ആധുനിക ശാസ്ത്രത്തിൽ നിന്നും രക്ഷനേടാനുള്ള അഞ്ചാമത്തേയും അവസാനത്തെയും ആശയമാണ് ഞാനിന്ന് പങ്കുവയ്ക്കുന്നത്. നമ്മുടെ തലച്ചോറിലെ പരസ്‌പരവ്യവഹാരത്തിന്റെ സംഗീർണതയുടെ ഭാഗമായിട്ടാണ് നമ്മൾ മനുഷ്യർക്ക് അത്ഭുതകരമായ ചിന്തകൾ ഉണ്ടാകുന്നത്. നമ്മുടെ തലച്ചോറിലെ പരസ്‌പരവ്യവഹാരങ്ങളേക്കാൾ സംഗീർണമാണ് സൂര്യനിലെ ഇത്തരം വ്യവഹാരങ്ങൾ. അതിനാൽ നമ്മൾ ചിന്തിക്കുന്നതിനേക്കാൾ കൂടുതൽ സൂര്യൻ ചിന്തിക്കുന്നു. എനിക്കറിയാം ഇതൊരല്പം അതിശയോക്തി കലർത്തി പറയുന്നതാണെന്ന് നിങ്ങൾക്ക് തോന്നുമെന്ന്, പക്ഷേ ഞാൻ പറയുന്നത് കള്ളമല്ല.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ചില സമയങ്ങളിൽ നിങ്ങൾക്ക് ഒരുപാട് കാര്യങ്ങളിൽ നിന്നും തിരഞ്ഞെടുക്കേണ്ടി വരും. അപ്പോൾ നിങ്ങൾക്കെങ്ങനെ നിങ്ങളുടെ മനസ്സിനെ പാകപ്പെടുത്തി എടുക്കാൻ സാധിക്കും? ഒരുപക്ഷേ നിങ്ങൾക്ക് അങ്ങനൊരു തെരെഞ്ഞെടുപ്പ് നടത്തേണ്ടി വരില്ല. ഒരുപക്ഷേ നിങ്ങൾക്ക് ഭാവിയെ അതിന്റെ വഴിക്കുവിട്ട്, നടക്കുന്നത് പോലെ നടക്കട്ടെ എന്നും വയ്ക്കാം. നക്ഷത്രങ്ങളുടെ ഉപദേശം ഉൾക്കൊണ്ട്, നിങ്ങളുടെ തിരഞ്ഞെടുക്കാനുള്ള ഉപാധികൾ കുറച്ച് നാളുകളിലേക്കും കൂടെ തുറന്നു വയ്ക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

സാമ്പത്തിക കാര്യങ്ങളാകും ശ്രദ്ധാകേന്ദ്രം, പ്രത്യേകിച്ചും ഈയടുത്തായി വന്ന പുരോഗതിയുടെ പശ്ചാത്തലത്തിൽ. നിങ്ങളുടെ ദീർഘകാല ഭാവിയെക്കുറിച്ച് നിങ്ങൾ എത്ര തന്നെ വ്യാകുലപ്പെട്ടാലും, ചെറിയൊരു പ്രയത്നം തന്നെ എല്ലാം ശരിയാക്കി കൊണ്ടുവരും. നിങ്ങളുടെ ഔദ്യോഗികവും, ലൗകികവുമായ ആഗ്രഹങ്ങൾക്ക് വേണ്ടി നിങ്ങളാൽ കഴിയുന്ന എല്ലാ പ്രയത്നങ്ങളും നൽകുക. പാഴാക്കി കളയാൻ സമയമില്ല.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

പ്രായോഗികമായ പ്രവർത്തികള്‍ പൂർത്തിയാക്കി,സാമ്പത്തിക പദ്ധതികൾ നിർമിക്കാനുള്ള നല്ലൊരു ദിവസമാണിന്ന്. എന്നിരുന്നാലും, അപവാദങ്ങളും, രഹസ്യങ്ങളും സൃഷ്ടിക്കുന്ന ആശങ്കകൾ ഉണ്ടാകാം. വസ്തുതകളിലേക്ക് ശ്രദ്ധചെലുത്തിയാൽ എല്ലാകാര്യങ്ങളും വ്യക്തമാക്കാവുന്നതാണ്. ദൂരെ നിന്നുമുള്ളൊരു വാർത്ത അടുത്ത ആഴ്ച്ച എത്തിച്ചേരാൻ സാധ്യതയുണ്ട്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഒരുപാട് വിജയങ്ങളുടെ ഭാഗമായി നിങ്ങളുടെ പദവി വർധിക്കാനുള്ള സാധ്യതയുണ്ടെന്ന് നിങ്ങൾ കരുതുന്നു. എന്നാൽ, ഒരുപാട് മേഖലകളിലേക്ക് ഒരേസമയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നിങ്ങളുടെ അവസ്ഥയെ സഹപ്രവർത്തകർ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഒരുപക്ഷേ നിങ്ങൾ നിങ്ങളെത്തന്നെ ഇത് ആശയകുഴപ്പത്തിൽ ആക്കിക്കൊണ്ടിരിക്കുകയാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

വെറുതെ നിങ്ങളെത്തന്നെ പാടുപെടുത്തിയത് കൊണ്ട് നിങ്ങൾക്ക് ഒന്നും ലഭിക്കാൻ പോകുന്നില്ല. ഒരു ഇടവേള എടുക്കുന്നതിനെക്കുറിച്ചു എന്താണ് അഭിപ്രായം? ആർക്കും നിങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യം നിങ്ങളെ കൊണ്ട് ചെയ്യിക്കാൻ സാധിക്കില്ല എന്നറിഞ്ഞുകൊണ്ട്‌ തന്നെ പറയുകയാണ്. ഇന്നത്തെ ഉച്ചകഴിഞ്ഞുള്ള സമയം കുറച്ചുകൂടെ സമാധാനപൂർണമായതായി കാണപ്പെടുന്നു, നിങ്ങൾക്കും ഈ സമയം വിശ്രമിക്കാനായി ഉപയോഗപ്പെടുത്താം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സൂര്യൻ നിങ്ങളെ കഠിനമായി പ്രവർത്തിക്കാനും, കൂടുതൽ സമ്പാദിക്കാനും, നിങ്ങളുടെ കരുതൽ വർദ്ധിപ്പിക്കാനും പ്രേരിപ്പിക്കുന്നതിനാൽ നിങ്ങൾ സമൃദ്ധമായൊരു സമയത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. നിങ്ങൾ ശ്രദ്ധ നല്കാൻ ഉപേക്ഷ കാണിച്ച സാമ്പത്തിക സാധ്യതകളിലേക്ക് ഒരു സുഹൃത്ത് വ്യക്തത കൊണ്ടുവരും. നിങ്ങളുടെ പ്രണയപങ്കാളി അധികമായി കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കും, അതിനു അനുവദിക്കരുത്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളുടെ ഊർജത്തെ ശ്രദ്ധയോടെ ഉപയോഗപ്പെടുത്തിയാൽ നിങ്ങളുടെ ബിസിനസ് സാധ്യതകൾ മികവുറ്റതാകും. ഇന്ന് രാവിലെ പ്രോത്സാഹനാർഹമായ വാർത്ത കേൾക്കാമെങ്കിലും,മുൻപുണ്ടായ ചില അസ്വസ്ഥപ്പെടുത്ത കാര്യങ്ങലോട് നിങ്ങൾ പൊരുത്തപ്പെടുന്നതേ ഉണ്ടാകൂ. ഈ മണിക്കൂറിൽ നിങ്ങളുടെ പ്രണയസംബന്ധമായ കാര്യങ്ങൾ ശോഭനമായി കാണുന്നു.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

എല്ലാ ദൈനംദിന പ്രവർത്തികളും നിങ്ങളുടെ നിയന്ത്രണത്തിനുള്ളിൽ ആക്കിയില്ലെങ്കിൽ, അവസാന നിമിഷം ലഭിക്കുന്ന ചില ക്ഷണങ്ങൾ നിങ്ങൾ ഒഴിവാക്കേണ്ടി വരും. അപ്രതീക്ഷിതമായി വിരുന്നുകാരും, വാർത്തകളും വരാൻ സാധ്യതയുണ്ട്,അതുകരണ൦ തന്നെ നിങ്ങളുടെ ദീർഘകാല ഉദ്ദേശ്യങ്ങൾക്ക് കോട്ടം തട്ടാം. നിങ്ങളുടെ സാമ്പത്തിക ഭാവി ക്രമീകരിക്കേണ്ട ആവശ്യം ഇപ്പോഴുണ്ട്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ ഭാവിയിലേക്ക് നിങ്ങൾ ഇപ്പോൾ എങ്ങനെയാണോ അങ്ങനെ തന്നെ നീങ്ങണമോ അതോ മാറ്റാമെന്ന ആവശ്യത്തെ അംഗീകരിക്കേണ്ടതുണ്ടോ എന്ന് പരിഗണിക്കാൻ ഉചിതമായ സമയമാണ്. വ്യത്യസ്തമായ തെരഞ്ഞെടുപ്പുകളിൽ നിന്നും തിരഞ്ഞെടുക്കാനായി അധികമൊന്നുമില്ല എന്ന് നിങ്ങൾക്ക് മനസിലാകും. ഒരു വിജയസാധ്യതയുള്ള സാമൂഹിക കർത്തവ്യത്തിന് നിങ്ങൾ അനിയോജ്യനായ വ്യക്തിയാണെന്ന് എനിക്ക് തോന്നുന്നു.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പ്രധാനപ്പെട്ട പല തീരുമാനങ്ങളും നിങ്ങളറിയാതെ എടുക്കപ്പെടുന്നുണ്ട്, ഒരുപക്ഷേ, വെല്ലുവിളി ഉയർത്തുന്ന പുതിയൊരു സംരംഭത്തിലേക്ക് നിങ്ങളെ ഉൾക്കൊള്ളിക്കാനുള്ള സാധ്യതയുമുണ്ട്. താമസിക്കാതെ തന്നെ പ്രയോഗികമായൊരു തീരുമാനം എടുക്കുക, അല്ലെങ്കിൽ നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യങ്ങൾ എല്ലാംതന്നെ മാറിയതായി നിങ്ങൾ മനസിലാക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ വാരാന്ത്യത്തിൽ ദൂരേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഇപ്പോൾ തന്നെ തയ്യാറെടുപ്പുകൾ തുടങ്ങണം. നിങ്ങളുടെ സമയം സൗജന്യമാണെങ്കിൽ, നിങ്ങളെ അത്ഭുതപ്പെടുത്തികൊണ്ട് ചില ക്ഷണങ്ങൾ വരാൻ സാധ്യതയുണ്ട്. എന്നിരുന്നാലും എല്ലാ കാര്യങ്ങളും കാണുന്നപോലെ തന്നെ നടക്കാനും സാധ്യതയില്ല, അതുകൊണ്ടു തന്നെ അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങൾ രണ്ട് ദിശയിലേക്ക് പിടിച്ചു വലിക്കപ്പെടാം. അതിലൊരു പ്രശ്നവുമില്ലായെന്ന് നിങ്ങൾക്ക് തോന്നാം. പക്ഷേ നിങ്ങൾ ഒന്നും ചെയ്യുകയുമില്ല, നിങ്ങൾ എല്ലാത്തിൽ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്യുന്നൊരു സാഹചര്യത്തിൽ പെട്ടുപോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുമില്ല. രണ്ടാമത്തെ മികച്ച കാര്യത്തെ തിരഞ്ഞെടുക്കുന്നതിൽ ആകുലപ്പെടരുത്. ഒരുപക്ഷേ അതാകാം ഏറ്റവും നല്ല തീരുമാനം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook