മിഥുനമാണ് ഇന്നത്തെ എന്റെ ചിഹ്നം. പുരാതന മെക്‌സിക്കൻ കലണ്ടറിലെ മായൻ ദിവസങ്ങളുടെ പേര് ഞാൻ ഈയടുത്തായി പഠിക്കുകയായിരുന്നു. മായൻ ചിഹ്നമായ ‘ഇക്’ ആയിട്ടാണ് മിഥുനം യോജിക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് സ്വർഗീയമായ സ്വാധീനവും, കോസ്മിക് എതിരാളികളുടെ യോജിക്കൽ കൂടെയാണ്

Horoscope Today, May 8

Medam Rasi: മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ചന്ദ്രൻ സജീവമായൊരു മനോഭാവത്തിലാണ് എന്നുള്ളതുതന്നെ മറ്റുള്ളവർ നിങ്ങളുടെ പക്ഷത്താണെന്നു നിങ്ങളെ വിശ്വസിപ്പിക്കാൻ മതിയാകും. ശരിക്കും പറഞ്ഞാൽ നിങ്ങളിപ്പോൾ എത്രത്തോളം വ്യക്തിപരമായ ബന്ധങ്ങൾ ഉണ്ടാക്കുന്നോ നിങ്ങൾക്ക് അത്രയും നല്ലത്. നിങ്ങൾ അത്യാവേശവും, തീവ്രമായ ആഗ്രഹങ്ങളുമുള്ള വ്യക്തിയാണ്, പക്ഷേ യഥാർത്ഥ ചോദ്യമെന്തെന്നാൽ നിങ്ങൾക്കെങ്ങനെ നിങ്ങളുടെ സ്വപ്നങ്ങളെ പ്രാവർത്തികമാക്കാൻ സാധിക്കും എന്നുള്ളതാണ്

Idavam Rasi: ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങൾ താമസിക്കാതെതന്നെ ഊർജ്ജസ്വലമായ ഘട്ടത്തിലേക്ക് എത്തുന്നതായിരിക്കും,അങ്ങനൊരു കാര്യം സാധ്യമാണെങ്കിൽ. ദീർഘകാല ചിത്രത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ച്, നിങ്ങളുടെ താല്പര്യത്തിനും ആഗ്രഹങ്ങള്‍ക്കും അനുസരിച്ച് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ നിങ്ങളെകൊണ്ട് കഴിയുന്നത്ര പ്രയത്നിക്കുക. അതുകൂടാതെ ഇത്രയും നാൾ നിങ്ങളെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നൊരു പങ്കാളിക്ക് ചില നല്ല സ്വഭാവഗുണങ്ങൾ ഉണ്ടെന്ന് നിങ്ങൾ മനസിലാക്കും.

Mithunam Rasi: മിഥുനം രാശി (മെയ് 22 – ജൂൺ 21)

പ്രധാനപ്പെട്ട പ്രൊജക്റ്റ് നിങ്ങൾക്ക് ഈ ആഴ്ച തുടക്കം കുറിക്കാൻ സാധിക്കുമെന്നതിൽ ഒരു സംശയവുമില്ല. എന്നാൽ എല്ലാ പ്രായോഗികമായ ക്രമീകരണങ്ങളും സുവ്യക്തമാണെന്നുള്ളത് ഉറപ്പ് വരുത്തേണ്ടത് നിങ്ങളുടെ കടമയാണ്. അല്ലെങ്കിൽ മറ്റുള്ളവർ നിങ്ങൾ പറയുന്നത് തെറ്റിദ്ധരിക്കുകയും അതുമായി മുന്നോട്ട് പോകുകയും ചെയ്യാം.

Karkidakam Rasi: കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഇതൊരു സംഭവബഹുലമായ ആഴ്ചയായിരിക്കും എന്നത് തീർച്ചയാണ്. ഈ അനിശ്ചിതത്വം നിറഞ്ഞ ഘട്ടത്തിന് ഒരന്ത്യം കൊണ്ടുവരാനുള്ള നിങ്ങളുടെ ദൃഢനിശ്ചയം വിജയം കാണും. വികാരത്തിന് പുറത്ത് ലക്ഷ്യത്തിൽ നിന്നും മാറിപോകാൻ എളുപ്പമാണ്, അതിനാൽ തന്നെ എല്ലാ പ്രായോഗിക വശങ്ങളെക്കുറിച്ചും വിവരങ്ങളെക്കുറിച്ചും ഒരു ധാരണ ഉണ്ടായിരിക്കുന്നത് നല്ലതായിരിക്കും.

Chingam Rasi: ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

യാത്ര പദ്ധതികൾ, പുതിയ പ്രൊജെക്ടുകൾ, സാഹസങ്ങൾ എല്ലാം തന്നെ സാധ്യമാകുന്ന സമയമാണ്, എന്നാൽ ചൊവ്വാഗ്രഹത്തിന്റെ പെട്ടെന്നുള്ള സ്ഥാനമാറ്റം സൂചിപ്പിക്കുന്നത് നിങ്ങൾക്ക് ക്രമീകരണങ്ങൾ അന്തിമമാക്കാൻ അധികം സമയം ലഭിക്കില്ല എന്നാണ്. എത്രയും വേഗം കരാറുകൾ സുദൃഢമാക്കാൻ ശ്രമിക്കുക, അല്ലെങ്കിൽ അവയെല്ലാം തന്നെ ക്രമമില്ലാതാകാൻ സാധ്യതയുണ്ട്.

Kanni Rasi: കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

അടുത്തിടെയുള്ള ഗ്രഹനില തീർച്ചയായും നിങ്ങൾക്ക് ഒരു മേഖലയിൽ സ്വാതന്ത്ര്യം നേടിത്തന്നിട്ടുണ്ട്, എന്നാൽ മറ്റൊരു മേഖലയിൽ നിങ്ങളെ നിങ്ങളുടെ പങ്കാളിയിൽ ആശ്രയിക്കാൻ നിർബന്ധിതരാക്കുകയും ചെയ്യും. ഇത്തരം വിരോധാഭാസങ്ങൾ സ്വാഭാവികമാണ്, പക്ഷേ നിങ്ങളെന്തുകൊണ്ട് ഇവയെല്ലാം നിങ്ങൾക്ക് ആദായകരമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നില്ല എന്ന് മനസിലാകുന്നില്ല.

Thulam Rasi: തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ നിങ്ങളുടെ പങ്കാളികളോ അല്ലെങ്കിൽ അടുത്ത കുട്ടുകാരുമായിട്ടോ ഉള്ള ഇഷ്ടക്കേടുകളോ ചേർച്ചക്കുറവുകളോ പരിഹരിക്കേണ്ട സമയമായി കണക്കാക്കുക. എന്നാൽ സമാധാനം നിലനിർത്തുക എന്നതിന്റെ ഭാരം നിങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. പകരം, പങ്കാളികളും അവരുടെ ഭാഗം ഭംഗിയായി നിർവഹിക്കാൻ ആവശ്യപ്പെടാം.

Vrishchikam Rasi: വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ ചിഹ്നത്തിന്റെ ആദ്യ മേഖലകളിൽ നിരവധി ഗ്രഹങ്ങൾ ഇപ്പോൾ നിരയായി നിൽക്കുന്നത്, വാദപ്രതിവാദത്തിനും ചർച്ചയ്ക്കുമുള്ള ആവേശമുളവാക്കും. ചിലരുടെ മനോഭവം നിങ്ങളെ ഞെട്ടിക്കാമെങ്കിലും, അതുകൊണ്ട് നിങ്ങളോട് അയാൾ തെറ്റായി പെരുമാറുന്നത് നിങ്ങൾ സഹിക്കേണ്ട കാര്യമില്ല. രണ്ടിന്റെയും ഇടയിൽ നിൽക്കുന്നൊരു അവസ്ഥ കണ്ടെത്തുക എന്നുള്ളതാണ് പ്രധാനം.

Dhanu Rasi: ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾക്കും നിങ്ങളുടെ സാമൂഹിക ബന്ധങ്ങളിലുമുള്ള എല്ലാര്ക്കും ഇത് തീർച്ചയായും ഏറ്റവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും കണിശവുമായ സമയമാണ്. അതോ അങ്ങനെ തന്നെയാണോ? ഒരിക്കൽകൂടെ ചിന്തിക്കുക. യാഥാർഥ്യം തെറ്റിദ്ധാരണയുടെ പല അടുക്കുകൾ കാരണം മൂടപ്പെട്ടിരിക്കും എന്നുള്ളത് നിങ്ങളുടെ നിലവിലെ സഞ്ചാരമാർഗത്തിൽ പറയുന്ന കാര്യമാണ്.

Makaram Rasi: മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പങ്കാളികൾ നിങ്ങളുടെ ജീവിതത്തിലേക്ക് പ്രകാശം കൊണ്ടുവരുന്നുണ്ടെങ്കിൽ, അതിനു തീർത്തും വിപരീതമായ കാര്യമാണ് നടക്കുന്നതെന്ന് നിങ്ങൾക്ക് തോന്നാം. വ്യക്തിഗതമായ ഉത്തരവാദിത്വങ്ങൾ കാരണം പലപ്പോഴും നിങ്ങൾ പിന്നോട്ട് വലിക്കപ്പെടുന്നെന്ന് തോന്നുന്നുണ്ടെങ്കിലും അത് ഒരുപാട് നാളത്തേക്ക് ഉണ്ടാകുകയില്ല. ഇപ്പോൾ സംഭവിക്കാനേറെ സാധ്യതയുള്ള കാര്യമെന്തെന്നാൽ നിങ്ങൾ ജീവിതത്തിലെ ഒരു വലിയ ഗർത്തത്തിൽ നിന്നും കരകയറി മുന്നേറും.

Kumbham Rasi: കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിലവിലെ സംഭവങ്ങൾ പുരോഗമിക്കുന്ന രീതിവച്ച് മറ്റുള്ളവർ പറഞ്ഞത് കേൾക്കേണ്ടിയിരുന്നില്ല എന്ന് നിങ്ങൾക്ക് തോന്നാം. എന്നാൽ കുറച്ച് ദിവസങ്ങൾക്കകം ബുധൻ പുതിയ സ്ഥാനം എടുക്കുകയും, നിങ്ങളക്ക് നിങ്ങളുടെ ആശയങ്ങൾ സ്വതസിദ്ധമായ ജന്മവാസന ഉപയോഗിച്ച് അവതരിപ്പിക്കാവുന്നതാണ്. ആഴ്ചയുടെ അവസാനം നിങ്ങൾ ഏറ്റവുമധികം പ്രോത്സാഹിതമായ അവസ്ഥയിൽ ആയിരിക്കും.

Meenam Rasi: മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഈയടുത്തുണ്ടായ ചാന്ദ്രപരമായ വഴിത്തിരിവുകളും, പരിവർത്തനങ്ങളും, നിങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട്. കൂട്ടമായ പ്രവത്തനങ്ങളും തീരുമാനങ്ങളും എടുത്തവരായ നിങ്ങളില്‍ ചിലർക്ക് പുതിയ സാമൂഹിക ഉത്തരവാദിത്വങ്ങൾ ലഭിക്കും. ഒരു പ്രവൃത്തിയിൽ മുഴുകി ഇരിക്കുകയും, അഭിനന്ദിക്കപ്പെടുകയും ചെയ്യുന്നതിൽ നിങ്ങൾക്ക് സന്തോഷം തോന്നും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook