ഇന്ന് നമ്മൾ ശ്രദ്ധ നൽകുന്നത് അത്ഭുതകരമായ രാശിയായ കന്നി രാശിക്കാണ്. കന്നിരാശിക്കാർക്ക് കഠിന പ്രയത്നരെന്നും സമർത്ഥരെന്നുമുള്ള കീര്‍ത്തിയുണ്ട്. നിങ്ങൾക്ക് കന്നിരാശിക്കാരെ പരിചയമുണ്ടെങ്കിൽ നിങ്ങൾക്ക് മനസിലാകും, ഉള്ളിന്റെയുള്ളിൽ അവർ ഉറപ്പില്ലാത്തവരും, മറ്റുള്ളവരിൽ നിന്നും അഭിനന്ദനം ആഗ്രഹിക്കുന്നവരുമാണ്. അതുകൊണ്ട് തന്നെയാണ് നിങ്ങൾ അവരെ കൂടെനിർത്തേണ്ടതും.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ചന്ദ്രൻ സൂചിപ്പിക്കുന്നത് നിങ്ങൾക്ക് അല്പം വിശ്രമം ആകാമെന്നാണ്. അല്ലെങ്കിൽ ഒരുപക്ഷേ അത് ശരിക്കും ഉദ്ദേശിക്കുന്നത് നിങ്ങളുടെ ദൈനംദിന പ്രവർത്തികളിൽ നിന്നും നിങ്ങൾക്കൊരു ഇടവേള എടുക്കാവുന്നതാണെന്നാണ്. നിങ്ങൾ വീട്ടിൽ തന്നെ ഇരിക്കാൻ ആണ് പദ്ധതി ഇടുന്നതെങ്കിൽ പുറത്ത് പോകുകയും, പുറത്ത് പോകാനാണ് പദ്ധതി ഇട്ടിരിക്കുന്നതെങ്കിൽ നിങ്ങൾ വീട്ടിൽ നിൽക്കുകയും ചെയ്യും. ഒരു പ്രണയത്തിനു തുടക്കം കുറിച്ചിട്ടുണ്ടെങ്കിൽ, ആഴ്ചയുടെ അവസാനത്തോടെ നിങ്ങൾ അതിൽ അഭിവൃദ്ധി നേടും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ സൗരച്ചാർട്ടിന്റെ നല്ല മേഖലകളിൽ കറങ്ങി തിരിയുന്ന ഗ്രഹങ്ങളെല്ലാം തന്നെ നിങ്ങളോട്, നിങ്ങളുടെ മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സം നിന്ന സംശയങ്ങളും, അപര്യാപ്തതകളും, അരക്ഷിതത്വവും മറക്കാൻ ആവശ്യപ്പെടുകയാണ്. നിങ്ങളുടെ ദീർഘകാല പ്രശസ്തിക്ക് വേണ്ടി പ്രയത്നിക്കുക,അതുപോലെ തന്നെ ഒരിക്കെ പരിഗണിക്കാത്തവർക്ക് ഇപ്പോൾ നിങ്ങളെ ബഹുമാനിക്കാനുള്ള നല്ലൊരു കാരണം കാണിച്ച് കൊടുക്കുക.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങൾ നിങ്ങളുടെ ഹൃദയത്തേക്കാൾ മുൻപിൽ നിങ്ങളുടെ ബുദ്ധിയെ സ്ഥാപിക്കാറാണ് പതിവ്. എന്നാലിപ്പോൾ ഹൃദയത്തിനാണ് മുൻഗണന, അതിനാൽ ബുദ്ധിയേക്കാൾ മുൻപിൽ ഹൃദയത്തെ സ്ഥാപിക്കുക. നിങ്ങൾ തൊഴിലിടത്തിൽ പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കുന്നുണ്ടെങ്കിൽ, പൂർവ്വകാലത്തിൽ നിന്നും തീർത്തും ബന്ധം വേർപ്പെടുത്തി ചെയ്യുക, കാരണം വിട്ട് പോകാത്ത പ്രശ്നങ്ങൾ ഇനിയും നേരിടാൻ നിങ്ങൾക്ക് ആഗ്രഹമില്ല.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ സാമ്പത്തിക സാഹചര്യം ഇപ്പോൾ വളരെ നല്ല അവസ്ഥയിലാണ്. എന്നാൽ എപ്പോഴത്തെയും പോലെ നിങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകുന്നുവെന്ന് തോന്നുമ്പോൾ നിങ്ങൾ കൂടുതൽ ചിലവാക്കുകയും, ഒടുവിൽ കയ്യിൽ പണമില്ലാത്ത അവസ്ഥയുണ്ടാകുകയും ചെയ്യുന്നു. ഭാവി പദ്ദതികളെ കുറിച്ച് കുറച്ചൂ കൂടെ ഭാവനപരമായി ചിന്തിക്കുക, മറ്റുള്ളവർക്ക് ആ ദൗത്യം കൊടുക്കരുത്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ എല്ലാ സഹജവാസനകളും നിങ്ങളോട് ഇപ്പോൾ പറയുന്നത്, ഇതാണ് വിജയത്തിലേക്കുള്ള ആദ്യ ചുവട് ഇപ്പോഴാണ് വയ്‌ക്കേണ്ടതെന്നാണ്. ചന്ദ്രൻ നിങ്ങളുടെ ഭാഗത്തതാണ്, ഏറ്റവും മോശപ്പെട്ടതായി സംഭവിക്കാൻ സാധ്യതയുള്ളത് നിങ്ങൾക്ക് എന്തെങ്കിലും കാരണം നാണക്കേട് അനുഭവിക്കേണ്ടി വരുമെന്നുള്ളതാണ്. എന്നാലും, അതൊരുപക്ഷെ അതിലും മോശമായി മാറാം. പക്ഷേ നിങ്ങളത് അതിജീവിക്കുകതന്നെ ചെയ്യും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന വേഗത കുറയ്ക്കാൻ ശ്രമിക്കുക. വിചിത്രമെന്നവണ്ണം നിങ്ങളുടെ ചാർട്ട് കുറച്ചുകൂടെ ഗൗരവകരമാകാൻ തുടങ്ങുന്നു, കൂടുതൽ സംഘടിതവും, കാര്യക്ഷമവുമാകുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന അപവാദപ്രചരണങ്ങളും സംശയങ്ങളും ഒഴിവാക്കുക, നിങ്ങൾക്ക് എന്തോ മറച്ചുവയ്ക്കാനുണ്ട് എന്ന തോന്നല്‍ ഉണ്ടാക്കാതിരിക്കുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ശക്തരായ സാമൂഹിക നക്ഷത്രങ്ങൾ സൂചിപ്പിക്കുന്നത്, നിങ്ങൾക്ക് പ്രധാനപ്പെട്ട കാര്യങ്ങൾ സമയത്തിന് ചെയ്തുതീർക്കണമെന്നുണ്ടെങ്കിൽ കൂട്ടമായ പ്രവർത്തനമാണ് നല്ലതെന്നാണ്. മറ്റുള്ളവർ മൂലമുണ്ടാകുന്ന സമയ നഷ്ടവും, പരാതികളും കേട്ട് മടുത്തെങ്കിൽ കൂടെ ഇപ്പോൾ നിങ്ങൾ ഒറ്റയ്ക്ക് നിൽക്കാനുള്ള സമയമല്ല. പങ്കാളികൾ ആശയറ്റ് ഇരിക്കുകയാണെങ്കിൽ, നിങ്ങളവരെ സന്തോഷിപ്പിക്കുന്ന വ്യക്തിയായി മാറുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

തൊഴിലിടത്തിൽ കൂടുതൽ ഉത്തവാദിത്വങ്ങൾ ഏറ്റെടുക്കുക. അതുപ്പോലെ തന്നെ നിങ്ങൾ മനസിലാക്കേണ്ട കാര്യമെന്തെന്നാൽ മറ്റുള്ളവരുടെ താല്‍പര്യങ്ങളെ നിങ്ങൾ പരിഗണിച്ചാൽ മാത്രമേ നിങ്ങളുടെ താല്പര്യങ്ങളും പരിഗണിക്കപ്പെടുകയുള്ളു. പ്രകോപനങ്ങൾക്ക് മറുപടി നൽകേണ്ട, എന്നാൽ നിങ്ങളുടെ അഭിപ്രായവും വാദങ്ങളും കേൾക്കാൻ മറ്റുള്ളവർ തയ്യാറാകുമ്പോൾ നിങ്ങളവരെ നേരിടുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഒരുപാട് കാര്യങ്ങൾ ഒരേ സമയം ചെയ്യുന്നു എന്നുളളതാണ് നിങ്ങളെക്കുറിച്ചുള്ള പരാതി. എന്നാൽ ഈ ആഴ്ചമുതൽ നിങ്ങൾ നിങ്ങളുടെ സാമ്പത്തിക പ്രതിബദ്ധതകൾ കുറച്ച് അത്യാവശ്യമുള്ളതിൽ മാത്രം ശ്രദ്ധ നൽകുക. പുതിയ സൌഭാഗ്യത്തെ നിങ്ങളുടെ ജീവിതത്തിലേക്ക് എങ്ങനെ എത്തിക്കാമെന്നുളളതിനെക്കുറിച്ച് ചിന്തിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പ്രണയസംബന്ധമായ കാര്യങ്ങളുടെ ഗതി വർധിപ്പിച്ച ഗ്രഹങ്ങളുടെ നിരകളുടെ അവസാന ദിവസമാണ്. നിങ്ങൾക്കൊരു ഒരു ബന്ധങ്ങളും ബാക്കികാണില്ല എന്നല്ല ഇതർത്ഥമാക്കുന്നത്, മറിച്ച്, നിങ്ങളുടെ ആവശ്യങ്ങൾ മാറിക്കൊണ്ട് ഇരിക്കുകയാണ് എന്നതാണ്. വൈകാരികമായ ഏറ്റവും അവസാനത്തെ തീനാളം ബാക്കി നിൽക്കുകയാണെങ്കിൽ നിങ്ങളതിനെയൊരു തീജ്വാലയാക്കി മാറ്റാൻ നിങ്ങളാൽ കഴിയുന്നതൊക്കെ ചെയ്യും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ ചെയ്യാൻപാടില്ലാത്ത എന്തെങ്കിലും പ്രവൃത്തി നിങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണെങ്കിൽ, അതിനെ ന്യയികരിക്കാനുള്ള നിങ്ങളുടെ കഥ തയ്യാറാക്കി വയ്ക്കുക. ഈ മാസത്തിന്റെ ബാക്കിയുള്ള ദിവസങ്ങളിൽ നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നൊരു കാര്യമെന്തെന്നാൽ, ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ എത്ര ഹാസ്യജനകമാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ച്, ശരിക്കുമുള്ള വിഷയത്തിൽ നിന്നും അവരുടെ ശ്രദ്ധ തിരിക്കുക എന്നതാണ്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങൾ വേഗത്തിൽ ചിന്തിക്കേണ്ടതുണ്ട്, എന്നാൽ വസ്തുതകളാണ് എല്ലാമെന്നുള്ള ചിന്തയിലേക്ക് വീണുപോകരുത്. നിങ്ങൾ മറ്റുള്ളവരോടും നല്ല രീതിയിൽ പെരുമാറേണ്ടതുണ്ട്. പ്രണയത്തിലും, തൊഴിലിലും നിങ്ങളുടെ ലക്ഷ്യമെന്നത്, നിങ്ങളുടെ ആശയങ്ങളെ എത്രത്തോളം കാവ്യാത്മകമായി പ്രകടിപ്പിക്കാമെന്നുള്ളതാണ്. നിങ്ങൾക്കെന്താണ് ആവശ്യമെന്നുള്ളത് മറ്റുള്ളവരോട് പറയുക മാത്രമല്ല, നിങ്ങൾ പറയുന്നതിനോട് അവരെ സമ്മതിപ്പിക്കുകയും വേണം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook