ഇന്ന് വ്യാഴ ഗ്രഹത്തിന്റെ ദിവസമാണ്. ലളിതമായ ഭാഷയിൽ പറഞ്ഞാൽ ശുഭാപ്തി വിശ്വാസവും, ഉദാരതയും വ്യാപ്തിയും ഉണ്ടാകും. എന്നാൽ എനിക്ക് തോന്നുന്നത് മിക്ക ആളുകളും ഭാവിയിലേക്ക് നോക്കുന്നതിനു പകരം ഭൂതകാലത്തിലേക്ക് നോക്കുകയാണ്, പഴയ കാലത്തേ കാരണങ്ങളിലേക്ക് നോക്കുകയും (നഷ്ടപ്പെട്ടു പോയവയല്ല) പഴയ സാഹചര്യങ്ങൾ നവീകരിക്കാനും ശ്രമിക്കുകയാണ്. നമ്മൾ എല്ലാരും അവരവരുടെ കാഴ്ചപ്പാടുകൾ സഹിക്കാൻ കഴിവുള്ളവരാണെങ്കിൽ ഇതെല്ലാം നടക്കും.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

വിശ്രമിക്കുന്നതൊക്കെ നല്ലതു തന്നെ പക്ഷേ കരുതലുണ്ടാകണം. ചില കാര്യങ്ങൾ ശരിയായി വന്നാൽ തന്നെ തെറ്റായി പോകാൻ സാധ്യതയുള്ള ഒരുപാട് കാര്യങ്ങളുണ്ട്. ഇത് തീവ്രതയുടെ സമയമാണെങ്കിലും, മിതത്വത്തിനുള്ള സാധ്യത ഇപ്പോഴുമുണ്ട്. നിങ്ങൾ പ്രശ്നങ്ങളുടെ നാടുവിലാണെങ്കിലും നിങ്ങൾ ഒരല്പം ലോലമനസ്സുള്ള ആളായി മാറുന്നുണ്ട്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ പ്രശ്നഭരിതമായ അവസ്ഥയെ ഇന്നത്തെ ചാന്ദ്ര സ്വാധീനം സമാധാനിപ്പിക്കുമോ അതോ നിങ്ങളെ യാഥാർഥ്യത്തിൽ നിന്നും കൂടുതൽ പിന്നിലേക്ക് വലിക്കുമോ എന്നത് വ്യക്തമായി പറയാൻ ആയിട്ടില്ല. ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന മനുഷ്യരെ നിങ്ങൾ കൈകാര്യം ചെയ്യുന്നതിലാണ് പല കാര്യങ്ങളും അടിസ്ഥാനപ്പെട്ടിരിക്കുന്നത്. കഴിയുന്നത്ര അയവ്‌ വരുത്താൻ കഴിയുന്ന പാത തിരഞ്ഞെടുക്കുക എന്നതാണ് നിങ്ങൾക്ക് ഇപ്പോൾ ചെയ്യാൻ പറ്റുന്ന കാര്യം.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

കാര്യത്തിന്റെ സത്യാവസ്ഥ എന്തുതന്നെ ആയാലും, അത് ഔദ്യോഗികമോ വ്യക്തിപരമോ ആകട്ടെ, അത് അടുത്ത ആഴ്ച്ച തെളിയും, അതിനാൽ കുറച്ച് നേരം കൂടെ പിടിച്ച് നിൽക്കുക. അതേസമയം തന്നെ കഠിനാദ്ധ്വാനത്തിൽ നിന്നും ഒരിളവ് ഉണ്ടാകാൻ സാധ്യത ഇല്ല. എന്നാലും നിശേഷം ക്ഷീണിക്കുന്ന രീതിയിൽ അധ്വാനിക്കണ്ട. എന്തെന്നാൽ നിങ്ങൾ തളർന്നു അവശനായി കഴിഞ്ഞാൽ ആർക്കും നിങ്ങളെ കൊണ്ട് ഒരുപകാരവും ഉണ്ടാകില്ല.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ശുക്രൻ, ചൊവ്വ പ്ലൂട്ടോ എന്നിവ എന്നിവയുടെ വെല്ലുവിളിക്കുന്ന ബന്ധം കൊണ്ടുവരുന്ന വൈകാരിക ബുദ്ധിമുട്ടുകൾ, ഏതൊരു സന്യാസിയുടെയും സഹനശക്തിയെ ഇല്ലാതാക്കാം. എന്നാൽ ലാഭകരമല്ലാത്ത ഉത്തരവാദിത്വങ്ങളിൽ നിന്നും നിങ്ങൾ ഒഴിഞ്ഞു മാറി നടക്കുന്നതിൽ ഒരു തെറ്റുമില്ല

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾ ഇപ്പോഴും ഒരു ഞെട്ടലിലോ വിസ്മയത്തിലോ ആയിരിക്കും. നിങ്ങൾ അമര്‍ഷം കാണിച്ചാൽ തന്നെ ആർക്കും നിങ്ങളെ കുറ്റപ്പെടുത്താൻ സാധിക്കില്ല. ഇന്നത്തെ സംശയം ഉളവാക്കുന്ന ചാന്ദ്ര സ്വാധീനത്തിൽ നിങ്ങൾ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുക. മറുവശം തികച്ചും സാഹസികമായ ഭാവം കൊണ്ട് സമ്പുഷ്ടമാണ്, നിങ്ങളുടെ ചക്രവാളം വികസിച്ചു കൊണ്ടിരിക്കുകയാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ ആശയങ്ങൾ എല്ലാം നല്ലതാണ്, എന്നാൽ നിങ്ങളെക്കൊണ്ട് ഈ തീരുമാനത്തെ ഉറപ്പാക്കിക്കാനും, ഒരു പ്രത്യേക നടപടി ഗതിയിലേക്ക് നയിക്കാനും ഒരു വ്യക്തിയുടെ ആവശ്യമുണ്ട്. നിങ്ങളുടെ ചാർട്ടിന്റെ രഹസ്യമായൊരു പ്രദേശത്തു സൂര്യൻ നിൽക്കുന്നത് വിവരങ്ങൾ നിങ്ങളെ തേടിയെത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുടെ ജാതകത്തിലെ തൊഴിൽ മേഖലയുടെയും ആത്മത്യാഗത്തിന്റെയും മേൽനോട്ടമുള്ള ഭാഗത്തേക്ക് ചന്ദ്രന്റെ സ്വാധീനം സൂചിപ്പിക്കുന്നത്, നിങ്ങളുടെ ഉത്തരവാദിത്വങ്ങൾ കൈവിടാനോ പ്രതിബദ്ധത ലംഘിക്കാനോ ഉള്ള സമയമല്ല ഇതെന്നാണ്. സങ്കീർണമായ ഗ്രഹനിലകൾ സൂചിപ്പിക്കുന്നത്, എന്താണ് ശരിക്കും സംഭവിക്കുന്നത് എന്ന് അറിയുന്നത് വരെ, എന്ത് തന്നെ വന്നാലും നിങ്ങളുടെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കാനാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

എനിക്ക് പഴയ കാര്യങ്ങൾ തന്നെ പിന്നെയും പറഞ്ഞു കൊണ്ടിരിക്കാൻ ഒരു താല്പര്യവുമില്ല. എന്നാൽ നിങ്ങൾ ഇപ്പോഴും വൈകാരികമായി അപകടകരമായ ഒരവസ്ഥയിലുടെ കടന്നു പോകുകയാണ്, അത് ഏതുനേരത്തും ഏതു മേഖലയിലും ഒരു പൊട്ടിത്തെറി ഉണ്ടാക്കാം. ഒരു വൃശ്ചികക്കാരൻ എന്നനിലയ്ക്ക് ജീവിതത്തിലെ ചെറിയ നിഗൂഢതകൾ നേരിടാൻ പ്രാപ്‌തിയുള്ളൊരു ആളാണ് നിങ്ങൾ.

ധനു രാശി (നവംബർ 23 -ഡിസംബർ 22)

പങ്കാളികൾക്കും സഹായികൾക്കും സമാധാനത്തിന്റെ ഒലിവ് ഇലകൾ നൽകാനുള്ള സമയമാണിത്. പഴമക്കാർ പറയുന്നത് ഓർമയില്ലേ, ക്ഷമിച്ചു എന്നതുകൊണ്ട് മാത്രമായില്ല. ഒരാൾ മറ്റോളരോട് എത്രത്തോളം ക്ഷമിക്കാമോ അത്രത്തോളം ക്ഷമിക്കുക തന്നെ വേണം. സ്വന്തം താല്പര്യങ്ങൾക്ക് മേലെ, മഹത്തരമായ താല്പര്യങ്ങൾ വിജയിക്കണം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ശുക്രനും വ്യാഴവും നിങ്ങൾക്ക് അടുത്ത പങ്കാളികൾ വഴി സഹായം നൽകുകയാണ്, പക്ഷേ അതിനായി നിങ്ങൾ ആദ്യം ആവശ്യപ്പെടണം. ഇത് മൗനമായി ഇരിക്കാനോ അല്ലെങ്കിൽ മുന്നോട്ട് വരാൻ മടിച്ചു നിൽക്കാനോ ഉള്ള സമയമല്ല. സാധാരണയായുള്ള പരിമിതഭാഷണം മാറ്റി അല്പം മുന്നിട്ടു നിൽക്കുന്ന മകരം രാശിക്കാരനോ രാശിക്കാരിയോ ആകും അഭിവൃദ്ധിപ്പെടുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ചില മനുഷ്യർ നിങ്ങളുടെ മുന്നിൽ സൗമ്യമായി പെരുമാറുന്നുണ്ടെങ്കിലും, നിങ്ങളോട് കലര്‍പ്പില്ലാത്ത സത്യം മൊത്തമായും ആരും പറഞ്ഞിട്ടില്ലായെന്ന് നിങ്ങൾക്ക് അറിയാം. അതേസമയം തൊഴിലിടത്തിലെ ബന്ധങ്ങൾ വളരെ ഉപകാരപ്രദമായി കാണുന്നു. നിങ്ങൾക്ക് സത്യസന്ധമായൊരു ജീവിതം സാക്ഷാത്ക്കരിക്കാൻ സാധിക്കുമോ? നിങ്ങൾക്ക് സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളെ ഒരു പ്രത്യേക സാഹചര്യത്തിലേക്ക് നിർബന്ധമായും എത്തിക്കാൻ മറ്റുള്ളവർ വൈകാരിക ബന്ധങ്ങൾ ഉപയോഗിച്ചിരിക്കാം. എന്നാൽ നിങ്ങളുടെ ചാന്ദ്ര നിര സൂചിപ്പിക്കുന്നത് സാഹചര്യം നിങ്ങൾക്ക് അനുകൂലമാണെന്നും, മീനം രാശിക്കാരുടെ നര്‍മ്മോക്തിയും, സൂക്ഷ്മതയും, സംവേദനക്ഷമതയും അവസാനം വിജയിക്കുമെന്നുമാണ്. നിങ്ങൾ ശരിക്കും നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്, അതിനെ തകർക്കാതിരിക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook