നിലവിലെ സ്വർഗീയ നിരകൾ സൂചിപ്പിക്കുന്നത് പുതിയൊരു ചക്രത്തിന്റെ തുടക്കവും, ഊർജ്ജത്തിന്റെ പുതിയ തരംഗത്തിന്റെ തുടക്കവുമാണ്. എന്നാൽ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ ഇത് വിശ്രമിക്കാനുള്ള സമയമാണെന്നും, പ്രധാനപ്പെട്ട പ്രവൃത്തികൾ അടുത്ത കുറച്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാമെന്നുമാണ്. വരൻ പോകുന്ന സമയത്തിനായി സമാധാനമായിട്ടിരുന്ന് പദ്ധതികൾ തയ്യാറാക്കുക.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഇന്ന് വലിയ വ്യത്യാസങ്ങൾ ഒന്നും തന്നെ കാണുകയില്ല, അതിനാൽ നിങ്ങൾക്കെന്തുകൊണ്ട് ജീവിതം എങ്ങനെയാണോ അങ്ങനെ തന്നെ അത് ആസ്വദിച്ചുകൂടാ? നിങ്ങളുടെ വഴിക്ക് വഴങ്ങി വരില്ലയെന്നു തോന്നിക്കുന്ന ഗാർഹിക പ്രശ്നങ്ങൾ പോലും അതിന്റെ വഴിക്ക് ശരിയാകാൻ സാധ്യതയുണ്ട്. ഏറ്റവുമടുത്ത ബന്ധങ്ങൾ മാറ്റമില്ലാതെ സ്ഥിരമായി നിലനിൽകുന്നൊരു അവസ്ഥയുണ്ടാകുമ്പോൾ വാഗ്‌ദാനം നൽകിയിരുന്ന ഔദ്യോഗിക മുന്നേറ്റങ്ങൾ സാധ്യമാകും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഏത് വിഭവങ്ങൾ ആർക്ക് അവകാശപ്പെട്ടതാണ് എന്നിങ്ങനെയുള്ള ചോദ്യങ്ങളടങ്ങിയ നീണ്ടുപോകുന്ന ചർച്ചകൾ കുറെ നാളുകൾക്ക് മുൻപ് തന്നെ നിങ്ങള്‍ക്ക് അനുകുലായി അവസാനിക്കേണ്ടതായിരുന്നു. ഇപ്പോൾ നിങ്ങൾ ശത്രുക്കളോടും സുഹൃത്തുക്കളോടും ഒരുപോലെ ദയയും മഹാമനുഷ്യതയും ഉള്ളൊരു വ്യക്തിയായി കാണിക്കേണ്ടിവരുന്നു. പൂർവ്വകാലത്തെ കുഴിച്ചുമൂടാതെ ആദരിക്കേണ്ട സമയം എത്തിച്ചേർന്നിരിക്കുകയാണ്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

അധികമായി ചിലവുകൾ നടക്കാൻ സാധ്യതയുള്ളൊരു ഘട്ടത്തിലെക്ക് നിങ്ങൾ കടക്കുകയാണ്. എന്നാൽ ഇപ്പോൾ നിലനിൽക്കുന്ന ക്രമീകരണങ്ങളെ ചിട്ടപ്പെടുത്തുകയും, നിലവിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് തന്നെയാണ് അംഗീകരിക്കപ്പെട്ട കാര്യങ്ങൾ നിലനിൽക്കുന്നതെന്നും, അത് ഈടുനിൽക്കുന്നതാണെന്നും ഉറപ്പ് വരുത്തിയാൽ, സംഭവിക്കാവുന്ന നഷ്ടങ്ങൾ നികത്താൻ സാധിക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ ഗ്രഹങ്ങളുടെ നിരകളുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് മംഗല്യ സൗഭാഗ്യം നിറഞ്ഞു നിൽക്കുന്നൊരു സമയമാണിത്. ഇത് സൂചിപ്പിക്കുന്നതെന്തെന്നാൽ നിങ്ങൾക് അനുകൂലമെന്ന് തോന്നുന്ന ബന്ധം ഇനി ഔദ്യോഗികമായി മുന്നോട്ട് കൊണ്ടുപോകാമെന്നും, നിങ്ങളുടെ പ്രണയസംബന്ധമായ ആഗ്രഹങ്ങളെ യഥാർത്ഥതും സാധ്യമായതുമായി കൂട്ടിയോജിപ്പിക്കുകയുമാവാം എന്നുമാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾ നിങ്ങളിൽ ഉള്ള വിശ്വാസം നശിപ്പിച്ചു, അല്ലെങ്കിൽ ഒരു സുവർണ്ണാവസരം നഷ്ടപ്പെടുത്തി അല്ലെങ്കിൽ നിങ്ങളെങ്ങനെയോ പരാജയപ്പെട്ടു എന്നുള്ള തോന്നലുകൾ നിങ്ങളെ ഇപ്പോൾ അലട്ടുന്നുണ്ടാകും. എനിക്ക് തോന്നുന്നത് അത്തരം ചിന്തകൾ അതിശയോക്തി കലർന്നതാണെന്നും, യാഥാർഥ്യം അല്ലെന്നുമാണ്. നിങ്ങൾ നിങ്ങളിൽ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നു എന്നതിലാണ് എല്ലാം ചെന്നെത്തി നിൽക്കുന്നത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളെ നിങ്ങളിപ്പോഴും വിശ്വസിക്കുന്നു, എന്നാൽ നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് അറിവില്ലാത്തവരോ, അല്ലെങ്കിൽ അതിനോട് സഹാനുഭൂതി ഇല്ലാത്തതോ ആയ സഹപ്രവർത്തകരിൽ നിങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുകയാണ്. അതിനെക്കുറിച്ച് ഒരുപാട് വ്യാകുലപ്പെടേണ്ട. എന്തൊക്കെ ആയാലും ഒരുപക്ഷേ ഇവരില്ലാതെ നിങ്ങൾക്ക് ജീവിക്കാൻ സാധികുമായിരിക്കും. അവർ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ നിന്നും നിങ്ങൾ സ്വതന്ത്രരായി എന്നുള്ള കാര്യം മാത്രം കണക്കാക്കുക

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങൾക്ക് നിങ്ങളുടെ കാര്യങ്ങൾ ക്രമീകരിക്കാൻ അറിയില്ലയെന്നും, നിലപാടുകളിൽ ഉറച്ച് നിൽക്കുന്നില്ലായെന്നും വേണ്ടപ്പെട്ടവരെയോ അല്ലെങ്കിൽ അടുത്ത സുഹൃത്തുക്കളെ കൊണ്ടോ തോന്നിപ്പിക്കുന്നതാണ് വൈകാരിക പിരിമുറുക്കങ്ങൾ. എന്നാൽ ഇത്തരം മനോഭാവങ്ങൾ നിങളെ ബാധിക്കേണ്ടതില്ല. എന്തൊക്കെ ആണെങ്കിലും നിങ്ങളിലാണ് തെറ്റെന്ന് നിങ്ങൾക്ക് അറിയാമല്ലോ, അല്ലെ?

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഏറ്റവും പ്രകടമായ ജ്യോതിശാസ്ത്ര വശങ്ങൾ അല്പം ക്ഷുഭിതരായിട്ടാണ് കാണപ്പെടുന്നത്, എന്നാൽ നിങ്ങളുടെ ഏറ്റവും അഗാധമായ ആഗ്രഹങ്ങളുമായി ചേർന്ന് നിൽക്കുന്ന സ്ഥിരതയുള്ള ബന്ധങ്ങളെ ഇവ അനുകൂലിക്കുകയും ചെയുന്നു. വിരസമായ പങ്കാളിത്തങ്ങളുടെ കാലാവധി കഴിഞ്ഞിരിക്കുന്നു, അവയെ ജീവിപ്പിക്കണോ അതോ മുന്നോട്ട് പോകണമോ എന്നത് നിങ്ങളുടെ പക്കലാണ്

ധനു രാശി (നവംബർ 23 – ഡിസംബർ 22)

കുഭം രാശിയിൽ നിന്നും നിങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഞെട്ടിക്കുന്ന പൊരുത്തപെടലുകളെ എതിർത്ത് നിൽക്കുവാനായി നിങ്ങൾക്ക് കുറച്ചധികം സാമ്പത്തിക മനസുള്ള ഗ്രഹങ്ങളുടെ പിന്തുണയും സൗമനസ്യവുമുണ്ട്. വ്യക്തമായ ഭാഷയില്‍ പറഞ്ഞാൽ സംഭവിക്കാവുന്ന സാമ്പത്തിക കുഴപ്പങ്ങളിൽ നിന്നും നിങ്ങളെ രക്ഷിക്കുന്നത് നിങ്ങളുടെ സുഹൃത്തുക്കൾ ആയിരിക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

അധികമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നത് നിങ്ങൾ നിരസിക്കാൻ സാധ്യതയുണ്ടെങ്കിലും, നിങ്ങൾ മനസിലാക്കേണ്ട ഒരു കാര്യം എന്തെന്നാൽ വർധിച്ചുവരുന്ന ജോലിഭാരത്തിന്റെ ഒരു കാരണം നിങ്ങൾ പറ്റില്ല എന്ന് പറയാൻ സാധിക്കാത്തതും, അല്ലെങ്കിൽ ലഭിക്കുന്ന അവസരങ്ങളെ വേർതിരിച്ച് കാണാൻ സാധിക്കാത്തതുമാകാം. ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തിയാൽ നിങ്ങൾക്ക് പോലും തിരിച്ചറിയാൻ ആകാത്തവിധം നിങ്ങളുടെ കാര്യങ്ങൾ മാറിമറിയും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ ഇപ്പോൾ എന്താണ് ശരിക്കും അലട്ടുന്നത്, അല്ലെങ്കിൽ നിങ്ങളുടെ ഭാവിയെ കുറിച്ചൊരു അനിശ്ചിതത്വം എന്തുകൊണ്ട് തോനുന്നു എന്നതിന്റെ കാരണം മനസിലാക്കാൻ ഒരു ജ്യോത്സ്യന് പോലും സാധിക്കുമെന്ന് തോന്നുനില്ല. കൂട്ടായ പ്രവർത്തനങ്ങളിലെ പ്രശനങ്ങൾ പ്രധാനപ്പെട്ടൊരു കാര്യമാണ്. ഒരു അഭിമുഖീകരണം, നിങ്ങൾ ഒഴിവാകുകയാണെങ്കിൽ നിങ്ങളൊരു അവസരം കൂടെ വെറുതെ കളയുകയാണ്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളിൽ ആരുടെയൊക്കെ വീടുകൾ ഇണക്കമുള്ളതും, സംതൃപ്തവും ആണോ അവയെല്ലാം തന്നെ നിലവിലെ ഗ്രഹങ്ങളുടെ പ്രഭാവം നല്ലതായി അനുകൂലിക്കുന്നു. ബാക്കിയുള്ളിടത്ത് നിങ്ങൾക്ക് ചില അതിർവരമ്പുകൾ ഉണ്ടാക്കേണ്ടി ഇരിക്കുന്നു. നിങ്ങൾ എന്തായാലും അത് ചെയ്യണമെന്ന് എനിക്ക് തോന്നുന്നു.

Visit our Daily Horoscope Section Here

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook