ഈ നിമിഷത്തിൽ അനേകം ശ്രദ്ധേയമായ ഗ്രഹനിലകളുടെ നിരയുണ്ട്, ഉർജ്ജസ്വലനായ ചൊവ്വാഗ്രഹത്തെയത്, വ്യാപ്തിയുള്ള വ്യാഴഗ്രഹവുമായും, വിപ്ലവകാരിയായ യുറാനസുമായും ബന്ധിപ്പിക്കുന്നു. നാടകീയമായ തലക്കെട്ടുകളുടെ ഒരു കാലഘട്ടമാകാമിത്. ഈ വഴിക്കാണ് സംഭവങ്ങൾ ചലിക്കുക എന്നെനിക്ക് വ്യക്തമായി പറയാൻ സാധിക്കില്ല, കാരണം വിസ്മയകരമായ ചിലത് സംഭവിക്കാമെന്ന് എനിക്ക് തോന്നുന്നു. നമുക്ക് സ്വീകാര്യമായ വിസ്മയങ്ങൾ ആകുമോ? ഞാൻ അങ്ങനെത്തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Vishu Phalam 2019: സമ്പൂർണ്ണ വിഷു ഫലം 2019

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ചന്ദ്രൻ ഇപ്പോൾ തന്നെ നിങ്ങളുടെ ഗാർഹിക ജീവിതത്തിൽ പ്രശ്നങ്ങളും വെല്ലുവിളികളും ഉയർത്തുന്നുണ്ട്, പക്ഷേ നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കാത്തവയല്ല. പങ്കാളികളുടെ വിമർശനം നല്ല ഉദ്ദേശത്തോടെ ഉള്ളവയാണെന്ന് മനസിലാക്കുക, അവരുടെ സഹായപരമായ വാക്കുകളിൽ നിന്നും നിങ്ങൾക്ക് ഉപകാരപ്രദമായവ ഉപയോഗപ്പെടുത്തുക. എന്തൊക്കെ ആണെങ്കിൽ അവരുടെ വിവേകമുള്ള വാക്കുകൾ അർത്ഥവത്തായവയാണ്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഇത് കഠിനപ്രയത്നത്തിനുള്ള കാലഘട്ടമാണെന്ന വസ്തുതയിൽ നിന്നും രക്ഷനേടുന്നത് ബുദ്ധിമുട്ടാണ്. അതിനാൽ അലസരായ ഇടവം രാശിക്കാർ പ്രശ്നങ്ങളിൽ പോയി ചാടാൻ സാധ്യതയുണ്ടാവുകയും, തൊഴിലിൽ ധാർമികത പുലർത്തുന്നവർ നന്നായി മുന്നോട്ട് പോകാനും സാധ്യതയുണ്ട്. പക്ഷേ ചില വിവരങ്ങൾ നിങ്ങളിലേക്ക് മാത്രം ഒതുക്കി നിർത്തും. നിങ്ങൾ ഇപ്പോഴും നിങ്ങളുടെ രഹസ്യങ്ങൾ സൂക്ഷിക്കുകയാണ്, എന്തുകൊണ്ട് സൂക്ഷിച്ചുകൂടാ?

മിഥുനം രാശി (മെയ് 22 – ജൂൺ 21)

അടിയ്ക്കടി ഗ്രഹങ്ങൾ നിങ്ങൾക്ക് അതിബൃഹത്തായ ഊർജ്ജം പകർന്നു നൽകുന്നു. എന്നാൽ ഇത് ഉപയോഗപ്രദമായിട്ടാണോ, അതോ നശിപ്പിക്കുന്ന രീതിയിലാണോ ഉപയോഗിക്കുന്നത് എന്നുള്ളത് നിങ്ങളുടെ കൈയിലാണ്. വരും ദിവസങ്ങളിൽ പക്വതയോടെയും സ്വയം നിയന്ത്രണത്തോടെയും പെരുമാറുക എന്നത് ഏറ്റവും പ്രധാനമാണ്: അങ്ങനെ ചെയ്താൽ നിങ്ങളുടെ സുഹൃത്തുക്കളിൽ നിന്നും ആദരവ് ലഭിക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ശുക്രൻ വ്യാഴവുമായി മികവാർന്നൊരു ബന്ധത്തിലാണ്, നിങ്ങളുടെ വ്യക്തിപരമായ സംഘര്‍ഷങ്ങൾ ഇത് തീർച്ചയായും കുറയ്ക്കും. കുടുംബജീവിതത്തിന്റെ കാഠിന്യത്തിൽ നിന്നും നിങ്ങളെ വിദേശ രാജ്യങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങളോ വിദേശത്തെ പ്രണയങ്ങളോ ശ്രദ്ധ തിരിപ്പിക്കും. എന്നാലും ഇപ്പോഴും എന്തോ ഒന്ന് അപൂർണ്ണമാണ്‌, നിങ്ങൾ എത്തിപ്പെടാനായി ഇപ്പോഴും ശ്രമിക്കുന്ന ഒന്ന്

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

വളരെ പെട്ടെന്നു നിലപാടുകൾ മാറ്റുന്നവരല്ല ചിങ്ങം രാശിക്കാർ, എന്നാൽ ചില സംഭവവികാസങ്ങൾ നിങ്ങൾ അഗാധമായി കൊണ്ടുനടക്കുന്ന ചില അഭിപ്രായങ്ങളെ മാറ്റാൻ നിർബന്ധിക്കാം. അത്തരം സാഹചര്യങ്ങളിൽ അയവ് വരുത്തുക എന്നത് നല്ലൊരു മൂല്യമായി കണക്കാക്കപ്പെടും. ഇപ്പോൾ നിങ്ങൾ പങ്കാളികൾക്ക് വേണ്ടി വിട്ടുവീഴ്ചകൾ ചെയ്താൽ അവരും പിന്നെ നിങ്ങൾക്ക് വിട്ടുവീഴ്ചകൾ ചെയ്യും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

കന്നിരാശിക്കാർ ആയ നിങ്ങൾക്ക് മറ്റാരേക്കാളും അറിയുന്ന കാര്യമാണ്, മുൻകൂട്ടി നിങ്ങളുടെ കാര്യങ്ങൾ ക്രമീകരിച്ചു എല്ലാ ദിവസങ്ങളും വെവ്വേറെ തിരിച്ച് ചിട്ടപ്പെടുത്തുക എന്നത് എത്ര പ്രധാനമാണെന്ന്. എന്നാൽ, ഈ ആഴ്ച്ച നക്ഷത്രങ്ങൾക്ക് മറ്റൊരു പദ്ധതി മനസിലുള്ളത് പോലെ, അത് നിങ്ങളുടെ എല്ലാ പദ്ധതികളെയും നശിപ്പിച്ചുകളയാൻ സാധ്യതയുണ്ട്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളുടെ കൂട്ടുകെട്ടിൽ തന്നെ നിങ്ങൾ സംതൃപ്തനും സന്തോഷവാനും ആണെന്ന് നിങ്ങൾ പലപ്പോഴും തോന്നിപ്പിക്കുന്നു. എന്നാൽ, പുറമെ കാണുന്ന കാഴ്ച്ചകൾ ചിലപ്പോൾ വഞ്ചിക്കാം. വരും ദിവസങ്ങളിൽ നിങ്ങൾ നിങ്ങളെ മറ്റൊരാളുടെ കാരുണ്യത്തിൽ നിർത്താനുള്ള സാദ്ധ്യതകൾ ശക്തമായി കാണുന്നു. ചോദ്യം എന്തെന്നാൽ, എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നാണ്. അത് നിങ്ങൾക്ക് മാത്രമേ പറയാൻ സാധിക്കുകയുള്ളു.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

മറ്റാരേക്കാളും സാഹചര്യങ്ങളുടെ അടിസ്ഥാനമായ സത്യം നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും എന്നത് സത്യമാണ്. എന്നാലത് പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നിങ്ങളെ സഹായിക്കുന്നില്ല. പെട്ടെന്നു വികാരാധീനനാകുന്ന നിങ്ങളുടെ സ്വഭാവം നിങ്ങളെ ഇപ്പോളൊരു അശക്തനായ നയതന്ത്രജ്ഞന്‍ ആക്കുന്നു. അതിനാൽ മറ്റുളവരെ തമ്മിൽ തർക്കിച്ചു തീർക്കാൻ നിങ്ങൾ വിടേണ്ടി വരും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളെ ശരിയായ രീതിയിലല്ല പരിചരിച്ചതെന്ന് നിങ്ങളിപ്പോഴും തോന്നാം. എന്നാലൊരു ക്ഷണം നിരസിക്കാനോ ഒരു അവസരം നഷ്ടപെടുത്താനോ നിങ്ങൾക്കാകില്ല, കാരണം, നിങ്ങൾ ഇതിനായി കഷ്ടപ്പെട്ട് പ്രവർത്തിക്കുകയും, ഒരുപാട് നാളുകൾ കാത്തിരിക്കുകയും ചെയ്ത വ്യക്തിയാണ്. പ്രത്യേകിച്ചും സ്ഥാനോന്നതി, അല്ലെങ്കിൽ സമൂഹത്തിൽ ഉയർന്ന പദവി നൽകുന്നതോ, അല്ലെങ്കിൽ പ്രണയസാഫല്യം ലഭിക്കുന്നതോ ആയ അവസരങ്ങൾ നിങ്ങൾക്ക് തീർത്തും നിരസിക്കാൻ സാധിക്കില്ല. അന്ധകാരത്തിലേക്ക് നിങ്ങൾ എടുത്തു ചാടേണ്ടി വരും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

തീർത്തും വ്യക്തിപരമായ ആഗ്രഹങ്ങളും പദ്ധതികളുമുള്ള മകരം രാശികരെക്കാൾ കഠിനമായ സമയം ഉദ്യോഗസ്ഥരായ മകരം രാശിക്കാർക്ക് ആകും. എന്നാൽ പങ്കാളിയുടെ ഉദാരത അല്ലെങ്കിൽ അതിന്റെ അഭാവം പ്രധാനമർഹിക്കുന്നു. അവർ അവരുടെ മനസ് പാകപ്പെടുത്തുന്നത് വരെ നിങ്ങൾ കാത്തിരിക്കേണ്ടി വരും. അതിനാൽ ക്ഷമയുള്ളവരാകുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

എളുപ്പം സ്വാധീനിക്കപ്പെടാൻ സാധ്യതയുള്ളൊരു വ്യക്തിയാണ് നിങ്ങൾ, പലപ്പോഴും നിങ്ങളോട് പറയുന്നത് അതുപോലെതന്നെ വിശ്വസിക്കുന്നു. അടുത്ത കുറച്ച് ദിവസങ്ങളിലേക്ക് പ്രാധാന്യമർഹിക്കുന്ന ഗ്രഹനില നൽകുന്ന സന്ദേശം എന്തെന്നാൽ, നിങ്ങൾക്ക് ശരിയെന്നു തോന്നുന്നത് മാത്രമേ വിശ്വസിക്കാവൂ എന്നാണ്. കുറച്ച് സ്വാർത്ഥത ഒരുപക്ഷേ നല്ലതാണെന്ന് തോന്നുന്നു, ഒരു വ്യത്യാസത്തിന്!

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

സമ്മർദം ചെലുത്തുന്ന നക്ഷത്രങ്ങൾ ഒന്നോ രണ്ടോ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെങ്കിലും, നിങ്ങൾ അത്തരം വ്യക്തിപരമായ പോരാട്ടങ്ങളില്‍ നിന്നെല്ലാം മാറി, ആവേശത്തിനെയും നാടകീയതയേയും പ്രോത്സാഹിപ്പിക്കും. ആദ്യം ബുദ്ധിമുട്ടിക്കുന്നതാണെന്ന് തോന്നിപ്പിക്കുന്നതിനെ നിങ്ങൾക്ക് നിങ്ങളുടെ അവസരമാക്കി മാറ്റാം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook