മേടം രാശി തന്നെയാണ് ഇന്നും എന്റെ പ്രിയപ്പെട്ട ചിഹ്നം. ഉർജ്ജത്തോടെ പുതിയ ആശയങ്ങൾ തുടങ്ങാനായി മുന്നോട്ട് കുത്തിക്കുന്നവർക്ക് അതാണ് നല്ലത്. നിങ്ങൾ കൂടുതൽ വിശ്രമിക്കാനും സാവകാശപ്പെടാനുമുള്ള മട്ടിലാണെങ്കിൽ അത് നല്ലതല്ല. കുറച്ചു ദിവസത്തിനകം ചന്ദ്രന്റെ സ്ഥാനം മാറുകയും, ജീവിതത്തെ പതുക്കെ നേരിടാൻ ആഗ്രഹിക്കുന്നവർ പിന്നോട്ട് ആയിപ്പോവുകയും ചെയ്യും.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

അപകടകരമായ ഗ്രഹനിലയെ കൂടുതൽ ആശയകുഴപ്പത്തിലാക്കികൊണ്ട് ചാന്ദ്ര രൂപീകരണവും കൂടിച്ചേരുകയാണ്. നിങ്ങൾക്കിന്നു തിരഞ്ഞെടുക്കാൻ പറ്റുന്നൊരു കാര്യമെന്തെന്നാൽ ജീവസ്സുറ്റതായ അവസരങ്ങളെ വേണ്ടാന്ന് വെച്ച് സമാധാനവും നിശബ്ദതയും തിരഞ്ഞെടുക്കാം എന്നുള്ളതാണ്. നിങ്ങളുടെ യഥാർത്ഥ ജീവിതോദ്ദേശ്യം എന്താണെന്നു മനസിലാക്കാൻ കുറച്ചു നിമിഷത്തെ സമാധാനത്തോടെയുള്ള ആത്മപരിശോധനയോ ധ്യാനമോ സഹായിക്കും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

അനുഭവസമ്പത്തുള്ള സഹപ്രവർത്തകർ പറയുന്നത് കേൾക്കുക. നിങ്ങൾ ശ്രദ്ധയോടെ ഉപദേശങ്ങൾ ശ്രവിച്ചില്ലെങ്കിൽ, നിങ്ങൾ തുടങ്ങുവാനായി കരുതിയിരിക്കുന്ന പദ്ധതികൾ മറ്റുള്ളവരുടെ പിന്തുണയുടെയും സഹായത്തിന്റെയും കുറവ് കാരണം ഉപേക്ഷിക്കേണ്ടി വരും. നിങ്ങൾ സ്വന്തം കാലിൽ നിൽക്കുന്നത് കൂടുതൽ അനായാസമായി കാണാൻ തുടങ്ങിയെന്നു തോന്നുന്നു.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഇപ്പോൾ മുന്നോട്ട് പോകുനുള്ള ശരിയായ വഴിയെന്നത് ധാർമികമായ പ്രവൃത്തിയും ഉയർന്ന നിലവാരവുമാണ്. ആരെങ്കിലും നിങ്ങളെ അവഹേളിക്കുകയാണെങ്കിൽ അയാളോട് കൃപ ഉണ്ടാകണം, അതുപോലെ അവർക്ക് സഹായം വേണ്ടതായിട്ടുണ്ട് എന്നുകണ്ടാൽ ഉദാരത കാണിക്കണം. തൊഴിലിടത്തിൽ സംഭവങ്ങൾ ഒരുപക്ഷേ താറുമാറായി കിടക്കുന്നുണ്ടാകും, ഇവിടെയാണ് നിങ്ങളുടെ വ്യക്തതയുള്ള ചിന്തയുടെ ആവശ്യകത ഉണ്ടാകുന്നത്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളെത്ര തന്നെ ശ്രദ്ധകേന്ദ്രമാകാൻ ആഗ്രഹിച്ചാലും, നിങ്ങൾ ശരിക്കുമൊരു കർക്കിടകരാശിക്കാരൻ ആണെങ്കിൽ ഈ ആഴ്ച്ച നിങ്ങൾക്ക് സ്വാർത്ഥമായി പെരുമാറാൻ ബുദ്ധിമുട്ടുണ്ടാകും. മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് ആദ്യം പ്രാധാന്യം നൽകുക എന്നത് മുൻപന്തിയിൽ വയ്ക്കാൻ എന്തോ ഒന്ന് നിങ്ങളെ പ്രേരിപ്പിച്ചുകൊണ്ടേ ഇരിക്കും. അതൊരു നല്ല കാര്യം തന്നെയാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ബുധന്റെ സ്ഥാനം ഇപ്പോഴും ഉപകാരപ്രദമാണ്, അതിനാൽ നിങ്ങൾ കണ്ടെത്തുന്ന ഒരു കാര്യം, ഒരു പഴയ വിഷയത്തെ പുതിയ രീതിയിൽ സമീപിക്കാൻ സഹായിക്കും. ശരിക്കും നിങ്ങളൊരു കമനീയമായ കാലഘട്ടത്തിലേക്ക് കടക്കുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. കഴിയുമെങ്കിൽ എല്ലാ ഔദ്യോഗിക ആഗ്രഹങ്ങളിലേക്കും ഒരുപാട് ഊർജ്ജം കൊടുക്കാതിരിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

എല്ലാ കന്നിരാശിക്കാരുടെയും പങ്കാളിത്തത്തിന്റെയും ബന്ധനത്തിന്റെയും വികാരങ്ങളുടെ കലവറയായ ഏഴാമത്തെ സൗരഘട്ടത്തിലാണ് ചന്ദ്രൻ നിൽക്കുന്നത്. വ്യക്തമായ ഭാഷയിൽ പറഞ്ഞാൽ നിങ്ങൾ മറ്റു വ്യക്തികളുമായി സുഖമായി കൂട്ടുചേർന്നു പോകും. നിങ്ങൾ ആരെയെങ്കിലും അവഹേളിക്കുകയാണെങ്കിൽ പോലും അവർ നിങ്ങളോട് എതിർത്ത് നിൽക്കാതെ പരാജയം സമ്മതിക്കും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

അസ്വസ്ഥത സൃഷ്ടിക്കുന്ന സന്ദർഭങ്ങളിൽ നിന്നും നടന്നകലുന്നത് വിവേകപൂർവ്വമായ പ്രവൃത്തിയാണെന്നു എപ്പോഴത്തെയും പോലെ ഇപ്പോഴും നിങ്ങളെപ്പോലെ ആർക്കും മനസിലാകുന്നില്ല. വിജയത്തിൽ മഹാമനസ്കനായിരിക്കണം എന്ന പഴഞ്ചോല്ല് നിങ്ങൾ ആചരിക്കുന്നത് നല്ലതായിരിക്കും. പരാജയപ്പെട്ട എതിരാളികളെ അജീവിതാനന്ത സുഹൃത്തക്കൾ ആക്കാനുള്ള മാർഗമിതാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ ചാർട്ടിലെ ഗാർഹികവും ഔദ്യോഗികവുമായ മേഖലകളെ സ്വാധീനിക്കുന്ന ഗ്രഹങ്ങൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളിൽ നിന്നും വേറിട്ട് യാത്രയെയും സാഹസികതയെയും സ്വാധീനിക്കുന്ന ഗ്രഹങ്ങൾ ഉപകാരപ്രദമായി നിലനിൽക്കുന്നുണ്ട്. അതിശയകരമെന്നോണം വൈകാരിക സങ്കീർണതകൾ നിങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കാൻ സാധ്യതയുണ്ട്.

ധനു രാശി (നവംബർ 23 -ഡിസംബർ 22)

പ്രണയത്തിന്റെ ഗ്രഹമായ ശുക്രൻ അതിന്റെ ജാഗ്രതെയുള്ള, ശ്രദ്ധാപൂർണമായ സ്ഥാനത്തു നിന്നും മാറുമ്പോൾ കുറച്ചു കാര്യങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. പഴയ സുഹൃത്തുക്കളാണ് ഏറ്റവും മികച്ചവർ, പ്രത്യേകിച്ചും പണത്തിന്റെ കാര്യം നോക്കിയാൽ. നിങ്ങളെക്കാളും അനുഭവ സമ്പത്തുള്ള വ്യക്തികളുമായി കൂട്ടുചേരുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾ എത്രതന്നെ നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കാൻ ശ്രമിച്ചാലും, നിങ്ങൾ എപ്പോഴും ലാഭം വർധിപ്പിക്കുന്നതിൽ പരാജയപ്പെടുന്നതായി കാണാം. ഒന്നുകിൽ എല്ലാം, അല്ലെങ്കിൽ ഒന്നുമില്ല എന്നുള്ളൊരു സാഹചര്യമാണ് ഇത്. നിങ്ങൾ ഒരു പരാജിതൻ ആകാതെ വിജയിയാകുമെന്നു പ്രതീക്ഷിക്കാം. വാസ്തവത്തിൽ നിങ്ങൾ വിജയിക്കുമെന്ന് എനിക്കുറപ്പാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഈ അടുത്തായി ജീവിതം തീർച്ചയായും ഒരു ഉയർച്ച-താഴ്ച നിറഞ്ഞ അനുഭവമാണ്. നിങ്ങളിത് വിശ്വസിക്കാൻ ബുദ്ധിമുട്ടുമെന്നു എനിക്കറിയാം എന്നാലും ഈ പോരാട്ടങ്ങളുടെയെല്ലാം അവസാനം അനുഭവിച്ചതിനൊക്കെ തക്കതായ ഒന്ന് ഉരുത്തിരിഞ്ഞു വരും. നിങ്ങൾ ഒരിക്കൽ വീണാൽ മാത്രമേ നിങ്ങൾക്ക് എഴുന്നേൽക്കാൻ സാധിക്കുകയുള്ളു. വലിയ കാര്യങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

എപ്പോഴത്തേതിൽ നിന്നും കുറച്ചധികം വൈകാരികമായിട്ടാണ് നിങ്ങൾ നിൽക്കുന്നതെങ്കിലും നിങ്ങൾ ശക്തമായൊരു സ്ഥാനത്താണ് നിലകൊള്ളുന്നത്. മറ്റുള്ളവർ മേൽനോട്ടം വഹിക്കട്ടെ. ജീവിതത്തിന്റെ അലകൾ അപകടകരമായി നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിലും നിങ്ങൾ തന്നെ ആദ്യം എടുത്തു ചാടണമെന്നില്ല. നിങ്ങളൊരു മത്സ്യമായിരിക്കാം എന്നിരുന്നാലും നിങ്ങൾ സ്രാവുകളെ ശ്രദ്ധിക്കെണ്ടതായിട്ടുണ്ട്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook