Horoscope Today 05 June 2019

നിങ്ങളുടെ ഇന്നത്തെ ദിവസം

നമ്മുക്ക് ആവശ്യമായ സാങ്കേതിക വിദ്യകൾ ഇല്ലാത്ത കാരണം മറ്റ് നക്ഷത്രങ്ങളിലേക്കുള്ള യാത്ര സാധ്യമാകില്ലായെന്ന് പറഞ്ഞൊരു വിമർശകനുമായി ഞാൻ കഴിഞ്ഞ ദിവസം വാഗ്‌വാദം നടത്തുകയുണ്ടായി. ശരിക്കും പറഞ്ഞാൽ നമ്മുടെ മികച്ച ശാസ്ത്രഞ്ജ്യർ ബഹിരാകാശത്തിന്റെ വ്യാപ്തിയിലേക്ക് സഞ്ചരിക്കാനുള്ള വഴികൾ നോക്കികൊണ്ടിരിക്കുകയാണ്- നമ്മുടെ സയൻസ് ഫിക്ഷനുകളിൽ കാണുന്ന പോലെ.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഇതിനോടകം നിങ്ങൾക്ക് മനസിലായി കാണും നിങ്ങളുടെ ജാതകം അയഥാർഥ്യമായതും അപ്രായോഗികവുമായൊരു ശുഭാപ്തിവിസ്വാസത്തിന്റെ അവസ്ഥയിലാണെന്ന്. ഇന്നത്തെ അസാമാന്യമായ ഗ്രഹങ്ങളുടെ നിര സൂചിപ്പിക്കുന്നത് ജീവിതത്തെ അതിന്റെ വഴിക്ക് വിടുക എന്നല്ലാതെ നിങ്ങളക്ക് വേറെ വഴിയില്ലായെന്നാണ്. പങ്കാളികൾക്ക് മുന്നിൽ നിന്ന് നയിക്കണമെന്നാണ് ആഗ്രഹമെങ്കിൽ അതിനു അനുവദിക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ധാർമികമായി പെരുമാറുക എന്നതിന്റെ പ്രാധാന്യമിപ്പോൾ വളരെ കൂടുതലാണ്. നേർവഴിയിൽ നിന്നും അകന്ന് പോകാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്നും മാറ്റിനിർത്തപ്പെടുകയും, ഒരു നിയമപരമായ അനുമതി പോലും നിങ്ങൾക്ക് ലഭിക്കാൻ സാധ്യതെയില്ലാതാവുകയും ചെയ്യും. എല്ലാം ചൂണ്ടുന്നത് ഒരേ കാര്യത്തിലേക്കാണ്, നിങ്ങള്‍ക്ക് അറിയാവുന്നതിൽ മാത്രം ഒതുങ്ങി നിൽക്കുക.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

സങ്കല്പികമായ എല്ലാ സംശയങ്ങളും അജണ്ടയിലുണ്ട്. നിങ്ങൾക്ക് ഈ ഉപദേശം അനുചിതമായി തോന്നാം, പക്ഷേ നക്ഷത്രങ്ങൾ നിങ്ങളോട് തീർത്തും ഉത്തരാദിത്വമില്ലാതെ പെരുമാറാൻ ആവശ്യപ്പെടുന്നു. എന്നാൽ ബുദ്ധിയുള്ള മിഥുനരാശിക്കാർ സംഘര്‍ഷങ്ങള്‍ ഏറ്റവും കുറച്ച്, പ്രശ്നം പരിഹരിക്കുന്ന വ്യാജേന കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

തീർത്തും അല്ലലില്ലാത്തോരു സാഹചര്യത്തിലേക്ക് നക്ഷത്രങ്ങൾ നിങ്ങളെ തള്ളിവിടുകയാണ്. മാതൃകാപരമായി, ജീവിതമെന്നാൽ ഒരിക്കലും അവസാനിക്കാത്ത ഒരു വലിയ ആഘോഷമായിരിക്കണം. എന്നാൽ ഇപ്പോഴത്തെ അവസ്ഥയുടെ മറുപുറമെന്തെന്നാൽ ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് പോലും അവഹേളിക്കപ്പെട്ടതായി തോന്നുക എന്നതാണ്. നിങ്ങൾക്ക് എന്തുകൊണ്ട് ഇത്രയും സെൻസിറ്റീവ് ആകുന്നത് ഒഴിവാക്കി പങ്കാളികളെ വിശ്വസിച്ചുകൂടാ?

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ ചിഹ്നത്തിന് വന്യമായൊരു വശമുണ്ട്, അതിനാലാണ് ഇന്നത്തെ ഗ്രഹങ്ങളുടെ ചിത്രം നിങ്ങൾക്ക് തീർത്തും അനിയോജ്യമാകുന്നത്. ഒരു പ്രശ്നമെന്തെന്നാൽ നിങ്ങൾ ഒരുപക്ഷേ നിങ്ങളെ അവഹേളിക്കുന്ന തരത്തിലോ അല്ലെങ്കിൽ നല്ലതല്ലാത്തതു ആയ പറയേണ്ടിയോ കേൾക്കേണ്ടിയോ വരും. വിവേകപൂർവം പെരുമാറുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

എല്ലാ അർത്ഥത്തിലും ഒരു ചൂതുകളിയിൽ പങ്കെടുക്കുക, നിങ്ങളുടെ പണം ഒരു മത്സരത്തിനോ അല്ലെങ്കിൽ അത്തരം അസാധാരണമായ എന്തിലെങ്കിലുമോ നിക്ഷേപിക്കുക, പക്ഷേ വിജയിക്കുമെന്ന് പ്രതീക്ഷിക്കരുത്. വിവേകമുള്ള കന്നിരാശിക്കാർ അവരുടെ ചിഹ്നത്തിന്റെ സൂക്ഷ്മതയുള്ള സ്വഭാവത്തിൽ പെരുമാറും. അധികമായി ലഭിക്കുന്ന കാര്യം എന്തെന്നാൽ മാസം മുഴുവൻ നിങ്ങൾക്ക് സാമ്പത്തികമായ ആനുകൂല്യങ്ങൾ ലഭിക്കും.

Horoscope, Astrology

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളുടെ കുടുംബത്തിന്റെ പ്രതീക്ഷകളും ഗാർഹികമായ സ്വപ്നങ്ങളൂം മറ്റെല്ലാത്തിനേക്കാളും മുന്നിലുണ്ടാകണം. ദീർഘകാലത്തേക്കുള്ള കാര്യങ്ങളിൽ ശ്രദ്ധ നൽകി പ്രായോഗികമായ വിവരങ്ങൾ നിങ്ങൾക്ക് വിശ്വാസമുള്ള അനുവഭവങ്ങളുള്ളവർക്ക് നൽകുക. എന്തുകൊണ്ട് പങ്കാളികൾ അവരുടെ ഭാഗം ചെയ്തുകൂടാ? നിങ്ങളക്ക് ഇതിനേക്കാൾ പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യാനില്ലേ?

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

മറ്റുള്ളവരെ വഞ്ചിക്കുന്ന ഒരു കാര്യങ്ങളിലും ഇടപെടരുത്, എത്രതന്നെ നിങ്ങളുടെ ഭാഗത്ത് ന്യായമുണ്ടെന്ന് നിങ്ങൾക്ക് തോന്നിയാലും. നിങ്ങളെ വഞ്ചിച്ചവർക്ക് അവർക്ക് ലഭിക്കേണ്ട വിധി നിങ്ങളുടെ ഒരു ഇടപെടലും കൂടാതെതന്നെ ലഭിക്കും. അവരുടെ രീതികളില് തെറ്റ് അവർക്ക് തന്നെ വ്യക്തമാകും, അത് നിങ്ങൾക്ക് ഉറപ്പിക്കാം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

അടഞ്ഞ കതകുകൾക്ക് പിന്നിൽ ഉണ്ടായ ആശയങ്ങളും, വിശ്വാസങ്ങളും പ്രവർത്തനങ്ങളും മുന്നിലേക്ക് കൊണ്ടുവരാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടാകും. എന്നാൽ ഇതിന്റെയെല്ലാം ഭാഗമായവരോട് നീതിയുക്തമായി പെരുമാറാൻ നിങ്ങളൊരുപാട് കഷ്ടപ്പെടേണ്ടി വരും. എല്ലാ കുറവുകളും നല്ലതും തത്തുല്യമായി അളന്നുനോക്കി ഒരു ന്യായമായ പരിസമാപ്‌തിയിൽ എത്തുക എന്നുള്ളതാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നല്ല നര്മത്തിന്റെയും സഹിഷ്ണുതയുടെയും ഒരന്തരീക്ഷം ഉണ്ടാക്കി എടുക്കാനുള്ള സത്യസന്ധമായ പ്രയത്നം നിങ്ങൾ നടത്തേണ്ടതുണ്ട്. ഇത് പ്രധാനമായും തൊഴിലിടത്തിലും, അല്ലെങ്കിൽ തങ്ങളുടെ അവകാശങ്ങളെ പറ്റി ബോധ്യമുള്ളൊരു ജനതയുള്ള ഏതൊരു സാമൂഹിക പ്രവർത്തികളിലും ബാധകമാണ്. കഴിയുമെങ്കിൽ മറ്റുള്ളവരുടെ ഭാഗത്ത് നിന്നുകൂടെ കാര്യങ്ങൾ കാണാൻ ശ്രമിക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഈ ആഴ്ച മുഴുവനും നടത്തുന്ന യാത്ര ക്രമീകരണങ്ങളെ കുറിച്ച് നിങ്ങൾക്ക് നല്ല ശ്രദ്ധയുണ്ടാകണം. ആശയക്കുഴപ്പങ്ങളിലേക്കും, പ്രശ്നങ്ങളിലേക്കും നയിക്കുന്ന ഗ്രഹങ്ങളുടെ പ്രവണതയെ, എല്ലാ ആദേശങ്ങളും നിർദേശങ്ങളും കൃത്യമായി പരിശോധിക്കുന്നതിലൂടെ എതിർക്കുക. ശരിക്കുമുള്ള പ്രശ്നം നിങ്ങളുടെ ക്ഷമയില്ലായ്മയും പെട്ടെന്നു കാര്യങ്ങൾ തീർക്കാനുള്ള പ്രവണതയിലുമാണ്, അതിനാൽ സമയമെടുത്ത് ചെയുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടേത് അഭൌമികമായൊരു ചിഹ്നമാണ്, അതിനാൽ നിങ്ങളുടെ ദൈനംദിന കാര്യക്രമങ്ങളും പരിപാടികളും ഒരു വശത്തേക്ക് മാറ്റി നിങ്ങളുടെ ദീര്ഘവീക്ഷണത്തിനു വളരാനുള്ള സന്ദർഭം നൽകുക. ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ സ്വപ്നങ്ങളെ വ്യാപിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് നിങ്ങൾ ജീവിക്കുന്ന ലോകത്തെ മനസിലാക്കാൻ ശ്രമിക്കുക. മനസ് ഏറ്റവും ഉന്നതത്തിലിരിക്കുന്ന സമയമാണിത്.

Visit our Daily Horoscope Section Here

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook