ചിങ്ങരാശിയാണ് ഇന്നത്തെ എന്റെ ചിഹ്നം. സിംഹത്തിന്റെ രൂപം ഏറ്റവും പ്രകാശമേറിയ നക്ഷത്രങ്ങൾ വഴി കാണുന്നതാണ് ചിങ്ങം രാശിയുടെ നക്ഷത്രസമൂഹം, അതിനു പിന്നിൽ താല്പര്യമുണർത്തുന്നൊരു പുരാണവുമുണ്ട്. എന്നാൽ മറുവശത്ത് എനിക്ക് ആ നക്ഷത്രംസമൂഹം വലിയൊരു ചോദ്യചിഹ്നം പോലെയും തോന്നാറുണ്ട്. അതുകാരണം ഞാൻ ആലോചിക്കുകയായിരുന്നു, ചിങ്ങം രാശിക്കാരുടെ വിനോദം മറ്റുള്ളവരോട് ആശയക്കുഴപ്പമുണ്ടാക്കുന്ന ചോദ്യങ്ങൾ ചോദിക്കലായിരിക്കുമോ?

Horoscope today, May 9

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ബുധഗ്രഹത്തിന്റെ പുതിയ നിര, നിങ്ങളെ സന്തോഷിപ്പിക്കുന്ന വാർത്ത കൊണ്ടുവരാൻ സാധ്യതയുണ്ട്. ഒരുപക്ഷേ വിശ്രമവേളകളെ സംബന്ധിച്ചതാകും, സാംസ്‌കാരികമായ കാര്യങ്ങളെ കുറിച്ചുമാകാം. നിങ്ങളുടെ ചക്രവാളം അധികം താമസിക്കാതെ തന്നെ വികസിക്കുകയും, നിങ്ങളുടെ ചില ധാരണകൾ കീഴ്മേൽ മറിയാനും സാധ്യതയുണ്ട്. കുട്ടികളുമായിട്ടുള്ള സൗഹൃദം വേഗം വളരാൻ സാധ്യതയുണ്ട്

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഈ അടുത്ത ആഴ്ചകളിലായി കാണപ്പെടുന്ന ഒരു പ്രശ്നം അടിച്ചമര്‍ത്തപ്പെട്ടതോ അല്ലെങ്കിൽ വഴിതെറ്റിയതോ ആയ ദേഷ്യമാണ്. അന്യായമായതും അനുചിതവുമായ ആവേശത്തിനെക്കുറിച്ച് പറയണ്ട. ഇത്തരം ബുദ്ധിമുട്ടുകളൊക്കെ ഇപ്പോൾ കഴിഞ്ഞ കാര്യങ്ങളാണ്. ചില സമയത്ത് മറ്റുള്ളവരെ കുറ്റപ്പെടുത്തിയത് കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല. പക്ഷേ അവർക്കൊരു ഉത്തരവാദിത്വവുമില്ല എന്ന് ഇതുകൊണ്ട് ഉദ്ദേശിക്കുന്നില്ല.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഈ നിമിഷത്തിൽ നിങ്ങളെ രക്ഷിച്ചുകൊണ്ടിരിക്കുന്നത് ആളുകളെ കൈയിലാക്കാനുള്ള നിങ്ങളുടെ പാടവമാണ്. മറ്റുള്ളവരുടെ ആവശ്യങ്ങളെ കുറിച്ചും താല്പര്യങ്ങളെക്കുറിച്ചും, സാധാരണയെക്കാൾ നിങ്ങളിപ്പോൾ ശ്രദ്ധാലുവാണ്. നിങ്ങളുടെ ഈ സന്നദ്ധത നിറഞ്ഞ സമീപനത്തിന് വരും ആഴ്ചകളിൽ ഉപകാരം ലഭിക്കും. അത് സംഭവിക്കുമ്പോൾ നിങ്ങളുടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ലഭിക്കും

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സൂര്യൻ നിങ്ങളുടെ ചാർട്ടിലെ അനുകമ്പയുള്ള മേഖലയിലൂടെ കടന്നു പോവുകയാണ്. ഇത് സൂചിപ്പിക്കുന്നത്, നിങ്ങൾക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളിടത്തോളം വിധിയും നിങ്ങളെ സഹായിക്കുമെന്നാണ്. ഒരുപക്ഷേ മുതിർന്നൊരു വ്യക്തിയായിരിക്കും നിങ്ങൾക്ക് ഏറ്റവും വലിയ സഹായം നൽകുക. ദീർഘകാലമായി തുടരുന്നൊരു പ്രശ്നത്തിനെവരെ അവർക്ക് പരിഹരിക്കാൻ സാധിക്കും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

വൈകാരിക ഇടപെടലുകളിൽ എല്ലാം തന്നെ ഇത്രയധികം ആശയക്കുഴപ്പവും കോലാഹലവും നിറഞ്ഞുനിൽക്കുമ്പോൾ, നിങ്ങളെ ഞാൻ അറിയിക്കാൻ ആഗ്രഹിക്കുന്ന സന്തോഷമുളവാക്കുന്ന കാര്യമെന്തെന്നാൽ, ബുധൻ നിങ്ങളുടെ ചാർട്ടിലൂടെ ഇപ്പോൾ കടന്നുപോകുകയും നിങ്ങളെ അതിശയിപ്പിക്കുന്ന ചില കാര്യങ്ങൾ നടത്താൻ പോകുകയുമാണ്. അതൊരുപക്ഷേ നിങ്ങളെ നിങ്ങളുടെ ആശയങ്ങൾ അവസാനമായി വ്യക്തമാക്കുന്നതിനു വരെ ഒരവസരം നൽകാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പ്രതിബന്ധം കൂടാത്ത ജീവിതം എന്ന ആശയത്തിൽ നിന്നും ജീവിതം ഒരുപാട് ദൂരെയാണ് എന്നത് എത്ര ശരിയാണ്. പക്ഷേ നിങ്ങളുടെ ആത്മവിശ്വാസത്തെ പിന്നെയും ഉറപ്പിക്കുന്ന ഗ്രഹങ്ങളുടെ ഒരു വലിയ നിരതന്നെയുള്ള ഈ സമയത്ത്, മുൻപിൽ വരുന്ന തടസങ്ങൾ പോലും നിങ്ങളെ ശരിയായതും സത്യസന്ധമായതുമായ പാതയിൽ പിടിച്ചു നിർത്തുകയാണ്. എന്താണെന്നുവെച്ചാൽ, നിങ്ങൾ ശരിയയായ പാതയിൽ കൂടെത്തന്നെ പോകുമ്പോഴും ചിലപ്പോഴൊക്കെ ഇത് തന്നെയാണ് ശരിയായ പാതയെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടാകണമെന്നില്ല.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

പണ്ട് നിങ്ങൾക്ക് ആവശ്യമായ പണം സ്വരൂപിക്കാൻ നിങ്ങൾക്ക് സാധിച്ചിട്ടില്ല. എന്നാലിപ്പോൾ ചൊവ്വാഗ്രഹം നിങ്ങളുടെ ജാതകത്തിൽ ഒരു വലിയ പങ്ക് വഹിക്കുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ പ്രയത്നത്തെ ഇരട്ടിക്കാനും, നിങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്താനും സാധിക്കും. ഗ്രഹത്തിന്റെ ഉപദേശം എന്തെന്നാൽ എല്ലാ കാര്യങ്ങൾ ഈ ആഴ്ച തന്നെ ക്രമമാക്കി വയ്ക്കുക എന്നതാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിലവിലെ സാഹചര്യത്തിൽ നിന്നും പുറത്തുകടക്കാൻ വഴിയുണ്ട്, പക്ഷേ നിങ്ങൾക്ക് നിശ്ചയദാര്‍ഢ്യമുണ്ടാകണം. പ്രതിരോധപരമായ സമീപനത്തിൽ ഒരു കാര്യവുമില്ല. ഔദ്യോഗികപരമായി നിങ്ങളുടെ ആശയങ്ങളിലും പദ്ധതികളിലും നിങ്ങൾക്ക് പൂർണ വിശ്വാസമുണ്ടാകും, കാരണം വ്യക്തിപരമായ വികാരങ്ങളെക്കാൾ നിങ്ങളുടെ പൊതുവായ ഭാവം നിങ്ങൾക്ക് ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കിത്തരും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

അടുത്തിടെയായി നടക്കുന്ന ചില വരവും പോക്കും കാരണം ചില അതിരുകൾ മായ്ക്കപ്പെട്ടതുപോലെയുണ്ട്. ചില ബന്ധങ്ങളുടെ ശക്തികുറഞ്ഞുവെന്ന കാര്യത്തെ നിങ്ങൾ ഉപയോഗപ്പെടുത്തിയാൽ അതിനെ നിങ്ങൾക്ക് അനായാസം മറക്കാൻ സാധിക്കും എന്നതുമാത്രമല്ല പുതിയ ബന്ധങ്ങൾക്ക് ഉള്ള സാധ്യതകളും വർധിക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

അടുത്ത കുറച്ച് ദിവസങ്ങൾ നിങ്ങൾക്കായി എന്താണ് കരുതിവച്ചിരിക്കുന്നതെന്ന് വിശദമായി അറിയില്ലയെങ്കിലും, സാഹചര്യത്തിന്റെ രൂപരേഖ മനസിലാക്കാവുന്നതാണ്. ഒരിക്കലും ഒരു തിരിച്ചുപോക്ക് സാധ്യമാകാത്തൊരു വഴി നിങ്ങൾ തിരിയുകയാണ്. ഇനി ലളിതവും ദൃഢവുമായ വസ്തുതകൾ ഒന്നും തന്നെയില്ല എന്ന് ഞാൻ പറയേണ്ടി വരും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ ചില രഹസ്യങ്ങൾ പുറത്തേക്ക് വരാനായി വെമ്പൽ കുട്ടുന്നുണ്ടാകും, പക്ഷേ പരിഭ്രമിക്കാനായി ഒന്നുമില്ല. വിചിത്രവും, അയാഥാർഥ്യവും, അസ്ഥിരവുമായ സ്വപ്‌നങ്ങൾ കാണാൻ പറ്റിയ സമയമാണ്. അവയ്‌ക്കെല്ലാം തന്നെ അർത്ഥമുണ്ട്! എന്നാൽ എന്താണ് ശരിയായ അർത്ഥം, അല്ലെങ്കിൽ ശരിയായ അർത്ഥമല്ലാത്തത് എന്നത് അടുത്ത ആഴ്ച മാത്രമേ വ്യക്തമാകുകയുള്ളു.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ആഴ്‌ചയുടെ അവസാനത്തേക്ക് നിങ്ങൾക്ക് തൊഴിലിനും ദൈനദിന പ്രവർത്തികൾക്കുമുള്ള സമയം ലഭിക്കുമെങ്കിലും, നിങ്ങൾ കല, വിനോദവേളകൾ, ആനന്ദകരമായ ഉദ്യമങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ ഉത്‌കണ്‌ഠയുള്ള ആളായിരിക്കും. കഴിയുമെങ്കിൽ കുറച്ച് പ്രതിബദ്ധതകൾ ഒഴിവാക്കുക. നിങ്ങൾക്ക് യഥാർത്ഥമായ ഉപകാരം കൊണ്ടുവരുന്ന കടമകൾക്ക് മാത്രം പ്രാധാന്യം നൽകുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook