ഇന്നത്തെ ദിവസം

ജ്യോതിശാസ്ത്രപരമായി പറഞ്ഞാൽ ഇന്നൊരു ബിസിനെസ്സ് പോലെത്തെ ദിവസമാണ്. ഈ പറഞ്ഞ വാചകം നമുക്കെല്ലാവർക്കും ബാധകമാണ്, ഏതു നക്ഷത്രത്തിൽ തന്നെ ജനിച്ചാലും. അതിനാൽ ഇന്ന് നിങ്ങൾ എന്തുതന്നെ ചെയ്താലും ഓർക്കേണ്ട ഒരു കാര്യമെന്തെന്നാൽ എപ്പോഴാണെങ്കിലും നിങ്ങൾക്ക് നിങ്ങളുടെ ഭ്രമങ്ങളെ ഒരു വശത്തേക്ക് മാറ്റി വച്ച് വസ്തുതകൾക്ക് പ്രാധാന്യം നൽകേണ്ടി വരും. അതിപ്പോൾ അഞ്ച് നിമിഷമാണെങ്കിൽ പോലും.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ സകാരാത്മകമായിട്ടാണ് നിങ്ങളുടെ സാമ്പത്തികം ഇപ്പോൾ നിലകൊള്ളുന്നത്. നിങ്ങൾക്ക് കഴിക്കുന്നതിനേക്കാൾ ചിലവാക്കാനുള്ളൊരു ഒരു പ്രവണതയുണ്ടെങ്കിലും, ബാങ്കിൽ ഉള്ള പണം മുഴുവൻ ചിലവാക്കി തീർക്കരുത്. നിങ്ങൾ ചുറ്റും നോക്കാനായി സമയം എടുത്താൽ ചില വിലപേശലുകൾക്ക് സാധ്യതയുണ്ട്. ഒരു സുഹൃത്തിനു നിങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കാൻ സാധിക്കും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഈ ആഴ്ച്ച പരിശ്രമലശാലിയായി പുതിയ അവസരങ്ങൾ കണ്ടെത്തുക. ഒരു പതർച്ചയ്ക്കുള്ള സാധ്യതയുണ്ടെങ്കിലും നിങ്ങൾക്ക് നിങ്ങളെക്കുറിച്ചു വ്യക്തമായി ബോധ്യമുണ്ടെങ്കിൽ അത് വലിയ പ്രശ്നം സൃഷ്ടിക്കില്ല. നിങ്ങൾക്ക് നിങ്ങളുടെ ഉദ്ദേശത്തെക്കുറിച്ച് നല്ല ധാരണയുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങളുടെ പങ്കാളികൾ തിരിച്ചറിയുമ്പോഴേക്കും നിങ്ങൾ വീട്ടിൽ വിശ്രമിക്കുന്നുണ്ടാകും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

പ്രതീക്ഷിക്കാത്ത കൂട്ടിമുട്ടലുകളിൽ നിന്നും രസകരമായ പരിണിതഫലങ്ങൾ ഉണ്ടാകും. ഈ കാരണത്താൽ കുടുംബജീവിതം വ്യത്യസ്തമായൊരു ദിശയിലേക്ക് നീങ്ങും. ഉച്ച കഴിഞ്ഞോ അല്ലെങ്കിൽ വൈകുന്നേരത്തിനു മുന്പെയോ ആയി ഒരു നിഗൂഢത പരിഹരിക്കേണ്ടി വരും. ഇന്നത്തെ സൂര്യന്റെ സ്ഥാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് എല്ലാം. ഇത് സൂചിപ്പിക്കുന്നത്, കുറച്ച് ദിവസങ്ങൾക്കകം നിങ്ങൾക്ക് ഉത്തരം ലഭിക്കുമെന്നാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

അടുത്തകാലത്തുണ്ടായ നിങ്ങളുടെ അഭിവൃദ്ധിയെ ഒരിക്കല്കൂടെ പരിഗണിച്ചു, നിങ്ങളുടെ ഇത്രയും കാലമുണ്ടായ പുരോഗതിയിൽ തൃപ്തയാണോയെന്ന് മനസ്സിലാക്കുകയാണ് അടുത്ത പടി. എന്നാൽ സംഭവങ്ങൾ വളരെ വേഗത്തിൽ നടക്കുമെന്നതിനാൽ വിശദമായൊരു ചിന്തയ്ക്കുള്ള സമയം ലഭിക്കില്ല. അങ്ങനെ ആണെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ എന്താണോ ലഭ്യമായത് അതിൽ തന്നെ ഉറച്ചു നിൽക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സാമ്പത്തിക മേഖലയിൽ ആവശ്യമായ വിരാമം നൽകുക. നിങ്ങളുടെ ആസ്‌തിക്ക് അനുസരിച്ച് ജീവിക്കാൻ സാധിച്ചാൽ അത്രയും നല്ലത്. ഗാർഹികമായ കാര്യങ്ങൾ ഉച്ചതിരിഞ്ഞു സംസാരിക്കുന്നതാകും ഉത്തമം, നിങ്ങൾക്ക് കുഴപ്പം പിടിച്ച എന്തെങ്കിലും കാര്യം പങ്കുവയ്ക്കാൻ ഉണ്ടെങ്കിലോ, അല്ലെങ്കിൽ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള ചർച്ചകളോ ഉണ്ടെങ്കിൽ ആ സമയത്തേക്ക് മാറ്റിവയ്ക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിലവിലെ സാഹചര്യത്തെ തരണം ചെയ്യാനുള്ള കരുത്ത് ഭാഗ്യവശാൽ നിങ്ങൾക്കുണ്ട്. പ്രായോഗികമായി നിങ്ങൾക്ക് അനുഭവങ്ങൾ ഇല്ലായിരിക്കാം, എന്നാലും മനുഷ്യരുടെ രീതി മനസിലാക്കുന്നതിലും, സുഹൃത്തുക്കളുടെ പ്രതികരണങ്ങളും, പെരുമാറ്റങ്ങളും മനസിലാക്കാനൊരു പാടവം നിങ്ങൾക്കുണ്ട്. നിങ്ങളുടെ ദീര്‍ഘദൃഷ്ടി ഏറ്റവും മികച്ചതാണ്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

സമാധാനവും, ശാന്തിയുമാണ് വാരാന്ത്യത്തിൽ നക്ഷത്രങ്ങൾ സൂചിപ്പിക്കുന്നത്. നിങ്ങൾ ദൈനംദിനമായ കാര്യങ്ങളിൽ നിന്നും നിങ്ങളുടെ മനസിനെ വ്യതിചലിപ്പിക്കുന്ന പ്രവർത്തികളിലേക്ക് മുഴുകിയാൽ ഈ അഭിലഷണീയമായ ലക്ഷ്യം നിങ്ങൾക്ക് ലഭിക്കും. മറച്ചുവയ്ക്കപ്പെടുന്ന ചിലവുകളെ പ്രതി ശ്രദ്ധ നൽകുക, അല്ലെങ്കിൽ നിങ്ങൾ നിധി പോലെ കാക്കുന്ന ചില പദ്ധതികൾ പുറത്ത് വരികയോ, രണ്ടടി പുറകിലേക്ക് നീങ്ങുകയോ ചെയ്യാം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

പ്രകാശപൂരിതമായ വശത്തേക്ക് നോക്കുക. കുറഞ്ഞത് വ്യക്തിപരമായ സമ്മർദമെങ്കിലും നേരത്തതിനെക്കാൾ കുറഞ്ഞുകാണും. നീതിയുക്തമല്ലാത്ത വിമർശനങ്ങൾക്ക് നിങ്ങൾ പാത്രമാകാൻ സാധ്യതയില്ല, മറിച്ചു നിങ്ങൾക്ക് സ്നേഹവും ശ്രദ്ധയും ധാരാളമായി ലഭിക്കും. ഇത് തീർച്ചയായും സംതൃപ്തിക്ക് കാരണമാകും. അതുകൂടാതെ പണവുമായി ബന്ധപ്പെട്ട ഓഫറുകളെ ശ്രദ്ധയോടെ സമീപിക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഉദാരപൂർണമായ ഗ്രഹനില പ്രയോജനപ്പെടുത്തുക, എന്നിരുന്നാലും നിങ്ങൾ വിചാരിച്ചാൽ കുറയ്ക്കാൻ സാധിക്കുന്ന ചില ബുദ്ധിമുട്ടിക്കുന്ന സൂചനകളുമുണ്ട്. മറ്റുള്ളവരിലേക്ക് ഉത്തരവാദിത്വം കയ്യൊഴിയുന്നതിന് പകരം, നിങ്ങളുടെ ഭാവി നിർമ്മിക്കുക എന്നത് നിങ്ങളുടെ കയ്യിലാണ്. സ്വാതന്ത്ര്യമാണ് എല്ലാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഇന്നത്തെ ദിവസം ആസ്വദിക്കാനുള്ളതാണ്, പഴയ സുഹൃത്തുക്കൾക്കായി പണം ചിലവാക്കുകയും ആതിഥേയത്വം വഹിക്കുകയും ചെയ്യാം. ഗാർഹികമായ ചില കാര്യങ്ങൾ ചെയ്തുതീർക്കാനുള്ളതിൽ, നിങ്ങളുടെ പങ്കാളി സഹകരികാത്തിരിക്കാനുള്ള ഉറച്ചതീരുമാനം എടുത്തതായി നിങ്ങൾ ശ്രദ്ധിക്കും. പക്ഷേ അതവരുടെ പ്രശ്നമാണല്ലോ! നിങ്ങൾക്ക് അതിലും മികച്ച കാര്യങ്ങൾ ചെയ്യാനുണ്ട്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളെ കഴിയാവുന്ന അത്രയും ശക്തിയോടെ സൂര്യൻ പ്രോത്സാഹിപ്പിക്കുകയാണ്. ഇത് പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കുന്നതിനും, ദീർഘകാലമായി നിലനിൽക്കുന്ന പ്രശനങ്ങൾ പരിഹരിക്കുന്നതിനുമുള്ള ശരിയായ സാഹചര്യം സൃഷ്ടിക്കുകയാണ്. നിങ്ങൾ ഇപ്പോൾ തുടങ്ങുന്ന പുതിയ സംരംഭങ്ങൾ പ്രതീക്ഷിക്കാത്ത സമയത് ഒരു വഴിത്തിരിവ് സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങൾ കുറച്ചുകൂടെ വൈകാരിമായൊരു ഘട്ടത്തിലേക്ക് മാറുകയാണ്. ഇത് നിങ്ങളുടെ ജീവിതത്തെ കുറിച്ച് നിങ്ങൾക്ക് ആശ്വാസം നൽകുകയും, നിങ്ങൾ മറ്റൊരിടത്ത് ഇതിൽ നിന്നുമൊക്കെ വ്യത്യസ്തമായൊരു കാര്യം ചെയ്യേണ്ടതാണെന്ന തോന്നലിന് ശമനം നൽകുകയും ചെയ്യും. നിങ്ങൾക്ക് സന്തോഷം ലഭിക്കുമെന്ന് തോന്നുന്നെങ്കിൽ വീടുമായി ചേർന്ന് നിൽക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook