scorecardresearch

Horoscope Today 15 April 2019, Vishu: നിങ്ങളുടെ ഇന്നത്തെ ദിവസം

Horoscope and Astrology Today, 15 April , 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

Horoscope and Astrology Today, 15 April , 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
ദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

കര്‍ക്കിടക രാശി, ആ അവബോധവും കലാപരമായ അടയാളവും വളരെ സജീവമാണ് ഇപ്പോള്‍. അടുത്ത ഏതാനും ആഴ്ചകളില്‍ വസ്തുതകളെക്കാള്‍ വികാരങ്ങളും സൃഷ്ടിപരമായ അഭിനിവേശങ്ങളുമായിരിക്കും നയിക്കുക. 'യഥാര്‍ത്ഥ ജീവിത'ത്തെ കുറിച്ച് ഭയമില്ലാതെ ആളുകള്‍ക്ക് അത് വളരെ നല്ലതായിരിക്കും, എന്നാല്‍ ഭയമുള്ളവര്‍ക്ക് അത്ര നല്ലതല്ല.

Advertisment

Also Read: സമ്പൂർണ്ണ വിഷു ഫലം 2019

മേടം രാശി(മാര്‍ച്ച് 21-ഏപ്രില്‍ 20)

ഈ വര്‍ഷം നിങ്ങളുടെ മാനസികമായ പല മാറ്റങ്ങള്‍ക്കും കാരണമായ നിരവധി സങ്കീര്‍ണ ഗ്രഹചക്രങ്ങളുടെ കൂട്ടത്തില്‍ ഒന്ന് നിങ്ങളെ ബന്ധങ്ങളില്‍ കൂടുതല്‍ തീവ്രമാകാന്‍ പ്രേരിപ്പിക്കുന്നു. കൂടുതല്‍ വൈകാരികമായ ആഴത്തില്‍ നിങ്ങള്‍ക്ക് മനസിലാക്കാനും അംഗീകരിക്കാനും സാധിക്കും.

ഇടവം രാശി(ഏപ്രില്‍ 21-മെയ് 21)

നിങ്ങള്‍ക്ക് ഇപ്പോള്‍ ഏതെങ്കിലും ഒരു രാശിയില്‍ നിന്നും പഠിക്കാനുണ്ടെങ്കില്‍ അത് തുലാം രാശിയാണ്. തുലനത്തെ കുറിച്ചാണത്. ലളിതമായ കാരണം, അടുത്ത നാലാഴ്ചത്തേക്ക് നിങ്ങള്‍ വൈരുദ്ധ്യങ്ങള്‍ പ്രകടിപ്പിക്കുന്നതിനു പകരം നിങ്ങളുടെ താത്പര്യം പങ്കാളിയുടെതുമായി യോജിപ്പിക്കാന്‍ ബാധ്യസ്ഥരാണ്. കുടുംബ ജീവിതം ആസ്വദിക്കാന്‍ സാധിച്ചാല്‍ ഇതിനെക്കാള്‍ നന്നായി നിങ്ങള്‍ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.

മിഥുനം രാശി(മെയ് 22-ജൂണ്‍21)

ജീവിതം കൂടതല്‍ തിരക്കേറിയതാകും. നാടകീയതകള്‍ കാരണമല്ല, ഉത്തരവാദിത്തങ്ങള്‍ കൂടുതന്നതു കൊണ്ടാണത്. ഇതില്‍ അസാധാരണമായി ഒന്നുമില്ല. എന്നാല്‍ അടുത്ത രണ്ടാഴ്ചയെങ്കിലും ജോലി സ്ഥലങ്ങളിലുള്ളവരുമായുള്ള ബന്ധത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നു.

Advertisment

കര്‍ക്കിടകം രാശി (ജൂണ്‍ 22-ജൂലൈ 23)

നിലവിലെ ചാന്ദ്ര ക്രമങ്ങള്‍ക്ക് പ്രത്യേക അര്‍ത്ഥമുണ്ട്. ആഢംബരത്തിനല്ല, മറിച്ച് ഗാര്‍ഹികാവശ്യങ്ങള്‍ക്കും അത്യാവശ്യങ്ങള്‍ക്കുമായി നിങ്ങള്‍ പണം ചെലവഴിക്കണം. പ്രായോഗികമല്ലെങ്കിലും അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ചിങ്ങം രാശി (ജൂലൈ 24-ഓഗസ്റ്റ് 23)

കുടുംബ കാര്യങ്ങളാകട്ടെ മറ്റ് ഗാര്‍ഗിക കാര്യങ്ങളാകട്ടെ, ഇന്ന് പന്ത് നിങ്ങളുടെ കോര്‍ട്ടിലാണ്. മറ്റുള്ളവരോ വിധിയോ നിങ്ങള്‍ക്ക് വേണ്ടി കാര്യങ്ങള്‍ തീരുമാനിക്കാന്‍ കാത്തു നില്‍ക്കാതെ ഓരോന്നിലും മുന്‍കൈ എടുക്കുക. നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും നൂറായിരം പരിണിത ഫലങ്ങള്‍ ഉണ്ടാകുമെന്ന് ഓര്‍ക്കുക.

കന്നി രാശി (ഓഗസ്റ്റ് 24-സെപ്റ്റംബര്‍ 23)

നിങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ ഇന്ന് മറഞ്ഞിരിക്കും. അതിനാല്‍ ജീവിത്തതിന്റെ ദൈനംദിന കടമകളും കാര്യങ്ങളും ചിട്ടയോടെയും കാര്യക്ഷമമായും ചെയ്താല്‍ നല്ലതായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ക്ക് ശരാശരിയില്‍ കൂടുതല്‍ വിവേകം പ്രയോഗിക്കേണ്ടി വരും. എന്നാല്‍ പിന്നീട് നിങ്ങള്‍ പറയും 'എന്താണ് പുതിയത്?' എന്ന്.

തുലാം രാശി (സെപ്റ്റംബര്‍ 24-ഒക്ടോബര്‍ 23)

മാനസികമായി നിങ്ങളിന്ന് വളരെയധികം വിഷമം അനുഭവിക്കും. എന്നാല്‍ ഇപ്പോള്‍ വിശ്രമിക്കാനാണ് ശകുനം പറയുന്നത്. എന്നാലും ജീവിത്തില്‍ ഒരിക്കല്‍ മാത്രം വരുന്ന അവസരങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്നാണ് ഞാന്‍ ഉപദേശിക്കുന്നത്. അധികാരികളുടെ സുരക്ഷിത ഭാഗത്ത് തുടരുക. നിങ്ങള്‍ ചെയ്യുന്നതെന്തെന്ന് അറിയുന്നത് വരെ നിയമങ്ങളെ വളയ്ക്കാതിരിക്കുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24-നവംബര്‍ 22)

നിങ്ങളിപ്പോള്‍ കുറച്ചു കൂടി സ്വയം പ്രാധാന്യം കല്‍പ്പിക്കണം. വളരെ പ്രത്യേകതയുള്ള സമയമാണിത്. രണ്ടാഴ്ചയ്ക്കകം ഒരു പ്രധാന വഴിത്തിരിവിലേക്ക് ജീവിതം മാറുകയാണ്. സ്വകാര്യ പദ്ധതികളുമായി മുന്നോട്ടു പോകാന്‍ വളരെ നല്ല സമയമാണിത്.

ധനു രാശി (നവംബര്‍ 23-ഡിസംബര്‍ 22)

അടുത്ത ഏതാനും മാസങ്ങളില്‍ സാധാരണമല്ലാത്ത തരത്തില്‍ നിങ്ങള്‍ കൂടുതല്‍ രഹസ്യമായി വളരും. നിങ്ങളുടെ ആശയങ്ങളും നേട്ടങ്ങളും മുഴുവന്‍ ലോകത്തിനു മുന്നില്‍ കൊട്ടിഘോഷിക്കുന്നത് അത്ര നല്ലൊരു പദ്ധതിയല്ലെന്ന് പെട്ടെന്ന് നിങ്ങള്‍ക്ക് തോന്നും. ഒരുപക്ഷേ അതായിരിക്കും നിങ്ങള്‍ പുതിയ സുഹൃത്തുക്കളേയും കൂട്ടുകെട്ടുകളേയും നിങ്ങളുടെ വലയത്തിലേക്ക് കൊണ്ടു വരേണ്ടത്.

മകരം രാശി (ഡിസംബര്‍ 23-ജനുവരി 20)

തൊഴില്‍ സംബന്ധമായ ആഗ്രഹങ്ങളും പ്രശ്‌നങ്ങളുമെല്ലാം വിജയകരമായി പര്യവസാനിക്കും. പോരാട്ടത്തില്‍ ഒന്നോ രണ്ടോ യുദ്ധങ്ങള്‍ ഉണ്ടായിരിക്കും. എങ്കിലും പൊതുവേ നിങ്ങള്‍ വിജയിച്ചു എന്നൊരു ആത്മവിശ്വാസം വരും. കുറഞ്ഞപക്ഷം, അത് ജയിച്ചില്ലെങ്കിലും നിങ്ങള്‍ അവസാന ഘട്ടത്തിലാണ്.

കുംഭം രാശി (ജനുവരി 21-ഫെബ്രുവരി 19)

ജോലിസ്ഥലത്തെ കലഹങ്ങളുടെ ആരംഭം മാത്രമാണിപ്പോള്‍. അടുത്ത കുറച്ചു മാസത്തോടെ നിങ്ങള്‍ തൊഴില്‍ സംബന്ധമായ സങ്കീര്‍ണതകളിലേക്കും യുദ്ധങ്ങളിലേക്കും എത്തിപ്പെടും. നിങ്ങളുടെ ഭാഗം ശരിയായി ചെയ്യുക, പരിണിത ഫലങ്ങള്‍ ലഭിക്കും. മറ്റുള്ളവരെല്ലാം വിശ്രമിക്കുന്നായി കാണും. അതിനാല്‍ അവര്‍ തുടങ്ങി വയ്ക്കാനായി നിങ്ങള്‍ കാത്തിരിക്കേണ്ടി വരും.

മീനം രാശി (ഫെബ്രുവരി 20-മാര്‍ച്ച് 20)

പൊതുവായി പറഞ്ഞാല്‍ നിങ്ങളുടെ ജ്യോതിഷ സൂചനകള്‍ ഇപ്പോഴും വളരെ ശാന്തമാണ്. ജോലി സംബന്ധമായ ബന്ധങ്ങള്‍ നല്ല രീതിയില്‍ പോകും. ബിസിനസ് കാര്യങ്ങള്‍ ചില അനിശ്ചിതത്വങ്ങള്‍ക്കു ശേഷം പരിഹരിക്കപ്പെടും. തീര്‍ത്തും വൈകാരികമായ ഒരു ബന്ധത്തില്‍ കഠിനമായി പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ തയ്യാറാകും.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: