ചൊവ്വ ഗ്രഹാം മുഴുവനായും പുതിയൊരു രാശിചക്രം തുടങ്ങിയിട്ടുണ്ട്. ഏതൊരു പ്രവൃത്തിമേഖലയിലും പുതിയ കാൽവയ്പുകൾ തുടങ്ങാൻ പറ്റിയ സമയമാണ്. അതിനാൽ വരും നാളുകളിലേക്കുള്ള പൊതുവായ ഉപദേശം എന്തെന്നാൽ, കഠിനാധ്വാനം ചെയ്യുക, വാശിയോടെ മുന്നോട്ട് ചലിക്കുക, പുതിയ തുടക്കങ്ങൾ കണ്ടെത്തി ഓരോ നിമിഷവും ഏറ്റവും സർഗാത്മകമായും, നിർമാണാത്മകമായും ഉപയോഗപ്പെടുത്തുക.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ചന്ദ്രൻ സൗഹാർദ്ദപരമായ ബന്ധത്തിലേർപ്പെട്ട് ഇപ്പോഴത്തെ തിരക്ക് നിറഞ്ഞ സമയത്തിൽ നിന്നും ചെറിയൊരാശ്വാസം നൽകും. ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന രീതി സ്വീകരിക്കുക: ഒരുപക്ഷേ വിദേശത്തുള്ളോരു ബന്ധം വീണ്ടുക്കാനായി നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കും, അല്ലെങ്കിൽ നിയമപരമായൊരു സ്ഥാനം സംരക്ഷിക്കാൻ നിങ്ങൾക്ക് സാധിക്കും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

കുറഞ്ഞത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെങ്കിലും മെച്ചമാണ്. പൊതുവെയുള്ള ഈ സ്ഥിരതയില്ലാത്ത അവസ്ഥയിലും വികാരങ്ങൾക്ക് നിയന്ത്രണമില്ലാത്ത സമയത്തും ഒരു ചെറിയ തോതിലാണെങ്കിലും അഭിവൃദ്ധിയുണ്ടാകാനുള്ള സാധ്യത ഒരു പ്രതീക്ഷാ ദീപം പോലെയാണ്. പൊതുവെ മാറ്റങ്ങൾ സംഭവിക്കുമ്പോൾ ആളുകൾ ചെറിയ അസ്വസ്ഥതകൾ പ്രകടിപ്പിക്കാം, അതവർക്ക് മാറ്റങ്ങളോട് പെട്ടെന്ന് യോജിച്ച് പോകാൻ സാധിക്കാത്തത് കൊണ്ടാണ്.

Read More: ഇംഗ്ലീഷ് മണ്ണില്‍ രോഹിത്തിന്റെ പെരുന്നാളാഘോഷം; റെക്കോര്‍ഡുകള്‍ പഴങ്കഥയായി

മിഥുനം രാശി (മെയ് 22 – ജൂൺ 21)

മറ്റുള്ളവരോട് കൂടുതൽ ബന്ധം സ്ഥാപിച്ച് അവർക്കെന്താണ് തോന്നുന്നതെന്ന്‍ മനസിലാക്കുക. സഹാനുഭൂതി മാത്രമല്ല, ആർദ്രതയും, ധാരണയുമുപയോഗിച്ച് മറ്റൊരാളുടെ വികാരങ്ങളെ മനസിലാക്കി അയാളോടൊരു അനുഭാവം കാണിക്കാൻ കൂടെ കഴിയണം. നിങ്ങളുടെ പ്രണയസംബന്ധമായ നക്ഷത്രങ്ങളെല്ലാം ശക്തരാണ്, അതിനാൽ പൂർണ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

മറ്റനേകം ഗ്രഹങ്ങളുമായി ചൊവ്വ ഇപ്പോഴും പരുഷമായൊരു ബന്ധത്തിലായതിനാൽ എല്ലാരും അവരവരുടെ സ്ഥാനങ്ങൾക്ക് വേണ്ടി പോരാടാൻ തയാറാണ്. എന്നാൽ അവരിത്ര പരിശ്രമിച്ച് പ്രതിരോധിക്കുന്നത് വെറുമൊരു മിഥ്യാബോധത്തെയാണ്. എന്നാലും, അവർക്കത് പ്രാധാന്യമുള്ളതാണ് എന്ന് തോന്നുണ്ടെങ്കിൽ അതവരുടെ അവകാശമാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ചർച്ചകൾ എല്ലാംതന്നെ പ്രക്ഷുബ്‌ധമാകാൻ സാധ്യതയുണ്ട്, അതിനാൽ നിങ്ങൾക്ക് അത്രയും പ്രാധാന്യമുള്ളൊരു കാര്യം അവതരിപ്പിക്കാനുണ്ടെങ്കിൽ അതിനെക്കുറിച്ചുള്ള അന്തിമ വിധി കേൾക്കാൻ അവസാനം വരെ കാത്തുനിൽകുന്നതാകും നല്ലത്. അതിനേക്കാളുപരി, വേഗത കൂട്ടിയെന്നതുകൊണ്ട് നേടാനായി ഒന്നും തന്നെയില്ല. കാര്യങ്ങൾ അതിന്റെതായ സമയത്തിൽ ഉരുത്തിരിഞ്ഞു വരട്ടെ, എനിക്ക് തോന്നുന്നു അങ്ങനെ വരുന്നൊരു ഫലത്തിൽ നിങ്ങൾ സന്തോഷം കണ്ടെത്തുമെന്നാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾ ശക്തമായൊരു സ്ഥാനത്താണ്. എന്നാൽ വിചിത്രവും ഉപകാരപ്രദമല്ലാത്തതുമായ സംഭവങ്ങളുടെയൊരു പരമ്പരയിൽ പെട്ടുപോകാതിരിക്കാൻ നിങ്ങൾക്ക് സാധിക്കില്ല. നിങ്ങളുടെ നർമ്മബോധം സൂക്ഷിച്ചുകൊണ്ട് ചിരിച്ചുതന്നെ ഇത്തരം സന്ദർഭങ്ങളെ നേരിടുക. സഹപ്രവർത്തകരിൽ ഒരാളുടെ നല്ല മനസ് കാരണം ഒരു ഔദ്യോഗിക അവസരം നിങ്ങളെ തേടിയെത്തും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ഏതെങ്കിലുമൊരു സംരംഭം അത് കൂടിച്ചേരുന്നിടത്ത് വെച്ച് തകരുകയാണെങ്കിലും നിങ്ങൾ വിഷമിക്കരുത് കാരണം ജ്യോതിശാസ്ത്രത്തിന്റെ ലോകത്ത് ഏലാം നടക്കുന്നത് നല്ലതിന് വേണ്ടിയാണ്. നിങ്ങളുടെ പൂർവ്വകാലത്തെ മറക്കാൻ തയാറാകുക. കാരണം നിങ്ങളുടെ ഗ്രഹനില പ്രകാരം നിങ്ങളൊരു പുതിയ ശോഭനമായ ഭാവി കെട്ടിപ്പടുക്കാൻ തയ്യാറായിരിക്കുകയാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾ സഹകരണമില്ലാതെ മുന്നോട്ട് പോകുന്നതില്‍ പ്രതീക്ഷിയര്‍പ്പിച്ച് ഒരുപാട് കാര്യങ്ങളുണ്ട് നിലനില്‍ക്കുന്നു. നിങ്ങളുടെ തന്നെ മാർഗങ്ങളിലേക്ക് പിന്നെയും പിന്നെയും തള്ളപ്പെടുന്നത് നിങ്ങൾക്കിപ്പോൾ ശീലമായൊരു കാര്യമാണ്, ഇപ്പോൾ ജീവിതം എന്ത് തന്നെ നിങ്ങളുടെ നേരെ വലിച്ചെറിഞ്ഞാലും അത് നേരിടാനുള്ള കഴിവ് നിങ്ങൾക്കുണ്ട്. ഈയടുത്തായി വളരെ ബുദ്ധിമുട്ടായി തോന്നിയൊരു കാര്യത്തിന്റെ നല്ലവശം നിങ്ങൾക്ക് കാണാൻ സാധിക്കും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വൈകാരികമായൊരു ബന്ധമോ അടുപ്പമോ ഇനിമുതലൊരു പുതിയ വെളിച്ചത്തിൽ കാണാൻ തുടങ്ങും, എന്നിരുന്നാലും നിങ്ങളിപ്പോൾ കാര്യങ്ങൾ കാണുന്ന രീതിക്ക് നിങ്ങളുടെ മുൻപുള്ള അഭിപ്രായങ്ങളേക്കാൾ കൂടുതൽ സാധുതയൊന്നും ഉണ്ടാകില്ല. വൈവിധ്യമാർന്ന ഒരേ ചിത്രത്തിന്റെ വ്യത്യസ്തമായ മുഖങ്ങളാണ് എല്ലാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ സവിശേഷമായ ഗ്രഹങ്ങൾക്ക് ഉണ്ടാകുന്ന വെല്ലുവിളികൾ ഇപ്പോൾ നിലനിൽക്കുന്ന സംരംഭങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ നിങ്ങളെ അനുവദിക്കുന്നതുമില്ല, അതുപ്പോലെ തന്നെ നിങ്ങളുടെ ദീർഘകാല പ്രൊജെക്ടുകൾക്ക് തുടക്കം കുറിക്കാനും അനുവദിക്കുന്നില്ല. എന്തുകൊണ്ട് ഈ കഠിനയത്‌നം മതിയാക്കി അല്പം വിശ്രമിച്ചുകൂടാ? ഞാനിത് പറയുന്നതിന്റെ ഒരു കാരണം പുതിയ സുഹൃത്തുക്കളുമായി ഇടപെട്ട് നിങ്ങളൊരുപാട് പഠിക്കാനുണ്ട് എന്നതുകൊണ്ടാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ പ്രശ്നങ്ങൾ വ്യക്തിപരമോ ഔദ്യോഗികപരമോ ആയിക്കൊള്ളട്ടെ, നിലവിലെ ആശയക്കുഴപ്പങ്ങൾക്ക് യാഥാസ്ഥിതികമായ ഉത്തരങ്ങളെക്കുറിച്ച് ഓർക്കുകയേവേണ്ട. വിപണയിൽ നിങ്ങളുടെ ഏറ്റവും വിലപിടിപ്പുള്ള പുരോഗമനാത്മക പരിഹാരങ്ങൾ പുറത്തെടുക്കേണ്ട സമയമാണ്. മറ്റുള്ളവർ സമ്പ്രദായങ്ങളിൽ പെട്ട് കിടക്കുകയാണെന്ന് വെച്ച് നിങ്ങളും അങ്ങനെയാകണമെന്നില്ല.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കാതെ തന്നെ നിലവിലെ സാഹചര്യം താല്പര്യമുണർത്തുന്നതാണെന്ന് നിങ്ങൾക്ക് തോന്നുമെന്ന് വിശ്വസിക്കുന്നു. യാഥാർഥ്യത്തെക്കുറിച്ചുള്ള നിങ്ങളുടെ അഗാധമായ പാണ്ഡിത്യം കാരണം, വെല്ലുവിളികൾ ഉയർത്തുന്നതും തടസങ്ങൾ സൃഷ്ടിക്കുന്നതുമായ അവസ്ഥകളെ കൈകാര്യം ചെയ്യുന്നതിൽ നിങ്ങളായിരിക്കും മുന്നിൽ.

Visit our Daily Horoscope Section Here

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook