ഇന്നത്തെ ദിവസം

കഠിനമായ മനസുള്ള ഗ്രഹനിലകളെ കുറിച്ച് ഒരു വാക്ക് കൂടെ. ഈയൊരു നിരയുമായി ബന്ധപ്പെട്ട് എനിക്ക് ഒരു പ്രതീക്ഷയുണ്ട്, ആണവായുധങ്ങളെ സംബന്ധിച്ച സമാധാനപൂർണമായ പ്രശ്‌നപരിഹാരത്തിലേക്ക് നമ്മൾ അടുത്തുകൊണ്ടിരിക്കുകയാണ്. എല്ലാ രാജ്യങ്ങളിലേയും രാഷ്ട്രീയനേതാക്കളിൽ സമ്മർദം ചെലുത്തിയാൽ ഒരുപക്ഷേ അവർക്ക് കാര്യം മനസിലാകും.

Read More: Vishu Phalam 2019: സമ്പൂര്‍ണ്ണ വിഷു ഫലം 2019

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

പ്രണയത്തിലാണ് നിങ്ങൾക്ക് താല്പര്യമെങ്കിൽ രഹസ്യ സ്വഭാവവും വിവേചനവും കാണിക്കുക. കൂടാതെ ചിലവേറിയ പുറത്തുപോകലുകൾ ഉപകാരപ്രദമായിരിക്കും. ചിലവെത്രയായിയെന്ന് കണക്കാക്കാനും നിങ്ങളുടെ ആനന്ദത്തെ നിയന്ത്രിക്കാനുമുള്ള സമയമല്ല ഇത്. എന്തൊക്കെ ആണെങ്കിലും നിങ്ങളുടെ നക്ഷത്രങ്ങൾ അടുത്ത മൂന്ന് മാസത്തേക്ക് അത്ര ആനന്ദദായകമായിരിക്കില്ല.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

പങ്കാളികൾ ഇന്ന് രാവിലെ കലഹംകൂട്ടുന്ന അവസ്ഥയിൽ ആയിരിക്കും. ഈയവസരത്തിൽ ദീർഘനാളായി മനസിലിരിക്കുന്ന ചോദ്യങ്ങളും പരുങ്ങലുളവാക്കുന്ന കാര്യങ്ങളും സംസാരിക്കാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ താല്പര്യങ്ങൾക്ക് എതിരായി എന്തെങ്കിലും ചെയ്യാൻ ആർക്കും നിങ്ങളെ നിർബന്ധിക്കാൻ സാധിക്കില്ല. അതിനാൽ നിങ്ങളുടെ അഭിപ്രായത്തിനായി തന്നെ നിലകൊള്ളുക.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

വിമർശകരുടെ അഭിപ്രായത്തിൽ മിഥുനം രാശിക്കാർ അവരുടെ സോക്സ്‌ മാറ്റുന്നപോലെയാണ് അവരുടെ മനസ് മാറ്റുന്നത്. നിങ്ങലൊരു പ്രധാനപ്പെട്ട മേഖലയിൽ നേർവിപരീതമായ ഒരു തീരുമാനം എടുക്കാൻ പോകുകയാണ്. ഇത് തീർച്ചയായും നിങ്ങളുടെ സുഹൃത്തുക്കളെയും സഹപ്രവർത്തകരേയും ആശയക്കുഴപ്പത്തിലാക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

കർക്കിടകം രാശിക്കാർക്ക് അവരുടെ മനസ് മാറ്റാനുള്ള അവകാശമുണ്ട്. നിങ്ങളുടെ ആശയങ്ങൾ പൊതുവെ രൂപപ്പെടുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലല്ല മറിച്ചു വികാരങ്ങളുടെ ഭാഗമായിട്ടാണ്. അതിനാൽ തന്നെ നിങ്ങളുടെ ഹൃദയത്തിലേക്ക് അത്രത്തോളം പ്രഭാവം ചെലുത്താൻ സാധിക്കുന്നൊരാളുടെ സാമീപ്യം കാരണം നിങ്ങൾ ദീർഘനാളായി കൊണ്ടുനടന്ന നിലപാടുകളേയും പെരുമാറ്റങ്ങളേയും ഇത് ബാധിക്കാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾക്ക് ആവശ്യമായ വിഭവങ്ങൾ നിങ്ങൾ തന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ നിങ്ങൾക്ക് സമാധാനമായി വിശ്രമിക്കുകയും, ആവശ്യത്തിന് ചിലവാക്കുകയും ചെയ്യാം. ചാന്ദ്രനിലപ്രകാരം മറ്റുള്ളവരെ സഹായിക്കുന്നതിനു മുമ്പ്‌ സ്വന്തം വീട്ടുകാരെ സഹായിക്കുക എന്നതാണ്. നിങ്ങളുടെ ഉദാരത ഇപ്പോൾ ഏറ്റവും ആവശ്യം നിങ്ങളുടെ അടുത്ത കുടുംബങ്ങൾക്ക് ആണ്. സഹായിക്കുക!

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇപ്പോഴത്തെ സാഹചര്യത്തിൽ മുന്നോട്ട് മുന്നോട്ട് എന്നുള്ളതാണ് നിങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ട മുദ്രാവാക്യം. പ്രത്യേകിച്ചും നിങ്ങളുടെ ധാർമികത അല്പം കുറഞ്ഞു പോയതുപോലെ നിങ്ങൾക്ക് തോന്നുന്നെങ്കിൽ. സകാരാത്മകമായ ഒരു ഭാവവും ആത്മവിശ്വാസം നിലനിർത്തുക എന്നുള്ളത്തിലാണ് ഇപ്പോൾ നിങ്ങളുടെ വിജയം നിലകൊള്ളുന്നതെന്ന് നിങ്ങൾ മനസിലാക്കുക. പ്രതീക്ഷ എപ്പോഴും വളർന്നുകൊണ്ടേയിരിക്കുന്നു.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

വലിയ ആഡംബരമായി തോന്നുന്നില്ലായെങ്കിൽ, നിങ്ങളുടെ മനസ്സും നിങ്ങളുടെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെയാണ് ജ്യോതിഷ ശാസ്ത്രം കൈകാര്യം ചെയ്യുന്നതെന്ന്‍ പറയാം. ഇതിന്റെ ഫലമെന്താണെന്നാൽ നിങ്ങളുടെ ചുറ്റുപാട് മാറുന്നതിന് പകരം നിങ്ങൾ കാര്യങ്ങൾ സമീപിക്കുന്ന രീതി മാറ്റുക എന്നതാണ് പ്രധാനം. കൂടുതൽ പണം ഉപകാരപ്രദമാകും, പക്ഷേ അത് ഉത്തരതിന്റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളു.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ചന്ദ്രന്റെ ഉദാരമായ പിന്തുണ കാരണം നിങ്ങളിക്കിന്ന് പ്രയോജനമുണ്ട്. നിങ്ങൾക്ക് വളരെ നന്നായി അറിയുന്ന ആരെങ്കിലും ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയാൽ വാഗ്‌ദാനങ്ങൾ മറക്കുക, വേണമെങ്കിൽ വിശ്വസ്യതയും നശിപ്പിക്കുക, അവരെ എന്നന്നേക്കുമായി ഒരുപക്ഷേ നിങ്ങൾ ഒഴിവാക്കും. നിങ്ങളുടെ നന്മയ്ക്കായി ഇത്തരം മനുഷ്യസഹജമായ സ്വഭാവങ്ങളെ നിങ്ങൾ പൊറുക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഇന്നത്തെ ഗ്രഹങ്ങളുടെ ഊർജ്ജത്തെ ഉപയോഗപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗം, അനുകമ്പയും, വിവേചനവും കാണിക്കുക എന്നതാണ്. മറ്റുള്ളവരുടെ താല്പര്യങ്ങൾക്ക് പ്രാധാന്യം നൽകി നിങ്ങളെ കൊണ്ട് സഹായിക്കാൻ കഴിയുന്ന രീതിയിൽ സഹായിക്കുക. ധാർമികമായ സ്വഭാവവും ആനന്ദവും ഒരുമിപ്പിക്കാനുള്ള എല്ലാ അവസരങ്ങളും ഉണ്ടാകും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പുതിയ സുഹൃത്തുക്കളും, പങ്കാളികളും സഹപ്രവർത്തകരും നിങ്ങളെ പൂർവ്വകാലത്തിലേക്ക് ഒരുപാട് തിരിഞ്ഞു നോക്കാതിരിക്കാൻ പ്രേരിപ്പിക്കുകയും, ഭാവിയിലേക്ക് നോക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. പ്രശ്നമെന്തെന്നാൽ, ഗ്രഹനിലയിൽ എത്രത്തോളം കാലം പ്രശ്നങ്ങൾ നിലനിൽക്കുന്നോ നിങ്ങളുടെ മുന്നിലേക്കുള്ള യാത്ര അത്രയും ദുഷ്‌കരമായിരിക്കും

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

കുറെ നാളുകളായി ഉല്ലാസമറ്റ ഒരു പങ്കാളിത്തത്തിൽ ഇനി നല്ല സമയമുണ്ടാകും. വ്യക്തിപരമായ ബന്ധങ്ങൾ മയപ്പെട്ടുകഴിയുമ്പോൾ പുതിയ ചോദ്യങ്ങളെ നിങ്ങൾക്ക് തുറന്ന മനസോടെയും, സമ്മതമുള്ള ഹൃദയത്തോടെയും നേരിടാൻ സാധിക്കും. നിങ്ങൾ ഭാഗ്യത്തിനായി നോക്കിയിരിക്കുകയാണെങ്കിൽ എത്രത്തോളം ഭാഗ്യം നിങ്ങൾക്ക് താങ്ങാൻ സാധിക്കും എന്നുളളതാണ് ചോദ്യം? അത്ര നിസാരമായൊരു കാര്യമല്ലയിത്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

വ്യക്തിപരമായും വൈകാരികമായും മൊത്തമായി ചിത്രം വെല്ലുവിളി ഉയർത്തും, എന്നാലത് അസ്വസ്ഥത ഉളവാക്കേണ്ട കാര്യമില്ല. ഈയടുത്തായി നിങ്ങൾ ഒരുപാട് സാമൂഹിക ആത്മവിശ്വാസം നേടിയെടുത്തത് കാരണം, നിങ്ങളുടെ പെട്ടെന്നൊന്നും ഒരു കാര്യത്തിനും നിങ്ങളുടെ സമനില തെറ്റിക്കാൻ സാധിക്കില്ല. കുറഞ്ഞത്, ഇപ്പോഴത്തെക്കെങ്കിലും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook