ചിങ്ങം രാശിക്കാരെ കുറിച്ച് കൂടുതൽ പറയാം. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ചിങ്ങം രാശിക്കാർ എപ്പോഴും ഏറ്റവും മികച്ചത് മാത്രം ആഗ്രഹിക്കുന്നു. രണ്ടാം തരമയതോ, രഹസ്യ സ്വഭാവമുള്ളതോ അല്ലെങ്കിൽ വ്യാജമായതോ ആയ ബന്ധത്തിന് അവർ തയ്യാറാകില്ല, അതിനേക്കാൾ അവർ ഒറ്റയ്ക്ക് ജീവിക്കാൻ ആഗ്രഹിക്കുന്നു. അവർക്ക് ഉത്സാഹം ഉണ്ടെങ്കിൽകൂടെ ഒരു ബന്ധത്തിന് തുടക്കം കുറിക്കാൻ പലപ്പോഴും അവർ താമസമെടുക്കും. അതിനാൽ നിങ്ങളക്കൊരു ചിങ്ങംരാശിയിലുള്ള വ്യക്തിയോട് പ്രണയം തോന്നുന്നുണ്ടെങ്കിൽ, നിങ്ങൾ തന്നെ അതാദ്യം പറയുന്നതായിരിക്കും നല്ലത്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

അടുത്ത കുറച്ച് ദിവസത്തേക്ക് എന്തെങ്കിലും പ്രധാനപ്പെട്ട കാര്യം തീർപ്പാക്കുന്നതിനു മുൻപ് നന്നായി ആലോചിക്കുക. നിങ്ങളുടെ ഭൗതിക വസ്തുക്കളുടെ സുരക്ഷിതത്വം, സാമ്പത്തികം എന്നിവയെക്കുറിച്ചുള്ള ഉത്കണ്ഠയോദ്ടൊപ്പം തന്നെ പ്രധാനമാണ് ദീർഘകാലമായി നിലനിൽക്കുന്ന ഔദ്യോഗികവും വ്യക്തിപരവുമായ ചോദ്യങ്ങളും അഭിമുഖീകരിക്കുക എന്നതും

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ആശയവിനമയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അച്ചടക്കവും, ആത്മനിയന്ത്രണവും വളരെ പ്രധാനമാണ്. മറ്റൊരു ഭാഷയിൽ പറഞ്ഞാല്‍ നിങ്ങളുടെ വാദങ്ങൾ ശരിയായ രീതിയിൽ അണിനിരത്തിക്കൊണ്ട് നിങ്ങളുടെ കേസിനായി തയ്യാറെടുക്കുക. മറ്റുള്ളവരെ അനുനയിപ്പിക്കാൻ കഴിയുന്നത് വസ്തുതകൾ വഴി മാത്രമാണ്, അതിനാൽ നിങ്ങളുടെ വ്യക്തിപരമായ പ്രഭാവം ഉപകാരപ്പെടില്ല.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ചന്ദ്രനിപ്പോൾ ഒരു സ്വകാര്യമായ ഗ്രഹമായി പ്രവർത്തിച്ച് നിങ്ങളുടെ വീടിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വൈകാരികമായൊരു അനുഭൂതി നിങ്ങളിൽ ഉണ്ടാക്കുകയാണ്. എന്നാൽ നിങ്ങളുടെ ആഗ്രഹത്തിന് എതിരായി പ്രവർത്തിക്കാൻ ഒരു രീതിയിൽ ഗ്രഹം നിങ്ങളെ നിർബന്ധിക്കുന്നില്ല, പ്രത്യേകിച്ചും സാമ്പത്തിക ചിലവ് ഉണ്ടാകുന്ന കാര്യങ്ങൾ.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളിൽ നിന്നും ഏറ്റവും ഉയർന്ന നിലവാരം മാത്രമേ നിങ്ങൾ ആഗ്രഹിക്കാൻ പാടുള്ളു. മറ്റുള്ളവർ പിന്മാറുമെന്നോ അവരുടെ ആവശ്യങ്ങളിൽ മാറ്റം വരുത്തുമെന്നോ കരുതരുത്. എല്ലാ വേലുവിളികളെയും നേരിടുകയും, തടസ്സങ്ങളെല്ലാം മറികടക്കുകയും ചെയ്യണം, അവ എത്രതന്നെ ഭരിച്ചതാണെങ്കിലും, നീരസം ഉളവാക്കുന്നതാണെങ്കിലും. അതിൽ കുറഞ്ഞത് ഒന്നും തന്നെ പ്രവർത്തികമല്ല.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ അടുത്ത നീക്കം എന്താവണമെന്ന് തീരുമാനിക്കാനുള്ള മികച്ച സമയവും സന്ദർഭവുമാണ് ഇപ്പോൾ ഉള്ളത്. തിരശീലയ്ക്ക് പിന്നിൽ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നത് കാരണം, അനവധി കാര്യങ്ങളിൽ നിന്നും നിങ്ങളക്ക് തിരഞ്ഞെടുക്കേണ്ടി വരുന്നുവെന്ന് നിങ്ങൾ പരാതിപ്പെടും. പക്ഷേ, ചില മനുഷ്യർ ഒന്ന് കൊണ്ടും സന്തോഷവാന്മാരാകില്ല, അല്ലെ?

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

കന്നിരാശിക്കാരെ പോലെ സാമ്പത്തികം കൈകാര്യം ചെയ്യാൻ മറ്റാർക്കും സാധിക്കില്ല. കൂടാതെ നിങ്ങളുടെ ചാർട്ടിലെ സമൃദ്ധിയുടെ ദിശയിലേക്ക് ചന്ദ്രനിപ്പോൾ സഞ്ചരിക്കുന്നതിനാൽ, കുടുംബ സുരക്ഷിതത്വത്തിന്റെ ചോദ്യം കൂടെ മുന്നിട്ട് വരുമെന്നത് നിങ്ങൾക്ക് ഉറപ്പിക്കാം. ഇതൊരു ഉചിതമായ സാമൂഹിക സന്ദർഭം കൂടെയാണ്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

മറ്റുള്ളവരെ നിങ്ങൾ പൂർണമായും വിശ്വസിക്കേണ്ടതിലെങ്കിലും, നിങ്ങൾ ശരിയാണെന്നും ഇത് സുചപ്പിക്കുന്നില്ല. ഒരുപക്ഷേ, ലക്ഷ്യബോധമില്ലത്തതും നിസ്സാരമായതുമയൊരു സംഘർഷത്തെ വളരെ വിവേകപൂർവം ഒഴിവാക്കുന്നതില്‍ നിങ്ങൾ വ്യാപൃതയാണ്. എന്നാൽ നിങ്ങൾ സത്യം നേരിടാൻ തയ്യാറാകാത്തതല്ല ഇതിന് കാരണമെന്ന് ഉറപ്പ് വരുത്തുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ആകാശത്തിന്റെ വൈകാരികമായ മേഖലയിലെ ചാന്ദ്ര നിര നിങ്ങളെ സന്തോഷവതിയാക്കുന്നു. ചുറ്റിനുമുള്ളവരുമായി നിങ്ങൾ വളരെ നന്നായി ചേർന്ന് പോകും, അവർ നിങ്ങൾ പറയുന്നതിനെയെല്ലാം എതിർത്താലും, ഇതൊന്നും നടക്കില്ലായെന്ന് പറഞ്ഞാൽ പോലും. നിങ്ങൾ ശരിക്കും എന്താണ് ആഗ്രഹിക്കുന്നതെന്ന് അവർക്ക് മനസിലാകുന്നിലായെന്ന് നിങ്ങൾക്ക് സംശയം തോന്നാം- അത് ശരിയുമായിരിക്കാം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾക്ക് പ്രവർത്തിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നൽകുന്നൊരു ഗ്രഹമാണ് വ്യാഴം. നിങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ നോക്കുന്ന പ്രതിയോഗിയായ ഗ്രഹമായ ചൊവ്വയിൽ നിന്നും വ്യാഴം ഇപ്പോൾ സമ്മർദം അനുഭവിക്കുകയാണ്. നിങ്ങൾക്ക് അത്യാവശ്യമല്ലാത്ത കാര്യങ്ങളെ ഉപേക്ഷിച്ച് ഏറ്റവും പ്രധാനപ്പെട്ടത് എന്താണോ അതിനെമാത്രം ലക്‌ഷ്യം വെച്ച് സഞ്ചരിക്കേണ്ടി വരും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഈയടുത്തുണ്ടായ വൈകാരികമായ അഭിമുഖീകരണം നിങ്ങളെ പിടിച്ചുലച്ചിട്ടുണ്ട്. എന്നാൽ അടുത്ത ആഴ്ച അടുക്കുമ്പോൾ ശക്തമായൊരു നിര നിങ്ങളെ തീർത്തും പുതിയൊരു മേഖലയിൽ എത്തിക്കും. ഇതുവരെ സഞ്ചരിക്കപ്പെടാത്ത തീരങ്ങൾ തേടി പോകാനുള്ള അവസരം കൈവശപ്പെടുത്തി, നിങ്ങളുടെ പങ്കാളിക്ക് താല്പര്യമാണെങ്കിൽ അവരെയും കൂടെ കൂട്ടുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ സാമ്പത്തിക നക്ഷത്രങ്ങൾ ആരോഗ്യവന്മാരാണ്, അതിനാൽ ആ മേഖലയിൽ നിങ്ങളധികം ആശങ്കപ്പെടേണ്ടതില്ല. ഇപ്പോഴത്തെ നിമിഷത്തിൽ ആത്മീയവും ഭൗതികാതീതവുമായ ചോദ്യങ്ങൾക്കാണ് മുൻഗണന. അതുകൊണ്ട് തന്നെ നിങ്ങൾ സ്ഥിരമായി വീക്ഷിക്കുന്നതിനേക്കാൾ ഉയരത്തിൽ നിങ്ങളുടെ കാഴ്ചയെ ശരിപ്പെടുത്തേണ്ടതുണ്ട്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നക്ഷത്രങ്ങളെല്ലാം മുൻകോപമുള്ളൊരു മനോഭാവത്തിൽ ആയതിനാൽ നിങ്ങൾ ഈ ഇടയ്ക്ക് പരാജയം സമ്മതിക്കുന്ന അവസ്ഥ വരെ എത്തിയിട്ടുണ്ടാകും. നിങ്ങൾ അവസാനം വരെ പിടിച്ചു നിന്നാൽ, നിങ്ങൾ സന്തോഷിക്കുമെന്ന് എനിക്കറിയാം. മറ്റാരെങ്കിലും ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണോ എന്നതിനെക്കുറിച്ചും നിങ്ങൾ ചിന്തിക്കുന്നുണ്ട്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook