ഇന്നത്തെ ദിവസം

ഗ്രഹനിലയുടെ രൂപങ്ങൾ കൊണ്ട് ഇന്നത്തെ ദിവസം നിറഞ്ഞിരിക്കുകയാണ്. എൻ്റെ മുന്നിലേക്ക് വേഗത്തിൽ കടന്നു വരുന്നത് പ്ലൂട്ടോ ഗ്രഹത്തിന്റെ നിരയാണ്. അതായത് നമ്മൾ ഈ ഗ്രഹങ്ങളിലേക്ക് നോക്കിയാൽ (പ്ലൂട്ടോയെ വീക്ഷിക്കാൻ നല്ലൊരു ദൂരദർശിനി തന്നെ വേണം) അവരുടെ അർത്ഥങ്ങളിലേക്ക് നമ്മുക്കൊരു അവബോധമുള്ള ഉൾക്കാഴ്ച ലഭിക്കും. പരമ്പരാഗത വിജ്ഞാനപ്രകാരം അതൊരു സകാരാത്മകമായ ബന്ധമാണ്. സത്യത്തിലേക്ക് കൂടുതൽ അടുക്കാൻ ആഗ്രഹിക്കുന്ന എല്ലാരുമായി അഗാധമായി അടുപ്പമുണ്ടാക്കുന്ന ഒന്നുമാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

വികാരാധീനരായ മേടം രാശിക്കാർ കുടുംബ സംഗമങ്ങളിലും വീട്ടിലെ വിനോദ പരിപാടികളിലും ലക്ഷ്യം വയ്ക്കണം. വീട് മോടിപിടിപ്പിക്കുന്നതിനെ കുറിച്ചോ, അല്ലെങ്കിൽ വീട് മാറുന്നതിനെ കുറിച്ചോ ചിന്തിക്കുന്നവർ ഏറ്റവും മുഖ്യമായൊരു ചുവട് ഇപ്പോൾ എടുക്കാം. കുറച്ച് കൂടുതൽ പണം കയ്യിലുണ്ടെങ്കിൽ നിങ്ങൾക്ക് അതിൽ നിന്നു൦ ആദായം ലഭിക്കും

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഗ്രഹനിലയിലെ സമ്മർദത്തിൽ നിന്നും ഇപ്പോഴും ഒരു ഒഴിവ് ലഭിച്ചിട്ടില്ല. എന്നിരുന്നാലും നിങ്ങൾ നിങ്ങളുടെ വ്യക്തിപരമായ പേടികളെ കുറിച്ചോ വികാരങ്ങളെ കുറിച്ചോ പറയുമ്പോൾ, പണ്ടത്തെ ഒരു പഴഞ്ചോല്ല് “പ്രശ്നം പങ്കുവയ്ക്കുന്നത്, പകുതി പ്രശ്നം ഇല്ലാതാക്കുന്നു” എത്രത്തോളം ശരിയാണെന്നു തിരിച്ചറിയുന്നു. അതിശയകരമെന്നവണ്ണം, നിങ്ങൾ അവരോട് സംസാരിച്ചു എന്ന കാരണത്താൽ സുഹൃത്തുക്കൾ സന്തുഷ്ടരാകും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

വിചാരിച്ചിരിക്കാത്ത കണ്ടുമുട്ടലുകൾ നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ജീവിതത്തിനു കൂടുതൽ സമ്പൂര്‍ണ്ണമായ ജീവിതശൈലി പ്രദാനം ചെയ്യും. എല്ലാം വളരെ ലളിതമായി നടക്കുമെന്നും എനിക്ക് പറയാൻ സാധിക്കില്ല, കാരണം ചിലപ്പോൾ നിങ്ങൾ കണ്ടുമുട്ടുന്ന വ്യക്തികൾ നിങ്ങളുടെ ക്ഷമയുടെ അങ്ങറ്റം വരെ എത്തിക്കാം. പക്ഷേ ഇതൊരു പ്രശ്നമായിരിക്കും എന്നെനിക്ക് തോന്നുന്നില്ല.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സാധനങ്ങൾ വാങ്ങാനുള്ള യാത്രകൾ എന്തായാലും കൂടുതൽ ചിലവുകൾ ഉണ്ടാക്കും. നിങ്ങൾ പ്രതീക്ഷിച്ചതുപോലെയോ, പേടിച്ചതുപോലെയോ തന്നെ ജീവിതത്തിലെ എല്ലാ മേഖലകളും തീർച്ചയായും ചെലവേറിയതായിരിക്കും. നിങ്ങൾ നിങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കണം, അല്ലെങ്കിൽ എന്ത് തെറ്റുകൾക്കും പിശകുകൾക്കും നിങ്ങൾ സമാധാനം പറയേണ്ടി വരും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സൂര്യനും മറ്റു ഗ്രഹങ്ങളുടെ പരമ്പരയുമായുള്ള ഭാസുരമായ ബന്ധം നിങ്ങളുടെ വഴിയിൽ തടസങ്ങൾ സൃഷ്ടിക്കാം. ജീവിതമൊരു തടസങ്ങളുടെ സഞ്ചാരമാണ്, അവിടെ ശ്രദ്ധയില്ലാത്തവർക്ക് കെണിയും, വിജയിക്കുന്നവർക്ക് സമ്മാനവുമാണ് ഉള്ളത്. ദൂരയാത്രകളെ കുറിച്ച് ചന്ദ്രൻ ശക്തമായ സൂചനകൾ നൽകുന്നു.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾക്ക് നിങ്ങളുടെ വികാരങ്ങളെ പ്രകടിപ്പിക്കാൻ കഴിയാത്തതിനെ കുറിച്ച് ചില ജ്യോതിഷശാസ്‌ത്രജ്ഞർ വെറുതെ പറയാം, പക്ഷെ അവർ ശരിക്കുമുള്ള കാര്യം കാണുന്നില്ല എന്നുള്ളതാണ്. സ്വന്തം വികാരങ്ങൾക്കുമേലെ ഒരു നിയന്ത്രണവുമില്ലാത്തവർ ബാക്കിയാക്കി പോയ വിനാശത്തിന്റെ വഴികളുടെ കേടുപാടുകൾ നികത്തുന്നതിലാണ് ഇപ്പോൾ നിങ്ങളുടെ ശക്തി നിലനിൽക്കുന്നത്. അനുകമ്പ കാണിക്കുക, ഒരുപക്ഷേ അവരെക്കൊണ്ട് സാധിച്ചില്ലായിരിക്കാം!

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുടെ പങ്കാളിയുമായിട്ടോ പ്രിയപ്പെട്ടവരുമായിട്ടോ പൂർണമായൊരു യോജിപ്പിൽ എത്താൻ കഴിയാത്തൊരു സമയമാണ്, പ്രത്യേകിച്ച് പണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ. ചെലവഴിക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുന്നത് സജ്ജീവമായ ആശയവിനിമയത്തിനോ അല്ലെങ്കിലൊരു വാഗ്‌വാദത്തിനോ ഉത്പ്രേരകമാകും. അതും ഞാൻ ലളിതമായി പറഞ്ഞതാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

എല്ലാരും എപ്പോഴും എല്ലാകാര്യങ്ങൾക്കും ഒരേ അഭിപ്രായം പറഞ്ഞെങ്കിൽ ഇതെന്തൊരു രസമില്ലാത്ത ലോകമായേനെ. നിഷ്കപടമായ ആശയ കൈമാറ്റം അനിവാര്യമാണ്, പക്ഷേ കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാനും, അല്ലെങ്കിൽ പറയുന്ന കാര്യങ്ങൾ എല്ലാം വ്യക്തിപരമായി എടുക്കാതിരിക്കാനും ശ്രദ്ധിക്കുക. നിങ്ങൾക്ക് അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് , അതിനാൽ വിലമതിക്കാനാകാത്ത ആ ശരീരത്തെ സൂക്ഷിക്കുക.

ധനു രാശി (നവംബർ 23 -ഡിസംബർ 22)

ഇപ്പോഴും സുഖകരമായൊരു വർഷമല്ലായിരുന്നു ഇതെന്ന് നിങ്ങൾക്കറിയാം. നിങ്ങൾ അർഹിക്കുന്ന പ്രതിഫലത്തിനായി നിങ്ങൾ ഒരുപാട് കാലം കാത്തിരുന്നു, എന്നാൽ നിങ്ങൾ പ്രയത്നിക്കാത്ത ഒന്നും തന്നെ നിങ്ങൾക്ക് ലഭിക്കില്ലായെന്ന് നിങ്ങൾക്കറിയാം. ഒരു ഉപദേശം എന്തെന്നാൽ നിങ്ങളുടെ ശാരീരികാരോഗ്യത്തിൽ ശ്രദ്ധ ചെലുത്തി നല്ലൊരു ശരീരം ഉണ്ടാക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ചാന്ദ്ര നിരകൾ നിങ്ങളെ യാഥാർഥ്യത്തിലേക്ക് നയിക്കാമെങ്കിലും, പ്രണയ ബന്ധങ്ങൾ ഉള്ളവർ സ്നേഹത്താൽ അതീവസന്തുഷ്ടരാകും. പൊതുവെയുള്ള വാഗ്‌വാദപരമായ അന്തരീക്ഷത്തിനു പുറമെ, അപ്രതീക്ഷിതമായൊരു ഭാഗ്യം സ്വീകാര്യമായ സന്തോഷവാർത്ത രൂപേണ നിങ്ങളെ തേടി വരാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ ഊർജ്ജം നഷ്ടപ്പെട്ടുകൊണ്ടു ഇരിക്കുകയാണ്, ഇതർത്ഥമാക്കുന്നത് നിങ്ങൾക്ക് വിശ്രമം വേണമെന്നാണ്. നിങ്ങളുടെ കുടുംബാംഗങ്ങളെ സംബന്ധിച്ച് അസംതൃപ്തിയുടെ കാരണങ്ങൾ ഇപ്പോഴും സജീവമായി തന്നെ നിലനിൽക്കുന്നു എന്നോർക്കുക. നിങ്ങൾ മനസ് വെച്ചാൽ മുഖ്യമായൊരു സാമ്പത്തികമോ വ്യക്തിപരമോ ആയിട്ടുള്ള തടസ്സത്തെ നിങ്ങൾക്ക് മറികടക്കാം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിരാശ ഇല്ലാതാക്കാൻ ലക്ഷണമൊത്ത മീനരാശിക്കാർക്ക് ഒരുപാട് വഴികളുണ്ട്. നേരമ്പോക്കിന് കടകൾ കയറി ഇറങ്ങുക മുന്‍വിചാരമില്ലാതെ ചിലവാക്കുക തുടങ്ങിയത് നല്ല ഉപായങ്ങളാണ്. ശരിക്കും പറഞ്ഞാൽ തുടർച്ചയായുള്ള വ്യക്തിപരമായ ബഹളങ്ങൾ ഇല്ലാതാക്കാൻ ഇതാണ് മികച്ച വഴി. വൈകാരികമായ വിഷയങ്ങൾ ഉയർത്തിക്കഴിഞ്ഞാൽ നിങ്ങൾ എന്തുതരം രഹസ്യങ്ങൾ പുറത്തു പറയുമെന്നതിനെ കുറിച്ച് നിങ്ങൾക്ക് തന്നെ ഒരുറപ്പില്ല.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook