ഈ ആഴ്ചത്തെ വ്യാഴത്തിന്റെയും യുറാനസിന്റെയും ശ്രദ്ധേയമായ നിരയെ കുറിച്ചാണ് ഞാൻ ഇന്നലെ പറഞ്ഞത്. ഈയൊരു പാറ്റേർണിന്റെ പ്രധാന ആശയങ്ങളിൽ ഒന്ന് സ്വാതന്ത്ര്യം ആണ്. നമുക്കെല്ലാവർക്കും സ്വാതന്ത്ര്യം വേണം. നമ്മുടേതായ തെരഞ്ഞെടുപ്പുകൾ നടത്തുമ്പോഴാണ് നമ്മൾ മനുഷ്യരാകുന്നത്. എന്നാൽ അനേകം സർക്കാരുകളും, തീവ്രവാദികളായ സംഘങ്ങളും ഇതിനു വിപരീതമായിട്ടാണ് ചിന്തിക്കുന്നത്. വ്യക്തിപരമായ വിവേചനശക്തിയെ പ്രതിരോധിക്കുന്ന എല്ലാരും തന്നെ എഴുന്നേറ്റ് നിങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ട സമയമാണ്.

Read More: Vishu Phalam 2019: സമ്പൂർണ്ണ വിഷു ഫലം 2019

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളിന്ന് തെറ്റായ വശം തിരിഞ്ഞാകും എഴുന്നേറ്റത്. എന്നാലും എന്തുതരം വിഷാദം നിങ്ങൾക്ക് തോന്നിയാലും സാഹചര്യങ്ങൾ മാറിയാൽ അതിനനുസരിച്ചു നിങ്ങളുടെ സന്തോഷവും വർദ്ധിക്കും. തൊഴിലിടത്തിൽ കാലതാമസങ്ങളും, ഗൗരവമായ സംസാരവും ഉണ്ടാകാം എന്നാൽ ഇവയെല്ലാം വിജയിക്കുമോ എന്നുള്ളത് നിങ്ങളുടെ കൈയിലാണ്. അതിനാലാണ് നിങ്ങളുടെ പങ്കാളിക്ക് എന്താണ് ആവശ്യമെന്നുളത് നിങ്ങൾ മനസിലാക്കണമെന്ന് പറയുന്നത്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ ഏറ്റവും വലിയ വ്യാകുലത നിങ്ങളറിയാതെ അല്ലെങ്കിൽ നിങ്ങളെ അറിയിക്കാതെ വേണ്ടപ്പെട്ടവർ കാര്യങ്ങൾ നടത്തുമോ എന്നതാണ്. നിങ്ങളുടെ തന്നെ ഉറപ്പില്ലായ്‌മ ഒരു അപൂർണമായ സാഹചര്യം സൃഷ്ടിക്കാം, എന്നാൽ സൂര്യനും ചന്ദ്രനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമ്പോൾ താങ്കളുടെ ഹാസ്യവും മെച്ചപ്പെടും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

മറ്റുള്ളവരോട് നിങ്ങൾ വളരെ മാന്യതയോടെ സംസാരിക്കണമെങ്കിലും, നിങ്ങളെ മാത്രം ബാധിക്കുന്ന ബന്ധങ്ങളിൽ വരുന്ന കാര്യങ്ങളിൽ ഉത്തരവാദിത്വമില്ലാതെ പെരുമാറാൻ നിങ്ങൾക്ക് കഴിയും. കുട്ടികളെ കൈകാര്യം ചെയ്യുന്നത് സാധാരണയെക്കാൾ കൂടുതൽ സമയമെടുക്കുമെങ്കിലും, നിങ്ങൾക്ക് അതിനോടൊപ്പം ജീവിക്കാൻ സാധിക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഗാർഹികമോ കുടുംബപരമായോ ആയ പ്രശ്നനങ്ങളുടെ നടുവിൽ നിൽക്കുന്നവർ എല്ലാത്തിനും പരിഹാരം ഉണ്ടാകുമെന്ന് മനസിലാക്കുക. തത്വവും ധാർമികതയും നിലനിർത്തുക, സുഹൃത്തുക്കളിൽ നിന്നും നിയമ നിർദേശങ്ങളും സഹായവും ആവശ്യപ്പെടുക. പൂർവ്വകാലത്തെ പ്രശ്നങ്ങളെ പരിഹരിക്കുന്ന രീതിയിൽ നിങ്ങൾ പരിഹാരങ്ങൾ കണ്ടെത്തും, എന്നിരുന്നാലും തടസങ്ങൾ നേരിടും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

എന്തുകൊണ്ടാണ് ബന്ധങ്ങളിൽ നിങ്ങൾ ബുദ്ധിമുട്ട് നേരിടുന്നതെന്ന് ഇപ്പോൾ വ്യക്തമല്ല. നിങ്ങളുടെ നന്മ ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം നിങ്ങളുടെ സാഹസികമായതും, നീരസം ഉളവാക്കുന്നതുമായ സംസാരത്തിൽ അസ്വസ്ഥരാണ്. എനിക്ക് തോന്നുന്നത് ഇപ്പോഴത്തേക്കെങ്കിലും പങ്കാളികൾ പറയുന്നത് നിങ്ങൾ വിശ്വസിക്കണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സംഭവങ്ങളുടെ വേഗത നിങ്ങളെ അസ്വസ്ഥമാകും വിധം വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. ഇത്തരം മാറ്റങ്ങളുമായി താദാത്മ്യം പ്രാപിച്ച് മുന്നോട്ട് പോകാൻ പറ്റിയ ഏറ്റവും നല്ല രീതി അപ്രതീക്ഷിതമായത് പ്രതീക്ഷിക്കണം എന്നതാണ്, അതിനനുസരിച്ചു യോജിച്ചുപോവുക. തടസങ്ങൾ ജീവിതത്തിന്റെ ഭാഗമാണെന്ന സത്യം മനസിലാക്കി അസ്വസ്ഥരാകാതിരിക്കുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

യുക്തിപരമല്ലാത്ത പെരുമാറ്റത്തിൽ ആർക്കെങ്കിലും കുറ്റബോധം ഉണ്ടെങ്കിൽ അത് നിങ്ങൾക്കാണ്. ഇതൊരു കർക്കശമായ നിലപാടായി നിങ്ങൾക്ക് തോന്നാം എന്നാൽ ചന്ദ്രന്റെ പ്രത്യേകമായ അവസ്ഥ കാരണം നിങ്ങളുടെ വികാരങ്ങൾ കൂടാനും സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയോട് കഠിനമായ ഭാഷയിൽ തന്നെ നിങ്ങൾക്ക് സംസാരിക്കാൻ തോന്നാം. എന്നാൽ അങ്ങനെ ചെയ്യണമോ വേണ്ടയോ എന്നത് നിങ്ങളുടെ തീരുമാനം ആണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

പ്രശ്നങ്ങൾ നേരിടുന്ന സുഹൃത്തുക്കളോടോ സഹപ്രവർത്തകരോടോ ദീര്ഘമായൊരു ഉപദേശം നൽകേണ്ട കാര്യമില്ല. അവർക്ക് നിങ്ങളുടെ പിന്തുണയും, ആവേശവുമാണ് ആവശ്യം, നിങ്ങളുടെ വിമർശനമല്ല. ഇത് ശ്രദ്ധയും അനുകമ്പയും ആവശ്യമായ സാഹചര്യമാണ്, അല്ലാതെ മത്സരമല്ല. എന്തൊക്കെ ആയാലും, നിങ്ങൾ മനുഷ്യർക്ക് എതിരെ പ്രവർത്തിക്കുന്നതിനേക്കാൾ നേട്ടം അവരോടൊപ്പം പ്രവർത്തിക്കുമ്പോൾ കിട്ടും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സാമൂഹികമായൊരു സംഘർഷം ഉണ്ടാകാമെങ്കിലും നിങ്ങൾ വലിയ കൂട്ടം മനുഷ്യരുമായി കൂടുമ്പോഴാണ് നിങ്ങൾ ഏറ്റവും സന്തോഷിക്കുന്നത്. നിങ്ങളോട് പ്രണയതാല്പര്യത്തോടെ വരുന്നവർ ഒരുപക്ഷേ നിങ്ങളോട് ഒറ്റയ്ക്ക് സംസാരിക്കുകയും അതുകാരണം നിങ്ങൾ കുരുക്കിലായത് പോലെ നിങ്ങളക്ക് തോന്നുകയും ചെയ്യാം. എന്നാൽ നിങ്ങൾ എപ്പോഴും ഓർക്കേണ്ട കാര്യമെന്തെന്നാൽ നിങ്ങളുടെ അനുവാദം കൂടാതെ നിങ്ങളോട് ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല എന്നതാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഇന്നത്തെ സുഗ്രാഹ്യമായ ചന്ദ്രൻ രാത്രിയുടെ ആകാശത്തിനു പ്രകാശം നൽകുന്നപോലെതന്നെ നിങ്ങളുടെ ജീവിതത്തിനും പ്രചോദനം നൽകും. ഇത്തരം സന്ദർഭങ്ങളിൽ പ്രധാനപ്പെട്ടതും പരിഗണിക്കേണ്ടതുമായ കാര്യമെന്തെന്നാൽ നിങ്ങളുടെ പദ്ധതികളെ എങ്ങനെ നടപ്പിലാക്കാം എന്നുള്ളതിനെ സംബന്ധിച്ച് നിങ്ങൾ തയ്യാറെടുത്തിരിക്കണം. നിങ്ങൾക്ക് സാധിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ സംഭവിക്കുന്ന കാര്യങ്ങൾക്ക് ഒത്ത് നിങ്ങൾക്ക് മുന്നോട്ട് പോകാം, അഥവാ കാര്യങ്ങൾ അല്പം കൂടെ ദ്രുതഗതിയിൽ നടക്കുകയാണെങ്കിൽ നിങ്ങൾ അതിനു തയ്യാറായിരിക്കണം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ ഒൻപതാമത്തെ സൗര ഗൃഹവുമായി ചന്ദ്രനൊരു ബന്ധം നിർമിക്കുന്നത് കാരണം നിങ്ങളുടെ ജീവിതത്തിലെ നിയമപരമായതോ, വിദേശ സംബന്ധിയായതോ, അല്ലെങ്കിൽ പഠനവുമായി ബന്ധപ്പെട്ടതോ ആയ ആഗ്രഹങ്ങളെ ഒരു വഴിത്തിരിവിലേക്ക് ഇതെത്തിക്കും. വിവേകമുള്ള കുംഭം രാശിക്കാർ ചില പ്രത്യേകതാരമായ ഒഴിവുദിവസങ്ങൾക്ക് പദ്ധതിയിടുന്നുണ്ട്, ആനന്ദവു൦ , സ്വയം വികാസവും ഒരുമിച്ചു ലഭിക്കുന്ന ദിവസങ്ങൾ.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

വ്യാഴഗ്രഹം നിങ്ങളുടെ താല്പര്യങ്ങളുടെയും, അവകാശങ്ങളുടെയും ജാമ്യം നിൽക്കുന്ന ഗ്രഹമാണ്. അതിനാൽ നിങ്ങൾ സകാരാത്മകമായ ഒരു പാതയിലാണ്, സാമ്പത്തിക പ്രശ്നങ്ങളോ, അല്ലെങ്കിൽ എന്തെങ്കിലും തരത്തിൽ തടസ്സങ്ങളോ ഉണ്ടായാൽ പോലും നിങ്ങളുടെ ആത്മവിശ്വാസത്തെ അത് ഇല്ലാതാക്കില്ല. എല്ലാത്തിനേക്കാളും ഉപരി നിങ്ങളുടെ ആത്മീയ മാനങ്ങളെക്കുറിച്ചുള്ള ധാരണ ഇത് ഉണർത്തുകയും ചെയ്യും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook