പൗരുഷമുള്ള ചൊവ്വയും മാന്ത്രികതയുള്ള ബുധനും തമ്മിലുള്ള ബന്ധമിപ്പോൾ വാദപ്രതിവാദ സ്വഭാവമുള്ളതാണ്. പക്ഷേ നമ്മളെല്ലാരും പരസ്പരം ബന്ധമില്ലാതാകാൻ അതൊരു കാരണമല്ല. വിജയത്തിലേക്കുള്ള രഹസ്യമെന്തെന്നാൽ, ദേഷ്യം കൂടുതലായി വരുമ്പോൾ ഒരു ദീർഘനിശ്വാസമെടുത്ത് പത്ത് വരെയെണ്ണുക എന്നിട്ട് എത്രത്തോളം സകാരാത്മകമായി ഇരിക്കാമോ അത് ചെയ്ത് പരിഹാരങ്ങളിൽ ശ്രദ്ധ നൽകുക.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

പിരിമുറുക്കവും സമ്മർദവും നിറഞ്ഞൊരു ഘട്ടത്തിന്റെ അവസാനത്തിലേക്ക് നിങ്ങളെത്തുകയാണ്, സ്ഥിരതയുടെ ചില സാദ്ധ്യതകൾ ഉണ്ടാകുന്നുണ്ടെങ്കിലും നിങ്ങളിപ്പോഴും പ്രശ്നങ്ങളിൽ നിന്നും പുറത്ത് കടന്നിട്ടില്ല. അടുത്ത ആഴ്‌ചയോടുകൂടെ പങ്കാളികൾ ഒരിക്കൽകൂടെ യുക്തിപൂർവം സംസാരിക്കാൻ തയ്യാറാകും, അതിനാൽ വസ്തുതകളും കണക്കുകളും അപ്പോഴത്തേക്കായി സൂക്ഷിച്ച് വയ്ക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഇന്ന് വൈകുന്നേരത്തോടെ ചന്ദ്രന്റെ സ്ഥാനം കൂടുതൽ സൗഹാർദപരമാകുകയും, അതുവഴി നിങ്ങൾ ഈയടുതതായി കടന്നുപോകുന്ന ആശയകുഴപ്പങ്ങൾ നിറഞ്ഞ അവസ്ഥയിൽ നിന്നും നിങ്ങൾ പുറത്തേക്ക് പോവുകയാണെന്ന സൂചനയും ലഭിക്കും. നിങ്ങൾക്കൊരു വ്യക്തിപരമായ അധിക്ഷേപം നേരിടാൻ സാധിക്കുമെങ്കിൽ ഈ വാരാന്ത്യം നിങ്ങൾക്ക് ശുഭകരമാണ്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

എന്തുതന്നെ കേൾക്കേണ്ടി വന്നാലും നിങ്ങളുടെ സഹപ്രവത്തകർക്കും പങ്കാളികൾക്കും അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരം നൽകുക, എന്നാൽ അവരുടെ പരാതികൾക്കും പ്രശ്നങ്ങൾക്കുമുള്ള ഉത്തരവാദിത്വം നിങ്ങളേറ്റെടുക്കേണ്ട ഒരു കാര്യവുമില്ല. നിങ്ങളെയല്ല കുറ്റപ്പെടുത്തേണ്ടത് അതിനാൽ നിങ്ങളെങ്ങനെ ചിന്തിക്കേണ്ടതില്ല. പക്ഷേ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നൊരു കാര്യമെന്തന്നാൽ ഭാവിയിൽ വസ്തുതകൾ കുറച്ചുകൂടെ വ്യക്തമായി അവതരിപ്പിക്കാൻ ശ്രമിക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

പ്രശ്നഭരിതമായ സാഹചര്യമൊക്കെ നീങ്ങി, ഉണ്ടായ പ്രശ്നങ്ങളുടെ ബാക്കി സഹപ്രവർത്തകർ അനുഭവിക്കുന്ന സാഹചര്യത്തിൽ നിങ്ങളുടെ മാതൃത്വഭാവത്തിനു വലിയ സാധ്യതകളുണ്ട്. എന്നാൽ മറ്റൊരു വശത്തു നിങ്ങൾക്ക് നിങ്ങളുടേതായ ചില കാര്യങ്ങൾ നോക്കേണ്ടതുമുണ്ട്. നിങ്ങളുടെ ചുറ്റുമുള്ള മനുഷ്യർ സ്വമേധയതന്നെ നിങ്ങളാണ് അവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതെന്ന് കരുത്തുമെന്ന് എനിക്ക് തോന്നുന്നു.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ ആത്മവിശ്വാസത്തിന്റെ ഉറവിടമാണെങ്കിൽ അഹങ്കാരം ഒരു ശക്തിയാണ്, എന്നാൽ നിങ്ങൾക്ക് ഒരു പ്രത്യേക വ്യക്തിയുമായി അഗാധമായ ബന്ധം സ്ഥാപിക്കണമെന്നുണ്ടെങ്കിൽ വിനയം എന്ന സദ്‌ഗുണം പ്രോത്സാഹിപ്പിക്കേണ്ടതാണ്. എന്തുതന്നെ ആയാലും ഇത് സമാധാനമായി ഇരുന്ന് ചർച്ചകൾ നടത്തേണ്ട സമയമാണ് പ്രത്യേകിച്ചും നിങ്ങളുടെ ഒപ്പം ജീവിക്കുന്നവരുമായി.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പഴയ കാര്യങ്ങളെക്കുറിച്ച് പിന്നെയും പറയുന്നതിൽ ഒരുപാട് ഉപകാരങ്ങളുണ്ട്, അതിപ്പോൾ പലതവണയായി പിന്നെയും പിന്നെയും പറഞ്ഞ കാര്യങ്ങൾ പറയേണ്ടി വന്നാലും. പക്ഷേ നിങ്ങളൊരു പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കുന്നോ നിങ്ങൾക്കത്രയും നല്ലതാണു. നിങ്ങൾക്കിപ്പോഴും ചില പ്രധാനപ്പെട്ട സാമ്പത്തിക തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്, അതിനാൽ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

കഴിഞ്ഞ ഒരാഴ്ച്ചയോ അതിൽ കൂടുതലോ നിങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നതും, പിരിമുറുക്കം നിറഞ്ഞതുമായിരുന്നു, എന്നാൽ അത്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയ ഗ്രഹങ്ങളിപ്പോൾ അകന്ന് പോകുന്നതിനാൽ നിങ്ങൾക്ക് നല്ല കാലങ്ങളിലേക്ക് പെട്ടെന്നു തന്നെ തിരികെ പോകാൻ സാധിക്കും. നിങ്ങൾക്ക് ചിന്തിക്കാൻ സാധിക്കുന്നതിനേക്കാൾ നല്ലൊരു സ്ഥാനത്താണ് നിങ്ങളിപ്പോൾ.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത നിങ്ങളുടെ ചില സ്വഭാവങ്ങളിലേക്ക് സൂര്യനിപ്പോൾ വെളിച്ചം വീശുകയാണ്. പതുക്കെ പതുക്കെ പുതിയ വിവരങ്ങൾ നിങ്ങളെത്തേടി എത്തുകയാണ്, ഇത് നിങ്ങൾ ഏറ്റവുമധികം വിലമതിക്കുന്ന ചില അഭിപ്രായങ്ങളെ മാറ്റാം. ഫലം? നിങ്ങളുടെ ചില രഹസ്യ പദ്ധതികളിൽ നിങ്ങൾ മാറ്റം വരുത്തും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളിപ്പോൾ കുറച്ചൂടെ സാമൂഹിക ബന്ധങ്ങളുള്ളൊരു സാഹചര്യത്തിലേക്ക് കടക്കുകയാണ്, താമസിക്കാതെ തന്നെ നിങ്ങൾ നിങ്ങളുടെ പഴയ അവസ്ഥയിലേക്ക് തിരികെയെത്തും. നിങളുടെ ചെലവുകളിൽ ഒരു നിയന്ത്രണം പിന്നെയും ഏർപ്പെടുത്താൻ ശ്രമിച്ച് സാമ്പത്തിക സ്ഥിരത ഉണ്ടാക്കാൻ ശ്രമിക്കുക. ബുദ്ധിമുട്ടുള്ളോരു അവസ്ഥയിലാണ് നിങ്ങളിപ്പോൾ എന്നാൽ നിങ്ങൾ ഏറ്റവും മികച്ച രീതിയിൽ തന്നെ ഇതിൽ നിന്ന് പുറത്തേക്ക് വരുമെന്ന്‍ എനിക്കുറപ്പാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ സ്ഥിതിയും നിലയുമൊക്കെ കുതിച്ചുയരുന്നതായിട്ട് നിങ്ങൾക്കിപ്പോൾ തോന്നും എന്നാൽ നിങ്ങളതിന് തക്ക പ്രതിഫലം നൽകേണ്ടിയും വരും. ഒരു തുടക്കമെന്നവണ്ണം പങ്കാളികൾ എല്ലാരും സന്തുഷ്ടരാണോയെന്ന് ശ്രദ്ധിക്കുക, അതുപോലെ തന്നെ നിങ്ങൾ നിങ്ങളുടെയെല്ലാ ഉത്തവാദിത്വങ്ങളും നിറവേറ്റുന്നുണ്ടോന്നും. എല്ലാ കാര്യങ്ങളിലും ഒരുപടി മുന്നിൽ നിന്നുകൊണ്ട് ഗാർഹികവും കുടുംബപരവുമായ കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ബന്ധപ്പെട്ട് ഇത്രയും വിചിത്രമായൊരു അവസ്ഥ നിങ്ങൾ അങ്ങനെ അനുഭവിച്ചിട്ടില്ല. നിങ്ങളുടെ മനസുമായി നല്ലൊരു ബന്ധം നിലനിർത്തേണ്ടുന്നതിന്റെ ആവശ്യകത നിങ്ങൾക്ക് മനസിലാകുന്നൊരു സമയമാണിത്, പക്ഷേ ഈ തിരക്കുപിടിച്ച ലോകത്ത് അതൊരു എളുപ്പമുള്ള കാര്യവുമല്ല. പ്രണയബന്ധങ്ങളെ കുറിച്ചൊരു വാക്ക് – നിങ്ങളുടെ പ്രതീക്ഷികൾ വളരെ ഉയരത്തിലാണ്, എന്തുകൊണ്ട് കുറച്ചുകൂടെ യാഥാർത്യപരമായി ചിന്തിച്ചുകൂടാ?

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ സാമൂഹിക ബന്ധങ്ങളെക്കുറിച്ചും പ്രതിബദ്ധതകളെ കുറിച്ചും ബിസിനസ്പരമായ കാഴ്ചപ്പാട് ഉണ്ടാക്കേണ്ടതും, നിങ്ങളുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളേയും കുറിച്ച് എളിമയുണ്ടാകേണ്ടതുമായൊരു ദിവസമാണ്. പക്ഷേ ഈയടുത്ത് നിങ്ങൾക്കുണ്ടായ സ്വപ്നങ്ങളോടും വെളിപാടുകളോടും സത്യസന്ധത പുലർത്താൻ മറക്കരുത്. സ്വയമറിവ് ഉണ്ടാക്കണമെന്ന് നിങ്ങൾ ഓർത്തിരിക്കേണ്ട ഒരു കാര്യമുണ്ടെങ്കിൽ അത് നിങ്ങൾ എപ്പോഴും ശരിയായിരിക്കും എന്നുള്ള ചിന്തയാണ്.

Visit our Daily Horoscope Section Here

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook