ഇന്നത്തെ ദിവസം പരമ്പരാഗതമായി ഉദാരമയനായ വ്യാഴഗ്രഹവുമായി ചേർന്ന് നിൽക്കുന്നത്, നിലവിലെ വ്യാഴഗ്രഹവുമായിട്ടുള്ള കൂട്ടുകെട്ടുകൾ വര്ധിപ്പിക്കുകയേ ഉള്ളു. ഇത് ഞാൻ നേരത്തെ പറഞ്ഞപോലെ ശുഭാപ്തിവിശ്വാസ൦, ഉത്സാഹ൦ എന്നിങ്ങനെയുള്ള യോഗ്യതകളെ വര്‍ദ്ധിപ്പിക്കുകയും അതുപോലെ തന്നെ മടി, അമിത ആത്മവിശ്വാസം, അപകടകരമായ തീരുമാനങ്ങൾ എടുക്കാനുള്ള പ്രവണതയൊക്കെ കൂട്ടുകയും ചെയ്യും.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ താല്പര്യത്തിന് നേർ വിപരീതമായ താല്പര്യമുള്ളൊരു വ്യക്തിയുമായി നിങ്ങൾ കൂട്ടിമുട്ടാനുള്ള സാദ്ധ്യതകൾ ഇപ്പോഴും കൂടുതലാണ്. നിങ്ങൾക്കത് പോരാടി തീർക്കണമോ അതോ ഒത്തുതീർപ്പിന്റെയും ഒത്തുചേരലിന്റെയും ഭാഷയിൽ തീർക്കണമോ എന്നുള്ളത് നിങ്ങളുടെ തീരുമാനമാണ്. രണ്ടാമത്തെ ഓപ്ഷൻ തെരഞ്ഞെടുക്കണം എന്നതായിരിക്കും എന്റെ ഉപദേശം.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ചന്ദ്രന്റെ തീക്ഷണമായ പ്രായോഗിക സാന്നിധ്യത്തെ നിങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണം. ഈ ഗ്രഹം നിങ്ങളുടെ വികാരങ്ങൾക്ക് ഊഷ്മളത നൽകുകയും നിങ്ങളുടെ കുടുംബത്തെയും നിങ്ങൾ ജീവിക്കുന്ന സാഹചര്യത്തിന്റെ ഗുണങ്ങളെ ആസ്വദിക്കാനുള്ള അവസരവും നൽകും. ഇവയെല്ലാം ഒരുമിച്ചു ചേർന്ന് നിങ്ങളുടെ കുടുംബപരമായ കാര്യങ്ങളിൽ ഒരു വലിയ മുന്നേറ്റം നടക്കാനും സാധ്യതയുണ്ട്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങളുടെ ചാർട്ടിലേ രഹസ്യമായൊരു മേഖലയിലൂടെ കടന്നുപോകാനുള്ള തയ്യാറെടുപ്പിലാണ് ചന്ദ്രന്‍, അതിനാൽ തന്നെ നിങ്ങളുടെ വികാരങ്ങളെ നിങ്ങളിലേക്ക് തന്നെ ഒതുക്കിവയ്ക്കാനുള്ളൊരു പ്രവണതയുണ്ടാകും. ഒച്ചയും ബഹളവും നിറഞ്ഞ ബന്ധങ്ങളേക്കാൾ, നിശബ്ദവും സമാധാനപരവുമായ കൂട്ടുക്കെട്ടിൽ നിന്നും നിങ്ങൾക്ക് ഒരുപാട് ആനന്ദം ലഭിക്കും. ആരോഗ്യം നിലനിർത്താനായി നിങ്ങൾ പുതിയ രീതികൾ കണ്ടെത്തും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

അന്തരീക്ഷത്തിൽ ഇപ്പോഴുമൊരു സംഘർഷത്തിന്റെ സാദ്ധ്യതകൾ നിലനിൽക്കുന്നുണ്ട്, എന്നാലും നിങ്ങൾ നിങ്ങളുടെ ഊർജ്ജത്തെ വിനാശകരമായ വഴിയിലേക്ക് പോകുന്നതിനേക്കാൾ നിർമാണപരമായ വഴിയിലേക്ക് തിരിച്ചുവിടാനുള്ള ബുദ്ധി കാണിക്കും. നിങ്ങളുടെ വികാരങ്ങൾ മാറികൊണ്ടിരിക്കുക എന്നത് ഈ സാഹചര്യത്തിൽ വളരെ സ്വാഭാവികമാണ്, ഒരുകാര്യം ഉറപ്പ് നല്കാൻ സാധിക്കുന്നതെന്തെന്നാൽ ഈ ആഴ്ച്ച അവസാനിക്കുന്നത് ഒരു സകാരാത്മകമായ രീതിയിലായിരിക്കും എന്നതാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ സമയത്തെ ഇപ്പോൾ ഔദ്യോഗിക കാര്യങ്ങളാണ് കൂടുതൽ നിയന്ത്രിക്കുന്നത്. നിങ്ങളുടെ നിലവിലെ പ്രവൃത്തികൾ നിങ്ങളുടെ തൊഴിലിനെ കുടുംബവുമായി ബന്ധപ്പെടുത്തുന്നുണ്ടെങ്കിൽ അല്ലെങ്കിൽ മറ്റുള്ളവർക്ക് സഹായവും സുരക്ഷയും നല്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ നക്ഷത്രങ്ങൾ സൂചിപ്പിക്കുന്നത് നിങ്ങൾക്കുള്ള സഹായം നിങ്ങളെ തേടി വരുന്നു എന്നാണ്. അത് നിങ്ങളുടെ അടുത്തേക്ക് എത്തിച്ചേരുമ്പോൾ നന്ദിപൂർവ്വം സ്വീകരിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പ്രണയസംബന്ധമായ ലക്ഷ്യങ്ങൾ ഉള്ളവരെയാണ് ഇപ്പോൾ ചന്ദ്രൻ അനുകൂലിക്കുന്നത്. എന്നാൽ അടുത്ത നാല്പത്തിയെട്ട് മണിക്കൂറിൽ നിങ്ങൾ എല്ലാം തന്നെ നേരായ സംഭാഷണങ്ങളിൽ നിന്നും സാമാന്യ ബുദ്ധിയ്ക്ക് നിരക്കുന്ന പ്രവൃത്തികളിൽ നിന്നും പ്രയോജനം നേടും. വസ്തുതകൾ എല്ലാം തന്നെ ഉടനെയോ കുറച്ചു കഴിഞ്ഞോ പുറത്തു വരും, ചിലർ ബോധപൂർവമായ അത് മറച്ചു വയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കില്‍ പോലും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും, കുടുംബക്കാരുടെ ശാഠ്യം നിറഞ്ഞ അവസ്ഥകൾക്ക് പിന്നിൽ ഒരു കാരണമുണ്ട്. ആശയക്കുഴപ്പം നിറഞ്ഞ അഭിപ്രായങ്ങൾക്കും പ്രകോപനപരമായ പ്രസ്താവനകൾക്കും പിന്നിൽ ഭാവിയിൽ എങ്ങനെ കാര്യങ്ങൾ മെച്ചപ്പെടുത്താമെന്ന സത്യത്തിന്റെ സത്ത നിലനിൽക്കുന്നു. ഒരിക്കെ നിങ്ങളത് മനസിലാക്കി കഴിഞ്ഞാൽ നിങ്ങളുടെ പകുതി പ്രശ്നങ്ങൾ അവസാനിക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

കടന്നു ചെല്ലാൻ കഴിയാത്തതും അഗാധവുമായ എല്ലാത്തിനേയും സൂചിപ്പിക്കുന്ന ചന്ദ്രൻ നിങ്ങളുടെ വികാരങ്ങളിൽ ചെറുക്കാനാകാത്തതും ശക്തമായതുമായ പ്രഭാവം ചെലുത്തുന്നു. നിങ്ങളുടെ കുടുംബങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുക അതിപ്പോൾ അവരുടെ ഓരോ നിമിഷ൦ കൊണ്ട് മാറുന്ന ആവശ്യങ്ങളും ആകട്ടെ, സമാധാനം നിലനിർത്താനായി നിങ്ങൾ അതും ചെയ്യണം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഇന്നത്തെ ചാന്ദ്ര നിര പ്രകാരം ദൈനംദിന കാര്യങ്ങൾക്കാണ്‌ കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്. അഗാധമായ തലത്തിൽ നിങ്ങളുടെ സമൂഹത്തെ സേവിക്കുക എന്ന ആവശ്യവുമുണ്ട്. നിങ്ങൾ ആഗ്രഹിക്കുന്നത് ലഭിക്കാനായി നിങ്ങളിനിയും ഒരുപാട് പ്രയത്‌നിക്കേണ്ടി വരുമെന്നതിനെപ്പറ്റി നിങ്ങൾക്ക് ധാരണയുണ്ടാകുമല്ലോ. നിലവിലെ സന്ദേശം അതാണ് സൂചിപ്പിക്കുന്നത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആഗ്രഹങ്ങൾ നേടിയെടുക്കാൻ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതായിട്ടുണ്ട്. മകരം രാശിക്കാരുടെ അടിസ്ഥാന തത്വമായ സ്ഥിരവും പ്രായോഗികവുമായ നേട്ടങ്ങൾ എന്ന കാര്യത്തിൽ ഉറച്ചു വിശ്വസിച്ചാൽ എത്ര ദൂരം വേണമെങ്കിലും എത്താമെന്നുള്ളത് നിങ്ങൾ മനസിലാക്കിയതാണ്. പ്രണയസംബന്ധമായ ആശയക്കുഴപ്പങ്ങൾ അടുത്ത കുറച്ചു ദിവസത്തേക്ക് മാറ്റിനിർത്തുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ധാർമികവും മനുഷ്യത്വപരമായതുമായ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കുംഭം രാശിക്കാർക്കും നിലവിലെ നക്ഷത്രങ്ങൾ മാതൃകാപരമായിട്ടാണ് നിൽക്കുന്നത്. നിങ്ങളുടെ താല്പര്യങ്ങൾക്ക് രണ്ടാമതായൊരു പരിഗണന നൽകാൻ നിങ്ങളില്‍ സമ്മർദമുണ്ടാകും. എന്നാൽ അതൊരു ആനന്ദപ്രദമായ സംഭവമായിരിക്കും, കുറഞ്ഞത്, കുറച്ച് സമയത്തേക്കെങ്കിലും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

രഹസ്യമായിരുന്ന ഒരു വിവരം അധികം വൈകാതെ പരസ്യമാകും. ഒരു നിഗൂഢതയോ അല്ലെങ്കിൽ നിങ്ങളുടെ നിലവിലെ ജീവിതത്തിലെ ആശയക്കുഴപ്പം സൃഷ്ട്ടിക്കുന്ന എന്തെങ്കിലും അധികം വൈകാതെ സ്പഷ്ടമാകും. മറ്റുള്ളവർ അവരുടെ പ്രശനങ്ങൾ പറയുന്നത് കേൾക്കുക വഴി നിങ്ങളുടെ വികാരങ്ങളെ കുറിച്ച് വളരെ പ്രധാനമായ ചിലത് നിങ്ങൾ മനസ്സിലാക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Horoscope news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ