മീനംരാശിയാണ് ഇന്നത്തെ എന്റെ ചിഹ്നം. ഈ ഗ്രഹത്തിൽ തന്നെ വച്ച് ഏറ്റവും സെൻസിറ്റീവ് ആയ വ്യക്തികളാണ് മീനരാശിക്കാർ, അവരുടെ ജീവിതം നന്നായി പോകുന്നത് വരെ ദയയുള്ളവരും. ചിഹ്നം എന്തുതന്നെയായാലും നല്ലമനസുള്ള വ്യക്തികൾ ജീവിതത്തിൽ മുന്നേറാനുള്ള സമയമാണിത്. അതൊരു സ്വീകാര്യമായ മാറ്റമാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഗ്രഹങ്ങൾ നിങ്ങളുടെ പക്ഷത്ത് തന്നെയാണ്, അങ്ങനെയല്ല എന്ന് നിങ്ങൾക്കെപ്പോഴും തോന്നിയാൽ തന്നെയും. നിർണായകമായ സമയം ഇപ്പോൾ കടന്നുപോയെങ്കിലും നിങ്ങൾ മൊത്തമായി കാര്യങ്ങളിൽ നിന്നും രക്ഷനേടിയെന്ന് പറയുവാൻ സാധിക്കില്ല. യുക്തിവിരുദ്ധമായി പ്രവർത്തിക്കുമെന്നും, നല്ല പെരുമാറ്റം കാഴ്ചവയ്ക്കില്ലായെന്നും നിർബന്ധമുള്ളവർ പ്രശ്നങ്ങൾ ഉണ്ടാക്കികൊണ്ടേയിരിക്കും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങൾ പൊതുവായി തന്നെ യാഥാസ്ഥിതികനും, മാറാൻ തീരെ താഷപര്യമില്ലാത്ത വ്യക്തിയുമാണ്. ഇതാണ് പലതരം ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഇതിൽ ഓരോ ഓപ്ഷനും നിങ്ങളുടെ അഭിവൃദ്ധിക്ക് വേണ്ടി വളരെയധികം ഉപകാരപ്രദമായതാണ്. നിങ്ങളിതിനു ഒരു എട്ട് ആഴ്ചത്തെ സാവകാശം നൽകിയാൽ ഇതിന്റെ പ്രതിഫലം എന്താണെന്ന് മനസിലാകും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങൾക്ക് ലഭ്യമായ കുറച്ച് ഓപ്ഷനുകൾ പരിഹരിച്ച് ഒരുപക്ഷേ ഒരു നിർണായകമായ ചലനം തന്നെ സൃഷ്ടിക്കാനുള്ള സാധ്യതകൾ നിങ്ങൾക്കിപ്പോൾ ഉണ്ടെങ്കിലും മറ്റുള്ളവരെ അപ്പാടെ വിശ്വസിക്കാനോ അല്ലെങ്കിൽ അവർ സഹകരിക്കാനോ ഉള്ള സാധ്യതയില്ല. എന്നാൽ, ഈ അവസ്ഥയയോട് നിങ്ങളിപ്പോൾ സമരസപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ ലോകത്തിൽ ഒരു വശത്ത് നിരാശയും, വിദ്വേഷവുമാണെങ്കിൽ മറുവശത്ത് അഗാധമായ സംതൃപ്തിയും പൂർണതയുമാണ്. നിങ്ങളുടെ പക്ഷത്തുള്ള വ്യക്തികൾ രണ്ട് വിഭാഗങ്ങളായി തരംതിരിക്കാം, നിങ്ങളെ പുതിയ ഉയരങ്ങൾ കീഴടക്കാൻ പ്രേരിപ്പിക്കുന്നവരും, നിങ്ങളെ ഉയരങ്ങളിൽ നിന്നും പിന്നോട്ട് വലിക്കുന്നവരും. നിങ്ങളുടെ തിരഞ്ഞെടുപ്പ് ഇപ്പോൾ നടത്തുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഉന്മേഷമുള്ള ശുക്രൻ നിങ്ങളുടെ ചാർട്ടിന്റെ സെൻസിറ്റീവ് ആയ മേഖലയിൽ നിലനിൽക്കുന്നതിനാൽ നിങ്ങളുടെ സാധാരണ നിയന്ത്രണ മേഖലയ്ക്ക് പുറത്തുള്ളവരെ കൂടെ നിങ്ങൾ കൃത്രിമരീതികളുപയോഗിച്ച് വശത്താക്കാൻ സാധ്യതയുണ്ട്. എന്നാൽ വാരാന്ത്യത്തോടെ നിങ്ങൾ മുന്നോട്ട് വന്ന് നിങ്ങളുടെ ആധിപത്യം നിങ്ങളുടെ സഹപ്രവർത്തകരോട് അംഗീകരിക്കാന്‍ ആവശ്യപ്പെടും. അവരത് ചെയ്യുമോ ഇല്ലയോ എന്നുള്ളത് മറ്റൊരു കാര്യമാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സംക്ഷിപ്‌തമായതും ബിസിനസ് രീതിയിലുമുള്ള ആശയവിനിമയത്തിൽ ഉറച്ച് നിൽക്കുക, അപ്പോൾ നിങ്ങൾക്ക് വ്യക്തതയുണ്ടാകും. നിങ്ങൾ എല്ലാ മാർഗങ്ങളിൽ നിന്നും മാറി സഞ്ചരിക്കുകയാണെങ്കിൽ തെറ്റിദ്ധരിക്കപ്പെടുകയും, ദുർവ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. നിങ്ങൾ ചില തടസ്സങ്ങളെ എക്കാലവും നിങ്ങളോട് ഒപ്പമുള്ളതാണെന്ന് കണക്കാക്കി കഴിഞ്ഞു, എന്നാൽ അവ താമസിക്കാതെ തന്നെ മാറിപ്പോകും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

തെറ്റായ ഒരു നീക്കം മതി, ചെറിയ തോതിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പോലും വലിയ പ്രശ്നങ്ങളായി മാറാൻ സാധ്യതയുണ്ട്. ഒരുപക്ഷേ ഇപ്പോൾ ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യമെന്തെന്നാൽ നിങ്ങളുടെ തത്വങ്ങളും, ആദര്‍ശങ്ങളും നിങ്ങളുടെ പക്കൽ തന്നെ വച്ച്, മറ്റുള്ളവരിൽ ഏകപക്ഷീയമായ മാറ്റങ്ങൾ വരുത്താതിരിക്കുക. എന്തൊക്കെ ആയാലും, നിങ്ങൾ കാര്യങ്ങൾ വ്യക്തമാക്കാതെ നിങ്ങളുടെ പങ്കാളികൾക്ക് ഒന്നും മനസിലാകാൻ പോകുന്നില്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സൗമ്യമായ ശുക്രൻ നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാൻ സഹായിക്കേണ്ടതാണ്, എന്നാൽ നിങ്ങളുടെ ചാർട്ടിലെ പുതിയ മേഖലയിലേക്കുള്ള ചൊവ്വയുടെ സഞ്ചാരം സഹപ്രവർത്തകരുമായിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങുകയാണ്. അതിനാൽ തൊഴിലിടത്തിൽ ഒരു സന്തുലിതാവസ്ഥ നിലനിർത്തേണ്ടുന്നതിന്റെ ആവശ്യകത നിങ്ങൾക്കിപ്പോൾ മനസിലായി എന്ന് ഞാൻ വിശ്വസിക്കുന്നു.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിലവിലെ ഗ്രഹങ്ങളുടെ വശങ്ങൾ സൂചിപ്പിക്കുന്ന സംഭവിക്കാൻ സാധ്യതയുള്ള പ്രശ്നങ്ങളുടെ ഇടയിൽ, ശുക്രനും പ്ലൂട്ടോയും തമ്മിലുള്ളൊരു സകാരാത്മകമായ ബന്ധം നിലനിൽക്കുന്നത് സൂചിപ്പിക്കുന്നത് നിങ്ങൾക്ക് വലിയ തോതിലുള്ള ഉദാരത ലഭിക്കുമെന്നാണ്. തൊഴിലിനെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ: നിങ്ങൾക്ക് പൂർവ്വകാലങ്ങളിൽ ബാക്കിയായ കാര്യങ്ങൾ ചെയ്തുതീർക്കാൻ ഇനിയും ഒന്ന് രണ്ട് ആഴ്ച കൂടെ ലഭിക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

മറ്റുളവർ നിങ്ങളുടെ സമയത്തിനുമേൽ അന്യായമായി ചുമത്തിയിരുന്ന സമ്മർദങ്ങളിൽ നിന്നും ആവശ്യങ്ങളിൽ നിന്നും നിങ്ങളിൽ ഭൂരിഭാഗം പേരും രക്ഷനേടിയിട്ടുണ്ടാകും. പങ്കാളികൾ ജീവിതം എങ്ങനെ വരുന്നോ അങ്ങനെ നേരിടാൻ തീരുമാനിക്കുന്നത് കാണുന്നത് നിങ്ങൾക്ക് ഒരുപാട് സന്തോഷം നൽകുന്നു. അവർ നിങ്ങളുമായി തർക്കിക്കുന്നതിനേക്കാൾ നിങ്ങൾക്ക് പിന്തുണ നൽകുമെന്നത് അറിയുന്നത് തന്നെ സന്തോഷകരമാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

മറ്റുള്ളവർ എന്ത് പറയുന്നു, ചെയ്യുന്നു എന്നത് നിങ്ങൾ വളരെ വ്യക്തമായി കേൾക്കുകയും ശ്രദ്ധിക്കുകയും ചെയ്യണമെന്ന് പറയുന്നതിൽ പ്രധാനപ്പെട്ടൊരു കാരണം എന്തെന്നാൽ, താമസിക്കാതെ നിങ്ങൾ നിങ്ങളുടെ ഭാഗം പൂർണമായും നിറവേറ്റാനായി പ്രേരിപ്പിക്കപ്പെടും. പക്ഷേ അതുമുതലാണ് യഥാർത്ഥ പ്രശ്നം തുടങ്ങുന്നത്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഒഴിവാക്കാൻ ആകാത്ത പ്രണയസംബന്ധമായ ഒരു പ്രമാദമായ പരിവർത്തനത്തിന് സാധ്യതയുണ്ട്, അതിന്റെ പരിണതഫലം നിങ്ങൾ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും. വികാരങ്ങളിൽ തീവ്രത ആഗ്രഹിക്കുന്ന നിങ്ങൾക്ക് പലപ്പോഴും വികാരങ്ങളിൽ തീരെ തീവ്രത പ്രകടിപ്പിക്കാത്ത പങ്കാളിയെയാകും ലഭിക്കുന്നത്. എന്നാൽ, ഇവയെല്ലാം ഭേദിച്ച് നിങ്ങൾക്ക് സത്യം കാണിച്ച് തരാൻ സാധിക്കുന്ന ഒരു വ്യക്തിയുണ്ടാകും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook