മേടം രാശിയാണ്‌ ഇന്നത്തെ എൻ്റെ പ്രിയപ്പെട്ട ചിഹ്നം. പുതിയ തുടക്കങ്ങളുടെയും, സർഗാത്മകമായ ആരംഭങ്ങളുടെയും ചിന്നമായതിനാൽ, എൻ്റെ അഭിപ്രായത്തിൽ പുതിയ വ്യവസായങ്ങൾ തുടങ്ങാൻ പറ്റിയ സമയമാണ്. നിങ്ങളുടെ ഉപദേശകർ പറയുന്നത് പ്രകാരം നിങ്ങൾ കാത്തിരിക്കാൻ ആണ് ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾക്ക് കാത്തിരിക്കാം, അതോടൊപ്പം നിങ്ങൾക്ക് പദ്ധതികൾ തയ്യാറാക്കുകയും ചെയ്യാം.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സാമ്പത്തിക അപായം ഉണ്ടാകാനുള്ള സാധ്യത തുടരുന്നു, എന്നിരുന്നാലും ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ഒരു വശത്തേക്ക് മാറ്റുകയും നിങ്ങളുടെ കഠിനാധ്വാനം വേണ്ട കാര്യങ്ങൾ മറ്റൊരു വശത്തേക്കും ആക്കാം. സുഖം, ആനന്ദം, വിശ്രമം എന്നിവയ്ക്ക് പ്രാധാന്യം നൽകാം. സര്‍ഗാത്മകത ഉള്ളവരും, മത്സരബുദ്ധിയുള്ളവരുമായ മേടം രാശിക്കാർക്ക് ഉപകാരമുണ്ടാകും, പ്രത്യേകിച്ചും പുതിയ സുഹൃത്തുക്കളിൽ നിന്നും ബന്ധങ്ങളിൽ നിന്നും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ ഉർജ്ജത്തെയും ദൃഢനിശ്ചയത്തെയും വെച്ച് നോക്കുമ്പോൾ നിങ്ങൾ പല സന്ദർഭങ്ങളിലും പ്രധാനപ്പെട്ട കാര്യങ്ങളെ സംബന്ധിച്ച് ആശയകുഴപ്പത്തിൽ അകപ്പെടുകയോ അല്ലെങ്കിൽ വഴിതെറ്റിപോകുകയോ ചെയ്യുന്നു. കാര്യം എന്താണെന്നാൽ നിങ്ങളുടെ നല്ല സ്വഭാവങ്ങൾക്ക് പ്രാധാന്യം ലഭിക്കുന്നപോലെതന്നെ നിങ്ങളുടെ തെറ്റായ സ്വഭാവങ്ങൾക്കും പ്രാധാന്യം ലഭിക്കുന്നു എന്നതാണ്. അതുകൊണ്ടാണ്, നിങ്ങൾ തീവ്രതയും, തീവ്ര ചിന്താഗതിയുള്ളവരേയും ഒഴിവാക്കണം എന്ന് ഞാൻ പറയുന്നത്

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങളുടെ മനഃസമാധാനത്തെ തകർക്കുന്ന എന്തിനെ ആണെങ്കിലും നിങ്ങൾ കൈകാര്യം ചെയ്യണം, കാരണം നിങ്ങളുടെ ഗ്രഹങ്ങളുടെ സമ്മർദപരമായ നിലവെച്ച് ഇത് അടുത്ത ആഴ്ചവരെ തുടർന്ന് പോകാൻ സാധ്യതയുണ്ട്. ഈ യാതന ദീർഘിപ്പിക്കുക എന്നതാവും നിങ്ങൾ അവസാനമായി ആഗ്രഹിക്കുന്ന കാര്യം. ശരിക്കും പറഞ്ഞാൽ ഇപ്പോൾ മ്ലാനമായിക്കാണുന്നത് ശരിക്കും നല്ലൊരു ഫലത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക മേഖലയിൽ സൂര്യൻ അഗാധമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഇതൊരു നല്ല കാര്യവുമല്ല എന്നാല്‍ ചീത്ത കാര്യവുമല്ല. എന്നാൽ നിങ്ങൾ നിങ്ങളുട സാമ്പത്തികപരമായ കാര്യങ്ങളിൽ ഒരു തീരുമാനം ഉണ്ടാക്കെണ്ടതുണ്ടോ സംശയത്തെ ഇത് ദൃഢീകരിക്കുന്നുണ്ട്. നിങ്ങൾ ചെയ്തില്ലെങ്കിൽ അത് മറ്റാരെങ്കിലും ചെയ്യുമെന്നുള്ളത് നിങ്ങൾ മനസിലാക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ സഹപ്രവർത്തകരും സുഹൃത്തുക്കളും നിങ്ങൾക്ക് നൽകാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ആഗ്രഹിക്കുന്നു, എന്നാൽ ഇതല്ല ഇപ്പോഴത്തെ നിങ്ങളുടെ ഏറ്റവും വലിയ പ്രശ്നം. നിങ്ങൾക്ക് കഴിയുമെങ്കിൽ ഇപ്പോൾ നിങ്ങളുടെ സാമ്പത്തിക പദ്ധതികളെക്കുറിച്ചും ചിലവഴിക്കാൻ ഉദ്ദേശിക്കുന്ന പണത്തെക്കുറിച്ചും ചിന്തിക്കുക. ആ രീതിയിൽ ഒരു മാസത്തിനകത്ത് സംഭവിക്കാൻ പോകുന്ന പുരോഗതികളെ നിങ്ങൾക്ക് നേരിടാൻ സാധിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിലവിലെ തടസങ്ങളുടെയും, പ്രതിബന്ധങ്ങളുടെയും, വെല്ലുവിളികളുടെയും സകാരാത്മകമായ ഭാവമെന്തെന്നാൽ നിങ്ങൾക്ക് അതിൽനിന്നും അനുഭവസമ്പത്തും, ആത്മവിശ്വാസവും, വിവേകവും ലഭിക്കുമെന്നുള്ളതാണ്. മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമായിട്ടാണ് നിലകൊള്ളുന്നത്. നിങ്ങൾക്ക് ഭാഗ്യം വന്നെത്തുന്നത് നിഗൂഢമായ വഴികളിലൂടെയാണ്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

കുടുംബപരമായോ ഗാർഹികമായതോ ആയ കാര്യങ്ങളിൽ നിങ്ങളുടെ അവസാനത്തെ വാക്ക് നിങ്ങൾ പറഞ്ഞിട്ടില്ല. അടിസ്ഥാനപരമായ വൈരുദ്ധ്യങ്ങൾ അല്ലെങ്കിൽ സങ്കീർണതകൾ നിലനിൽക്കുമെങ്കിലും അതിനെക്കുറിച്ചു എന്തെങ്കിലും ചെയ്യാനുള്ള സമ്മർദം ഗണനീയമായി കുറയാനാണ് സാധ്യത. ചില പ്രശ്നങ്ങൾ മറ്റൊരു ദിവസത്തിലേക്ക് വേണ്ടി മാറ്റിവെയ്ക്കാവുന്നതാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ചാന്ദ്ര സ്വാധീനം വെല്ലുവിളി ഉയർത്തുന്ന ഒന്നാണെങ്കിലും, ശോഭനമാർന്ന മറുവശം നോക്കിക്കഴിഞ്ഞാൽ, ഇത്തരം സാഹചര്യങ്ങളാണ് നിങ്ങളെ പുതിയ നേട്ടങ്ങളിലേക്ക് എത്തിക്കാറുള്ളത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ നല്ല പാഠങ്ങളാണ് ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞ പാഠങ്ങൾ. നിങ്ങളുടെ ഗ്രഹങ്ങൾ നിങ്ങളൊരു വേഗതയേറിയ വിദ്യാര്‍ത്ഥി ആകാൻ ആഗ്രഹിക്കുന്നു എന്നാണ് കാണുന്നത്.

ധനു രാശി (നവംബർ 23 -ഡിസംബർ 22)

നിങ്ങൾ ചെറിയ തോതിലൊരു ആശയക്കുഴപ്പത്തിലാണ് എന്ന് ഞാൻ സംശയിക്കുന്നു, അതിനു തക്കതായ കാരണവുമുണ്ട്. ഒരു ഗ്രഹനിലയുടെ സ്വാധീനം നിങ്ങളെ പതിവായി നടക്കുന്നതും മുഷിപ്പിക്കുന്നതുമായ കാര്യങ്ങളിലേക്ക് നയിക്കുമ്പോൾ മറ്റൊന്ന് നിങ്ങളെ ആഴമേറിയതും ആത്മീയപരവുമായ ഒരു തലത്തിലേക്ക് സ്വാധീനിക്കുന്നു. ഇത് വളരെ ജീവസ്സുറ്റ നിമിഷമാണെന്നും, ഇതിൽ നിന്ന് നിങ്ങൾക്ക് ഒരുപാട് നേടാനുണ്ടെന്നും നിങ്ങളെ ഓര്മിപ്പിച്ചുകൊള്ളട്ടെ.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഈ ആഴ്ചയിലെ സമ്മർദത്തിന്റെയും പിരിമുറുക്കത്തിന്റെയും കേന്ദ്രം നിങ്ങളുടെ സർഗാത്മക അഭിലാഷങ്ങളും, സാമൂഹിക അത്യാസക്തിയുമാണ്. നിങ്ങൾക്ക് ചില വ്യക്തികളെ പ്രതി ശക്തമായ വികാരങ്ങൾ ഉണ്ടാകാം, എന്നാൽ ഒരുപാട് അടുത്തിടപഴകാതെ ഇരിക്കുന്നതായിരിക്കും ഉചിതം. നിങ്ങളാൽ പൂർത്തിയാക്കാൻ കഴിയാത്ത അഭിലാഷങ്ങൾ അവർക്കുണ്ടാകാമെന്ന് എനിക്ക് തോന്നുന്നു.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

എത്ര ഉജ്ജ്വലമായ സമയമാണിത്. എന്തെങ്കിലും വെല്ലുവിളി ഉയർത്തുന്ന ഗ്രഹനില സൂചിപ്പിക്കുന്നത് എന്നതാണെന്ന് വെച്ചാൽ നിങ്ങൾ ആജീവനാന്തം പിന്തുടർന്ന് വന്ന മാതൃകയും ശീലങ്ങളും തകർക്കാനുള്ള ശ്രദ്ധേയമായ അവസരമാണിത്. നിങ്ങളുടെ മനസ് നിഷേധരൂപമായൊരു അവസ്ഥയിലാണ് ഉടക്കി നിൽക്കുന്നതെങ്കിൽ, നിങ്ങൾ തീർച്ചയായും ജീവിതത്തിന്റെ ഉജ്ജ്വലപൂർണമായ ഭാഗത്തേക്ക് നോക്കാൻ തുടങ്ങേണ്ടതുണ്ട്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ ചാർട്ടിന്റെ നാല് ഭാഗങ്ങളിലായി നിൽക്കുന്ന ഗ്രഹങ്ങളുടെ പ്രത്യേക നിര സൂചിപ്പിക്കുന്നത്, സർഗാത്മകമായ പ്രവർത്തനങ്ങളാണ്. നിങ്ങളുടെ വ്യക്തിപരവും ഔദ്യോഗികവുമായ എല്ലാ മേഖലകളിലും നിങ്ങളുടെ അനന്യമായ കഴിവുകളെ പ്രകടിപ്പിക്കുക. നിങ്ങളുടെ തൊഴിലുടമയ്ക്ക് നിങ്ങളുടെ ഈ അനന്യമായ കഴിവുകളെ തിരിച്ചറിയാൻ പറ്റുന്നില്ലെങ്കിൽ അവർ അവരുടെ പണം നഷ്ടപ്പെടുത്തിക്കൊണ്ട് ഇരിക്കുകയാണ്. പിന്നൊരു കാര്യം അതവരുടെ പ്രശ്നമാണ്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook