ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഭൂമി എത്ര ലോലമാണെള്ളുന്നത് ഇന്നലെ ഞാൻ പറഞ്ഞിരുന്നു. ജാതി മത ഭേദമന്യേ നമ്മളെല്ലാരും ഒരേ ഗ്രഹമാണ് പങ്കിടുന്നതെന്ന അതീന്ദ്രിയമായ അനുഭൂതി ബഹിരാകാശ യാത്രികർക്കുണ്ടാകും. ഇതിനെ അവലോകന പ്രതീതി അല്ലെങ്കിൽ Overview Effect എന്നാണ് പറയുന്നത്. അവര്‍ തിരികെയെത്തുന്നത് അല്പം മുതിർന്നവരായും, വിവേകമുള്ളവരുമായിട്ടാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഗ്രഹങ്ങൾ ക്രമീകരിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യുമ്പോൾ ജ്യോതിശ്ശാസ്ത്ര സംബന്ധമായ മാറ്റങ്ങൾ നേരിടുന്ന ഒരേയൊരു ചാർട്ട് നിങ്ങളുടെ ചിഹ്നത്തിന്റെ മാത്രമല്ല. എന്നാൽ, ഇപ്പോൾ മറ്റെല്ലാരെക്കാളും വ്യക്തിപരമായ ബന്ധങ്ങളെ കുറിച്ച് പഠിക്കേണ്ട വ്യക്തി നിങ്ങളാണ്, അതിൽ നിന്നും ആനുകൂല്യം ലഭിക്കാൻ പോകുന്നതും നിങ്ങൾക്കാണ്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

പങ്കാളികളുടെ ഭാഗത്തുനിന്നും സഹകരണത്തിനോ പരിഗണനയ്‌ക്കോ ഒരു കുറവും വരുന്നില്ല, എന്നിരുന്നാലും ദീർഘകാലമായിട്ടുള്ളൊരു പദ്ധതി അന്തിമഘട്ടത്തിലേക്ക് എത്തിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടാകും. ഇതിനു പ്രധാനമായ കാരണം മാറിക്കൊണ്ടിരിക്കുന്ന ഗ്രഹങ്ങളുടെ നിരയാണ്. അനിശ്ചിതത്വത്തിന്റെ വലിയൊരു ചക്രത്തിലാണ് നിങ്ങളിപ്പോൾ, അതിനാൽ പെട്ടെന്നുള്ള ഫലങ്ങൾ ഒന്നും തന്നെ പ്രതീക്ഷിക്കണ്ട.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങളുടെ സാമ്പത്തിക സാഹചര്യത്തെ കുറിചിപ്പോള്‍ പറയുക എന്നത് അനിവാര്യമാണ്. പ്രത്യേകിച്ചും നിങ്ങൾ പങ്കാളിത്തത്തിൽ നിന്നും ലാഭം നേടും, അതും സ്ത്രീകളോടൊപ്പമോ അല്ലെങ്കിൽ കലയിൽ നിങ്ങൾ നടത്തുന്ന നിക്ഷേപത്തിലൂടെയോ. എന്നാൽ നിങ്ങളുടെ ഏറ്റവും പരിവര്‍ത്തനാത്മകമായ പങ്കാളിത്തം ഇപ്പോഴും ഒരു രഹസ്യമായിരിക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഈ സമയം ഗാർഹിക അറ്റകുറ്റപണികൾക്കും അലങ്കാരങ്ങൾക്കും നല്ലതാണ്. നിങ്ങളുടെ സുരക്ഷയെക്കാളും അതിജീവനത്തെക്കാളും പ്രാധാന്യം നല്കപ്പെട്ടിരിക്കുന്നത് ആര്ഭാടത്തിനും പൊലിമയ്ക്കുമാണ്. ഉദാരമായൊരു പ്രവർത്തിയിലൂടെ നിങ്ങൾക്ക് ഒരുപാട് നേടാനുണ്ട്, അതിനാൽ അത്തരം പ്രവർത്തികളിൽ നിന്നും പിന്നോട്ട് മാറാതിരിക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ചില പ്രശ്നങ്ങളിൽ നിന്നും നിങ്ങൾക്ക് മാത്രമേ അവരെ രക്ഷിക്കാൻ സാധിക്കുകയുള്ളു എന്ന് ചിലർക്ക് തോന്നാൻ കാരണം, വിവേകമുള്ള ഗ്രഹമായ വ്യാഴം നിങ്ങളുടെ ചാർട്ടിലെ നിസ്വാർത്ഥമായ പ്രവർത്തികളുടെ മേഖലയിൽ നിലനിൽക്കുന്നത് ഒരു നല്ല കൂട്ടുകെട്ടായി അവർക്ക് തോന്നുന്നത് കൊണ്ടാണ്. നിങ്ങളുടെ ചിലവുകളിലെ പൊടുന്നനെയുള്ള വർദ്ധനവിനെ നിയന്ത്രിക്കാൻ ഇപ്പോഴും വഴി കണ്ടെത്തിയിട്ടില്ല. താമസിക്കാതെ തന്നെ നിങ്ങൾക്കൊരു പരിഹാരം ലഭിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ സൗര ചാർട്ടിൽ, മകരം, കർക്കിടകം എന്നീ ചിഹ്നങ്ങൾ നിങ്ങളുടെ സർഗാത്മകമായ അഭിലാഷങ്ങൾ വളരെ വ്യാപകമായ രീതിയിൽ വിവരിക്കുകയും, നിങ്ങളുടെ വ്യക്തിത്വത്തെ പ്രകടിപ്പിക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തെക്കുറിച്ചും പറയുകയും ചെയ്യുന്നു. ഈ സ്വർഗീയമായ ചിഹ്നനകളുടെ പ്രാധാന്യം നിങ്ങളുടെ അഗാധമായ ആഗ്രഹങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കിത്തരുന്നു

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിലെ ക്രമീകരണങ്ങളിൽ വരുന്ന മാറ്റങ്ങളിൽ അന്താരാഷ്ട്രമായി നിലനിൽക്കുന്ന അനിശ്ചിതത്വം എങ്ങനെ പ്രതിഫലിക്കുന്നു എന്നത് അത്ഭുതാവഹമാണ്. നിങ്ങളുടെ സ്വകാര്യജീവിതത്തിലും, നിങ്ങളുടെ ചുറ്റുപാടുകളിലും നിങ്ങളുടെ സമൂഹത്തിലും പ്രവർത്തിക്കാനുള്ള നക്ഷത്രത്തിന്റെ പ്രവണതയാണ് പ്രധാനപ്പെട്ട കാരണം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ ഗ്രഹങ്ങൾ നിങ്ങളെ രണ്ട് വശത്തേക്കു വലിക്കുകയാണ് എന്നുള്ളതിൽ ഇപ്പോൾ ഒരു സംശയവുമില്ല. ചൊവ്വ ഗ്രഹാം ആഗ്രഹിക്കുന്നത് നിങ്ങൾ പുറത്തിറങ്ങുകയും, ആസ്വദിക്കുകയും, പുതിയ സുഹൃത്തുക്കളെ ഉണ്ടാകുകയും വേണമെന്നാണ്. എന്നാൽ ശുക്രൻ ആഗ്രഹിക്കുന്നത് നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടൊരു വ്യക്തിയുമൊന്നിച്ച് നിങ്ങൾ ലോകത്തിലെ അല്ലലെല്ലാം മറന്നു എവിടെയെങ്കിലും സ്വസ്ഥമായി ഒളിച്ചിരിക്കണമെന്നാണ്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

അടുത്ത കുറച്ച് ദിവസങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക, അവസാന നിമിഷം പദ്ധതികളിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതനുവദിക്കുക, പ്രത്യേകിച്ചും നിങ്ങളുടെ അടുത്ത പങ്കാളി പറഞ്ഞിട്ടാണെങ്കിൽ. യാന്ത്രികമായ കേടുപാടുകൾ കാരണം യാത്ര മുടങ്ങാൻ സാധ്യത കുറവാണെങ്കിലും മറ്റ് കരണങ്ങൾകൊണ്ടത് സംഭവിക്കാം. ഒരുപക്ഷേ അത് നിങ്ങളുടെ ആത്മവിശ്വാസമില്ലായ്മയും ആകാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നമ്മൾ അടുത്തോരു വെല്ലുവിളി ഉയർത്തുന്ന ഘട്ടത്തിലേക്ക് കടക്കുകയാണ്, മാസങ്ങൾക്ക് മുൻപ് സംഭവിച്ച കാര്യങ്ങൾ ഇവിടെ ആവർത്തിക്കാൻ സാധ്യതെയുണ്ട്, അതെ രീതിയിൽ തന്നെ അല്ലെങ്കിൽപോലും. ഏറ്റവും അത്യാവശ്യമുള്ള കർത്തവ്യം എന്തെന്നാൽ, നിങ്ങളുടെ പുതിയ ബന്ധങ്ങളെ ശക്തമായൊരു അടിത്തറയിൽ നിർത്തുക, നിങ്ങളുടെ ദീർഘകാല വാഗ്‌ദാനങ്ങൾ നിറവേറ്റുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭനായൊരു ജ്യോത്സ്യന്റെ അഭിപ്രായത്തിൽ താങ്കൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പരിവർത്തനങ്ങൾ രണ്ട് രീതിയിലുള്ള ഫലങ്ങൾ നൽകാം. ഒന്ന് ‘വ്യർത്ഥവും നിഷ്ക്രിയവും’, മറ്റൊന്നു ‘നിർദ്ദയവും വിപ്ളവകരവും’ ആയിരിക്കും. നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തുക്കളെയും ചുറ്റുപാടിനെയും ഇളക്കിവിടാനുള്ള കഴിവുണ്ട്, അത് വിവേകപൂർവം ഉപയോഗപ്പെടുത്തുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

വീട്, കുടുംബം, വസ്തു എന്നിവയുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു പ്രശ്നങ്ങളും നിങ്ങളെ ഇപ്പോൾ ഒരുപാട് അലട്ടുന്നില്ല, അല്ലെങ്കിൽ കുറഞ്ഞത് കഴിഞ്ഞ വർഷത്തിന്റെയത്ര അലട്ടുന്നില്ല. അതിനാൽ നിങ്ങൾ നിങ്ങളുടെ ശ്രദ്ധ കൂടുതൽ വിപുലമായ ആഗ്രഹങ്ങളിലേക്ക് തിരിക്കും, പ്രത്യേകിച്ചും ഒരു വൈകാരിക ബന്ധം സൂക്ഷ്‌മപരിശോധനയിൽ ആണെങ്കിൽ.

Visit our Daily Horoscope Section Here

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook