Horoscope Today 14 May 2019

ഇന്നത്തെ ദിവസം

ശക്തമായ ഗ്രഹങ്ങളുടെ നിരകള്‍ മാസംതോറുമുള്ള അവരുടെ ഉച്ചകോടിയിൽ എത്തിനിൽക്കുകയാണ്. അതിനാൽ നമുക്ക് ചില പൊതുവായുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിക്കാം. സാഹസികമായ സൂചനകൾ പിന്തുടർന്ന് ആവേശമുണർത്തുന്ന പ്രവൃത്തികൾ ചെയ്യാൻ പറ്റിയ സമയമാണ്. പൂർവ്വകാലത്തോട് ചേർന്ന് നില്ക്കാൻ ആഗ്രഹിക്കുന്നവരും, അവരവർ ഇപ്പോൾ തുടരുന്ന സുഖമുള്ള അവസ്ഥ തുടരാൻ ആഗ്രഹിക്കുന്നവർക്കും കാര്യങ്ങൾ നടന്നു പോകുന്ന രീതിയോട് അത്ര മതിപ്പുണ്ടാകില്ല.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിർണായകമായ ഗ്രഹങ്ങളുടെ ചിത്രത്തിൽ ശുക്രൻ, ചൊവ്വ, ബുധൻ പ്ലൂട്ടോ എന്നിങ്ങനെയുള്ള ഗ്രഹങ്ങളെല്ലാം ഒരുമിക്കുന്നതിനാൽ, നിങ്ങൾ മുൻകൂട്ടി ചിന്തിച്ച് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ നല്ല അവസ്ഥയിലാണെന്ന് മനസിലാക്കുക. നിങ്ങൾക്ക് ആവശ്യമായ സുരക്ഷാസംവിധാനം, ഉറപ്പ്, വാറന്റി എന്നിവ കണ്ടെത്തുക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ ആരോഗ്യം തൊഴിൽ നിയമപരമായ അവസ്ഥകൾ എന്നിവ വെച്ച് നോക്കിയാൽ ഒരു തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുള്ള ദിവസമാണിന്ന്. ഇത് അച്ചടക്കം, സ്ഥിരത ഏറ്റവും മികച്ചതാകാനുള്ള ദൃഢനിശ്ചയം എന്നിവ വേണ്ട സമയമാണ്. ഏറ്റവും മികച്ചത് സാധ്യമാണെന്ന് നിങ്ങൾ എപ്പോഴൊക്കെ വിശ്വസിക്കുന്നുവോ, അത്രയും തന്നെ അങ്ങനെ സംഭവിക്കാനും സാധ്യതയുണ്ട്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത് നിങ്ങൾ ചെയ്താൽ, നിങ്ങൾക്ക് ലഭിക്കുന്ന ഔദ്യോഗികവും, സാമ്പത്തികവുമായ നേട്ടങ്ങൾ അസാധാരണമായിരിക്കും. ഈ വസ്തുതയ്ക്ക് നിങ്ങൾ കടപ്പെട്ടിരിക്കേണ്ടത് ഉദാരത നിറഞ്ഞ ഗ്രഹമായ വ്യാഴത്തിനോടാണ്. പങ്കാളികളെ കാര്യങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കുക, കാരണം അവര്‍ക്ക് കാര്യങ്ങള്‍ അറിയാനുള്ള അവകാശമുണ്ട്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ദീർഘ കാല പ്രതീക്ഷകൾ എല്ലാം തന്നെ പ്രണയസംബന്ധമാണ്. അതുകൊണ്ടു തന്നെ അത് നിങ്ങളുടെ ജ്യോതിശാസ്ത്രപരമായ സ്വഭാവത്തിന് ചേരുന്നുമുണ്ട്. നിങ്ങളുടെ ഗാർഹിക സ്വപനങ്ങൾ പ്രയോഗികമാക്കാനായി നിങ്ങളിന്നു ഉറപ്പുള്ളൊരു പദ്ധതി തയാറാക്കണം. അടുത്ത് എന്താണ് ചെയ്യേണ്ടത് എന്നുള്ളതിനുള്ള പട്ടിക തയ്യാറാക്കുക. എന്നിട്ട് നിങ്ങളുടെ പദ്ധതിയോട് പശ എന്നപോലെ ചേർന്ന് പിന്തുടരുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾക്ക് ഒരുപക്ഷെ നിങ്ങളുടെ സ്‌ത്രോതസുകൾക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെടേണ്ടി വരുമായിരിക്കും, എന്നാലും നിങ്ങളുടെ സുഹൃത്തുകൾക്ക് വേണ്ടി ചിലവാക്കിയ പണത്തിനെ കുറിച്ചോ, അല്ലെങ്കിൽ നിങ്ങളെക്കാൾ മോശപ്പെട്ട അവസ്ഥയിലുള്ളൊരു അപരിചിതന് വേണ്ടി നിങ്ങൾ ചിലവാക്കിയ പണത്തെക്കുറിച്ച് ഓർത്ത് അതൃപ്തി പ്രകടിപ്പിക്കില്ല.കുറ്റപ്പെടുത്താനോ വിമർശിക്കാനോ ഉള്ള സമയമില്ല ഇത്. മറിച്ച് നിരുപാധികമായ പിന്തുണ നൽകാനുള്ള സമയമാണിത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിൽ പ്രശസ്തിയുള്ള ബുധഗ്രഹം സ്വർഗത്തിൽ ചില ചലനങ്ങളൊക്കെ സൃഷ്ടിക്കുന്നുണ്ട്. പക്ഷേ നടക്കാതെ പോയ പദ്ധതികളും കാലതാമസം നേരിട്ട ചർച്ചകളും അധികം വിലമതിപ്പുള്ളതാണ് എന്ന് നിങ്ങൾ വ്യാകുലപ്പെടേണ്ടതില്ല. എന്നിരുന്നാൽ പോലും, അടുത്ത കുറച്ച് ദിവസങ്ങളിൽ സത്യം വെളിപ്പെടുത്താനുള്ള നിങ്ങളുടെ പങ്കാളിയുടെ കഴിവിൽ വിശ്വസിക്കുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങൾ എപ്പോഴും ചില വിചിത്രമായ രീതിയിൽ കാര്യങ്ങൾ വിവരിച്ചുകൊണ്ട് പുസ്തകത്തെ സമനിലയിൽ എത്തിക്കാറുണ്ട്. ഈ തന്ത്രം പണ്ട് നിങ്ങൾക്ക് അനുകൂലമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇനി അങ്ങനെയാകാൻ സാധ്യാതയില്ല. നിങ്ങളുടെ സാമ്പത്തിക അവസ്ഥയിലുള്ള ദീർഘകാല ഘടനാ പിഴവുകളെ നിങ്ങൾ കൈകാര്യം ചെയ്യണം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ധീരമായൊരു മുഖത്തോടെ നിങ്ങൾ കുറേകാലമായി നിങ്ങളുടെ വികാരങ്ങളെ കടിച്ചമർത്തുന്നു. എന്നാൽ, ഈ വികാരങ്ങളെല്ലാം പ്രകടിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കുമെന്നും, ഒരുപക്ഷേ നിങ്ങളുടെ ഈ തുറന്നടിച്ചുള്ള വികാരപ്രകടനം മറ്റുള്ളവരെ അതിശയിപ്പിച്ചെന്നും വരാം. ഇതുവരെയും പരിഹരിക്കപ്പെടാത്തൊരു തെറ്റിധാരണേയെ സംബന്ധിച്ച് നിങ്ങളുടെ പങ്കാളിയുമായി കാര്യങ്ങൾ വ്യക്തതയിൽ എത്തിക്കാനും സാധ്യതയുണ്ട്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

പങ്കാളികൾ അവരുടെ വ്യക്തിപരമായ താല്പര്യങ്ങളെ കുറിച്ച് കൂടുതൽ ഉത്കണ്ഠകുലരാകുമ്പോൾ, നിങ്ങളുടെ ശ്രദ്ധ കുടുതലും സാമൂഹിക അഭിലാഷങ്ങളിലേക്ക് തിരിയും. നിങ്ങൾക്ക് സഫലീകരിക്കേണ്ട ഒരാഗ്രഹമുണ്ട്, നിങ്ങളുടെ നേട്ടങ്ങൾ നിങ്ങളുടെ സമപ്രായക്കാർ തിരിച്ചറിയണമെന്നത്. എന്നാൽ അവർ നിങ്ങളെ ശ്രദ്ധിക്കുന്നുവെന്ന്‍ നിങ്ങൾക്കെങ്ങനെ ഉറപ്പ് വരുത്താൻ സാധിക്കും? ഈ ചോദ്യമായിരിക്കും അടുത്ത മാസത്തിൽ നിങ്ങൾ ഉത്തരം തേടിക്കൊണ്ടിരിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിലവിലെ ഗ്രഹങ്ങളുടെ വശങ്ങൾ, പ്രത്യേകിച്ചും ബുധൻ ശനി എന്നീ ഗ്രഹങ്ങൾ തമ്മിലുള്ള ഉറപ്പില്ലാത്ത ബന്ധം, കാര്യങ്ങൾ പതുക്കെ ജീവിതത്തിലേക്ക് എടുക്കാനും, കഴിഞ്ഞ വർഷത്തിൽ നടന്ന അപ്രതീക്ഷിതമായ സംഭവവികാസങ്ങളുമായി പൊരുത്തപ്പെടാനും നിങ്ങളെ നിർബന്ധിക്കുകയാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ എപ്പോഴും നിങ്ങളുടെ നല്ല സുഹൃത്തല്ല, കഴിഞ്ഞുപോയ ദിവസങ്ങളിൽ പലപ്പോഴും നിങ്ങൾ സ്വയം വേദനിപ്പിച്ചുകൊണ്ട് എന്തെകിലുമൊക്കെ നേടാൻ ശ്രമിച്ചിട്ടുമുണ്ട്. തൊഴിലിടത്തിൽ നിങ്ങൾ അടുത്തുകൊണ്ടിരിക്കുന്നൊരു പ്രശ്നമെന്നത് നേരത്തെ ചെയ്ത തെറ്റ് ആവര്‍ത്തിക്കുക എന്നതാണ്. ഇത് കാരണം നിങ്ങൾക്ക് പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരികയും അത് നിങ്ങളുടെ താല്പര്യങ്ങളെ ബാധിക്കുകയും ചെയ്യും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

യാത്ര ചെയ്യാനോ ഇടവേള എടുക്കാനോ ഉള്ള അവസരം നിങ്ങൾക്ക് സ്വയം നൽകുക. കുറച്ച് ദിവസത്തേക്കു നിങ്ങളുടെ പങ്കാളികൾ മുന്നിട്ട് വന്നുകഴിഞ്ഞാൽ, ഒന്നോ രണ്ടോ പതിവ് പ്രതിബദ്ധതകൾ നിങ്ങൾക്ക് ഉപേക്ഷിക്കാൻ സാധിക്കും. നിങ്ങളെ സഹായിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് എപ്പോഴും ആരെങ്കിലും ഉണ്ടാകും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook