Horoscope Today June 11, 2019

നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

എത്ര മനോഹരമായ ദിവസമാണിന്ന്. ചന്ദ്രന്റെ മാറിക്കൊണ്ടിരിക്കുന്ന മനോഭാവങ്ങൾ സങ്കല്പികമായ സ്വാധീനത്തിന്റെ പാരമ്യം സൂചിപ്പിക്കുന്നു. നല്ലൊരു ലോകത്തിനായി നമുക്കെല്ലാം പ്രയത്നിക്കാം. ഇത്തരം സ്വപ്നങ്ങളെ നടപ്പിലാക്കാനുള്ള സമയമിതല്ല, മറിച്ച് ഭാവിയിലേക്കുള്ള പദ്ധതികൾ തയ്യാറാക്കാനുള്ള സമയമാണ്, ഏറ്റവും മികച്ചതിനായി തയ്യാറെടുക്കുക.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സുഹൃത്തുക്കളും സഹപ്രവർത്തകരും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് ചിന്തിക്കുന്ന ഏക വ്യക്തി നിങ്ങളല്ല. ഒരു നിമിഷം അവർ നിങ്ങളെ നാലുപാടും നിന്ന് ശല്യം ചെയ്യും, മറ്റൊരു നിമിഷം എല്ലാം അവസാനിക്കും. വീട്ടിലോ ജോലിസ്ഥലത്തോ നിങ്ങൾക്ക് ഇത്തരം അസ്ഥിരചിത്തമുള്ള മനുഷ്യരിൽ നിന്നും രക്ഷയുണ്ടാകില്ല. കൂടാതെ കുട്ടികൾക്കോ, സുഹൃത്തുക്കൾക്കോ, കമിതാക്കൾക്കോ നിങ്ങളുടെ ശ്രദ്ധ ആവശ്യമാണെങ്കിൽ അത് നൽകുക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

വീട്ടിൽ തീരുമാനമെടുത്ത് നടപ്പാക്കാനുള്ള സമയം എത്തിയിട്ടുണ്ടാകില്ല. എന്ത് കാരണവശാലും ഈ ആഴ്ച തെറ്റിദ്ധാരണകൾ ഉണ്ടാകാൻ സാധ്യത കൂടുതലായതിനാൽ, നിങ്ങൾ വിവാദപരമായ കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുക, ബുദ്ധിമുട്ടുള്ളൊരു ഉപദേശമാണെങ്കിൽ കൂടെ. നിങ്ങൾക്ക് നിങ്ങളുടേതായ നിയമങ്ങൾ ഉണ്ടാകേണ്ടതുണ്ട്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങൾക്ക് അനുകൂലമെന്ന് നിർവചിക്കാൻ സാധികുന്നൊരു ഘട്ടത്തിലൂടെയാണ് നിങ്ങൾ കടന്നു പോകുന്നതെന്ന കാര്യം മനസ്സിൽ സൂക്ഷിച്ചാൽ, ഉണ്ടാകാൻ പോകുന്നൊരു സാമ്പത്തിക പ്രതിസന്ധി നിങ്ങൾക്ക് തരണം ചെയ്യാൻ സാധിക്കും. എന്നാൽ നിങ്ങളുടെ ധൈര്യത്തിനായി എല്ലാവിധ മുൻകരുതലുകളും നിങ്ങളെടുക്കണം. എന്തുതന്നെ ആയാലും മികച്ചൊരു കളിക്കാരൻ, സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളെ കുറിച്ച് നേരത്തെതന്നെ കണക്ക് കൂട്ടി വയ്ക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സമാധാന ചർച്ചകൾ നടത്തേണ്ട സമയമാണിത്. സുഹൃത്തുക്കളും സഹപ്രവർത്തകരും ഇപ്പോഴും വിവേകരഹിതമായിട്ടാണ് സംസാരിക്കുന്നതെങ്കിൽ നിങ്ങൾ സംഭാഷണങ്ങൾക്ക് കൂടുതൽ സാധ്യത നൽകി, വസ്തുതകളെ ഭ്രമങ്ങളിൽ നിന്നും മാറ്റി കാണാൻ അവരെ സഹായിക്കുക. അതോടൊപ്പം തന്നെ പറയട്ടെ നിങ്ങളെ ആരും ഭരിക്കാൻ അനുവദിക്കരുത്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾക്ക് നേരെ വരുന്ന അപവാദങ്ങളിൽ നിന്നും വിമർശനങ്ങളിൽ നിന്നും രക്ഷനേടാനായി ഒളിച്ചിരിക്കാനുള്ളൊരു സ്ഥലമാണ് നിങ്ങൾക്കിപ്പോൾ ആവശ്യം. വ്യക്തിപരമായ പ്രശ്നങ്ങൾ നിങ്ങളുടെ തൊഴിൽ ജീവിതത്തെ ബാധിക്കുമോ എന്നതാണ് നിങ്ങളുടെ പേടികളിൽ ഒരു കാര്യം. നിങ്ങളൊരു പക്ഷേ എന്ന് ഇവയെല്ലാം നേരിടാനുള്ള ധൈര്യമുള്ളൊരു വ്യക്തിയല്ല.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഈ നിമിഷത്തിലെ ശക്തമായ ഗ്രഹമായ ശുക്രൻ വൈകാരികമായൊരു പിരിമുറുക്കം സൂചിപ്പിക്കുന്നു. പ്രയോഗികബുദ്ധിയുള്ള കന്നിരാശിക്കാരെ സംബന്ധിച്ച് ഇതൊരു നല്ല സമയമല്ല. എന്നാൽ കഴിഞ്ഞ ആഴ്ചയിൽ നിന്നും അപേക്ഷിച്ച് തീർച്ചയായും നല്ല സമയമാണ്. പങ്കാളികളുടെ ആവശ്യങ്ങൾ മറ്റുള്ളവരെക്കാൾ നന്നായി നിങ്ങൾ കൈകാര്യം ചെയ്യുമെന്ന് ഞാന്‍ സംശയിക്കുന്നു.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിര്‍ബന്ധബുദ്ധി നിങ്ങൾക്ക് യോജിക്കില്ല. അതൊരിക്കലും നിങ്ങൾക്ക് യോജിച്ചരുന്നില്ല, ഇനി യോജിക്കുകയുമില്ല. പഴയൊരു ചൈനീസ് പഴചൊല്ലിൽ പറയുന്നപോലെ കാറ്റിൽ വളയാന്‍ കൂട്ടാക്കാത്ത ചില്ല ഒടിഞ്ഞുപോകും. ഇപ്പോൾ നിങ്ങളാണ് ആ ചില്ല, അതിനാൽ തികച്ചും പ്രായോഗികമായതും വഴക്കമുള്ളതുമായ സമീപനം നിങ്ങളെടുക്കേണ്ടത് വളരെ പ്രധാനമാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങയുടെ ഗ്രഹങ്ങളുടെ ചിത്രം തീർത്തും പരസ്‌പരവിരുദ്ധമായതിനാൽ ഇത് യാത്ര ചെയ്യാൻ പറ്റിയ സമയമാണോ അല്ലയോ എന്നത് ഉറപ്പോടുകൂടെ പറയാൻ സാധിക്കുന്നില്ല. നിങ്ങൾ നിങളുടെ വ്യക്തിബന്ധങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിൽ ഒരുപാട് കാര്യങ്ങൾ ആശ്രയിച്ചിരിക്കുന്നു. പൂർവകാലങ്ങളിൽ നടന്ന കാര്യങ്ങളിൽ ഒക്കെ തീർപ്പാക്കേണ്ട സമയമാണിത്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ ചാർട്ടിന്റെ ഭൗതികമായ മേഖലയിലൂടെ സൂര്യൻ കടന്നു പോകുന്ന, വർഷത്തിന്റെ ഈ സമയത്ത് മറ്റുള്ളവരുടെ ആവശ്യങ്ങളിൽ കൂടുതൽ ശ്രദ്ധ നല്കാൻ നിങ്ങൾ നിര്ബന്ധിതനാകുകയാണ്. വ്യക്‌തിപരമായൊരു അകൽച്ചയിൽ ഉണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങൾ പരിഗണിച്ചാൽ നിങ്ങൾക്ക് ഈയൊരു സമീപനത്തിന്റെ അർത്ഥം മാനസിലാകും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾക്ക് ചുറ്റിനുമുള്ള മനുഷ്യരിൽ നിങ്ങൾ അമിതവുമായി ആശ്രയത്വം പ്രാപിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ ഈ അവസ്ഥയെയും ചൂഷണം ചെയ്യാനുള്ള മറ്റുള്ളവരുടെ മനോഭാവം കാണുമ്പോൾ ഭാവിയെക്കുറിച്ച് നിങ്ങൾക്ക് സംശയമാണ്. എന്നാൽ, നിങ്ങൾ മുഴുവനായും സത്യസന്ധമായി കാര്യങ്ങളെ നോക്കി കാണാൻ തയ്യാറാണെങ്കിൽ, നിലവിലെ സാഹചര്യത്തിന് നിങ്ങൾ എത്രമാത്രം കാരണക്കാരൻ ആണെന്ന് കൂടെ നിങ്ങൾ അന്വേഷിക്കേണ്ടിയിരിക്കുന്നു.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ജ്യോതിശാസ്ത്രത്തിൽ വളരെ കുറച്ച് കാര്യങ്ങളെയാണ് വിധിക്കും, നമുക്ക് നിയന്ത്രിക്കാൻ സാധികാത്ത അവസ്ഥയ്ക്കുമായി വിട്ട് നൽകുന്നത്. ബുദ്ധിമുട്ട് നിറഞ്ഞ ഗ്രഹങ്ങളുടെ നിര വ്യക്തിത്വപരമായ പ്രശ്നങ്ങളെ മുന്നിലേക്ക് കൊണ്ടുവരില്ലെങ്കിലും, നിങ്ങൾ പ്രയത്നിച്ച് എല്ലാരേയും ഒരുമിച്ച് കൊണ്ടുവന്നില്ലെങ്കിൽ ഒടുവിൽ ഇങ്ങനെ സംഭവിക്കാനും സാധ്യതയുണ്ട്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

മറ്റുള്ളവരുടെ സങ്കടങ്ങളിൽ പങ്കുചേരാതിരിക്കാൻ ഒരു മീനം രാശിക്കാർക്കും സാധിക്കില്ല എന്നാണ് പറയപ്പെടുന്നത്. എന്നാൽ, നിങ്ങൾക്ക് അറിയാവുന്നത് പോലെ ഈ സമയങ്ങളിൽ അവരുടെ വിഷമം പങ്കിടുന്നതിനേക്കാൾ, അവർക്ക് ആ സാഹചര്യമുണ്ടാക്കിയ അവസ്ഥയെ മാറ്റാൻ നിങ്ങൾ ശ്രമിക്കുക. നിങ്ങളുടെ പങ്കാളിയുടെ ചുണ്ടിലേക്ക് ഒരു പുഞ്ചിരി കൊണ്ടുവരിക.

Visit our Daily Horoscope Section Here

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook