Horoscope Today 20 April 2019: നിങ്ങളുടെ ഇന്നത്തെ ദിവസം

Horoscope and Astrology Today, 20 April , 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

നിങ്ങളുടെ ഇന്നത്തെ ദിവസം

ശനിയാഴ്ചകൾ എപ്പോഴും എൻ്റെ പ്രിയപ്പെട്ട ദിവസങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ പൗരാണിക സുവർണ്ണ കാലഘട്ടത്തിന്റെ അധിപനായ ശനിദേവനെ അതോർമ്മിപ്പിക്കുന്നത് കൊണ്ടാകാം. ആരും ജോലി ചെയ്യാതെ ഇരിക്കുന്നതും അല്ലെങ്കിൽ അസുഖം പിടിപെടുന്നതും അല്ലെങ്കിൽ മനസുഖമില്ലാതെയോ ഇരിക്കുന്ന ദിവസമാണിത്. അതാണ് എന്റെ അഭിപ്രായത്തിൽ മികച്ച ദിവസം. എന്നിരുന്നാലും, ശനിഗ്രഹം ശരിക്കുമുള്ള ജീവിതതിന്റെയും അധികാരിയാണ്, അതു കൊണ്ട് നമുക്കെപ്പോഴും നമ്മുടെ സ്വപ്‌നങ്ങൾ നേടാൻ സാധിക്കുമെന്ന് തോന്നുന്നില്ല.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഇന്നത്തെ ഗ്രഹനില നിങ്ങളെ മുൾമുനയിൽ നിർത്തിക്കൊണ്ട് നിങ്ങൾ വാരാന്ത്യം സ്വപ്നം കണ്ട ശാന്തിയും വിശ്രമവും നിങ്ങൾക്ക് നൽകാതിരിക്കും. തീർച്ചയുള്ള ഒരു കാര്യമെന്തെന്നാൽ പങ്കാളികൾക്ക് എന്താണ് നല്ലതെന്നു അറിയാം! അല്ലെങ്കിൽ അവർ അറിയാവുന്നത് പോലെ അഭിനയിക്കുകയെങ്കിലും ചെയ്യും. ഒരുപക്ഷേ നിങ്ങളിപ്പോൾ അവരോടൊപ്പം പോകുന്നതാകും നല്ലത്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങള്‍ സ്വകാര്യ ബന്ധങ്ങളിൽ കുറച്ചു കൂടെ അയവുള്ള ആളാകേണ്ടതുണ്ട്. നിങ്ങൾക്ക് ലഭിച്ച ഈ ഉപദേശം എത്രത്തോളം നന്നായി നിങ്ങള്‍ മനസിലാക്കി എന്നത് നിങ്ങളുടെ ഗ്രഹങ്ങൾ പരീക്ഷിക്കും. അടുത്ത പങ്കാളികൾ അവരുടെ രീതിയിൽ കാര്യങ്ങൾ ചെയ്യാൻ നിങ്ങളെ വെല്ലുവിളിക്കും, എന്നാൽ നിങ്ങൾക്ക് അവരെ എങ്ങനെ സ്വന്തം പ്രവർത്തികൾ സ്വയം ആസ്വദിച്ച് ചെയ്യാമെന്നത് പഠിപ്പിച്ചു കൊടുക്കാം.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങളുടെ ശാരീരിക സ്വാസ്ഥ്യം വര്‍ദ്ധിപ്പിക്കാൻ വേണ്ടി നിങ്ങൾക്ക് നിങ്ങളുടെ സമയം സകാരാത്മകമായി ഉപയോഗപ്പെടുത്താം. നിങ്ങളുടെ ഭക്ഷണം ക്രമീകരിച്ചു, വ്യക്തിപരമായ ആവശ്യങ്ങൾക്കും, നേട്ടത്തിനും വേണ്ടി നിങ്ങളക്ക് യോജിച്ച വ്യായാമങ്ങൾ ചെയ്യുക. ഇതു വഴി നിങ്ങളുടെ വ്യക്തിപരമായ കഴിവുകളെ നിങ്ങൾ എല്ലാ ദിശയിലേക്കും വ്യാപിപ്പിക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന മികച്ച ജ്യോതിശാസ്ത്രപരമായ ഗ്രഹനില, എപ്പോഴും ഏറ്റവും നല്ല പ്രഭാവം നൽകുന്നവയാകണമെന്നില്ല. അതിനാൽ, ശുഭാപ്തിവിശ്വാസമുള്ള തുടക്കങ്ങൾ സജീവമായും ധൈര്യത്തോടെയും തിരഞ്ഞെടുക്കേണ്ടത് ഇപ്പോൾ നിങ്ങളുടെ കൈകളിലാണ്, പ്രത്യേകിച്ചും കുടുംബപരമായ കാര്യങ്ങളിൽ.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ലളിതമായ ജീവിതം നൽകുന്ന ഗ്രഹനിലകളെക്കാൾ വെല്ലുവിളികൾ ഉയർത്തുന്ന ഗ്രഹനിലകളാണ് എപ്പോഴും നല്ലത്. ഉദാഹരണത്തിന്, വാരാന്ത്യത്തിലെ സൂര്യനും ചന്ദ്രനും തമ്മിലുള്ള കോണുകൾ സുചപ്പിക്കുന്നത് വീട്ടിൽ നടക്കാൻ പോകുന്ന സജീവമായ സംഭവങ്ങളെ കുറിച്ചാണ്. അതിൽ ചിലത് നിങ്ങളെ ആശയകുഴപ്പത്തിലാക്കാനും അന്ധാളിപ്പിക്കാനും സാധ്യത ഉണ്ടെങ്കിൽ കൂടെ.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ സ്വമേധയായുള്ള പ്രായോഗിക സ്വഭാവം ഇപ്പോൾ നിങ്ങളെ നല്ല നിലയിൽ നിർത്താം, എന്നാലും വികാരങ്ങളുടെ തള്ളിച്ച നിങ്ങൾക്കും അനുഭവപ്പെടും. മറ്റുള്ളവർ ആകസ്മികമായി പറയുന്ന പ്രസ്‌താവനകൾ പോലും നിങ്ങളിൽ നിയന്ത്രിക്കാനാകാത്ത തരത്തിലുള്ള വികാരങ്ങൾ ഉണർത്താം. നിങ്ങൾക്ക് ആകെ ചെയ്യാൻ പറ്റുന്ന കാര്യം, ഇതൊക്കെ കാരണം നിങ്ങൾക്ക് നഷ്ടങ്ങൾ ഉണ്ടാക്കാതെ നോക്കുക എന്നതാണ്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

എത്ര തവണ നിങ്ങൾക്ക് നേരെ ശൂന്യമായ ഉറ്റുനോട്ടങ്ങളോ, മനസിലാകാത്ത അവസ്ഥകളോ വന്നിട്ടുണ്ടെങ്കിലും നിങ്ങൾ നിങ്ങളുടെ ഭാഗം വ്യക്തമാക്കിക്കൊണ്ടിരിക്കുക. ഇപ്പോൾ നിങ്ങൾ നേരിടുന്ന പ്രധാന വിഷയം സാമ്പത്തികമാണ്, അതിനായുള്ള ശരിയായ നടപടി  എല്ലാവര്‍ക്കും ഉപയോഗകരമായ രീതിയിൽ പണം പ്രയോജനപ്പെടുത്തുക എന്നതാണ്. നിങ്ങളെങ്ങനെയാണ് ഇത് ചെയ്യുന്നത് എന്നുള്ളതാണ് പ്രധാനം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

അടുത്ത കുറച്ച് ദിവസങ്ങൾ പല രീതിയിലും പ്രധാനപ്പെട്ടൊരു ജ്യോതിശാസ്ത്രഘട്ടത്തിന്റെ തുടക്കമാണ്. അടുത്ത ആഴ്ച ചില പ്രശ്നങ്ങൾ നിറഞ്ഞതാകുമെന്ന കാര്യം മാറ്റിനിർത്തിയാൽ, നിങ്ങൾ വൈകാരികവും മാനസികവുമായ നവീകരണത്തിന് തുടക്കം കുറിക്കുമെന്ന് ഉറപ്പു വരുത്തുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഇപ്പോഴത്തെ ഗ്രഹനിലയിൽ നിന്നും രണ്ട് സാദ്ധ്യതകൾ ഉയർന്നു വരുന്നുണ്ട്. ഒന്നുകിൽ നിങ്ങൾ ഏഷണി പറയാനോ പരദൂഷണം പറയാനോ ഉത്സാഹം കാണിക്കും. അല്ലെങ്കിൽ നിങ്ങൾ മറ്റുള്ളവരെ നിസ്വാർത്ഥമായ അര്‍പ്പണബോധത്തോടെ സഹായിക്കാനുള്ള വിവേകപൂർണ്ണമായ തീരുമാനമെടുക്കും. എന്തു തന്നെയായാലും ചൊവ്വാഗ്രഹത്തിന്റെ സജീവമായ സ്ഥിതി അത്ഭുതപ്പെടുത്തുന്ന സാമൂഹിക മാറ്റങ്ങളും ആശ്ചര്യങ്ങളും കൊണ്ടു വരും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

അത്യുജ്ജ്വലമായ സാമൂഹികമോ പ്രണയസംബന്ധമായതോ ആയ അവസരങ്ങൾ നിങ്ങൾക്ക് മറ്റ് കടമകളും കർത്തവ്യങ്ങളുമുണ്ടെന്ന പേരിൽ ഉപയോഗപ്പെടുത്താതെ കളയരുത്. അവസരമുള്ളപ്പോൾ പുറത്തു പോയി നിങ്ങൾക്ക് കഴിയുന്ന വിധം ആസ്വദിക്കുക. ഔദ്യോഗിക കാഴ്ചപ്പാടുള്ളവർ പുതിയ കടമകൾ കാണുന്നുണ്ടാകും, എന്നാൽ അവയെല്ലാം ഏറ്റെടുക്കാനുള്ള ദിവസം ഇന്നല്ല.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

വർധിച്ച പദവിയും പ്രശസ്തിയും നിങ്ങൾക്ക് സ്വന്തമാണ്‌. ഔദ്യോഗിക ജീവിതത്തിലെ വിജയം ഒന്നാണ്, എന്നാൽ അതു പോലെ തന്നെ പ്രധാനപ്പെട്ടതാണ് നിങ്ങളുടെ സമൂഹത്തിനിടയിലുള്ള നിങ്ങളുടെ പ്രാധാന്യം. നിങ്ങളുടെ എല്ലാ മുൻകാല പ്രയത്നങ്ങൾക്കും ന്യായമായ പാരിതോഷികം നിങ്ങൾക്ക് ലഭിക്കും. ആനുകൂല്യങ്ങളുടെ ഒരു പ്രളയം ആറു മാസങ്ങൾക്കുള്ളിൽ നിങ്ങളെ തേടിയെത്തും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ആദ്ധ്യാത്മിക സത്യവും, നിഗൂഢതയുടെ വെളിപ്പെടുത്തലുകളും തേടി പോകുന്ന അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു സ്വാഭാവവശം നിങ്ങൾക്കുണ്ട്. ഇത്തരം സൂഷ്മമായതും എന്നാൽ അത്ര തന്നെ പ്രാധാന്യമുള്ളതുമായ കാര്യങ്ങൾ അപ്രധാന്യമാണെന്ന് പറഞ്ഞു തള്ളിക്കളയാൻ എളുപ്പമാണ്. നിങ്ങളുടെ സാമ്പത്തികത്തിൽ സൂക്ഷ്മമായ ശ്രദ്ധ നൽകുക എന്ന ഒറ്റ ഉപദേശം മാത്രം നൽകിക്കൊള്ളട്ടെ.

Find our section on Daily Horoscope and Astrological Predictions here: നിങ്ങളുടെ ഇന്നത്തെ ദിവസഫലം 

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today 20 april 2019 aries capricorn taurus scorpio sagittarius gemini cancer check astrology predict

Next Story
Horoscope Today 19 April 2019: നിങ്ങളുടെ ഇന്നത്തെ ദിവസംദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express