Horoscope Today 15 May 2019

ഇന്നത്തെ ദിവസം

സാങ്കല്പികമായ സാധ്യതകളെ ഉർജ്ജത്തിന്റെയും പ്രയത്നത്തിന്റെയും കൂടെ ഓര്മ്മിപ്പിക്കുന്ന സൂക്ഷ്‌മമായ നിരയാണ് സൂര്യനും യുറാനസും തമ്മിലുള്ളത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ സ്വപ്നാടകർക്കും, ദീർഘവീക്ഷണം ഉള്ളവർക്കും, യോഗികൾക്കും, കവികൾക്കും, കലാകാരന്മാർക്കും ഇത് നല്ല സമയമാണ്. നിങ്ങൾ ഇതിൽ ആരെങ്കിലുമൊരാൾ ആണെങ്കിൽ, നിങ്ങൾ തീർച്ചയായും നിങ്ങളുടെ ഏറ്റവും നല്ല സമയത്തിലാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ ജീവിതം ലഭിച്ചൊരാളല്ല നിങ്ങൾ, എന്നാലിപ്പോൾ കാര്യങ്ങൾ മാറിയിരിക്കുന്നു. ചിലർ ഇപ്പോഴും നിങ്ങളെ പ്രയോജനപ്പെടുത്തി ജീവിതത്തിൽ മുന്നേറുന്നു, എന്നാലിത് അധികകാലം നീണ്ടു നിൽക്കില്ല. എന്നാൽ, എല്ലാ കാര്യങ്ങളും കണക്കിലെടുത്താൽ തന്നെ നിങ്ങൾ സന്തോഷപൂർവം വിട്ടുകൊടുക്കാൻ തയ്യാറാണ്. നിങ്ങൾക്ക് സ്വാഭാവികമായുള്ള നന്മ നിങ്ങളെ വിട്ട് പോയിട്ടില്ല.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ വികാരങ്ങളെ ഭരിക്കുന്ന ഗ്രഹമായ ശുക്രൻ നിങ്ങളുടെ ചിഹ്നത്തിനോട് പിന്തുണ നൽകുന്നൊരു ബന്ധത്തിലാണ്. എന്നാൽ, അതോടൊപ്പം തന്നെ മറ്റ് ഗ്രഹങ്ങൾക്ക് സഹായകരമായ പ്രവർത്തികൾ ചെയ്യുന്നതിനാൽ നിങ്ങളുടെ സാമൂഹിക ജീവിതവും പ്രണയജീവിതവും സജീവമായ ഘട്ടത്തിലൂടെ കടന്ന് പോവുകയാണ്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങളുടെ സൗര ചാർട്ടിലെ ഏറ്റവും ശക്തമായ ഗ്രഹം ചന്ദ്രനാണ്, അതിനാൽ നിങ്ങളുടെ വൈകാരികത സാധാരണയിൽ നിന്നും അധികമായിരിക്കും. എന്നാൽ അധികം താമസിക്കാതെ തന്നെ നിങ്ങൾ സന്തോഷകണ്ണീർ പൊഴിക്കും, ദുഖത്തിന്റെയല്ല. അല്ലലില്ലാത്തവരും, ഹൃദയത്തിൽ ഇപ്പോഴും ചെറുപ്പക്കാരുമായവർക്കാണ് ഏറ്റവും സാധ്യത കൂടുതൽ.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

കർക്കിടകം രാശിക്കാരേ സംബന്ധിച്ച് ഇപ്പോൾ എന്തെങ്കിലും പറയുക എന്നത് ബുദ്ധിമുട്ടാണ്, പ്രധാനമായും ഗ്രഹനില സങ്കീർണമായ സാഹചര്യത്തിൽ ആയതിനാല്‍. എന്നാൽ, ഒരു കാര്യം പറയാൻ സാധിക്കുന്നത് നിങ്ങൾ ഇന്ന് നിങ്ങളുടെ രഹസ്യ മനോഭാവം സൂക്ഷിക്കുന്ന അവസ്ഥയിൽ ആയിരിക്കും, കഴിയുമെങ്കിൽ ആളുകളുടെ മുന്നിൽ നിന്നും സ്വയം ഒളിച്ചിരിക്കുന്ന അവസ്ഥയിൽ ആയിരിക്കും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

കഴിഞ്ഞ കുറച്ച് ആഴ്‌ചകൾ സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിൽ ആയതിനാൽ, നിങ്ങളൊരു നല്ല ആഴ്ചയിലേക്കാണ് കടക്കുന്നതെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. പ്രധാനപ്പെട്ട ചർച്ചകൾ ഇപ്പോൾ നടക്കുകയാണെങ്കിൽ അതിന്റെ വേഗത വർധിപ്പിക്കാൻ ശ്രമിക്കേണ്ട. മറ്റുള്ളവർക്ക് അവരുടെ മനസ് ശരിയാക്കി എടുക്കാൻ സമയം ആവശ്യമാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

മറ്റുള്ളവരുടെ ആവശ്യങ്ങളെ കുറിച്ച് ധാരണ ഉണ്ടാവുക എന്നത് നിങ്ങൾക്ക് സ്വാഭാവികമായി വരുന്ന കാര്യമാണ്, അതുപോലെ നിങ്ങളുടെ നിസ്വാര്‍ത്ഥമായ ഗുണങ്ങൾ നിങ്ങളുടെ തൊഴിലിടത്തിൽ നിങ്ങൾക്ക് നല്ല പേർ വാങ്ങിത്തരും. പങ്കാളികളെയും സഹപ്രവർത്തകരെയും അവരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് മനസിലാക്കി കൊടുക്കുക. കാര്യങ്ങളുടെ നടപടിക്രമങ്ങളിൽ അവരും മുഴുവനായി പങ്കെടുക്കേണ്ട സമയമായിരിക്കുന്നു.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളുടെ ആർദ്രതയും കരുണയും നിറഞ്ഞ സ്വഭാവത്തിന് പിന്നിൽ നിങ്ങളൊരു കഠിനഹൃദയമുള്ള വ്യക്തിയാണ്. പ്രകോപനപരമായ സ്വഭാവമുള്ള ചൊവ്വഗ്രഹം നിങ്ങൾക്ക് പിന്തുണ നൽകുന്നതിനാൽ, നിങ്ങളുടെ താല്പര്യങ്ങൾ സമ്മതിക്കാനായി നിങ്ങൾ സഹപ്രവർത്തകർക്ക് കനത്ത സമ്മർദം നൽകും. നിങ്ങളുടെ ആഗ്രഹങ്ങൾക്ക് ആദ്യം വഴങ്ങിത്തരുന്നത് നിങ്ങളുടെ കുടുംബാംഗങ്ങൾ ആയിരിക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഒരു സമയത്ത് ഒരുപാട്കാര്യങ്ങൾ ഏറ്റെടുക്കുന്നതിന്റെ അപകടമുണ്ട്. തീർച്ചയായും സുഹൃത്തുക്കൾ നിങ്ങളെ സഹായിക്കാനായി ഉണ്ടാകും, എന്നാൽ അടുത്ത കുറച്ച് ആഴ്ചകളിലേക്ക് ആളുകളെ കബളിപ്പിക്കാനുള്ള നിങ്ങളുടെ പ്രേരണയെ നിങ്ങൾ സൂക്ഷിക്കുക. ഏറ്റവും നല്ലത് സത്യം പറഞ്ഞുകൊണ്ട് നേരായ വഴിയിൽ നടക്കുക എന്നതാണ്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ സാമൂഹിക ബന്ധങ്ങൾ നിശ്ചയിക്കുന്നത് ബുധനും ശുക്രനുമാണ്. നിങ്ങളുടെ ജാതകത്തിലെ നിഗൂഢവും സർഗാത്മകവുമായ മേഖലയിൽ ഇവർ നില്കുന്നു എന്നത് ഈ വിഭാഗത്തിൽ കാണുന്നതുപോലെയല്ല കാര്യങ്ങൾ എന്നാണ് സുചിപ്പിക്കുന്നത്. എന്നാൽ അടുത്ത കുറച്ച് ആഴ്ചകളിലേക്ക് നിങ്ങള്ക്കിതിന്റെ ഉത്തരം ലഭിക്കാൻ സാധ്യതയില്ല.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

മാറ്റങ്ങൾ ബുദ്ധിമുട്ടുള്ളതാണെങ്കിലും എപ്പോഴും ഒരുപോലെ തുടരുന്നതും ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്. ഇപ്പോൾ നിങ്ങൾ രക്ഷപ്പെടുകയാണെങ്കിൽ, ദീർഘകാല അടിസ്ഥാനത്തിൽ നിങ്ങളെ ബുദ്ധിമുട്ടിക്കാൻ സാധ്യതയുള്ള ഭാരങ്ങൾ ഒഴിവാക്കാം. ജ്യോതിശാസ്ത്ര ലോകത്തിന്റെ പ്രത്യേകത എന്തെന്നാൽ, അധിക സ്ഥലം ലഭ്യമാക്കുക വഴി നിങ്ങൾക്ക് സ്വീകാര്യമായ അവസരങ്ങൾ നിങ്ങൾക്ക് ആകർഷിക്കാൻ സാധിക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ ഔദ്യോഗിക വശങ്ങൾ മാറ്റേണ്ടതുണ്ടെന്നും നിങ്ങളുടെ ലൗകികമായ ആഗ്രഹങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്നും ഉള്ളിന്റെ ഉള്ളിൽ നിങ്ങൾക്കറിയാം. താമസിക്കാതെ തന്നെ സുഹൃത്തുക്കൾ നിങ്ങൾക്ക് ഈ കാര്യം ചൂണ്ടികാണിച്ചു തരും, നിങ്ങൾക്കത് അസ്വസ്ഥത ഉണ്ടാകുമെങ്കിലും ശരിക്കും നിങ്ങൾ അവരോട് കടപ്പാട് ഉള്ളവരായിരിക്കണം.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങൾക്ക് ന്യായമായതെന്ന് തോന്നിയതിനേക്കാൾ നിങ്ങൾ ചിലവാക്കണമെന്നത് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. നിങ്ങൾ നിങ്ങളുടെ ബില്ലുകളും ചിലവുകളും അന്വേഷിച്ചാൽ ശരിക്കും നിങ്ങളഇൽ നിന്നും അധികം പണം ഈടാക്കപ്പെട്ടുവെന്ന് നിങ്ങൾക്ക് മനസിലാകും. നിങ്ങളുടെ ഇന്നത്തെ സാമ്പത്തിക ശ്രദ്ധ ഗാർഹികമായ കാര്യങ്ങളിൽ ആയിരിക്കണം. മറ്റുള്ളവർ അവരുടെ ചിലവിനുള്ളത് കണ്ടെത്തുന്നതാണ് നിങ്ങൾക്ക് ഇഷ്ടം.

Read our Daily Horoscope Section Here

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook