ഇന്നത്തെ ദിവസം

നമ്മിളിപ്പോൾ ഒരു പ്രധാനപ്പെട്ട ചാന്ദ്ര ദശയിൽനിന്നും അടുത്തതിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. എല്ലാ ജ്യോതിഷ സിദ്ധാന്തങ്ങളും പറയുന്നത് മാറ്റത്തിന്റെ സമയങ്ങൾ എല്ലാംതന്നെ ഒരു നിമിഷം ചിന്തിക്കേണ്ട സമയവും, ഒരു ചെറിയ ഇടവേളയെടുത്ത് നമ്മുടെ ബാറ്ററികൾ പിന്നെയും ചാർജ് ചെയ്യാനുള്ള സമയം കുടെയാണെന്നാണ്. മടിയന്മാർക്കും ഉത്സാഹമില്ലാത്തവർക്കും പറ്റിയ സമയം കുടെയാണിത്, കാരണം പെട്ടെന്ന് തന്നെ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലായെന്ന് അവർക്ക് മനസിലാകും. ആഗ്രഹങ്ങൾ ഉള്ള കൂട്ടത്തിലുള്ളവർ ഒരു നിമിഷം ആലോചിക്കാൻ എടുക്കാം.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സൂര്യനിപ്പോഴും അടിസ്ഥാനപരമായ മാറ്റങ്ങളുടെ ഗ്രഹമായ വരുണഗ്രഹത്തോടൊപ്പം ഒരു നിർമാണപരമായ ബന്ധത്തിലായിരിക്കും. എന്നാൽ ചന്ദ്രന് വ്യത്യസ്തമായ ആശയങ്ങളാണ് ലഭിക്കുന്നത്. ബുദ്ധിമാന്മാരായ മേടം രാശിക്കാർ ഞെട്ടലും, അത്ഭുതങ്ങളും, ക്രമീകരണങ്ങളിൽ മാറ്റങ്ങളും പ്രതീക്ഷിക്കും, പ്രധാനമായും സുഹൃത്തുക്കളിൽ പിരിമുറുക്കം അനുഭവപ്പെടുന്നത് കൊണ്ടുതന്നെ.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ ഗ്രഹനിലയുടെ അധിപയായ ശുക്രഗ്രഹം, വിവേകമുള്ളൊരു മേഖലയിൽ നിന്നും വിചിത്രമായൊരു മേഖലയിലേക്ക് സഞ്ചരിക്കുകയാണ്. ഇത് നിങ്ങളുടെ ഭാവത്തിൽ മാറ്റം വരുത്താനും അത് അടുത്ത ആഴ്ചയോട് കൂടെ നിങ്ങളിൽ പ്രകടമാകാനും സാധ്യതയുണ്ട്. അതിനാൽ നിങ്ങൾ അടുത്ത കുറച്ച് ദിവസങ്ങളിൽ വൈകാരികമായ എല്ലാ അയഞ്ഞ അവസ്ഥകളും ഒരുമിപ്പിക്കാൻ ശ്രമിക്കുക.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

സാമൂഹികമായ ഇടപെടലുകൾക്ക് നല്ലൊരു ദിവസമാണ്. മറ്റുള്ളവരെ ഒഴിവാക്കുന്നതിന് പകരം അവരുടെ വിവേകപൂര്വമായ വാക്കുകൾ കേൾക്കാൻ ശ്രമിച്ചാലോ? എത്രതന്നെ ബോർ അടിപ്പിക്കുന്നതോ അല്ലെങ്കിൽ വിചിത്രങ്ങളായ വ്യക്തികൾക്കോ ഒരു കഥ പറയാനുണ്ടാകും. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം കടലിനപ്പുറത്താണെങ്കിൽ, അധികം താമസിക്കാതെ തന്നെ നിങ്ങളുടെ പ്രധാനപ്പെട്ടൊരു ആഗ്രഹങ്ങളിൽ ഒന്ന് മുന്നോട്ട് കുത്തിക്കുന്നതായിരിക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

വരുണ ഗ്രഹവുമായി സൂര്യന്റെ നീണ്ടുനിൽക്കുന്ന ബന്ധം, സുഹൃത്തുക്കളിൽ നിന്നും നിങ്ങൾക്ക് എന്തുതന്നെ ലഭിക്കുന്നോ അതിന്റെ അങ്ങേയറ്റം ഉപയോഗപ്പെടുത്താനായി ആവശ്യപ്പെടുന്നു. കാര്യമെന്തെന്നാൽ, നിങ്ങൾക്ക് പുറത്തുള്ള ഇടപാടുകളിൽ നിങ്ങളുടെ കുടുംബത്തിലെ എല്ലാരും തന്നെ സമ്മതിക്കുകയോ അംഗീകരിക്കുകയോ ചെയ്യുമെന്ന് നിങ്ങൾ പ്രതീക്ഷിക്കരുത്. എന്നിരുന്നാലും അത് നിങ്ങളെടുക്കേണ്ട അപകടം പിടിച്ചൊരു തീരുമാനം തന്നെയാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ ശാരീരികമായ സൗഖ്യത്തിനു ശ്രദ്ധ നൽകുക. നിങ്ങളുടെ ഭക്ഷണരീതിയും ശരിയാക്കി വ്യായാമവും ഒരുമിച്ചു ചെയ്യാനുള്ള വളരെ നല്ല സമയമാണിത്. കുറച്ച് ഉത്തരവാദിത്വങ്ങൾ ഇറക്കി വയ്ക്കാൻ കൂടെയുള്ള സമയമാണെന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ അങ്ങനെയുമാകാം. നിങ്ങൾ ആദ്യ നീക്കം നടത്തിയില്ലെങ്കിൽ നിങ്ങളുടെ പങ്കാളികളിൽ ആരെങ്കിലുമത് ചെയ്യും

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സാമ്പത്തിക കാര്യങ്ങളില്‍ ഒരു ശ്രദ്ധ നല്ലതാണ്. നല്ലതിനോ മോശത്തിനോ ആയ പ്രമാദമായ മാറ്റങ്ങളുടെ സാധ്യത ഒന്നും തന്നെ ഇല്ലെങ്കിലും, പ്രാഥമികമായ മുൻകരുതലുകൾ എടുക്കുകയാണെങ്കിൽ നിങ്ങൾക്ക് നല്ലതായി വരും. ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ നിങ്ങളെ നിർബന്ധിക്കാൻ മറ്റാർക്കും ഒരുവകാശവുമില്ല എന്നുള്ളതാണ്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഗ്രഹനിലപ്രകാരം ഏറ്റവും പ്രധാനപ്പെട്ട കാര്യം മാത്രമായി തിരഞ്ഞെടുത്ത് പറയാനിന്ന് ബുദ്ധിമുട്ടാണ്. ഇത് അർത്ഥമാക്കുന്നത് എന്താണെന്ന് വച്ചാൽ, നിങ്ങളുടെ പെരുമാറ്റം പെട്ടെന്ന് മാറാവുന്ന ഒരു അവസ്ഥയിലൂടെയാണ് നിങ്ങളിനി കടന്നു പോകാൻ പോകുന്നത്, അതോടൊപ്പം തന്നെ വളരെ വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന സംഭവങ്ങളെയും നിങ്ങൾ നേരിടേണ്ടി വരും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വിവേചനവും നിശ്ചയദാർഢ്യവുമാണ് നിങ്ങളുടെ ഇപ്പോഴത്തെ ഏറ്റവും നല്ല സ്വഭാവങ്ങൾ. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഏറ്റവും പ്രധാനപ്പെട്ടതും ഗൗരവപൂർണവുമായ സംഭവങ്ങളുമായി മുന്നോട്ട് പോവുക എന്നാൽ അപകടകരമായതൊന്നും ഏറ്റെടുക്കേണ്ട. ആശയകുഴപ്പങ്ങളുടെ അല്ല, ദൃഢതയുടെ സമയമാണിത്. ശരിക്കും പറഞ്ഞാൽ നിങ്ങളുടെ ഊർജ്ജം ഏറ്റവും നന്നായി പ്രയോജനപ്പെടുത്താൻ സാധിക്കുന്ന ഒരു മേഖല ധാര്‍മ്മികമായ പ്രവൃത്തികൾ ആയിരിക്കും.

ധനു രാശി (നവംബർ 23 -ഡിസംബർ 22)

ചന്ദ്രൻ വളരെ ശക്തമായി തന്നെ നിലനിൽക്കുന്നത് കൊണ്ട് നിങ്ങൾക്ക് കാര്യങ്ങളിൽ ഉറപ്പുണ്ടാകും. കുട്ടികളും പ്രിയപ്പെട്ടവരുമായ ബന്ധം നല്ലതായി തന്നെ പോകും, എന്നിരുന്നാലും പ്രശ്നം എന്നത് നിങ്ങൾ ഉദ്ദേശിച്ചപോലെ തന്നെ പണത്തിനാണ്. വില്പനയ്ക്ക് വരുന്ന നല്ല രീതിയിൽ കഴിവുള്ളവരെ ശ്രദ്ധിക്കുക, അവർ പറയുന്ന കാര്യങ്ങൾ എല്ലാംതന്നെ സംശയത്തോടെ മാത്രം കേൾക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഔദ്യോഗികമായ ആഗ്രഹങ്ങളിൽ മുഴികി ഇരിക്കുന്നവർക്കുപ്പെടെ എല്ലാര്ക്കും തന്നെ കുടുംബ കാര്യങ്ങൾ വളരെ പ്രധാനമാണ്. പ്രണയം, വാത്സല്യം, വൈകാരിക സന്തുലത എന്നിവ നിങ്ങളുടെ സന്തോഷത്തിനും ലൗകിക വിജയങ്ങൾക്ക് ഇപ്പോൾ വളരെ പ്രധാനമാണ്. അതിനാൽ തന്നെയാണ് നിങ്ങളിപ്പോൾ നിങ്ങളുടെ വീടുമായി ചേർന്നുനിന്നു, പ്രായോഗികമായ ലക്ഷ്യങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധയെ തിരിക്കണം എന്ന് പറയുന്നത്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ചന്ദ്രൻ നിങ്ങളുടെ ചാർട്ടിന്റെ വളരെ ജീവസുറ്റ മേഖലയിലേക്ക് ചേർന്ന് നിൽക്കുന്നത് കാരണമാണ് നിങ്ങളോട് വ്യക്തമായ വിശദീകരണം ആവശ്യപ്പെടുന്നത്. വ്യക്തിപരമായ വിഷയങ്ങളിൽ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നുന്നുണ്ടാകും, നിങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടതായും തോന്നാം, എന്നാൽ വസ്തുതകൾ മനസിലാക്കാനായി മറ്റുള്ളവർ ഇരിക്കുന്നത് കാരണം, ഇതൊന്നും നിങ്ങൾക്ക് ഉപകാരപ്രദമായി മാറില്ല.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20).

നിങ്ങളുടെ സൗര ചാർട്ടുമായി വളരെ തീക്ഷണവും നല്ലതുമായ ബന്ധത്തിൽ ഇരിക്കുന്ന സൂര്യൻ സൂചിപ്പിക്കുന്നതെന്തെന്നാൽ ഭാഗ്യവാന്മാരായ എല്ലാ മീനരാശിക്കാർക്കും ആഘോഷിക്കാനുള്ള അവസരം വന്നുചേരാൻ പോകുന്നു എന്നാണ്. ഇത് ജ്യോതിശാസ്ത്രപരമായി വളരെ അര്‍ത്ഥപൂര്‍ണ്ണമായ നിമിഷമാണ്, അതിനാൽ നിങ്ങൾ നിങ്ങളുടെ പുതിയ വ്യക്തിപരമായ കാര്യം ചെയ്യുന്നതിന് വലതുകാൽ വച്ച് തുടക്കം കുറിക്കുക

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook