ഇന്നത്തെ ദിവസം

ഇന്നലത്തെ എൻ്റെ വിവരണത്തിന്റെ ബാക്കിയായി പുരാതന ജ്യോതിശാസ്ത്രത്തെ കുറിച്ച് മറ്റൊരു കാര്യംകൂടെ പറഞ്ഞുകൊള്ളട്ടെ. രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന റോമാ ചക്രവർത്തി മാർക്കസ് ഔറേലിയസ് ചിന്തിച്ചിരുന്നത്, സമയം നിശ്ചിതമായ ഭ്രമണത്തിലാണ് സഞ്ചരിച്ചിരുന്നതെന്നും, ഓരോന്നും അതിനുമുന്നെ കഴിഞ്ഞുപോയ സമയത്തിന്റെ പ്രതിഫലനമാണ് എന്നുമാണ്. ഇന്നദ്ദേഹം ജീവനോടെ ഇവിടെ ഉണ്ടായിരുന്നെങ്കിൽ, സംഭവിച്ചതെല്ലാം എണ്ണമറ്റ തവണ മുൻപ് സംഭവിച്ചിട്ടുള്ളതാണ് എന്നദ്ദേഹം പറയുമായിരുന്നു.

Also Read: സമ്പൂർണ്ണ വിഷു ഫലം 2019

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾ നേരിടുന്ന കാലതാമസങ്ങളും തടസങ്ങളും ഈ ആഴ്ച്ചയുടെ ആദ്യം സംഭവിച്ചൊരു കാര്യത്തിലെക്ക് ശ്രദ്ധതിരിക്കും. ഒരുപക്ഷേ നിങ്ങൾ ഇത്രയും നാൾ അവഗണിച്ചൊരു വ്യക്തിപരമായ പ്രശ്നത്തിന് ഒരു തടയിടണം, പ്രത്യേകിച്ചും അത് നിങ്ങളുടെ തൊഴിലിനെയോ ആരോഗ്യത്തിനേയോ ബാധിക്കുന്നതാണെങ്കിൽ.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഭാഗ്യത്തിന്റെ ഗതി നിങ്ങൾക്ക് നേരെ തിരിയുകയാണെങ്കിൽ അതിനു നിങ്ങൾ മറ്റാരേക്കാളും നിങ്ങളോടു തന്നെ നന്ദി പറയണം. ഇപ്പോഴും ചില വ്യക്തിപരമായ വിഷയങ്ങളെ കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നത് സാധാരണമാണ്, അതിൽ ഉത്കണ്ഠപ്പെടേണ്ടതില്ല. നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ നിങ്ങളുടെ പദ്ധതികൾ അടുത്ത ആഴ്ച്ചവരേയ്ക്കും നിങ്ങളിൽ മാത്രം സൂക്ഷിക്കുക.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

മറ്റുള്ളവരെക്കാൾ അലക്ഷ്യമായതും ലളിതമായതുമായൊരു സ്വഭാവമാണ് പൊതുവിൽ നിങ്ങളുടേതെങ്കിലും ആശയവിനിമയത്തിന്റെ ഗ്രഹമായ ബുധൻ നിങ്ങളെ കൂടുതൽ ഗാഢമായ താല്പര്യങ്ങളിലേക്കും, ഒരുപക്ഷേ ആത്മീയതയുടെ വഴിയിലേക്കുമൊക്കെ നയിക്കാം. നിങ്ങൾക്ക് നിങ്ങളുടെ മനസിനെ വികസിപ്പിച്ചു പുതിയ സാധ്യതകളിലേക്ക് പോകാനുള്ള അവസരമാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾ ആഗ്രഹങ്ങൾ അധികമായി നിൽക്കുന്നൊരു അവസ്ഥയിൽ ആയതിനാൽ അലസമായൊരു വാരാന്ത്യം പ്രതീക്ഷിക്കരുത്. ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ വ്യക്തിപരമായ കാര്യങ്ങളിലും, പങ്കിട്ട് ചെയ്യുന്ന പ്രവർത്തികളിലും നിങ്ങൾക്ക് ഒരുപാട് അധ്വാനിക്കേണ്ടി വരും. ആരോഗ്യമാണ് പ്രധാനം എന്ന കാര്യം നിങ്ങളോർത്തിരിക്കണം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾ പഠിച്ചൊരു കാര്യമെന്തെന്നാൽ പങ്കാളിത്തവും സഹകരണവും എപ്പോഴും ഒരൊറ്റമൂലിയായി പ്രവർത്തിക്കില്ല എന്നതാണ്. ശരിക്കും പറഞ്ഞാൽ, നിങ്ങൾക്കിപ്പോൾ മനസിലാകുന്നത് പോലെ, ആളുകളോട് എത്രത്തോളം കൂടുതൽ അടുക്കുന്നുവോ അത്രത്തോളം കൂടുതൽ നിങ്ങളുടെയും അവരുടെയും താല്പര്യങ്ങൾ ഒരുമിക്കുന്നില്ലായെന്ന് നിങ്ങൾക്ക് മനസിലാകും. അതുകൊണ്ടാണ് നിങ്ങളവരെ പകുതിവഴിയിൽ വച്ച് കണ്ടുമുട്ടണമെന്നാണ് പറയുന്നത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ വിപരീത ചിഹ്നക്കാരായ മീനം രാശിക്കാരുമായി നിങ്ങൾക്ക് അത്ഭുതപ്പെടുത്തുന്ന അഗാധമായൊരു പൊരുത്തമുണ്ട്. നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഈ വശം നിങ്ങളുടെ അടുത്ത പങ്കാളിയിൽ നിന്നും വൈകാരിക അവബോധത്തിനെക്കുറിച്ച് മനസിലാക്കി അത് നിങ്ങളുടെ സഹജവാസനയിൽ ഉൾപ്പെടുത്തുമ്പോൾ നിങ്ങൾക്ക് അറിയാൻ സാധിക്കും. വസ്തുതകൾ എപ്പോഴും കഥയുടെ പകുതിമാത്രമേ വ്യക്തമാക്കു എന്നോർക്കുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

അരികുകളിലാണ് നിങ്ങൾ നിലനിന്നതെങ്കിലും നടന്ന കാര്യങ്ങളെ കുറിച്ച് വ്യക്തതയുണ്ടെന്നും, ഒരുപക്ഷേ മറ്റാരേക്കാളും യഥാർത്ഥ അവസ്ഥ എന്താണെന്നു മനസിലാക്കാൻ നിങ്ങൾക്ക് സാധിക്കുമെന്ന് തെളിയിക്കുന്നത് വ്യക്തിപരമായ നിലയിൽ നിങ്ങൾ ആസ്വദിക്കും. നിങ്ങൾ ഒരിക്കലും ഒരടവുകളും നഷ്ടപ്പെടുത്തിയിട്ടില്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ മനസിന്റെ ഉത്തരവാദിത്വമുള്ള ബുധഗ്രഹം, നിങ്ങളുടെ അബോധമനസിന്റെ വികാരങ്ങളെ നിയന്ത്രിക്കുന്ന പ്ലൂട്ടോയുമായി വെല്ലുവിളി ഉയർത്തുന്നൊരു ബന്ധത്തിലേക്ക് നീങ്ങുകയാണ്. ആദ്യത്തെ പടിയായി നിങ്ങൾ ഒരുപാടുകാലം മുൻപ് മറന്ന സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഒരിക്കൽകൂടെ കടന്നു വരുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുക. അങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ അടുത്ത നിര്‍ണ്ണായകമായ കാല്‍വയ്‌പ്പിന് നിങ്ങൾ തയ്യാറാകും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ജീവിതം എപ്പോഴും ലളിതമായിരിക്കില്ല, അതങ്ങനെ ആയിരിക്കണമെന്നും ഇല്ല, അല്ലെ? പക്ഷേ തിരിഞ്ഞ് നോക്കുമ്പോൾ ഈ ആഴ്ചത്തെ ചില സംഭവങ്ങൾ തമാശയായി നിങ്ങൾക്ക് തോന്നാം. നിങ്ങളുടെ നര്‍മ്മബോധം നിങ്ങൾ എത്ര വേഗം വീണ്ടെടുക്കുന്നുവോ നിങ്ങളത്രയും സന്തോഷവാനാകും. പഴഞ്ചൊല്ല് പറയുന്നതുപോലെ ചിരിയാണ് ഏറ്റവും നല്ല മരുന്ന്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഈ നിമിഷത്തിൽ ഒരുപാട് അനിശ്ചിതത്വവും രഹസ്യം നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ വികാരങ്ങളെ നിങ്ങൾ ഒരുപാട് നാളത്തേക്ക് അടിച്ചമർത്തി വച്ചിരിക്കണം. എന്നാൽ അതിനെ പുറത്തുവിടുന്നത്, മറ്റുള്ളവർക്ക് ബുദ്ധിമുട്ട് നൽകുക എന്നല്ല അർത്ഥമാക്കുന്നത്. മറിച്ചു, നിങ്ങളോട് അടുപ്പമുള്ള ആരെയെങ്കിലും സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സാമൂഹികമായൊരു വാരാന്ത്യത്തിന് വേണ്ടി നക്ഷത്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ചെറിയ കൂട്ടങ്ങളും, വളരെ അടുപ്പമുള്ള ബന്ധങ്ങളും ഒഴിവാക്കി, വലിയ സംഘങ്ങളിൽ ചേരുമ്പോൾ നിങ്ങൾക്ക് ഏറ്റവുമധികം സന്തോഷം ലഭിക്കുകയും, പുതിയ ആളുകളെ പരിചയപ്പെടുന്നതിന്റെ ആവേശം ലഭിക്കുകയും ചെയ്യും. ഹൃദയത്തെ സംബന്ധിക്കുന്ന കാര്യങ്ങളിൽ പങ്കാളികള്‍ നിങ്ങളുടെ മനസ് വായിക്കാനായി കാത്തുനിൽക്കാതെ, നിങ്ങൾ അവരോട് കാര്യങ്ങള്‍ സംസാരിക്കണം.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

സാമ്പത്തികമായ അസ്വസ്ഥതകൾ നിങ്ങളുടെ ചക്രവാളത്തെ മൂടാം. ഭാഗ്യത്തിന്റെ നീണ്ടുനിന്ന നാളുകൾ ഒരവസാനത്തിലേക്ക് എത്തിയെന്ന് നിങ്ങൾക്ക് തോന്നാം. മറ്റുള്ളവർ ശരിക്കുമുള്ള സൗഭാഗ്യം നേടാമെന്ന പ്രതീക്ഷതന്നെ കൈവെടിഞ്ഞിട്ടുണ്ടാകും. നിരാശപ്പെടേണ്ടതില്ല. നിങ്ങളൊരു ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. നിങ്ങളുടെ പ്രയത്‌നത്തെ ഇരട്ടിപ്പിക്കുക എന്നത് മാത്രമാണ് ഇപ്പോഴത്തെ ആവശ്യം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook