Latest News

Horoscope Today 08 June 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope and Astrology Today 08 June 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
Horoscope Today

ഈ നിമിഷത്തിലെ എന്റെ ചിഹ്നം മീനംരാശിയാണ്, അതിനാൽ ഇതെല്ലാ കമിതാക്കൾക്കും നല്ല സമയമാണ്. നക്ഷത്രസമൂഹത്തിൽ കാണുന്ന രണ്ട് മീനുകൾ പ്രണയത്തിന്റെ ദേവതയായ അഫ്രോഡൈറ്റും അവരുടെ മകൻ ഇറോസുമാണ് എന്നാണ് ഐതിഹ്യം പറയുന്നത്. കാല്പനികത അധികമുള്ള മനുഷ്യരാണ് മീനംരാശികരെന്നാണ്, അതിനാൽ എപ്പോഴൊക്കെ ചിഹ്നം ശക്തമായി നിൽക്കുന്നുവോ അപ്പോഴൊക്കെ പ്രണയതിനായി കൂടുതൽ പ്രയത്നിക്കുക.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഔദ്യോഗികമായി തിരക്ക് നിറഞ്ഞ സമയക്രമമുള്ളവർ ഈ വാരാന്ത്യത്തിലും ജോലി ചെയ്യാനാണ് സാധ്യത. മറ്റ് മേടംരാശിക്കാർ ലൗകികമായ പദ്ധതികളെ പിന്തുടരും. നിങ്ങൾ ഓർമിക്കേണ്ടൊരു കാര്യമെന്തെന്നാൽ നിങ്ങൾ എന്നതുതന്നെയാണ് ചെയ്യുന്നതെങ്കിലും നിങ്ങൾക്ക് അതിലേക്ക് സത്യസന്ധമായൊരു ആവേശമുണ്ടെങ്കിൽ മാത്രമേ അത് പ്രവർത്തികമാകുകയുള്ളു.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

കുട്ടികളെ ബാധിക്കുന്ന കാര്യങ്ങളില്‍ ക്രമീകരണം മാറ്റാനുള്ള അവസരം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. നശിക്കപ്പെട്ടതോ ഒരിടവേളയെടുത്തതോ ആയ സാമൂഹികമോ പ്രണയസംബന്ധമോ ആയ ബന്ധങ്ങൾ പിന്നെയും ഉറപ്പിക്കാൻ നിങ്ങൾക്ക് സാധിച്ചിട്ടുണ്ട്. നിലവിലെ നിമിഷത്തിന്റെ ആവശ്യകത എന്നത് തീർത്തും തുല്യവും, സത്യസന്ധവും, സ്വാതന്ത്ര്യമുള്ളതുമായ ബന്ധം സ്ഥാപിക്കുക എന്നതാണ്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഗ്രഹങ്ങളുടെ ചലനത്തെക്കുറിച്ച് നേരത്തെതന്നെ മനസിലാക്കി, പുതിയ ബന്ധങ്ങളുണ്ടാക്കാൻ നിങ്ങൾക്ക് ശ്രമിക്കാം. ഈ വാരാന്ത്യത്തോടെ നിങ്ങളുടെ ഔദ്യോഗികവും ഗാർഹികവുമായ ബന്ധങ്ങളിൽ പങ്കാളില്ലാത്തതിനും കൂട്ടായ പ്രവർത്തനങ്ങൾക്കുമായിരിക്കും പ്രാധാന്യം കൂടുതൽ. നിങ്ങൾക്ക് കുറേനാളുകളായി ബന്ധമുള്ളവരായിരിക്കും ഏറ്റവും പ്രധാനപ്പെട്ട മനുഷ്യരായി മാറാൻ പോകുന്നത്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾ കൃത്യമായ ഗ്രഹങ്ങളുടെ ചലനത്തെ വീക്ഷിക്കുന്ന ആളാണെങ്കിൽ ഇപ്പോഴാണ് നിങ്ങളുടെ പ്രതിബദ്ധതകളെ ഉപേക്ഷിച്ച് പുതിയ ക്രമീകരണങ്ങൾ ഉണ്ടാക്കേണ്ട സമയം. കാല്‍പനികമായ ഭ്രമങ്ങൾ ഉപദ്രവമില്ലാത്ത വിനോദത്തിനപ്പുറം ഒന്നുമാകില്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ, സാദ്ധ്യതകൾ ഒരുപാടുണ്ട്, തിരഞ്ഞെടുക്കാനുള്ള അവസരവും ഒരുപാടുണ്ട്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

പ്രാദേശികമായ ഉല്ലാസയാത്രകൾക്കും ഗ്രാമങ്ങളിലേക്കുള്ള യാത്രകൾക്കുമുള്ള സമയമാണിത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യാത്രയെ ഒരു അപകടം പിടിച്ച കാര്യമാക്കി മാറ്റിയ സമ്മർദങ്ങളിൽ നിന്നെല്ലാം നിങ്ങളിപ്പോൾ സ്വതന്ത്രർ ആയിരിക്കുകയാണ്. മറ്റുള്ളവർ നിങ്ങൾ കാര്യങ്ങൾ ചെയ്യുന്ന രീതിയോട് കൂടുതൽ വിശ്വാസ്യത വയ്ക്കുന്നത്, വ്യകതിപരമായ കാര്യങ്ങളിൽ നിങ്ങൾക്കിപ്പോൾ കുറച്ചുകൂടെ ആത്മവിശ്വാസം നല്കുന്നുണ്ടാകും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഉഹാപോഹങ്ങളിൽ ഇടപെടാതിരിക്കാൻ നിങ്ങള്‍ ഇപ്പോഴും ഉപദേശിക്കപ്പെടാമെങ്കിലും, നിങ്ങളിപ്പോൾ വിവേകപൂർണമായി ഗാർഹിക കാര്യങ്ങളിൽ കൂടുതൽ പദ്ധതികൾ തയ്യാറാക്കുക. വസ്തുക്കളുമായി ബന്ധപ്പെട്ട് ഇടപാടുകൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് അധികം താമസിക്കാതെ തന്നെ കാര്യങ്ങൾ ശരിയായി വരും, ഒരുപക്ഷേ നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ വേഗത്തിൽ.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ആവേശങ്ങളുടെയും ഉർജ്ജത്തിന്റെയും ഗ്രഹങ്ങളായ സൂര്യനും ചൊവ്വയും ഇപ്പോഴും നിങ്ങളുടെ തന്നെ സഖ്യങ്ങളാണ്. നിങ്ങളെക്കൊണ്ട് കഴിയുന്നത്ര ഉയരത്തിൽ നിങ്ങൾ ലക്ഷ്യം വയ്ക്കുക, കാരണം നിങ്ങൾ പരിശ്രമിച്ച് കൊണ്ടിരിക്കുന്നതുവരെ നിങ്ങളെക്കൊണ്ട് എന്തൊക്കെ സാധിക്കുമെന്നതിന് ഒരതിരില്ല. ആദ്യ പടി വിവരങ്ങൾ ശേഖരിക്കുക എന്നതാണ്, ഇതുവഴി മറ്റുള്ളവരുടെ പദ്ധതികൾ എന്താണെന്നു നിങ്ങൾക്ക് മനസിലാക്കാം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

എന്തുകൊണ്ടാണ് സഹപ്രവർത്തകരും പങ്കാളികളും ഈയടുത്തായി സഹായിക്കാത്തതും സഹകരിക്കാത്തതുമെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാൽ സാമ്പത്തിക മേഖലയിൽ ഒരു പൊതുസമ്മതത്തിലേക്ക് എത്താനുള്ള മാർഗങ്ങൾ നിങ്ങൾക്ക് ലളിതമായി ലഭിക്കും. നിങ്ങളുടെ പദ്ധതികൾ കുറച്ച് നാളത്തേക്ക് നിങ്ങളുടെ പക്കൽ തന്നെ വയ്‌ക്കേണ്ടതുണ്ട്, അതിനാൽ ശ്രദ്ധിക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഗ്രഹങ്ങൾ നിരന്തരമായ ചലനത്തിൽ ആയതിനാൽ ഒരു സാഹചര്യവും അധികം നാളത്തേക്ക് നിലനിൽക്കില്ല. ഗ്രഹങ്ങളുടെ രൂപരേഖ ഇപ്പോൾ മാറിക്കൊണ്ടിരിക്കുകയാണ്, നിങ്ങളായിരിക്കും മാറ്റത്തിന്റെ അലയൊലികൾ ആദ്യമായി അനുഭവിക്കുന്നവർ. സാമൂഹികവും കൂട്ടായതുമായ സംരംഭങ്ങൾക്കായിരിക്കും ആദ്യം ഉപകാരമുണ്ടാകുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ജീവിതത്തിനോട് നിലവിലുള്ള അഭിനിവേശം, വിരുദ്ധമായ ഗ്രഹങ്ങളുടെ സാഹചര്യങ്ങളോ, പൊതുവിലുള്ള ധനുരാശിക്കാരുടെ അക്ഷുബ്ധമായ സ്വഭാവാമോ മാറ്റാൻ പാടില്ല. എന്നാൽ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ വാരാന്ത്യത്തിൽ ഔദ്യോഗികമായ കാര്യങ്ങളിൽ ചില ഇടപെടലുകൾ ഉണ്ടാകും. പങ്കാളികളെ കുറിച്ചും ബന്ധങ്ങളെക്കുറിച്ചുമൊക്കെ അതിൽ പ്രതിപാദിക്കാം, എന്നാലും നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായം പറയാനുള്ള സാഹചര്യമുണ്ടാകും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

മൂല്യങ്ങളുടെ തിരിച്ചുവരവ് കാരണം നിങ്ങൾ മറ്റുള്ളവർക്കായി എടുത്ത പ്രയത്നങ്ങൾക്ക് നിങ്ങൾ അഭിനന്ദിക്കപെടും. നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ നിങ്ങളുടെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ ലോകത്തോട് പറയാവുന്നതാണ്. നിങ്ങളാൽ കഴിയുന്നതിന്റെ അങ്ങേയറ്റം പ്രയത്നിക്കാനായി നിങ്ങൾ തീരുമാനമെടുത്തത് കഴിഞ്ഞിരിക്കുന്നു.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

കുടുംബപരമായൊരു വിവാദം നിങ്ങൾ പ്രതീക്ഷിക്കണം. നിങ്ങൾ പറയുന്നതെല്ലാം സത്യമെന്ന നിലയിൽ ആളുകൾ അംഗീകരിക്കണം എന്നൊന്നുമില്ല. നിങ്ങൾ നിങ്ങളുടേതായ രീതിയിൽ കാര്യങ്ങൾ വിവരിക്കാനുള്ള പ്രയത്നം നടത്തണം. എല്ലാവര്ക്കും നിങ്ങളുടെ മനസ്സിൽ എന്താണെന്നുള്ളത് മനസിലാക്കാൻ സാധിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടെന്ന് എനിക്കറിയാം, എന്നാൽ നിങ്ങളുടെ കാര്യം നിങ്ങളുടേതായ രീതിയിൽ ശ്രദ്ധാപൂർവം മുന്നോട്ട് കൊണ്ടുപോകുന്നതായിരിക്കും നല്ലത്.

Visit our Daily Horoscope Section Here

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today 08 june 2019 aries capricorn taurus scorpio sagittarius gemini cancer check astrology prediction

Next Story
Horoscope Today 07 June 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലംHoroscope, Astrology
The moderation of comments is automated and not cleared manually by malayalam.indianexpress.com