ഇന്നത്തെ ദിവസം

ചിങ്ങരാശിക്കാണ് ഞാൻ ഇന്ന് പ്രാധാന്യം നൽകുന്നത്. അതിനാൽ സിംഹത്തിന്റെ ചിഹ്നത്തിൽ പിറന്ന എല്ലാ സുഹൃത്തുക്കളും സന്തോഷകരവും ശുഭകരവുമായൊരു ദിനം ആശംസിക്കുന്നു. ഈ ചിഹ്നം അതിരറ്റ് മോഹിപ്പിക്കുകയും, എന്നാൽ ചില നേരങ്ങളിൽ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. ഈ ചിഹ്നത്തിൽ ജനിച്ചവരേ അറിയുന്നവർക്ക് മനസിലാകും, ചില സമയങ്ങളിൽ ഇവരോടൊപ്പം ജീവിക്കുന്നത് അസഹ്യവുമാണ്, എന്നാൽ ഇവരെ കൂടാതെ ജീവിക്കാനും സാധിക്കില്ല എന്നുള്ളതാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഒരു കരാറിലേക്ക് എത്തിപ്പെടാനുള്ള സാധ്യത ഇന്ന് കൂടുതലാണ്. എന്നാൽ ബുദ്ധിമുട്ടിക്കുന്നതും ഒത്തുതീർപ്പാകാത്തതുമായ വിഷയങ്ങളുടെ വ്യക്തതയ്ക്ക് വേണ്ടി നിങ്ങൾ വ്യത്യസ്ത അഭിപ്രായങ്ങൾക്ക് പരിഗണന നൽകും. ഐക്യപരമായ പരിഹാരങ്ങൾക്ക് വികാരങ്ങൾ ഒരു തടസമാകാം, അതിനാൽ വസ്തുതകൾക്ക് പ്രാധാന്യം നൽകുക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

സകാരാത്മകമായൊരു മനോഭാവമാണ് പരക്കെയുള്ളത്, എന്നാൽ നിങ്ങളിപ്പൊഴും തെറ്റിദ്ധാരണകളുടെയും, മിഥ്യാഗണനകളുടെയും ഒരു പരമ്പരയെ നേരിടുകയാണ്. ഈ ആഴ്ചയിലെ ചില ലഘുവായ മണ്ടത്തരങ്ങൾ ഓർത്ത് നിങ്ങൾ പിന്നെ ചിരിക്കാം, എന്നാലത് സംഭവിക്കുന്ന സമയത്ത് അവ ലഘുവല്ല. കുറഞ്ഞത് മറ്റുള്ളവർക്കെങ്കിലും അത് ലഘുവായിരിക്കില്ല.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങളുടെ ജാതകത്തിൽ പ്രത്യേക സ്ഥാനമുള്ള ബുധഗ്രഹമാണ് ഈ ആഴ്ചയിലെ നക്ഷത്രം. ഒരു വലിയ സംഘം നക്ഷത്രങ്ങളുമായി അത് നൂതനമായ പാറ്റേണുകളുടെയൊരു പരമ്പര ആവിഷ്കരിക്കുകയും, പുനഃരാവിഷ്കരിക്കുകയും ചെയ്യുന്നു. അതിനാൽ നിങ്ങൾ നിങ്ങളുടെ മനോഭാവങ്ങളിലെ പെട്ടെന്നുള്ള മാറ്റങ്ങളും, പദ്ധതികളിലെ മാറ്റങ്ങളും പ്രതീക്ഷിക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

വരുന്ന ആഴ്ചയിൽ നിങ്ങൾക്ക് ഗാർഹിക ക്രമീകരണങ്ങളിൽ മുന്പ് വരുത്തിയ പലതരം മാറ്റങ്ങൾ തിരുത്തേണ്ടിവരും. ചില സമയങ്ങളിൽ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ നിങ്ങൾക്കുള്ള നിയന്ത്രണം തന്നെ നഷ്ടപ്പെടുന്നതായി നിങ്ങൾക്ക് തോന്നാം, പക്ഷേ ഇത് ബുധഗ്രഹത്തിന്റെ സ്ഥാനമാറ്റം കൊണ്ട് തോന്നുന്നതാണ്. ശരിക്കും, കൂടുതൽ നിയന്ത്രണം ചെലുത്തേണ്ടതുണ്ടെന്ന മുന്നറിയിപ്പാണിത്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളിൽ ഭൂരിഭാഗം പേരും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിലുള്ള തെറ്റിദ്ധാരണയ്ക്ക് ഈ ആഴ്ച പാത്രമാകും. അതുതന്നെയാണ് നിങ്ങളുടെ ഉദ്ദേശ്യവും, ക്രമീകരണങ്ങളും എന്താണെന്നു വ്യക്തമാക്കേണ്ടതിന് പ്രധാന കാരണവും. തൊഴിലിടത്തിൽ ബന്ധങ്ങൾ അത്യാവേശം നിറഞ്ഞതാകും, അതിനാല്‍ ഒരേ മാനസിക ഐക്യമുള്ളവരുമായ പ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

കഴിഞ്ഞ ആഴ്ചത്തേക്കാൾ കൂടുതലായി ഈ ആഴ്ച സാമ്പത്തിക ചോദ്യങ്ങൾ നിങ്ങളെ വേട്ടയാടും. ഇന്നത്തെ സൂചനകൾ തീർത്തും സകാരാത്മകമായതിനാൽ തന്നെ നിങ്ങൾ എടുത്തുചാടി ഒരു പ്രതിബദ്ധത ഏറ്റെടുക്കാൻ സാധ്യതയുണ്ട്. എന്നാൽ നാളത്തോടെ ഈ ചിത്രം തീർത്തും വ്യത്യസ്തമായി തോന്നാം കാരണം അപ്പോൾ നിങ്ങൾക്ക് യാഥാർഥ്യം തിരിച്ചറിയാൻ സാധിക്കും

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ബുധഗ്രഹത്തിൽ നിന്നും മറ്റു ഗ്രഹങ്ങളിലേക്ക് പോകുന്ന ഗൗരവപരമായ ബന്ധങ്ങൾ നിങ്ങളുടെ മനസ്സ് മാറ്റാനായി സമ്മർദം ചെലുത്തും. വികാരങ്ങൾ വളരെ ശക്തമായതിനാൽ നിങ്ങളുടെ പല സുഹൃത്തുക്കളും, സഹപ്രവർത്തകരും ഒരു തീരുമാനമെടുക്കാതെ നിൽക്കുന്നത് ഒരുപക്ഷേ നിങ്ങൾക്ക് ആശ്വാസം നൽകും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

അടുത്ത ഭാവിയിൽ ശുക്രഗ്രഹവും പ്ലൂട്ടോയും തമ്മിൽ സങ്കീര്‍ണ്ണമായൊരു വശമുണ്ടാകാൻ സാധ്യതയുണ്ട്. അതിന്റെ അനന്തരഫലങ്ങൾ നിങ്ങളിപ്പോൾ തന്നെ മനസിലാക്കാൻ തുടങ്ങിയിട്ടുണ്ടാകും, ഭാവിയിലെ ഒരു ചർച്ചയ്‌ക്കോ ഏറ്റുമുട്ടലിനോ ആയി നിങ്ങൾ വ്യഗ്രതയോടെ കാത്തിരിക്കുന്നു. ഈ ആഴ്ചയിലെ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ പണമാണ്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ ക്രമീകരണങ്ങളെ കുറിച്ചോ അല്ലെങ്കിൽ നിങ്ങളുടെ ശരിക്കുമുള്ള വികാരങ്ങളെ കുറിച്ചോ ഇതുവരെ നിങ്ങൾ മറ്റുള്ളവരോട് പറഞ്ഞില്ലെങ്കിൽ നിങ്ങളൊരു അപകടകരമായ കളിയിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഒടുവിൽ അവർ കണ്ടെത്തുമ്പോൾ അവർക്ക് പരാതി പറയാനുള്ള കാരണങ്ങൾ ഉണ്ടാകുകയും, ഒരുപക്ഷേ നിങ്ങൾക്ക് പിൻവാങ്ങേണ്ടി വരികയും ചെയ്യും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ഔദ്യോഗികമായ പദ്ധതികളെല്ലാം മോശമാകാൻ സാധ്യതയുണ്ട്, പക്ഷേ ഇത് നിങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കാം. നിങ്ങൾക്ക് ചിന്തിക്കാനായി അധികസമയം ലഭിക്കുകയാണെങ്കിൽ അടുത്ത തവണ നിങ്ങളുടെ താല്പര്യങ്ങൾക്ക് പ്രാധാന്യം നല്കാൻ നിങ്ങൾ ശ്രദ്ധിക്കും. നിങ്ങളെ അനുകൂലിച്ച് പറയേണ്ടൊരു കാര്യമെന്തെന്നാൽ നിങ്ങളുടെ തെറ്റുകളിൽ നിന്നും നിങ്ങൾ പഠിക്കും എന്നുള്ളതാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ വലിയ തത്വങ്ങളലാണ് നിങ്ങളുടെ ഏറ്റവും വലിയ ശക്തി. നിങ്ങളുടെ വിശ്വാസങ്ങളെ തീർച്ചയായും ചോദ്യം ചെയുക, എന്നാൽ മറ്റുളവർ നിങ്ങളെ താഴ്ത്തിക്കാണാനോ നിങ്ങളുടെ നിലവാരത്തെ താഴ്ത്താനോ അനുവദിക്കരുത്. ഉള്ളിലുള്ള സമ്മർദത്തെ കുറിച്ച് ഇപ്പോഴും ഉറപ്പില്ലായെങ്കിൽ പോലും, അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ താല്പര്യങ്ങൾ ഏറ്റവും നന്നായി നിറവേറ്റപ്പെടുന്നത് തീര്‍ത്തും നിസ്വാര്‍ത്ഥമാകുമ്പോഴാണ് എന്നാണ്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ പ്രണയസംബന്ധമായ ആഗ്രഹങ്ങൾ കടൽകടന്ന് പോകും. ഒരുപക്ഷേ നിങ്ങൾ മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യാൻ പദ്ധതിയിടുന്നത് കൊണ്ടകാമിത്. അല്ലെങ്കിൽ ഒരുപക്ഷേ ദൂരെയുള്ളൊരു വ്യക്തിയിൽ നിന്നും നിങ്ങളൊരു സന്ദേശത്തിനായി കാത്തിരിക്കുന്നത് കൊണ്ടാകാം. ഏറ്റവും കുറഞ്ഞത്, വൈകാരികമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി ബന്ധങ്ങൾ വീണ്ടും ദൃഢമാക്കേണ്ട അവസരമാണിത്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook