ഞാൻ സാധാരണയായി പുസ്തകങ്ങൾ നിര്ദേശിക്കാറില്ല, പക്ഷേ ഇന്നതിനു ഞാനൊരു മാറ്റം വരുത്തുകയാണ്. ഞാൻ ഒരിക്കൽകൂടെ (നാലാം തവണ) ഒരു വിസ്‌മയജനകമായ പുസ്‌തകം വായിക്കുകയാണ്, ഫിലിപ്പ് പുൾമാന്റെ നോർത്തേൺ ലൈറ്റിസ് (Northern Lights). അത് മുഴുവൻ വിചിത്രവും, മാന്ത്രികവും നിഗൂഢവമായ കാര്യങ്ങൾ ആയതിനാൽ ജ്യോതിഷശാസ്‌ത്രം ഇഷ്ടപ്പെടുന്നവർക്കും അവനവന് വേണ്ടി ചിന്തിക്കുന്നവർക്കും ഇഷ്ടപ്പെടും. മികച്ച പുസ്തകം!

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ചൊവ്വാഗ്രഹം ഇപ്പോഴും നിങ്ങൾക്കൊരു വെല്ലുവിളി ഉയർത്തുകയാണ്, ഒരു കോണിൽക്കൂടെ നോക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് വൈകാരികമായ വിജയം പ്രദാനം ചെയ്യുന്നു. നിങ്ങളുടെ തന്ത്രം യാഥാർഥ്യമാകണമെങ്കിൽ എത്രയും വേഗം നിങ്ങൾ ചിന്തിച്ചു ദൃഢതയോടെ പ്രവൃത്തിക്കണം. അനുരഞ്‌ജനങ്ങൾക്ക് എപ്പോഴും ഒരു ഇനാം കരുതണം.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

യാത്ര പദ്ധതികൾ ഇപ്പോൾ തുടങ്ങിയിട്ടുണ്ടാകണം. നിങ്ങൾക്കിപ്പോഴും സുഖിച്ചു കഴിയുന്ന ഈ മേടം രാശിക്കാരുടെ അലസമായ അവസ്ഥയിൽ നിന്നുമെണീറ്റ് പുറത്തേക്ക് പോയി ലോകത്തെ അനുഭവിച്ചറിയാം. സാഹസികമായ ഈ അവസരം നഷ്ടപ്പെടുത്തരുത്. കഴിയുമെങ്കിൽ, കൂടുതൽ അനുഭവസമ്പത്തുള്ള നിങ്ങളുടെ സുഹൃത്തുക്കളിൽ നിന്നും വിദഗ്‌ദ്ധോപദേശം തേടുക.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

തടസ്സങ്ങൾ കൊണ്ടുവരുന്ന ശനിഗ്രഹവുമായി നിലവിലുള്ള ബന്ധം നിങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ ഒരു വഴിത്തിരിവിലേക്ക് എത്തുന്നു എന്നതിന്റെ ഏറ്റവും നല്ല സൂചനയാണ്. അതിപ്പോൾ നിങ്ങൾ വളരെ നീണ്ടൊരു ഒരടഞ്ഞ ഇടവഴി മുഴുവൻ വണ്ടി ഓടിച്ചു വന്ന പോലെ തോന്നിയാൽ തന്നെയും. നിങ്ങൾക്ക് ഏറ്റവും ഉപയോഗിക്കാൻ സാധിക്കുന്ന തന്ത്രം നിങ്ങളോടുതന്നെ സത്യസന്ധമായി ഇരിക്കുക എന്നതാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഇന്നത്തെ ദിവസം പോരാടാനുള്ളതാണ് എന്നൊരു ബോധമുണ്ടാകണം. പക്ഷേ അത് ബാക്കിയുള്ളവരെ നേരിടുന്ന കാര്യത്തിനെയാണോ സൂചിപ്പിക്കുന്നത്, അതോ നിങ്ങളുടെ സ്വഭാവത്തിലെ മാറ്റെണ്ടതോ മറികടക്കേണ്ടതോ ആയ വശങ്ങളെ കുറിച്ചാണോ എന്നത് വ്യക്തമല്ല. നിങ്ങൾ വീട്ടിൽ പെട്ടെന്ന് ദേഷ്യപ്പെടുന്നൊരു വ്യക്തിയാണ് എന്ന് തോന്നിയാൽ, നിങ്ങളുടെ ഊർജ്ജം ഉപയോഗപ്പെടുത്താനുള്ള സകാരാത്മകവും പ്രായോഗികവുമായ വഴികൾ കണ്ടെത്തുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ സ്വഭാവത്തിലെ എല്ലാ നല്ല വശങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട് ചന്ദ്രൻ അനുകമ്പയുള്ളൊരു മേഖലയിലാണ്. അതുകൊണ്ടു തന്നെ ജീവിതം വളരെ കഠിനമായൊരു കയറ്റം പോലെ തോന്നുകയാണെങ്കിൽ, ദീർഘ കാല അടിസ്ഥാനത്തിൽ അത് നിങ്ങൾക്ക് അനിയോജ്യമായ രീതിയിൽ മാറി വരുമെന്ന് മനസിലാക്കുക. നന്നായി ചിന്തിച്ച് പദ്ധതികൾ രൂപപ്പെടുത്തി നിങ്ങളുടെ മനസിലുള്ള കാര്യങ്ങൾ ബോധ്യപ്പെടുത്തി ഏറ്റവും മികച്ച തീരുമാനമെടുക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളിന്നു ചിലപ്പോൾ മറ്റൊരാൾ ബാക്കി വെച്ചുപോയ ക്രമക്കേടിനെ ഒരുമിച്ചുകൂട്ടി ഒരു മികച്ച കന്നി രാശിക്കാരനെ പോലെ കാര്യങ്ങൾ പൂർവഗതിയിലേക്ക് കൊണ്ടെത്തിക്കേണ്ടി വരും. ഒരുപക്ഷേ ഒരു കുട്ടിക്കോ പ്രിയപ്പെട്ടവർക്കോ നിങ്ങളുടെ തുണ ആവശ്യമായി വരും. എല്ലാരേയും സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രായോഗികമായ പരിഹാരങ്ങൾക്ക് ഉള്ളതാണ്, പണത്തിന്റെ ഇടപാടുകൾ കൈപ്പിടിയിൽ എത്തിക്കേണ്ട ദിവസവുമാണ്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

കുടുംബപരമായ അഭിമുഖീകരണങ്ങളും, ഗൃഹത്തിലെ അറ്റകുറ്റ പണികൾക്കുമുള്ള ദിവസമാണിന്ന്. ഇവ രണ്ടും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടാകാൻ സാധ്യതയുണ്ടോ? എല്ലാ ദൈനംദിന പ്രവൃത്തികളും വളരെ സാവകാശത്തോടെയും, സമാധാനത്തോടെയും ചെയ്തുതീർത്തൽ നിങ്ങൾക്ക് പങ്കാളിയുടെ അസ്വസ്ഥത ഒഴിവാക്കാം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

മൂര്‍ച്ചയേറിയ വാക്കുകൾ പ്രയോഗിക്കുക എന്നത് വൃശ്ചിക രാശിക്കാരുടെ സ്വാഭാവികമായ പെരുമാറ്റത്തിൽ തന്നെയുള്ളതാണ്. മറ്റുള്ളവർക്ക് രൂക്ഷപരിഹാസം എന്ന് തോന്നാമെങ്കിലും നിങ്ങളുടെ ഏറ്റവും നല്ല അവസ്ഥയിൽ നിങ്ങൾ വിരോധാഭാസത്തിൻ്റെ തലവനാണ്. എന്നാൽ ഒരു കാര്യം നിങ്ങൾ മനസിലാക്കേണ്ടത് എന്തെന്നാൽ ഈ സ്വഭാവം മൂലം നിങ്ങൾ വിലമതിക്കുന്ന ചിലരുടെ പിന്തുണ നിങ്ങൾക്ക് നഷ്ടമായേക്കും.

ധനു രാശി (നവംബർ 23 -ഡിസംബർ 22)

നിങ്ങളുടെ ജീവിതത്തിലെ ഈ ഘട്ടത്തിൽ ആഡംബരത്തെക്കാളും ആവശ്യങ്ങൾക്കാണ്‌ പ്രാധാന്യം. അതുകൊണ്ടു തന്നെ ആസ്വദിക്കാനുള്ള അവസരങ്ങൾ നിങ്ങൾക്ക് ചുറ്റുമിന്ന് ഉണ്ടെങ്കിൽ പോലും നിങ്ങളിന്നു പെട്ടെന്നുള്ള തൃപ്‌തിയെക്കാളും ദീർഘകാല സൗഖ്യത്തിനു പ്രാധാന്യം നൽകും. നിങ്ങളൊരു പുതിയ സർഗാത്മക പാടവം പഠിക്കാൻ താല്പര്യപ്പെടുന്നെങ്കിൽ മുന്നോട്ട് പോവുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ശുക്ര ഗ്രഹത്തിന്റെ ശനി ഗ്രഹവുമായുള്ള സങ്കീർണമായ ബന്ധം, അനക്കാൻ സാധിക്കാത്ത വസ്തുവിനോട് അടുക്കുന്ന തടയാനാകാത്ത ശക്തിപോലെയാണ്. ജനുവരി മാസം ജന്മദിനമുള്ള മകരം രാശിക്കാർ മറ്റെല്ലാരെക്കാളും പിരിമുറുക്കം അനുഭവിക്കാൻ സാധ്യതയുണ്ട്, കാരണം ഒരുപക്ഷേ നേടാൻ കഴിയാവുന്നതിലും അപ്പുറത്തേക്ക് വരെ സഞ്ചരിച്ചുപോയ നിങ്ങളുടെ വളരെ വേഗത്തിൽ വളരുന്ന പ്രതീക്ഷകൾ ആകാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

രഹസ്യമായ പേടികളും മനക്ലേശങ്ങളും പുറത്തേക്ക് വരാം. ആരെങ്കിലും നിങ്ങൾക്കെതിരായി ഗൂഢാലോചന നടത്തുന്നതായി നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഒരുപക്ഷേ ഒരു സഹപ്രവർത്തക നിങ്ങളെ നിരാശപ്പെടുത്തി കാണും. സത്യത്തിനോടുള്ള ബഹുമാനം സൂക്ഷിച്ചു കൊണ്ട് മാന്യതയോടെ മറുപടി നൽകുക. ആരുടെയും പുറകെ പോകേണ്ട ഒരാവശ്യവും നിങ്ങൾക്കില്ല.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20).

എല്ലാം മാറണമെന്ന് ആഗ്രഹിക്കുന്നവരും, ഒന്നും തന്നെ മാറരുതെന്ന് ആഗ്രഹിക്കുന്നവരുടെയും ഇടയിൽ ലോകം രണ്ടായി വിഭജിച്ചിരിക്കുകയാണ്. നിങ്ങൾക്ക് ഈ രണ്ടു തരക്കാരുടെയും ഇടയിൽ നിൽക്കേണ്ടി വരും, കാരണം നിങ്ങൾക്ക് മാത്രമേ അതിനു സാധിക്കുകയുള്ളു. ഇനി അഥവാ സമാധാനം പണം നൽകി വാങ്ങേണ്ടി വന്നാൽ നിങ്ങൾ അതും ചെയ്യേണ്ടതായി വരും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Horoscope news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ