scorecardresearch

Horoscope Today May 18, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം രാശി ഫലം

Horoscope and Astrology Today, 18 May, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

Horoscope Today 18 May 2019

നിങ്ങളുടെ ഇന്നത്തെ ദിവസം

നമ്മുക്കെല്ലവർക്കും ഡാർവിന്റെ പരിണാമ സിദ്ധാന്തവും, ഏറ്റവും അർഹമായത് അതിജീവിക്കുന്ന തത്വത്തിന്റെ കാര്യവുമറിയാം. ഓരോ വംശങ്ങളും വികസിക്കുന്നത് അതിലെ മികച്ച ജീവജാലങ്ങൾ ജീവിക്കുമ്പോഴും, ദുർബലരായവർ മരിക്കുമ്പോഴുമാണ്. ചില ശാസ്ത്രഞ്ജ്യർ വിശ്വസിക്കുന്നത് ഇത് പ്രപഞ്ചത്തിനെയും ബാധിക്കുന്ന സിദ്ധാന്തമാണെന്നാണ്, പ്രപഞ്ചത്തിലെ നക്ഷത്രങ്ങൾ അതിജീവനത്തിനായി പരസ്പരം പോരാടുന്നുണ്ടെന്ന്. ഇത് തുടര്‍ന്നും ചിന്തിക്കാൻ സാധിക്കുന്നൊരു ആശയമാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സുഹൃത്തുക്കളും പങ്കാളികളും ഈ വാരാന്ത്യത്തിൽ പിരിമുറുക്കം നിറഞ്ഞവരായിരിക്കും. തകർന്ന ക്രമീകരണങ്ങൾക്ക് സമ്മതം നൽകേണ്ടി വരികയും നിങ്ങളുടെ അടുത്ത സുഹൃത്തുക്കളെ കുറിച്ചും സഹപ്രവർത്തകരെ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായം മാറ്റേണ്ടിയും വരും. ഇന്ന് തീവ്രമായ വൈകാരികത അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്, എന്നാലും മണിക്കൂറുകൾ കഴിയുന്നതിന് അനുസരിച്ച് ഇത് കുറയും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ലോകം മുഴുവനായും ഈ വാരാന്ത്യത്തിൽ മികച്ച നിർണയങ്ങൾ നടത്തുന്നതില്‍ പിന്നിലായിരിക്കും. അതിനാൽ അടിസ്ഥാനമില്ലാത്ത വിമര്ശനങ്ങൾക്കോ, സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ എതിർപ്പ് നേരിട്ടാലോ നിങ്ങൾ മാത്രമാണ് ഇത്തരമൊരു അനുഭവത്തിലൂടെ കടന്നുപോകുന്നതെന്ന് കരുതരുത്. പങ്കാളികൾക്ക് അവരുടെ മനോഭാവത്തിന് തക്കതായ കാരണങ്ങൾ കാണും, അതിപ്പോൾ നിങ്ങളുമായി ബന്ധമുണ്ടാകണമെന്നും ഇല്ല.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഈ നിമിഷത്തിൽ വ്യക്തമായി ചിന്തിക്കുക എന്നതും, മറ്റുള്ളവരെ വിവേകപൂർണമായൊരു ചർച്ചയിലേക്ക് എത്തിക്കുന്നതും ബുദ്ധിമുട്ടാണ്. വിവാദപരമായ വിഷയങ്ങൾ നിങ്ങൾ ബുദ്ധിപൂർവം വഴിമാറ്റുക, കാരണം പ്രധാനമായും എന്തെന്നാൽ, പങ്കാളികൾ നിങ്ങളോട് അത്തരം വിഷയങ്ങളില്‍ തീർച്ചയായും യോജിക്കില്ല എന്നുള്ളതാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ വ്യക്തിപരമായ പദ്ധതികളുടെ കാര്യം പറഞ്ഞാൽ, നിങ്ങളുടെ സഹജവാസനയെയും, ഊഹങ്ങളെയും പിന്തുണയ്ക്കുക. എന്നാൽ നിങ്ങൾക്ക് പൂർണമായും ഉറപ്പില്ലാതെ ഒരു കാര്യവും നടപ്പിലാക്കരുത്. നിങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയുന്നതിന് മുൻപ് നിങ്ങളുടെ പങ്കാളികൾ ഒരു തീരുമാനത്തിലേക്ക് എത്തിയിട്ടുണ്ടാകണം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ ഉഴത്തിനായി കാത്തുനിൽക്കാൻ പറയുന്നത് നിങ്ങളത്ര സന്തോഷത്തോടെ കേട്ടുനിൽക്കില്ല. എന്നാൽ, പുതിയ സംരംഭങ്ങൾ ഏറ്റെടുക്കുന്നത് ഒരു ധീരനായ ചിങ്ങരാശിക്കാരൻ ആയിരിക്കും. പ്രശ്നങ്ങൾ ഒഴിവാക്കാനായി നിങ്ങൾ തലകുനിച്ച് നടക്കുക, അന്ധമായ എതിർപ്പുകൾ ഒഴിഞ്ഞു പോയെന്നും, വിവേകം തിരികെയെത്തിയെന്നും ഉറപ്പ് വരുന്നതുവരെ കാത്തിരിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇത് സാധനങ്ങൾ വാങ്ങാൻ പറ്റിയ സമയമാണ്, പ്രത്യേകിച്ചും ധാരാളമായി ചിലവുകൾ ഉള്ളത്, പക്ഷേ നിങ്ങൾക്ക് വിലപേശാനും നല്ല കഴിവുണ്ട്. എന്നാൽ നിങ്ങൾ എല്ലാ ബിസിനസും, നിക്ഷേപ മേഖലകളും ദുരന്തങ്ങൾ ഭാവിയിൽ സംഭവിക്കാവുന്ന മേഖലയായി കാണുക. അതിനാൽ, എന്തുകൊണ്ട് നിങ്ങൾക്ക് കാര്യങ്ങൾ ചിന്തിച്ചു മനസിലാക്കാൻ കുറച്ച് ദിവസങ്ങൾ കൂടെ നൽകിക്കൂടാ?

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

എല്ലാരും, അവർ ജനിച്ച ചിഹ്നം എന്തുതന്നെയായാലും അവരെ ഞെട്ടിക്കുന്നതോ പേടിപ്പിക്കുന്നതോ ആയ ഏതെങ്കിലും സംഭവങ്ങളുടെ ഭാഗമാകും. നിങ്ങളുടെ തുറുപ്പിച്ചീട്ട് എന്തെന്നാൽ നിങ്ങൾക്ക് ഏതു തരത്തിലുമുള്ള വിമർശനങ്ങൾ നേരിടാൻ സാധിക്കുമെന്നതാണ്. നിങ്ങൾ ഒരല്പം സങ്കടപ്പെടാം പക്ഷേ ഇതൊന്നും തന്നെ നിങ്ങളെ ബാധിക്കുന്നില്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ സാമ്പത്തിക നക്ഷത്രങ്ങൾ ശക്തമായി വളരുകയാണ്, അത് നിങ്ങളുടെ ഭൗതിക സുരക്ഷയുടെ പ്രവചനവും നൽകുന്നു. എന്നാൽ ഈ വാരാന്ത്യത്തിൽ നിങ്ങളുടെ ചുറ്റും ആഞ്ഞടിക്കാൻ പോകുന്ന വൈകാരികമായ പ്രശ്നങ്ങളെ നേരിടാൻ നിങ്ങൾ തികച്ചുമൊരു വിദ്വാൻ ആയിരിക്കണം. ഇതെല്ലം തന്നെ സൂര്യന്റെയും ചന്ദ്രന്റെയും നിരയെ അപേക്ഷിച്ചിരിക്കുന്നതിനാൽ അധികകാലം നീണ്ടുനിൽക്കില്ല.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സന്തോഷകരമായ വാരാന്ത്യത്തിലെ ആനന്ദങ്ങൾക്ക് തടസ്സം നല്കുന്ന വൈകാരികമായ തിരിച്ചടികൾ അവഗണിക്കാനായി അമിതമായി ചിലവാക്കുക എന്നൊരു വഴിയാനുള്ളത്. ഭാവിയെ കുറിച്ചുള്ള നിങ്ങളുടെ പ്രധാനപ്പെട്ട ചോദ്യങ്ങളെല്ലാം തന്നെ ഒരു വശത്തേക്ക് മാറ്റിവെച്ച് ഈ നിമിഷത്തിൽ ജീവിക്കാൻ ശ്രമിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വ്യക്തിഗത പരാതികൾ സഹിക്കുന്നത് തന്നെ ഒരു ശിക്ഷയാണ്, എന്നാൽ ഔദ്യോഗികമായ പരാതികൾ അതിലും കഷ്ടമാണ്. അതിനാലാണ് നിങ്ങൾ ശക്തമായ വൈകാരിക പ്രതിരോധം സൃഷ്ടിക്കേണ്ടതും. നിങ്ങളുടെ നർമ്മബോധം നിലനിർത്താൻ ശ്രമിക്കുകയും, പിരിമുറുക്കം നിറഞ്ഞ സന്ദര്ഭങ്ങളിലൂടെ ചിരിച്ചുകൊണ്ട് മുന്നേറാനും ശ്രമിക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ അനവധി ഗ്രഹങ്ങളിപ്പോൾ വഴക്കാളികളാണ്, എല്ലാരും മറ്റുളവരുടെ പ്രയത്നത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിലായതിനാൽ, നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വലിക്കപ്പെടുന്നതുപോലെ തോന്നാം. ഈ സമ്മർദങ്ങളെ പരിഹരിക്കാൻ നിങ്ങൾക്ക് ഇപ്പോൾ ഒന്നും ചെയ്യാൻ സാധിക്കില്ല, എന്നാൽ നിങ്ങൾക്ക് ഇവയോടൊപ്പം സന്തോഷമായി ജീവിക്കാവുന്നതാണ്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങൾക്ക് നിശബ്ദമായ ജീവിതമാണിഷ്ടം, അതിനാൽ തന്നെ നിങ്ങൾക്ക് അസന്തുഷ്‌ടിയിൽ ഏർപ്പെടേണ്ട കാര്യവുമില്ല, മറ്റുള്ളവർ അത് ചെയ്തുകൊള്ളട്ടെ. എന്നാൽ ഇതുകാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാനായി നിങ്ങൾ മുന്നോട്ട് വന്നില്ലെങ്കിൽ നിങ്ങൾ ആ ഉദാരതയുള്ള വ്യക്തിയായി തുടരുകയില്ല. മറ്റുള്ളവർക്ക് നല്ലത് ചെയ്യുന്നത് വഴി നിങ്ങൾ നിങ്ങൾക്ക് നല്ലത് വരുത്തുന്നു.

Visit our Daily Horoscope Section Here

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today 18 may 2019 aries capricorn taurus scorpio sagittarius gemini cancer check astrology prediction