scorecardresearch

Horoscope Today June 10, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope and Astrology Today 10 June 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

Horoscope Today June 10, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

തീപാറുന്നതും, ജലമയമായതുമായ സ്വർഗീയ നിരകളുടെ കൂട്ടം സൂചിപ്പിക്കുന്നത് മാറ്റങ്ങൾ നിങ്ങളെ തേടി വരുന്നുണ്ടെന്നാണ്. നിങ്ങളിൽ ആർക്കെങ്കിലും നിങ്ങളുടെ പ്രതിബദ്ധതകൾ ഉപേക്ഷിച്ച് പുതിയ പ്രതിബദ്ധതകൾ തെരെഞ്ഞെടുക്കണമെന്നുണ്ടെങ്കിൽ അത് നല്ല തീരുമാനമാണ്. എന്നാൽ ജീവിതം ഇപ്പോൾ എങ്ങനെയാണോ അങ്ങനെ തന്നെ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നൊരാളാണ് നിങ്ങളെങ്കിൽ, ദിവസത്തിൽ നടക്കുന്ന കാര്യങ്ങളുമായി നിങ്ങൾക്കൊരു ബന്ധമില്ലാത്തത് പോലെ തോന്നാം.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഇന്നൊരു വൈകാരിക ദിവസമാണ്, കൂടാതെ മനോഭാവങ്ങളിൽ മാറ്റം വന്നുകൊണ്ടേയിരിക്കാൻ പോകുന്നൊരു തിരക്ക് പിടിച്ച ആഴ്ചയിലേക്ക് നിങ്ങൾ കടക്കുകയാണ്. ഇന്നുമുതൽ പലതരത്തിലുള്ള പരസ്‌പരാലോചനകൾ നടത്തുനുള്ള പ്രവണത കൂടും പ്രത്യേകിച്ച് വ്യക്തിപരമായ കാര്യങ്ങൾ ഉള്ളവയാണെങ്കിൽ അത് കൂടുതൽ വ്യക്തമാകും. എന്നാൽ പെട്ടെന്നൊരു തീരുമാനത്തിലേക്ക് എത്താനുള്ള തിടുക്കവുമുണ്ടാകില്ല.

TAURUS (Apr. 21 – May 21)

At last, you can begin to map out the future. Plans for the next stage of your relentless advance should now be complete. You are being buoyed up by a continuing sense that financial conditions can only improve. On the other hand, further information is required, as you well know.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഒടുവിൽ നിങ്ങൾക്ക് ഭാവിയെക്കുറിച്ചുള്ള പദ്ധതികൾ ഉണ്ടാക്കാൻ സാധ്യമായിരിക്കുന്നു. അടുത്ത ഘട്ടത്തിലേക്കുള്ള നിങ്ങളുടെ ശമനമില്ലാത്ത പ്രയത്നം ഇപ്പോൾ പൂർത്തിയായിരിക്കും. സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുകയേ ഉള്ളു എന്ന തോന്നൽ നിങ്ങൾക്ക് പ്രചോദനം നല്കികൊണ്ടിരിക്കുകയാണ്. എന്നാൽ മറു വശത്ത് കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്ന കാര്യം നിങ്ങൾക്കറിയാം.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

അവസരങ്ങൾ വരികയും പോവുകയും ചെയ്ത പന്ത്രണ്ട് വർഷ സമയം വ്യാഴഗ്രഹം നിങ്ങളുടെ ചുറ്റും നടത്തിയ ഭ്രമണങ്ങളുടെ ഒരു പ്രധാനപ്പെട്ട സാഹചര്യത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്. ഇത്രയും ദൈർഖ്യമേറിയ സഞ്ചാരം അതിന്റെ അവസാനത്തിലേക്ക് എത്തുമ്പോൾ നിങ്ങളുടെ അതിര് ആകാശമാണ്. നിങ്ങളുടെ ചക്രവാളങ്ങൾ വികസിപ്പിക്കാനുള്ള സമയമാണിതെന്ന് ഞാൻ പറയും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ അത്യാവേശം ഇനിയും വർധിക്കും. നിങ്ങളുടെ ഈ ആവേശപൂർണമായ സമയത്തെ തീരെ കുറച്ച് കാണാതെ, നിങ്ങളുടെ പങ്കാളി വിവേകപൂർണമായി ആ ആവേശത്തെ പിന്നെയും മുന്നോട്ട് നയിക്കാൻ സാധിക്കുന്ന കാര്യങ്ങൾ നടപ്പാക്കും. ചൊവ്വാഗ്രഹവും ശുക്രനും അടുത്ത ബന്ധം പുലർത്തുന്നിടത്തോളം ധീരതയുള്ളൊരു വ്യക്തിക്ക് നിങ്ങളെ കൂടെനിർത്താനും വിജയിക്കാനും സാധിക്കുകയുള്ളു.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

പങ്കാളികള്‍ സങ്കീർണമായൊരു കളിയാണ് കളിക്കുന്നതെന്ന് ഉറപ്പാണ്. നിങ്ങളിപ്പോഴും വൈരുദ്ധ്യമായ കാര്യങ്ങൾ നേരിടുന്നുണ്ടാകും, എന്നാൽ ആ വിഷയത്തെ വ്യക്തമാക്കാനോ പരിഹാരം കണ്ടെത്താനോ നിങ്ങൾക്ക് സാധിക്കില്ല. നിങ്ങൾക്കുള്ള സാമൂഹിക ബന്ധങ്ങളിലേക്ക് തിരികെ ചെന്ന് നിങ്ങളുടെ ലക്ഷ്യം നേടാനുള്ള വഴികൾ കണ്ടെത്തുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

അടുത്ത ആഴ്‌ചയിലേക്ക് നിങ്ങൾക്ക് മൂന്ന് കാര്യമായ ഗ്രഹങ്ങളുടെ ചലനങ്ങളുണ്ട്. താമസിക്കാതെ തന്നെ ശുക്രൻ ബുധനും യുറാനസുമായി ചേർന്ന്, നിങ്ങളുടെ സൗര ചാർട്ടിൽ വിശിഷ്ടമായൊരു ത്രിമൂർത്തി രൂപീകരണം നടത്തും. നിങ്ങളുടെ മനസ്സ് നിങ്ങളെന്തിലാണോ അർപ്പിക്കുന്നത് അത് നിങ്ങൾക്ക് തീർച്ചയായും നേടിയെടുക്കാൻ സാധിക്കും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളുടെ ചിഹ്നം സാഹസികതയ്ക്ക് പേരുകേട്ടതല്ലെങ്കിലും, ഒറ്റപ്പെട്ട തുലാം രാശിക്കാർ അത്തരം സാഹചര്യങ്ങൾ വഴി കടന്നുപോയിട്ടുണ്ട്. നിങ്ങളിൽ ഭൂരിഭാഗം പേരും മുന്നോട്ടുള്ള വളരെ പ്രധാനപ്പെട്ട ചുവടുകളെടുക്കുന്നൊരു സമയമാണിത്. നിങ്ങൾക്ക് ആത്മാർത്ഥ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരോടൊപ്പം നിൽക്കുക, അവരാണ് നിങ്ങളെ ഭാവിയിലേക്ക് നയിക്കാൻ പോകുന്നത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ ബിസിനെസ്സിനെക്കുറിച്ചും സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും ഒരുപാട് ഈയടുത്ത മാസങ്ങളിലായി ഒരുപാട് ചർച്ചചെയ്തിട്ടുണ്ട്. സൗഭാഗ്യം ഇനി താത്കാലികമായ ആശ്വാസമായിട്ടല്ല മറിച്ച് സ്ഥിരമായി തന്നെ നിലനിൽക്കുമെന്ന് ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഉറപ്പ് നൽകും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾ എത്രതന്നെ കണ്ടില്ലായെന്ന് വയ്ക്കാൻ ശ്രമിച്ചാലും വാക്കുകൾ പലപ്പോഴും അഗാധമായി പോകാം. നിങ്ങൾ ഒരു പടി പിന്നിലേക്കു പോയി, നിങ്ങളുടെ പങ്കാളികൾക്ക് ഒരു അവസരം നൽകിയാൽ അവരുടെ സൗഭാഗ്യത്തില്‍ നിങ്ങൾക്കും ഭാഗമാകാം. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചുള്ള തീരുമാനങ്ങൾ വ്യക്തതയുള്ള സമയങ്ങളിൽ മാത്രം എടുക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഗ്രഹങ്ങൾ നിങ്ങളുടെ ആരോഗ്യത്തിലൊരു നാടകീയമായ പുരോഗമനം സൂചിപ്പിക്കുന്നു. എന്നാൽ നിങ്ങളുടെ സഹായമില്ലാതെ ഇത് സാധ്യമാകുകയുമില്ല, ഒരുപക്ഷേ ഭക്ഷണം നിയന്ത്രിക്കുക വഴി അല്ലെങ്കിൽ മറ്റ് മരുന്നുകൾ അല്ലെങ്കിൽ വ്യായാമം അങ്ങനെ എന്തെങ്കിലും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ ചാർട്ടിന്റെ സൃഷ്‌ടിപരമായ മേഖലയിൽ കലഹപ്രിയരായ ചില അസാമാന്യമായ ഗ്രഹങ്ങൾ സ്വാധീനം ചെലുത്തിക്കൊണ്ട് നിങ്ങൾക്ക് ഇപ്പോൾ ആവശ്യമായ പിന്തുണ നൽകികൊണ്ടിരിക്കുകയാണ്. ഇതിൽ നിന്നും ഉപകാരം ലഭിക്കുന്നവരിൽ ഏറ്റവും പ്രധാനം നിങ്ങളുമായി പ്രണയബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തിയാണ്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

വസ്തുക്കളും ഗാർഹികമായ കാര്യങ്ങളും ഒടുവിൽ നിങ്ങളുടെ വഴിയേ വരുന്നെന്നു ആശ്വസിക്കാം. നിങ്ങളുടെ നിലനിൽപ്പിനു വൈകാരികമായി ആവശ്യമായ കുടുംബബന്ധങ്ങളെക്കുറിച്ചും മറ്റെല്ലാകാര്യളെക്കുറിച്ചും നിങ്ങൾക്ക് ശുഭാപ്‌തിവിശ്വാസത്തോടെ നിൽക്കാം. ഒരു പങ്കാളി നിങ്ങളുടെ പാതയിൽ തടസങ്ങൾ സൃഷ്ടിക്കുന്നു എന്ന തോന്നലും നിങ്ങൾക്ക് ഒഴിവാക്കാം.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today 10 june 2019