scorecardresearch
Latest News

Horoscope Today May 17, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം രാശി ഫലം

Horoscope and Astrology Today, 17 May, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

Horoscope Today May 17, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം രാശി ഫലം

എല്ലാ ദിവസം എന്തെങ്കിലുമൊരു കാര്യം നമ്മുക്ക് മോശമായി പറയപ്പെടുന്നു. വിമാനത്തിൽ പറക്കുമ്പോൾ ശരീരത്തിൽ അമിതമായി കോസ്മിക് രസ്മികൾ ഏൽക്കുന്നത് ആരോഗ്യത്തിന് ഹാനികരമായതിനാൽ വിമാനത്തിൽ സഞ്ചരിക്കുന്നത് നല്ലതല്ല എന്ന പഴയ കഥ ഞാനിപ്പോഴും ഓരോരുത്തർ പറയുന്നത് കേൾക്കാറുണ്ട്. സൂര്യന് ഒരുപാട് അടുത്തായി സഞ്ചരിച്ചത് കാരണം മരിച്ചുപോയ ഇകാറസിന്റെ പുരാതന മിത്ത് പോലെയുണ്ട് ഇതും. ഇതിലെ ഗുണപാഠം എന്തെന്നാൽ- ഭൂമിയോട് ചേർന്ന് നില്ക്കാൻ ശ്രമിക്കുക.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളിപ്പോഴും പൂർണ ഉന്മേഷത്തിൽ എത്തിയിട്ടില്ലെന്നും, നിങ്ങളിപ്പോഴും നിങ്ങളുടെ പദ്ധതികളോട് മറ്റുള്ളവർക്കുള്ള എതിർപ്പിനെ പെരുപ്പിച്ച് പറയുന്ന അവസ്ഥയിൽ തന്നെ തുടരുകയാണെന്നും ഉള്ളത് അംഗീകരിക്കേണ്ടി വരും. നിങ്ങളുടെ വിപരീത ചിഹ്നമായ തുലാം രാശിക്കാരുടെ നയതന്ത്ര രീതി ഉണ്ടാക്കിയെടുക്കേണ്ട സമയമാണിത്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

വ്യക്തമല്ലാത്ത രീതിയിൽ ഉള്ളൊരു തകർച്ചയോ സംഘർഷമോ ഉടലെടുത്തിട്ടുണ്ട്, അല്ലെങ്കിൽ അടുത്ത കുറച്ച് ദിവസങ്ങൾ കഴിഞ്ഞു പോകുന്നതിനു അകത്ത് അത് സംഭവിച്ചിരിക്കും. നിങ്ങളുടെ പങ്കാളിക്ക് ശരിയായത് എന്താണെന്നു പറഞ്ഞു കൊടുക്കാൻ പറ്റിയൊരു അവസ്ഥയിൽ നിങ്ങൾ ഒടുവിൽ എത്തിച്ചേർന്നിരിക്കുകയാണ്. എന്നാൽ ഇത് എത്രനാൾ എടുക്കുമെന്നുള്ളത് പറയാൻ സാധിക്കില്ല, അതിനാൽ നിങ്ങൾക്ക് ക്ഷമ ഉണ്ടായിരിക്കണം.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

കുട്ടികളുമായുള്ള ബന്ധത്തിന് ഇപ്പോൾ കൂടുതൽ പ്രാധാന്യം ലഭിക്കുന്നു. ഇതൊരുപക്ഷേ പണ്ടത്തേക്കാൾ വേഗത്തിൽ സംഭവങ്ങൾ നടക്കുന്നത് കൊണ്ടാകാം, അല്ലെങ്കിൽ കുടുംബത്തിന്റെ ആവശ്യങ്ങളെ ബഹുമാനിക്കേണ്ടതുണ്ടെന്ന ബോധ്യത്തിൽ നിന്നുമാകാം. നിങ്ങളുടെ അടുത്ത നീക്കത്തെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, നിങ്ങൾക്ക് കുറച്ചുകൂടെ സമയം എടുക്കാം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

എവിടേക്ക് തിരിയണം? ആറ് ഗ്രഹങ്ങൾ നിങ്ങളോട് 36 വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യാൻ പറയുമ്പോൾ നിങ്ങളെ അലട്ടുന്ന ഏറ്റവും വലിയ ചോദ്യമിതായിരിക്കും. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ വിധിയെ അതിന്റെ വഴി തിരഞ്ഞെടുക്കാൻ സമ്മതിച്ച് കാര്യങ്ങൾ സ്വയമേ കെട്ടടങ്ങാന്‍ കാത്തിരിക്കാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ചൊവ്വ ഇപ്പോൾ അതിന്റെ സ്ഥാനം മാറ്റുന്നതിനാൽ, നിങ്ങൾ നയതന്ത്രപരമായ നീക്കങ്ങളിലേക്ക് കൂടുതൽ പ്രയത്നം നൽകുകയും, മറ്റുള്ളവർ എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കുകയും വേണം. അവരുടെ ഉപദേശവും, അഭിപ്രായവും നിങ്ങള്‍ പരിഗണിക്കുന്നുണ്ടോ എന്നുള്ളത് രണ്ടാമത്തെ കാര്യം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾ എത്രയും വേഗം നിങ്ങളുടെ സാമ്പത്തിക സാഹചര്യവുമായി ധാരണയിലെത്തുന്നോ അത്രയും നന്നായി നിങ്ങൾക്ക് സാമൂഹിക ഒത്തുചേരലും മറ്റു പരിപാടികളും സംഘടിപ്പിക്കാം. നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം തന്നെ നല്ലതാണ്, പക്ഷേ അതിലേക്ക് എത്താനുള്ള പണം ആവശ്യമാണ്. അല്ലെങ്കിൽ നിങ്ങൾ ആ ആഗ്രഹത്തിന്റെ പകുതിയിൽ എത്തുന്നതിനു മുൻപ് തന്നെ നിങ്ങൾക്കത് ഉപേക്ഷിക്കേണ്ടി വരും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ജീവിതത്തിൽ ഒരിക്കല്‍ നിങ്ങൾക്ക് മികച്ച രണ്ടാമത്തെ കാര്യത്തിൽ സന്തോഷം കണ്ടെത്തേണ്ടി വരും, ഇത് സ്വാഭാവികമായി നടക്കുന്ന കാര്യം അല്ലെങ്കിൽ കൂടെ. എന്നാൽ, ഇപ്പോഴത്തെ ഗ്രഹങ്ങളുടെ നിര മാറിക്കഴിഞ്ഞാൽ നിങ്ങൾ താമസിക്കാതെ തന്നെ പിന്നെയും ഏറ്റവും ഉയരത്തിൽ എത്തും. പിന്നിലേക്ക് എടുക്കുന്ന ഓരോ രണ്ട് ചുവടിനും മുന്നിലേക്ക് മൂന്ന് എന്ന് കരുതുന്നപോലെയെ ഉള്ളു.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾക്ക് ഏറ്റവും പ്രധാനം മനസിന്റെ ശാന്തതയാണ്, എന്നാൽ സന്തോഷകരമായ അവസ്ഥയിൽ എത്തിപ്പെടാൻ, കഴിഞ്ഞ കുറച്ച് മാസങ്ങളായി നിങ്ങൾ എന്തൊക്കെ വ്യക്തിപരമായ നിരാശകൾ ഉണ്ടാക്കിയിട്ടുണ്ടോ അതെല്ലാം കൈകാര്യം ചെയ്യേണ്ടി വരും. പ്രശ്നം എന്തെന്നാല്‍ ഏറ്റവും പ്രസക്തമായ അറിവ് കൈക്കലാക്കാന്‍ ഇപ്പോള്‍ വളരെ ബുദ്ധിമുട്ടാണ്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ പദ്ധതികൾ അടിക്കടി ചുരുക്കുന്നതിനോടും മാറ്റുന്നതിനോടും നിങ്ങളിപ്പോൾ സമരസപ്പെട്ടിട്ടുണ്ടാകും. നിങ്ങളിൽ ഒരുപാട് പേര് ഇപ്പോൾ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയപരമായതോ അല്ലെങ്കിൽ സാമൂഹികപരമായതോ ആയ പ്രവർത്തികളിൽ ഏർപ്പെട്ടിട്ടുണ്ടാകും. എന്നാൽ താമസിക്കാതെ തന്നെ നിങ്ങൾ നിങ്ങളുടെ ഉദ്ദേശത്തെ ചോദ്യം ചെയ്ത് തുടങ്ങും. ഒരു പ്രത്യേക ലക്‌ഷ്യം നിങ്ങൾക്ക് ചേർന്നത് തന്നെയാണെന്ന് ഉറപ്പ് വരുത്തണം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾ ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നത് എന്നുള്ളത് എത്രത്തോളം നിങ്ങൾ ഓർക്കുന്നുവോ, അത്രയും തന്നെ നിങ്ങളുടെ നിലവിലെ സാഹചര്യത്തിൽ നിന്നും നിങ്ങൾക്ക് ഉപയോഗമുണ്ടാകും. ഹ്രസ്വകാലത്തേക്ക് ചില ചെറിയ മാറ്റങ്ങൾ വേണ്ടി വരും, അതുപോലെ തന്നെ എന്തൊക്കെ മാറ്റങ്ങൾ നിങ്ങൾ ഈ ആഴ്ചയിൽ കൊണ്ടുവരുന്നോ അവയെല്ലാം വരും കാലത്ത് പ്രധാനമായ തീരുമാനങ്ങളെ സ്വാധീനിക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

യാത്ര ചെയുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക, അഥവാ യാത്ര പിൻവലിക്കേണ്ടി വന്നാലോ കാലതാമസം നേരിട്ടാലോ അതനുവദിക്കുക. ചൊവ്വാ നിങ്ങളോട് മുന്നോട്ട് പോകാനും, ബുധൻ നിങ്ങളോട് സംയമനം പാലിക്കാനും ഒരേ സമയം പറയുമ്പോൾ സൂചനകൾ എല്ലാം തീർച്ചയായും പരസ്‌പരവിരുദ്ധമാണ്. കാര്യങ്ങൾ പിന്നെയും സങ്കീർണമാക്കാനായി, ശുക്രൻ പറയുന്നത് നിങ്ങൾ എങ്ങനെയാണോ അങ്ങനെതന്നെ തുടരണം എന്നാണ്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങൾ താമസിക്കാതെ തന്നെ വിദേശത്ത് നിന്നും താല്പര്യമുണർത്തുന്ന വാർത്ത കേൾക്കും. എന്നാൽ അതിന്റെ ഫലം നിങ്ങൾ പ്രതീക്ഷിച്ചതിലും നിന്നും ഒരുപാടകലെ ആയിരിക്കും. പണത്തെ സംബന്ധിച്ച് ഒരുപാട് ചിലവുള്ള മറ്റൊരു ധാരാളിത്തം നിറഞ്ഞ ഘട്ടത്തിലേക്ക് കടക്കുകയാണ്. എന്തെങ്കിലും കരുതിവയ്ക്കുക, കാരണം കയ്യിൽ കാശില്ലാതെ ആവുക എന്നതാണ് നിങ്ങൾ ഏറ്റവും അവസാനം ആഗ്രഹിക്കുന്ന കാര്യം.

Visit our Daily Horoscope Section Here

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today 17 may 2019 aries capricorn taurus scorpio sagittarius gemini cancer check astrology prediction