ഇന്ന് ധനു രാശിയുടെ ദിവസമാണ്. ഇത് അർത്ഥമാക്കുന്നത് എന്തെന്നാൽ നമ്മുടെ ഓരോരുത്തരുടെയും ജാതകം എന്തുതന്നെ ആയാലും, നമുക്കെല്ലാവർക്കും ഒരുമിച്ച് ചിറകുകൾ വിടർത്തി പുതിയ കാര്യങ്ങളിലേക്ക് പറന്നടുക്കാവുന്നതാണ്. നമ്മളിൽ ചിലർ ഒരു വലിയ യാത്ര ചെയ്യാൻ തീരുമാനം എടുക്കും. മറ്റുള്ളവർ ധ്യാനത്തിലൂടെയും കലയിലൂടെയും ആത്മാവിന്റെ യാത്ര നടത്തും. ഞാൻ എന്താണ് ചെയ്യാൻ പോകുന്നത് എന്നതിനെക്കുറിച്ച് ഇപ്പോഴും ഒരു തീരുമാനം എടുത്തിട്ടില്ല. ഒരു പ്രചോദനം ലഭിക്കുന്നത് വരെ കാത്തിരിക്കാമെന്ന് ഞാന്‍ കരുതുന്നു.

Read More: Vishu Phalam 2019: സമ്പൂര്‍ണ്ണ വിഷു ഫലം 2019

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ചില ശോഭനമായ ആശയങ്ങൾ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടാകും. ആവേശം കൊണ്ട് നിറഞ്ഞൊരു പദ്ധതി നിങ്ങൾ തീർച്ചയായും പിന്തുടർന്ന് മറ്റുള്ളവരോ അല്ലെങ്കിൽ നിങ്ങളുടെ തന്നെ അത്മവിശ്വാസമില്ലായ്മയോ അതിനെ തളർത്താൻ അനുവദിക്കാതെ മുന്നോട്ട് പോകുക. നിങ്ങൾ നിങ്ങളിൽ വിശ്വസിക്കണം.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ആരോഗ്യം ക്ഷയിക്കുന്നതിന്റെ പ്രധാനകാരണം സമ്മർദം ആണെന്ന പുരാതന ജ്യോതിശാസ്ത്ര നിയമത്തിലേക്ക് ആധുനിക ആരോഗ്യശാസ്ത്രം എത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാൻ സാധിക്കുന്ന അടിസ്ഥാനപരമായ കാര്യം ആവശ്യമായ വിശ്രമവും ശാന്തമായ മനസുമാണ്. പകൽ കിനാവുകൾ കാണുന്നത് നല്ലതാണ്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങളുടെ ചാർട്ടിലെ ഔദ്യോഗികവും സാമ്പത്തികവുമായ മേഖലയിലേക്കുള്ള ഗ്രഹങ്ങളുടെ ഇടയിലുള്ള നിരകൾ നിങ്ങൾ അർഹിക്കുന്ന പ്രതിഫലം നിങ്ങളിലേക്ക് എത്തിക്കും. അടുത്തിടെ ഉണ്ടായ ഇച്ഛാഭംഗങ്ങളെ ആസന്നമായ ഭാഗ്യം പരിഹരിക്കും. അങ്ങനെ ലാഭവും നഷ്ടവുമില്ലാതെ സംഭവങ്ങൾ തുല്യമായി പോകും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ വ്യക്തിപരമായതോ അല്ലെങ്കിൽ ബിസിനസ് കാര്യങ്ങളിലോ ആരെങ്കിലും നിങ്ങളെ ആവശ്യമില്ലാതെ കുഴയ്‌ക്കുന്നുണ്ടെങ്കിൽ, അതിന് കാരണം നിങ്ങൾക്ക് വ്യക്തമായൊരു ആശയമോ നിലപാടോ ഇല്ലാത്തതാണ്. നിങ്ങൾക്ക് എതിരായി നിൽക്കുന്നവർ ഒരുപക്ഷേ നല്ല രീതിയിൽ ജീവിക്കുന്നവരായിരിക്കാം. നിങ്ങൾക്ക് വേണ്ടി അവർ ചെയ്യുന്നത് നിങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണെന്ന് ആകും അവർ ചിന്തിക്കുന്നത്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ചിങ്ങം രാശിക്കാരുടെ നിശ്ചയദാര്‍ഢ്യം മറ്റുള്ളവരുടെ അവസ്ഥ കൂടെ കണക്കാക്കി മയപ്പെടുത്തി എടുക്കാൻ ശ്രദ്ധിക്കുക. നിങ്ങൾ മനസിലാക്കേണ്ടത് എന്തെന്നാൽ ചില മനുഷ്യർ, ഒരുപക്ഷേ നിങ്ങളുടെ എതിരാളികൾ ഉൾപ്പെടെ ഉള്ളിന്റെ ഉള്ളിൽ നിങ്ങൾക്ക് നല്ലത് വരാനാണ് ആഗ്രഹിക്കുന്നത്, നിങ്ങളൊരുപക്ഷേ ഇതിനെക്കുറിച്ചു അറിയുന്നുണ്ടാകില്ല. ഒരു തവണത്തേക്കെങ്കിലും കാഴ്ച്ച വഞ്ചിക്കുന്നവയാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ബിസിനസ് പദ്ധതികൾ അല്ലെങ്കിൽ സാമ്പത്തിക തീരുമാനങ്ങൾ എന്നിവയുടെ ഒരു നിരതന്നെ ഇപ്പോൾ നിങ്ങളുടെ ചക്രവാളത്തിനു മുന്പിലുണ്ട്. ഭാവിയിലെ വിജയങ്ങൾക്കുള്ള വിത്തുകൾ പാകിക്കൊണ്ടിരിക്കുകയാണ്, എന്നാൽ നിങ്ങൾ ആദ്യം നിങ്ങളുടെ പൂർവ്വകാലത്തെ പരിഹരിക്കണം. ഒരുപക്ഷേ നിങ്ങൾ മാപ്പ് അപേക്ഷിക്കേണ്ട ആരോ ഉണ്ട്. അല്ലെങ്കിൽ ആരോ ഒരാൾക്ക് നിങ്ങൾ ഒരു പ്രത്യുപകാരം ചെയ്തുകൊടുക്കേണ്ടതായിട്ടുണ്ട്. അങ്ങനെ ഉണ്ടെങ്കിൽ, അതാദ്യം ചെയ്യുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ഒരു സമയത്ത് വളരെ സങ്കീർണമായി തോന്നിയ പ്രശ്നങ്ങൾ ഇപ്പോൾ ഒന്നും അല്ലെന്നോ അല്ലെങ്കിൽ അടിസ്ഥാനപരമായി ഒന്നുമില്ലെന്നോ തോന്നാം. പെട്ടെന്ന് കാണുന്ന ഒരു പരിഹാരം എന്തെന്നാൽ കൂടുതൽ ചിലവഴിക്കുക, അല്ലെങ്കിൽ നിങ്ങൾക്ക് ലഭ്യമായ വിഭവങ്ങളെ ഉപയോഗപ്പെടുത്തുക എന്നതാണ്. എന്നിരുന്നാലും നിങ്ങളുടെ മനസ്സിൽ പണം സമ്പാദിക്കുന്നതിനേക്കാൾ അത് കൊടുത്തു തീർക്കാൻ ആഗ്രഹിക്കുന്ന എന്തോ ഒന്നുണ്ട്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ആവശ്യമില്ലാതെ നിങ്ങളുടെ കാര്യം അമിതമായി പറയരുത് എന്നൊരു മുന്നറിയിപ്പ് നിങ്ങൾക്ക് നൽകി കഴിഞ്ഞിരിക്കുന്നു. വസ്തുതകൾ ഇപ്പോഴും വ്യക്തമല്ല, അപ്പോൾ നിങ്ങൾ ശരിയാണ് എന്നതിന് ഒരു ഉറപ്പുമില്ലാതെ നിങ്ങൾക്ക് എങ്ങനെ മുന്നോട്ട് പോകാൻ സാധിക്കും? അതിനാൽ ശ്രദ്ധയോടു കൂടെ മുന്നോട്ട് പോകുക, കാരണം നിങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടെങ്കിലും അതുപോലെ തന്നെ നിങ്ങൾ വികാരാധീനനായ വ്യക്തി ആയതിനാൽ, മനസ്സ് മുറിപ്പെടാനും സാധ്യതയുണ്ട്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സാഹസങ്ങൾക്ക് നിങ്ങൾ പേരുകേട്ട വ്യക്തിയല്ല. എന്നാൽ ഇപ്പോൾ നിങ്ങളുടെ ചാർട്ടിന്റെ വളരെ ജാഗ്രതയുള്ളൊരു മേഖലയിൽ ചന്ദ്രൻ സ്ഥാനം ഉറപ്പിച്ചത് കാരണം നിങ്ങൾക്ക് സ്വാഭാവികമായുള്ള അഭിരുചിയിൽ നിന്നും മാറാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് പ്രാധാന്യമുള്ള കാര്യം നിങ്ങളുടെ ശാന്തയും സമാധാനവുമാണ്, അതുതന്നെയാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ ഇവയിൽ നിന്നെല്ലാം നിങ്ങൾക്ക് മാറിനിൽക്കാം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സാഹസങ്ങൾക്ക് നിങ്ങൾ പേരുകേട്ട വ്യക്തിയല്ല. എന്നാൽ ഇപ്പോൾ നിങ്ങളുടെ ചാർട്ടിന്റെ വളരെ ജാഗ്രതയുള്ളൊരു മേഖലയിൽ ചന്ദ്രൻ സ്ഥാനം ഉറപ്പിച്ചത് കാരണം നിങ്ങൾക്ക് സ്വാഭാവികമായുള്ള അഭിരുചിയിൽ നിന്നും മാറാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് പ്രാധാന്യമുള്ള കാര്യം നിങ്ങളുടെ ശാന്തയും സമാധാനവുമാണ്, അതുതന്നെയാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ ഇവയിൽ നിന്നെല്ലാം നിങ്ങൾക്ക് മാറിനിൽക്കാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ പ്രത്യേകതകൾ ഉള്ളൊരു വ്യക്തിയാണെന്ന് നിങ്ങളുടെ കുട്ടുകാരെക്കൊണ്ട് പറയിക്കാൻ നിങ്ങൾ ഒരുപാട് വൈകാരികമായ പ്രയത്‌നങ്ങൾ നടത്തുന്നുണ്ട്. ഉദ്യോഗസ്ഥരായ കുംഭം രാശിക്കാർ കുറച്ചധികം പ്രയത്നിക്കേണ്ടതുണ്ട്. മറ്റുള്ളവർ നിങ്ങളുടെ നൂതനമായ കഴിവുകൾക്കും പാടവങ്ങൾക്കും പുറത്തേക്കുള്ളൊരു മാർഗം കണ്ടെത്തുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഉള്ളിന്റെയുള്ളിൽ സഞ്ചരിക്കാനുള്ള നിങ്ങളുടെ ആഗ്രഹം വർധിച്ചു വരികയാണ്. ഒരു പ്രത്യേക ദിനചര്യയാകും ചിലർക്ക് ഇഷ്ടം, എന്നാൽ ഇപ്പോൾ നിങ്ങൾ നിങ്ങളുടെ മനസിന്‌ അനുസരിച്ച് എവിടെയാണോ പോകാൻ ആഗ്രഹിക്കുന്നത് അങ്ങോട്ടേക്ക് പോവുക. പണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അജണ്ടയിൽ മുന്നിട്ട് നിൽക്കുന്നത്. സത്യം പറഞ്ഞാൽ അത് അടിയന്തരമായ ആവശ്യമാണെന്ന് ഞാൻ പറയും

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook