scorecardresearch

Horoscope Today 18 March 2019: നിങ്ങളുടെ ഇന്നത്തെ ദിവസം

Horoscope and Astrology Today, March 18, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

വാരഫലം, horoscope, weekly horoscope, weekly horoscope july, horoscope for the week, july weekly horoscope, horoscope 2019 for the week, horoscope indian express, weekly horoscope, horoscope today, week rashifal, astrology, horoscope 2019, new year horoscope, today horoscope, horoscope virgo, astrology, daily horoscope virgo, astrology today, horoscope today scorpio, horoscope taurus, horoscope gemini, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, indian express ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope july 27, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം, daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?, horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ, daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini, ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐ ഇ മലയാളം, നിങ്ങളുടെ ഇന്ന് എങ്ങനെ, വാരഫലം ഇവിടെ വായിക്കാം, rashi phalam, rasi phalam, രാശി ഫലം വായിക്കാം,ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope may 22, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം, daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?, horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ, daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini, ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐ ഇ മലയാളം, നിങ്ങളുടെ ഇന്ന് എങ്ങനെ, വാരഫലം ഇവിടെ വായിക്കാം, rashi phalam, rasi phalam, രാശി ഫലം വായിക്കാം

ഇന്നത്തെ ദിവസം

ഓരോ ബുദ്ധിമുട്ടിക്കുന്ന ജ്യോതിഷ പ്രവചനവും ഭാവിയെ നന്നാക്കുവാനുള്ള ഒരു കൂട്ടം ഉപാധികൾ നൽകുകയാണെന്ന് ഞാൻ നിങ്ങളെ ഓർമിപ്പിച്ചു കൊള്ളട്ടെ. ഓരോ ഗ്രഹങ്ങൾക്കും അനുയോജ്യമായ രീതിയിൽ വിവിധതരം മതപരമായ ആചാരങ്ങളും ശുദ്ധീകരണങ്ങളും നടത്താൻ ചില മനുഷ്യർ ആഗ്രഹിക്കുന്നു. ചിലർ തങ്ങളുടെ പെരുമാറ്റം മാറ്റുന്നതിലൂടെ ഒഴിവാക്കാവുന്ന അപകടങ്ങൾ ഒഴിവാക്കുന്നു. എന്റെ അഭിപ്രായത്തിൽ രണ്ടിനും അതിന്റേതായ സ്ഥാനങ്ങൾ ഉണ്ട്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നക്ഷത്രങ്ങൾ അവരുടെ വഴി സ്വീകരിച്ചു കഴിഞ്ഞാല്‍ തൊഴിലിടത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വിനോദത്തിന്റെ സുഹൃത്തുക്കളായ മേടം രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ ഈ ആഴ്ച്ച അവസാനിക്കുന്നതിന് മുൻപ് നിങ്ങളുടെ നേട്ടങ്ങൾ ഒരു സൂക്ഷ്‌മ വിചാരണയിലൂടെ കടന്നു പോകുമെന്നതാണ്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങൾ നിങ്ങളോട് ഒരു ഉപകാരം ചെയേണ്ടത് എന്തെന്നാൽ, ഈ ആഴ്‌ച എല്ലാ വിധ നിയമപരമായ കുഴപ്പങ്ങളും ഒഴിവാക്കുക, അതിപ്പോൾ ട്രാഫിക് പിഴ മുതൽ കൃത്യ സമയത്ത് വായനശാലയിലെ പുസ്തകങ്ങൾ തിരികെ നൽകുന്നത് വരെയാകാം. മറ്റൊരു വശത്തു, തത്വങ്ങളെ സംബന്ധിച്ച് വരുന്ന വിഷയങ്ങളിൽ ഒരു നിലപാട് എടുക്കുക, നിങ്ങൾക്കത് സമാനതകളില്ലാത്ത ബഹുമാനവും പ്രശംസയും നൽകും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഞാൻ പിന്നെയും നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിലേക്ക് തന്നെ വന്നുവല്ലോ എന്ന പേടിയാണെനിക്ക്. കാരണം പൂർണമായും ജ്യോതിഷപരമാണ്: നിങ്ങളുടെ സൗര ചാർട്ട് പ്രകാരം നിങ്ങൾ ഒരു ദീർഘകാല ചക്രത്തിലൂടെ കടന്നു പോകുകയാണ്, അതില്‍ നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വവും, സാമ്പത്തിക സ്വാതന്ത്ര്യവും വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾ ഇന്ന് രണ്ട് ഭാഗങ്ങളിലായി മാറിയിരിക്കുന്നു. കർക്കിടകം രാശിക്കാർ വ്യക്തി സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും പാതയിലാണ്. ജൂലൈയിൽ ജനിച്ചവർ സുരക്ഷയിലും, പാരമ്പര്യത്തിലും ഇപ്പോൾ നിലനിൽക്കുന്ന സ്ഥിതികളിലും ശ്രദ്ധ നൽകുക. ശാന്തിയും സമനിലയും നിലനിർത്തുന്നതിലാണ് കാര്യം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ആദ്യമായി തന്നെ അടുത്ത ഏഴ് ദിവസത്തെ കുറിച്ച് ഒരു വാക്ക് പറയട്ടെ, നിങ്ങളിൽ പലരും നിങ്ങളുടെ തൊഴിലിനെ സംബന്ധിച്ചോ അല്ലെങ്കിൽ മറ്റു ദൈനംദിന കാര്യങ്ങളെ സംബന്ധിച്ചോ ഒരു പ്രധാനപ്പെട്ട ബിന്ദുവിലെത്തും. വിവേകത്തോടെയും ജാഗ്രതയുടെയും പെരുമാറി ഓരോ അവസരങ്ങളെയും നിങ്ങൾക്ക് ഗുണകരമായി മാറ്റുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾ ഒരു കന്നി രാശിക്കാരൻ എപ്പോഴും അനുഭവിക്കുന്നൊരു ധര്‍മ്മസങ്കടത്തിൽ എത്തി നിൽക്കും. ഞാൻ അർത്ഥമാക്കിയത് എന്തെന്നാൽ നിങ്ങൾക്ക് സ്വാഭാവികമായിട്ടുള്ള അഭിനിവേശവും, ഉത്സാഹവും അതേയളവിൽ കാര്യങ്ങൾ ചെയ്യാനുള്ള മടിയും പേടിയുമായി എത്തും. നിങ്ങളുടെ ചിലവുകൾ ഇപ്പോഴും വളർന്നു കൊണ്ടേ ഇരിക്കുകയാണ്. എന്നാലും അടുത്ത ആഴ്ച്ച എല്ലാത്തിനും നല്ലൊരു മാറ്റമുണ്ടാകും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

അനുരഞ്‌ജനങ്ങൾക്കുള്ള ആഴ്ച്ചയല്ലയിത്. അതുപോലെ തന്നെ കഴിഞ്ഞ സംഭവങ്ങൾ ബാക്കി വെച്ച് പോയതും, നിങ്ങൾക്ക് വളരെ ഗുണകരമല്ലാത്തതുമായ രീതികളെയും സ്ഥാനങ്ങളെയും മുറുകെപ്പിടിക്കാനുമുള്ള സമയവുമല്ല. നിങ്ങൾ നിങ്ങളോടും നിങ്ങളുടെ പങ്കാളികളോടും ഒപ്പം അടിയുറച്ച് നിൽക്കേണ്ട സമയമാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വഴിയിൽ ഒന്നു രണ്ടു വെല്ലുവിളികൾ നേരിടേണ്ടി വന്നാലും ഈ ആഴ്ച്ചയിലെ നക്ഷത്രങ്ങളെല്ലാം നിങ്ങളുടെ താല്പര്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവയാണ്. ഭാഗ്യവശാൽ സൂര്യൻ നിങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നു, നിങ്ങൾ ഇഷ്ടപ്പെടുന്ന പോലെ നിങ്ങൾക്ക് എന്തും കാണിക്കാനുള്ള സ്വാതന്ത്ര്യം നൽകുകയാണ്. എന്തെങ്കിലും തെറ്റായി നടന്നാൽ ആദ്യം മാപ്പ് പറയാനും പക്ഷേ നിങ്ങൾ തയ്യാറാകണം.

ധനു രാശി (നവംബർ 23 -ഡിസംബർ 22)

ഞാൻ ഒരിക്കൽ കൂടെ നിങ്ങളുടെ സാമ്പത്തിക നിലയിലെ കുറിച്ച് സംസാരിക്കുമ്പോൾ നിങ്ങൾക്ക് ദേഷ്യം തോന്നരുത്. ഒരു ചെറിയകാല അടിസ്ഥാനത്തിൽ നടക്കുന്നൊരു കാര്യത്തിന്റെ അവസാന ഘട്ടത്തിലേക്ക് നിങ്ങൾ അടുക്കുകയാണ്, നിങ്ങൾ ഈ ആഴ്ച്ച നേരിടാൻ പോകുന്നൊരു ലളിതമായ പ്രശ്നത്തിനെ നിങ്ങളെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി ആകും, അടുത്ത മൂന്ന് മാസത്തെ നിങ്ങളുടെ അഭിവൃദ്ധി.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഈ ആഴ്ച്ചയിലെ വെല്ലുവിളി ഉയർത്തുന്നതും ഉർജ്ജിതവുമായ അവസ്ഥ നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ നിർമാണപരമായി ഉപയോഗപ്പെടുത്താവുന്നതാണ്. അതുപോലെ തന്നെ ഏത് പ്രശ്നത്തെയും നിങ്ങൾക്ക് ഗുണകരമായ രീതിയിൽ ഉപയോഗപ്പെടുത്താം. ദീർഘ കാല അടിസ്ഥാനത്തിൽ ഡിസംബറിൽ ജന്മദിനം ഉള്ളവരേക്കാൾ ജനുവരിയിൽ ജനിച്ചവർക്ക് ആയിരിക്കും പ്രശ്നം ഉണ്ടാവുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

വെള്ളം വഹിക്കുന്ന കുംഭം രാശി, മാനവരാശിക്ക് മുഴുവനായി പുതിയ അവസരങ്ങളു൦ സാധ്യതകളും നൽകുന്നു. നിങ്ങളെ കൊണ്ട് സാധിക്കുന്ന ചെറിയ അളവിൽ പോലും ബാക്കിയുള്ളവർക്ക് നല്ലൊരു രീതിയിലുള്ള ജീവിതം എങ്ങനെ ജീവിക്കാമെന്ന് കാണിച്ചു കൊടുക്കാൻ സാധിക്കുന്നൊരു വ്യക്തിയാണ് നിങ്ങള്‍. ഉദാഹരണം ഉപയോഗിച്ച് അവരെ പഠിപ്പിക്കുക, അതുപോലെ അവരുടെ അനുഭവങ്ങളിൽ നിന്ന് നിങ്ങളും പഠിക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ സാമൂഹിക പ്രതിബദ്ധതകൾ വർധിക്കുകയാണ്. ഔപചാരികമായൊരു ഗ്രൂപ്പ് പ്രവർത്തനത്തിൽ നിങ്ങളിൽ പലരും ഇപ്പോൾ പങ്കെടുക്കുന്നു. ഈ ആഴ്ച്ച നിങ്ങളുടെ ഉത്തരവാദിത്വത്തിന്റെ യഥാർത്ഥ വശം നിങ്ങൾക്ക് മനസ്സിലാകും, അതിനനുസരിച്ചു നിങ്ങൾക്ക് തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാം. നിങ്ങളൊരു അനുരഞ്ജനത്തിന് ശ്രമിക്കും, പക്ഷേ അത് ഒരുപാട് കാലം നിലനിൽക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today 18 march 2019 aries capricorn taurus scorpio sagittarius gemini cancer check astrology prediction