Latest News
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം
മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
രാജ്യദ്രോഹ കേസ്: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ
കുട്ടികളുടെ വാക്‌സിനേഷന്‍: ലക്ഷ്യം 12 വയസിന് മുകളിലുള്ള 80 ശതമാനത്തെ

Horoscope Today 19 April 2019: നിങ്ങളുടെ ഇന്നത്തെ ദിവസം

Horoscope and Astrology Today, 19 April , 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
Horoscope Today

Horoscope Today 19 April 2019

നിങ്ങളുടെ ഇന്നത്തെ ദിവസം

ഇന്നത്തെ ദിവസം കമിതാക്കള്‍ക്ക് നല്ലതാണെന്ന് ചിലര്‍ പറയുന്നു. ഈ കാരണം പുരാതന കാലത്തിലേക്ക് നീണ്ടുപോകുന്ന ഒന്നാണ്. അന്ന് പ്രണയത്തിന്റെ ഗ്രഹമായ ശുക്രന്‍ ഈ ദിവസത്തിന്റെ അധിപനായിരുന്നു. പല തരത്തിലുള്ള പ്രണയങ്ങൾ ഉണ്ടെന്നുള്ളത് തീർച്ചയാണ്. ചിലർ മറ്റുള്ളവരെ സ്നേഹിക്കുന്നു, എന്നാൽ മറ്റുള്ളവർ അവരവരെ തന്നെ സ്നേഹിക്കുന്നു. എല്ലാവര്‍ക്കും ഇന്നത്തെ ദിവസം വളരെ നല്ലതായിരിക്കും, എന്നാൽ എനിക്കാരെയാണ് കൂടുതൽ ഇഷ്ടമെന്നുളത് എനിക്കറിയാം.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഈയടുത്തായി നടന്ന സാമൂഹിക ഇടപെടലുകളുടെ ബാക്കിയായി നിങ്ങൾ പുതിയ ബന്ധങ്ങൾക്കും നിങ്ങളാൽ സന്തോഷം നഷ്ടമായവരും, ആശയകുഴപ്പത്തിലായവരുടെയും ഇടയിൽ പെട്ടുപോകും. ശ്രദ്ധയോടു കൂടെയുള്ള കൈകാര്യം ചെയ്യൽ വഴി നിങ്ങൾക്ക് നിങ്ങളുടെ സാമൂഹിക അഭിലാഷങ്ങളും പൂർത്തീകരിക്കാം നിങ്ങളുടെ മറ്റു ഉത്തരവാദിത്വങ്ങളും നിറവേറ്റാം.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

അടുത്ത ഏറ്റവും പ്രധാനപ്പെട്ട ചാന്ദ്രനിരയിലേക്കുള്ള പാതയിലാണ് നമ്മളിപ്പോൾ. ഇതിൽ നിങ്ങൾക്കുള്ള പ്രാധാന്യമെന്തെന്നാൽ, അടുത്ത കുറച്ച് ആഴ്‌ചകളിലേക്ക് ചില സന്തോഷകരമായ സാമൂഹിക സംഭവങ്ങൾ, തീവ്രമായ ചില നിമിഷങ്ങൾക്കും, ചില കൂടികാഴ്ചകൾക്കും വരെ കാരണമാകാം. കുടുംബ സംഗമങ്ങൾ നിങ്ങളെ ആശ്ചര്യപ്പെടുത്താം സന്തോഷിപ്പിക്കുന്ന രീതിയിലും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഇപ്പോൾ എന്തൊക്കെ തന്നെ തൊഴിലിടത്തിൽ നടന്നാലും അതിനെ ശ്രദ്ധയോടും സംശയത്തോടും മാത്രം വീക്ഷിക്കുക. ചില വ്യക്തിപരമായ അഭിപ്രായ ഭിന്നതകളിൽ പെട്ട് നഷ്ടപ്പെടുത്തിക്കളയേണ്ടതിനേക്കാൾ നിങ്ങൾക്കിപ്പോൾ ഒരുപാട് നേടാനുണ്ട്. പങ്കാളികൾ എപ്പോഴും നിങ്ങളുടെ കാഴ്ചപ്പാടുമായി യോജിക്കില്ലായെന്നുള്ള കാര്യം നിങ്ങൾ മനസിലാക്കിയാൽ, അതൊരുപാട് സഹായകരമാകും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

അടുത്ത കുറച്ച് ദിവസങ്ങളിലേക്ക് കുട്ടികളും, കുട്ടികളുടെ താല്പര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളുമാകും നിങ്ങളുടെ മനസിൽ കൂടുതൽ സ്ഥാനം കരസ്ഥമാക്കുക എന്നത് നിങ്ങളിൽ ഏറ്റവും ലോലമായ മനസ്സുള്ളവർ തിരിച്ചറിയും. വിനോദകരമായ സംഭവങ്ങളും കാഴ്ചപ്പാടിലെ മാറ്റവും നടക്കാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിർഭാഗ്യകരമെന്നവണ്ണം, സുഹൃത്തുക്കളുമായിട്ടോ ബന്ധുജനങ്ങളുമായിട്ടോ ഉള്ള തർക്കങ്ങൾ അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ വരും ദിവസങ്ങളിൽ കൂടാനാണ് സാധ്യത. എന്നാൽ അതു പോലെ തന്നെ അഭിവൃദ്ധി ഉണ്ടാകാൻ പോകുന്നത് നിങ്ങൾക്ക് സന്തോഷം നൽകുന്നതും സകാരാത്മകവുമായിട്ടുള്ള കാര്യങ്ങളുമാണ്. നിങ്ങൾ വളരെ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലൂടെ ആകും കടന്നു പോകുന്നത്. ഭാഗ്യലാഭം ഉണ്ടാകട്ടെ.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ സ്വഭാവത്തിന് ജിജ്ഞാസുവായ ഒരു വശം കൂടെയുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് നിങ്ങൾക്ക് കാര്യങ്ങള്‍ കണ്ടെത്താനുള്ള കഴിവ്, അതിപ്പോൾ അപ്രിയ സത്യവുമായിക്കൊള്ളട്ടെ, ഏറ്റവും ശക്തമായി നിലനിൽക്കും. നിങ്ങൾ ഇപ്പോഴത്തെ അതേ പാതയിൽ തന്നെ തുടർന്നാൽ,നിങ്ങൾക്ക് പൂർണമായ വിജയവും, സവിശേഷമായ ആശയങ്ങളും ഒത്തു ചേർന്ന് ലഭിക്കും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

സൂര്യൻ സങ്കീര്‍ണ്ണമായൊരു ഗ്രഹമാണ്. പാശ്ചാത്യ ജ്യോതിഷികൾ അതിനു ജീവനു മേലുള്ള ശക്തിക്ക് പ്രാധാന്യം നൽകുന്നു, എന്നാൽ പൗരസ്‌ത്യ ജ്യോതിഷികൾ സൂര്യന്റെ പരുപരുത്തതും അനുരഞ്‌ജന ശീലമില്ലാത്തതുമായ സ്വഭാവത്തിന് ഊന്നൽ നൽകുന്നു. അതു കൊണ്ട് തന്നെ നിങ്ങൾക്കിപ്പോൾ ജീവിതത്തെ കുറിച്ച് ശുഭാപ്തിവിശ്വാസം തോന്നുകയും എന്നാൽ അതോടൊപ്പം തന്നെ ചെറിയൊരു അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യും. സംശയങ്ങൾ ഉള്ളത് നല്ലതാണു, അത് കാരണം നിങ്ങൾ എല്ലാ കോണുകളിൽ നിന്നും ചിന്തിക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഇപ്പോഴും ഈ വർഷത്തിന്റെ അവസാനത്തിനുമിടയിലുള്ള സമയത്ത് നിങ്ങളൊരു ഗാർഹിക പരിവർത്തനത്തിനുള്ള വിത്തു പാകും, വീട് മാറുക വരെ ചെയ്യാം. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ നിങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഈ കാര്യം മനസ്സിൽ വയ്ക്കുക, എല്ലാം നിങ്ങളുടെ ദീർഘകാല പദ്ധതിക്ക് അനിയോജ്യമായിരിക്കുമെന്ന് ഉറപ്പ് വരുത്തുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സാമ്പത്തികമോ പ്രായോഗികമോ ആയൊരു പ്രശ്നം ഒറ്റ രാത്രികൊണ്ട് തീർപ്പാക്കാൻ പോകുന്നില്ല. എന്നാൽ നിങ്ങളുടെ നക്ഷത്രങ്ങൾ ഇപ്പോൾ വളരെ കൗതുകകരമായൊരു കാര്യം ചെയ്യാൻ പോകുകയാണ്, അതു കാരണം ഇത്തരം ചോദ്യങ്ങൾ ശരിക്കും അപ്രത്യക്ഷമായി എന്ന് നിങ്ങൾക്ക് തോന്നാം. എന്നാൽ ശരിക്കും അവ പോയോ? അതോ അവ മറ്റൊരു രൂപത്തിൽ തിരികെ വരുമോ?

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ദീർഘകാല ഗ്രഹനിലകൾ നിങ്ങൾക്ക് സമ്മർദവും പിരിമുറുക്കവും മാത്രം നൽകുന്നത് നിങ്ങൾക്കിപ്പോൾ ശീലമായി. എന്നാൽ, നിങ്ങളുടെ ഗ്രഹങ്ങൾ ഇപ്പോൾ നിങ്ങൾക്ക് വളരെയധികം അനുകൂലമായ നിലപാട് എടുക്കുന്നത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട പ്രശനങ്ങളേയും കൈകാര്യം ചെയ്യാൻ നിങ്ങളെ സഹായിക്കും. പ്രത്യേകിച്ച് പറയാൻ ആണെങ്കിൽ നിങ്ങളുടെ ചക്രവാളത്തിൽ ഇപ്പോൾ വളരെ ഉപകാരപ്രദമായ സാമ്പത്തിക ട്രെൻഡുകളുണ്ട്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ കുറെ നാളായി വിസ്‌മയത്തോടെ കാത്തിരിക്കുകയായിരുന്നു. എന്നാലിപ്പോൾ എല്ലാ കാര്യങ്ങളും അതിന്റെ സ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു. പക്ഷേ ഇപ്പോൾ പണയത്തിൽ ഇരിക്കുന്നത് നിങ്ങളുടെ ഔദ്യോഗികവും, ലൗകികവുമായ ആഗ്രഹങ്ങളും, ഒരിക്കലും മായ്ക്കാനാകാത്ത തെറ്റല്ലാത്തൊരു കയ്യൊപ്പ് ലോകത്തിനു നൽകി എന്നെന്നും ജീവിക്കാനുള്ള നിങ്ങളുടെ ആഗ്രഹവുമാണ്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

അടുത്ത മാസത്തിൽ എപ്പോഴെങ്കിലും നിങ്ങൾക്കൊരു അവധികാലം ഉണ്ടാക്കിയെടുക്കാൻ എങ്ങനെയെങ്കിലും സാധിക്കുമോ, ഒരുപക്ഷേ പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഒരു യാത്ര? എന്തൊക്കെ തന്നെയായാലും നിങ്ങൾ സാഹസികമായ സാഹചര്യങ്ങളിൽ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു, ഇത് നിങ്ങളെ നിങ്ങളുടെ ചക്രവാളങ്ങൾ വികസിപ്പിക്കാനും, പുതിയ അനുഭവങ്ങൾ കണ്ടെത്താനും പ്രേരിപ്പിക്കും.

Find our section on Daily Horoscope and Astrological Predictions here: നിങ്ങളുടെ ഇന്നത്തെ ദിവസഫലം 

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today 19 april 2019 aries capricorn taurus scorpio sagittarius gemini cancer check astrology predict

Next Story
Horoscope Today 18 April 2019: നിങ്ങളുടെ ഇന്നത്തെ ദിവസംദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com