനും ഈ ദിവസം സഹായകരമാകുമെന്നാണ്. ചെയ്യേണ്ട കാര്യം എന്തെന്നാൽ മറ്റുള്ളവർക്ക് അധികം ബുദ്ധിമുട്ട് ഉണ്ടാക്കാതെയും ആരെയും വിഷമത്തിലാക്കാതെയും ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നാണ് എൻ്റെ ആഗ്രഹം.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾക്ക് സമാധനപരമായ ഒരാഴ്ച്ച ലഭിക്കാനുള്ള സാധ്യത കുറവാണ്. നിങ്ങളുടെ സ്വകാര്യമായ ഉൾജീവിതത്തിലേക്ക് പ്രതിഫലനങ്ങൾ ഉണ്ടാക്കുന്ന രീതിയിൽ കണ്ണഞ്ചിപ്പിക്കുന്ന ചില സംഭവങ്ങൾ നടക്കും. ആകുലപ്പെടേണ്ട കാര്യമില്ല, ഇതെല്ലാം സൂര്യനും ചന്ദ്രനുമെന്ന ശക്തമായ ജോഡിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഉറപ്പുള്ള തീരുമാനങ്ങളിലേക്ക് എത്തിച്ചേരുന്നത് എളുപ്പമായിരിക്കില്ല, ക്രമീകരണങ്ങൾ തകരുകയാണെങ്കിൽ, അത് നിങ്ങളുടെ കുറ്റം കൊണ്ടായിരിക്കില്ല എന്നത് മനസിലാക്കുക. എന്നിരുന്നാലും പൂർണമായ പ്രതിജ്ഞാബദ്ധത വേണമെന്നുള്ള നിങ്ങളുടെ വാശിയിൽ നിന്നും നിങ്ങളൊരു പടി പിന്നിലോട്ട് മാറിയാൽ നിങ്ങളുടെ സുഹൃത്തുക്കൾ കൂടുതൽ സൗഹാർദ്ദപരമായ പെരുമാറുകയും കുറച്ചു കൂടെ എളുപ്പത്തിൽ കാര്യങ്ങള്‍ നടന്നു പോകുകയും ചെയ്യും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

എന്തൊക്കെ നടന്നാലും പറഞ്ഞാലും, ദിവസത്തിന്റെ അവസാനം നിങ്ങളുടെ സുഹൃത്തുക്കളും, പങ്കാളികളും ചെയ്ത തെറ്റുകൾ മനസിലാക്കി കഴിഞ്ഞാൽ അവരോട് ക്ഷമിക്കാനും മറക്കാനും നിങ്ങളെപ്പോഴും തയ്യാറാണ്. ഇപ്പോൾ ബുധഗ്രഹം നിങ്ങളുടെ പങ്കാളിയായ സ്ഥിതിക്ക്, നിങ്ങളുടെ വിജയത്തിൽ നിങ്ങൾ വിവേകമുള്ളവനും മഹാമനസ്‌കനും ആയിരിക്കും. അതു പോലെ നിങ്ങൾ ഉദ്ദേശിച്ച രീതിയിൽ നടക്കാത്ത കാര്യങ്ങളെല്ലാം നിങ്ങൾക്ക് പഠിക്കാനായി ലഭിച്ച അവസരമാണെന്ന് കണക്കാക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഉർജ്ജസ്വലനായ ചൊവ്വാഗ്രഹം നിങ്ങൾക്കൊരു സ്വീകാര്യമായ സാമീപ്യമാണ്, നിങ്ങളുടെ സ്വാഭാവികമായ പ്രതിരോധത്തെയും മൗനത്തെയും ഒഴിവാക്കാൻ അത് നിങ്ങളെ വെല്ലുവിളിക്കുന്നു. നിങ്ങൾ ഒടുവിൽ നിങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നത് എന്താണെന്നു പറയുമ്പോൾ അതൊരു വലിയ സംഭവമായിരിക്കും! എന്നാൽ, നിങ്ങളുടെ തെറ്റുകൾക്ക് നിങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്താൻ സാധിക്കുമെന്ന പൊള്ളയായ വിശ്വാസത്തിലേക്ക് നിങ്ങൾ വീണു പോകരുത്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ദീർഘകാലമായി മറന്ന് പോയ വികാരങ്ങളും ആവേശങ്ങളും ആഴ്ന്നിറങ്ങി ചൊവ്വാഗ്രഹം കണ്ടെത്തുന്നത്, അന്തരീക്ഷത്തിൽ നിഗൂഢത സൃഷ്ടിക്കുന്നു. ഒരു സഹപ്രവർത്തകൻ കാര്യങ്ങൾ പുറത്തു പറഞ്ഞാൽ നിങ്ങൾ ഞെട്ടരുത്. ആരെങ്കിലും നിങ്ങളോട് കാശ് നൽകാനെന്നുള്ള രീതിയിൽ എന്തെങ്കിലും പറഞ്ഞാലും നിങ്ങൾ ഞെട്ടരുത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

തൊഴിലിടത്തിൽ വളരെ ലളിതമായൊരു കാലഘട്ടം പ്രതീക്ഷിക്കുക. ഏറ്റവും ആനന്ദകരമായ കാര്യമെന്തെന്നാൽ കാര്യങ്ങളെല്ലാം തന്നെ വളരെ ലളിതമായി നടക്കുമെന്ന് വിശ്വസിക്കുന്ന അവസാന വ്യക്തികളിൽ ഒരാളായിരിക്കും താങ്കൾ. സാധാരണക്കാർക്ക് ഇടപെടാൻ അവസരം കിട്ടണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ശക്തമായ സ്ഥാനത്ത് നില്കുന്നത് നിങ്ങളായിരിക്കും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ദാനം ലഭിച്ച സാധനങ്ങളുടെ കുറ്റം കണ്ടെത്തുന്ന വ്യക്തിയല്ല നിങ്ങൾ, അങ്ങനെയുള്ള നിങ്ങൾക്കായി സഹപ്രവര്‍ത്തകന്‍ കാത്തു നിൽക്കാമെന്ന് പറയുമ്പോൾ നിങ്ങൾ പരാതിപ്പെടാൻ അതിലെന്തിരിക്കുന്നു? മറ്റുള്ളവർക്ക് കൂടുതൽ ഉത്തവാദിത്വങ്ങൾ നിങ്ങൾ നൽകിയ സമയത്തെ കുറിച്ച് കൂടെയാണ് ഇത്. എല്ലാത്തിനും അവസാനം, നിങ്ങൾ തന്നെ എല്ലാം ചെയ്യണം എന്ന് വരുന്നത് എന്തു കൊണ്ടാണ്?

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ ജീവിതത്തെ മയപ്പെടുത്തുന്ന രീതിയിൽ ഒരു ഭാഗം നിറവേറ്റാനുള്ള കഴിവ് ശുക്രഗ്രഹത്തിനുണ്ട്, ഇത് പ്രണയസംബന്ധമായ ചില കൂട്ടിമുട്ടലുകളിലേക്ക് നിങ്ങളെ നയിക്കും. ബിസിനെസ്സിൽ ചില വിജയകരമായ ഉടമ്പടികൾക്ക് സാധ്യതയുണ്ട്. എന്നാൽ, തിടുക്കപ്പെട്ട് ഒന്നിലേക്കും എത്തിച്ചേരേണ്ട കാര്യമില്ല, നിങ്ങൾ എല്ലാ സാഹചര്യങ്ങളും പരിപൂർണമായി മനസിലാക്കിയെന്ന് ഉറപ്പായിട്ട് മുൻപോട്ട് പോയാൽ മതിയാകും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ദൈനംദിനമായ കാര്യങ്ങളിൽ നിങ്ങൾ ഒരുപാട് ആകൃഷ്ടനായി പോയിയെന്ന് തോന്നുകയാണെങ്കിൽ ദീർഘകാല അടിസ്ഥാനത്തിൽ ഉള്ള പദ്ധതികളിലേക്ക് ശ്രദ്ധ തിരിക്കാനുള്ള സമയമായിരിക്കുന്നു. സമൂഹത്തിൽ ആദരവ് ലഭിക്കുന്ന രീതിയിലായിരിക്കും ഒഴിവ് സമയത്തെ പ്രവൃത്തികൾ ക്രമീകരിച്ചിരിക്കുന്നത്. നിങ്ങൾ അർഹിക്കുന്ന ഒരു കാര്യം ഉണ്ടെങ്കിൽ, അത് നിങ്ങളുടെ നേട്ടങ്ങൾക്കുള്ള തിരിച്ചറിവാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ചൊവ്വാഗ്രഹം നിങ്ങളുടെ ആത്മാവിനെ ഉയർന്ന പ്രതലത്തിലേക്ക് കൊണ്ടു പോകുമെങ്കിൽ നിങ്ങളുടെ സഹപ്രവർത്തകർ അതിനെ നിലംപറ്റിക്കും. നിങ്ങൾക്ക് അതീവ താല്പര്യമുളളതും, നവീനവുമായ പ്രസ്താവനകൾ നിങ്ങളുടെ പങ്കാളികൾ തടസ്സപെടുത്തുമെന്നതിനു നിങ്ങൾ തയ്യാറായി ഇരിക്കുക. നിങ്ങൾ ഇനി കണ്ടെത്തേണ്ട കാര്യമെന്തെന്നാൽ അവരെന്തു കൊണ്ടാണ് നിങ്ങളുടെ പദ്ധതികളോടൊപ്പം മുന്നോട്ട് പോകാത്തത് എന്നതാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ബിസിനസ് പാടവത്തിനു പേര് കേട്ട വ്യക്തിയായിരിക്കില്ല നിങ്ങൾ, എന്നാൽ ഇന്നത്തെ ദിവസം നിങ്ങളുടെ വിഭവങ്ങൾ നിങ്ങൾ അന്വേഷിച്ച് കണ്ടെത്തേണ്ട ദിവസമാണ്. ഗാർഹികവും കുടുംബപരവുമായ സുരക്ഷിതത്വത്തിനുള്ള നിങ്ങളുടെ ആഗ്രഹം ആണ്  പ്രധാനമായ പ്രചോദനം. എന്നാൽ ഇപ്പോൾ പദ്ധതി തയ്യാറാക്കുക എന്നതു തന്നെ ധാരാളം.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ചന്ദ്രൻ സങ്കീര്‍ണ്ണമായ ഭാവമാറ്റങ്ങൾ നിങ്ങളിൽ കൊണ്ടു വരുന്നു. നിങ്ങളൊരുപക്ഷേ ഭ്രമങ്ങളുടെ ലോകത്തുമാകാം. എന്നാൽ ജോലിയിൽ ശ്രദ്ധിക്കാതെ ഇരിക്കാനും, നിങ്ങളുടെ ഭാവിയിൽ വലിയ പ്രഭാവമുണ്ടാകാനും സാധ്യതയുള്ള കാര്യങ്ങളുടെ അഭിവൃദ്ധിയിൽ ശ്രദ്ധിക്കാതെ ഇരിക്കുന്നതിനും ഇതൊരു ന്യായീകരണമല്ല. ദിവസം ആസ്വദിക്കുക, എന്നാൽ ഭാവിക്കായി പദ്ധതിയിടുക.

Find our section on Daily Horoscope and Astrological Predictions here: നിങ്ങളുടെ ഇന്നത്തെ ദിവസഫലം 

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook