ശനിയാഴ്ചകളെ ഭരിക്കുന്നത് ശനിഗ്രഹമാണ്, ഇപ്പോൾ അത് വളരെ ശക്തമായി തുടരുകയുമാണ്. ശനിഗ്രഹം നിർബന്ധബുദ്ധിയുള്ളതും, യാഥാസ്ഥികവുമായൊരു ഗ്രഹമാണ്. അത് കാര്യങ്ങളെ അങ്ങനെ തന്നെ സൂക്ഷിക്കാനും അല്ലെങ്കിൽ പൂർവ്വകാലത്തെ പുനരാവിഷ്ക്കരിക്കാനും ആഗ്രഹിക്കുന്നു. ഏറ്റവും പ്രധാനം നിങ്ങൾ പുതിയ ഉദ്യമങ്ങള്‍ തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവയുടെ അടിത്തറ ബലമുള്ളതാണെന്ന് ഉറപ്പ് വരുത്തുക.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഇത് സാഹസികതയ്ക്കുള്ള ദിവസമല്ല, പ്രത്യേകിച്ചും ലോകത്തിന്റെ അറ്റം തേടിയുള്ള ധൈര്യമുള്ള യാത്രകൾക്ക്. മറിച്ച്, ഇത് ചെയ്യേണ്ട കാര്യങ്ങൾ ചെയ്തുതീർക്കേണ്ട സമയമാണ്, നിങ്ങളുടെ കടമകളും, കർത്തവ്യങ്ങളും നിറവേറ്റുക. അല്ലെങ്കിൽ അവസാനം നിങ്ങളിതിനെ കുറിച്ച് ചിന്തിക്കുമ്പോൾ തിരുത്താന്‍ കഴിയാത്ത രീതിയിൽ ഒരു തെറ്റ് ചെയ്തതായി ബോധ്യപ്പെടും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ചില ആവശ്യമായ കാര്യങ്ങളെ അതിന്റെ വഴിക്ക് പ്രവർത്തിക്കാൻ വിട്ട് നിങ്ങൾക്കിന്നു സുഗമമായി സഞ്ചരിക്കാം. ഈ സമയം വിശ്രമത്തിനായി ഉപയോഗപ്പെടുത്തുക, പ്രത്യേകിച്ചും ഇതിനുശേഷം നിങ്ങളൊരു പുതിയ സംരംഭം തുടങ്ങാൻ പദ്ധതി ഇടുന്നുണ്ടെങ്കിൽ. മറ്റുള്ളവർ അവരുടെ കടമകൾ നിറവേറ്റുമ്പോൾ നിങ്ങൾ വെറുതെ നോക്കിനിൽക്കരുത്

മിഥുനം രാശി (മെയ് 22 – ജൂൺ 21)

തൊഴിലും ഈ വലിയ ലോകവും നിങ്ങളെ വശീകരിക്കുന്നുണ്ടാകും, എന്നാൽ വീട്ടിലെ അത്യാവശ്യപ്പെട്ട കാര്യങ്ങൾ ചെയ്തുതീർക്കുക എന്നതും പ്രധാനമാണ്. ഈ കാര്യത്തിനായി ഞാൻ നിങ്ങളോട് ക്ഷമാശീലവും, നിയന്ത്രണവും ആവശ്യപ്പെടും എന്നാലും പ്രണയാതുരമായ ദിവാസ്വപ്‌നം കാണാനായി സമയം മാറ്റി വയ്ക്കാവുന്നതാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സത്യമല്ലാത്ത ഒരുപാട് കാര്യങ്ങൾ ചിന്തിച്ചുകൂട്ടുന്നോരു പ്രവണത നിങ്ങൾക്കുണ്ടെന്ന് നിങ്ങളെപ്പോഴും ഓർമിക്കുക. പൊതുവില്‍ നിങ്ങളുടെ സൗര ചാർട്ടിലെ ഭ്രമത്തിന്റെ അളവ് നാടകീയമായി കുറഞ്ഞിട്ടുണ്ട്, എന്നാലും ഇപ്പോഴും സത്യമേതാണ് ആഗ്രഹസാക്ഷാത്കാരമേതാണ് എന്നതിൽ വ്യക്തത വന്നിട്ടില്ല. അതുകൊണ്ടാണ് നിങ്ങള്‍ വലിയ പ്രതിബദ്ധതകൾ ഏറ്റെടുക്കുന്നതിന് മുൻപൊരു ചെറിയ ആലോചന നടത്തുന്നത് നല്ലതായിരിക്കു൦.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഇന്നത്തെ സൂക്ഷ്മമായ ചാന്ദ്ര നിര പല രീതിയിൽ തീർത്തും ഉജ്ജ്വലമാണ്. സ്വാഭാവികമായും ഇത് നിങ്ങളുടെ വ്യക്തിപരമായ ആഗ്രഹങ്ങളെ തിരിച്ചു പോകാത്തവിധമൊരു അവസ്ഥയിലേക്ക് എത്തിക്കും. ഇത്തവണ ആഗ്രഹങ്ങളെ സാക്ഷാത്കരിക്കണമെങ്കിൽ നിങ്ങൾ വളരെ വേഗം സഞ്ചരിക്കേണ്ടി വരും. അതിനാൽ എത്രയും പെട്ടെന്ന് തുടങ്ങുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പ്രധാനപ്പെട്ട ചോദ്യമെന്തെന്നാൽ നിങ്ങൾ തുടക്കം കുറിക്കണോ വേണ്ടയോ എന്നതാണ്. ഒരുപക്ഷേ നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾക്ക് കിട്ടാനുള്ള ഏക മാർഗം എന്തെന്നാൽ ഭാരത്തിന്റെ കൂടുതലും നിങ്ങൾ ചുമക്കേണ്ടി വരും. പക്ഷേ നിങ്ങൾ പൊതുവെ നിങ്ങൾ ചെയ്യേണ്ടുന്നതിനേക്കാൾ കൂടുതൽ ചെയ്യുന്നൊരു വ്യക്തിയുമാണ്. ഒരുപക്ഷേ ഇത്തവണ നിങ്ങളർഹിക്കുന്ന അഭിനന്ദനം നിങ്ങൾക്ക് ലഭിക്കും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

എല്ലാ രീതിയിലും നിങ്ങൾ നിങ്ങളിൽ തന്നെ ഒതുങ്ങി നിൽക്കുക. മറ്റുള്ളവർ പരാതിപ്പെടുകയാണെങ്കിലും ആകുലപ്പെടേണ്ടതില്ല. നിങ്ങളെന്താണ് ചെയ്യുന്നതെന്ന് അറിയാനുള്ള അവകാശം അവർക്കുണ്ടാകാം, എന്നാൽ നിങ്ങളുടെ അഗാധമായ വികാരങ്ങളിലേക്ക് ഉറ്റുനോക്കേണ്ട കാര്യമില്ല അവർക്ക്. നിങ്ങൾ ഇപ്പോൾ ചെയ്യേണ്ട കാര്യമെന്തെന്നാൽ, നിങ്ങളുടെ പങ്കാളിയോട് പറയേണ്ടത് എന്താണെന്നും, നിങ്ങളിൽ സൂക്ഷിക്കേണ്ടത് എന്താണെന്നും ഉള്ളതിൽ തീരുമാനമെടുക്കുക എന്നതാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ ആത്മാഭിമാനം മാറ്റിവെച്ച് മറ്റൊരാളാണ് ശരിയെന്ന് സമ്മതിക്കേണ്ടി വരും. തൊഴിലിടത്തിൽ നിങ്ങൾക്ക് മികച്ചതിൽ താഴെ എന്തെങ്കിലും സ്വീകരിക്കേണ്ടിവരുമെന്നല്ല ഇതർത്ഥമാക്കുന്നത്. ഒരു ജോലിക്കായി പരിശ്രമിക്കുന്നവർ അവരുടെ നൂറ്റിപ്പത്ത് ശതമാനവും നൽകണം. അലംഭാവവും, അമിതാത്മവിശ്വാസവും ഒഴിവാക്കണം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾക്ക് സമയമുള്ള സ്ഥിതിക്ക് ചില ധാർമികമായ ചോദ്യങ്ങളും പരിഗണിക്കുക. മറ്റുള്ളവരുടെ സ്വഭാവത്തിന്റെ നിലവാരം വർധിപ്പിക്കാൻ നിങ്ങൾ ആവശ്യപ്പെടുമ്പോൾ, നിങ്ങളൊരു ഉദാഹരണമായി അത് കാണിച്ച് കൊടുക്കുക. അല്ലാതെ ഉപദേശിക്കുന്നതിൽ നിന്നും ഒന്നും നേടാനില്ല. ആദ്യം മറ്റുള്ളവർ പറയുന്നത് കെട്ടിട്ട് നിങ്ങൾ മനസിനെ പാകപ്പെടുത്താൻ ശ്രമിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഒരു മാസം നീണ്ടുനിൽക്കുന്നൊരു ഗംഭീരമായ സാമ്പത്തിക ചക്രത്തിലേക്ക് നിങ്ങൾ കടക്കുകയാണ്. നിങ്ങളുടെ ദീർഘകാല സുരക്ഷിതത്വം നിങ്ങൾക്ക് എന്നന്നേക്കുമായി ശരിയാക്കാൻ സാധിച്ചേക്കും. ഇപ്പോൾ തന്നെ, നിങ്ങളുടെ ഒരു പങ്കാളി ന്യായവാദം ശ്രദ്ധിക്കാൻ തയ്യാറാണെന്ന് നിങ്ങൾക്ക് മനസിലാകും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സൗമ്യപ്രകൃതമുള്ള ശുക്രൻ ഇന്നുച്ചയ്ക്ക് കടന്നുവരുമ്പോൾ, പൗരുഷപ്രദര്‍ശകനായ ചൊവ്വാഗ്രഹം രാവിലെ ഒരു പ്രധാന പങ്ക് വഹിക്കും. ഈ ചലനങ്ങളൊന്നും ഇന്ന് വലിയ മാറ്റങ്ങൾ സൃഷ്ടിക്കില്ലയെങ്കിലും, അവർ സൂചിപ്പിക്കുന്നത് അടുത്ത ഇരുപത്തിനാല് മണിക്കൂറിനകം നിങ്ങൾ ആത്മവിശ്വാസം ഉള്ളതും നിശ്ചയദാര്‍ഢ്യമുള്ളതും, വിജയകരമായതുമായൊരു ഘട്ടത്തിലേക്ക് കടക്കുമെന്നാണ്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

മറ്റുള്ളവർ നിങ്ങളെ സഹായിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യമാണ്. ഇന്ന് നിങ്ങൾക്ക് അത്തരമൊരു അവസരം ലഭിച്ചിരിക്കുകയാണ്, മറ്റുള്ളവർ നിങ്ങളുടെ വൃത്തികെട്ട ജോലിചെയുമ്പോൾ നിങ്ങൾക്ക് വിശ്രമിക്കാം. പങ്കാളികൾ തിരക്ക് പിടിച്ച് കാര്യങ്ങൾ ചെയുമ്പോൾ നിങ്ങൾക്ക് വിശ്രമിക്കാം. എന്നാൽ അവരുടെ പുരോഗതിയിലൊരു ശ്രദ്ധയുണ്ടാവുകയും, അവർ കാര്യങ്ങൾ കുഴപ്പത്തിലാക്കാൻ സാധ്യതെയുണ്ടെന്ന് കാണുമ്പോൾ ഇടപെടുകയും വേണം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook