ഇന്നത്തെ ദിവസം

ഈ ആഴ്ച ചില ഗ്രഹങ്ങളെയാകും ഞാന്‍ ശ്രദ്ധിക്കുക. ആദ്യമായി ശുക്രൻ: ഇതിന്റെ വെള്ളി പോലെയുള്ള വെളുത്ത നിറം കാരണം ചൈനക്കാർ ശുക്രനെ ലോഹ ഗ്രഹം എന്ന് വിളിക്കുന്നു. ആയുധം, യുദ്ധം, സൈന്യം എന്നിവയുമായി ബന്ധപ്പെടുത്തി കാണുന്നു. ശുക്രന്റെ ഇപ്പോഴത്തെ ശക്തമായ സ്ഥിതി നോക്കി ഒരു ചൈനീസ് ജ്യോതിഷി “ഒരു വാദത്തിന് തെറ്റല്ലാത്ത സമയമാണ് ഇപ്പോൾ” എന്ന് പറയും.

മേടം രാശി (മാർച്ച് 21 -ഏപ്രിൽ 20)

ഒരുപാട് കഠിനാദ്ധ്വാനം വേണ്ടതും എന്നാൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നതുമായൊരു ആഴ്ചയിലേക്കാണ് നിങ്ങൾ കടക്കുന്നത്. എന്നിരുന്നാലും നിങ്ങളുടെ ജാതകത്തിൻ്റെ ഒരു നിഗൂഢമായ കോണിൽ ഈ ആഴ്ചയവസാനം ചന്ദ്രൻ നിലനിൽക്കുന്നത് കാരണം, എല്ലാ കാര്യങ്ങൾ തികച്ചും സത്യസന്ധമായ രീതിയിലാണെന്ന് ഉറപ്പ് വരുത്തുക. ആ കാര്യത്തിൽ അത്ര ബുദ്ധിമുട്ടേണ്ടി വരില്ല. ബുധൻ, ശുക്രൻ, ചൊവ്വ എന്ന ആനന്ദത്രയത്തിനു നന്ദി. നിങ്ങൾ ഈ ആഴ്ച പൊതുവെ ശുഭാപ്തിവിശ്വാസവും സന്തോഷവുമുള്ളൊരു വ്യക്തിയായിരിക്കും.

ഇടവം രാശി (ഏപ്രിൽ 21 -മെയ് 21)

ഒരിക്കൽ കൂടെ, പണമാകും നിങ്ങളെ അസ്വസ്ഥനാക്കുക. അത്യാവശ്യമായ ഗാർഹികാവശ്യങ്ങൾ വന്നില്ലെങ്കിൽ നിങ്ങൾ പണത്തിന്റെ അധിക ചിലവുകൾ നടത്താൻ സാധ്യതയില്ല. എന്നിരുന്നാൽ പോലും നിങ്ങൾ ആവശ്യങ്ങളേക്കാൾ മുകളിൽ ആഡംബരത്തിനെ സ്ഥാപിക്കണം. തൊഴിലിൽ നിങ്ങൾ ആസൂത്രണ ഘട്ടത്തിലായതിനാൽ പരമാവധി വിവരം ശേഖരിക്കുക.

മിഥുനം രാശി (മെയ് 22 -ജൂൺ 21)

നിങ്ങളിൽ ചിലരെങ്കിലും ഒരു മുഷിപ്പില്ലാത്ത ആഴ്ചയ്ക്കു വേണ്ടി കാത്തിരിക്കുകയാണ്. ഒരു കാര്യം ഓർക്കേണ്ടതെന്തെന്നാൽ അന്തിമ തീരുമാനങ്ങളോ, നീണ്ട കരാറുകളോ എടുക്കേണ്ട ശുഭകരമായൊരു സമയമല്ലയിത്. നിങ്ങളുടെ പക്കൽ എല്ലാ മികച്ച ആശയങ്ങളുമുണ്ട്. നിങ്ങൾ അസാമാന്യബുദ്ധിയുള്ള വ്യക്തിയുമാണ്. പക്ഷേ എന്തോ വിചിത്രമായ കാരണം കൊണ്ട് നിങ്ങളുടെ ആസൂത്രണങ്ങളെല്ലാം നടപ്പാക്കാൻ വൈകുന്നു.

കർക്കിടകം (ജൂൺ 22- ജൂലൈ 23)

നിങ്ങൾ ഇപ്പോഴും യുദ്ധപാതയിലാണ്. എന്തു കൊണ്ട് ആ പാതയില്‍ തുടർന്നു കൂടാ? മറ്റുള്ളവരെ എപ്പോഴും നിങ്ങളുടെ മേലെ വിജയിക്കാൻ അനുവദിക്കുന്നതെന്തിനാണ്?. പക്ഷേ, അതോടൊപ്പം തന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പഴയൊരു പഴഞ്ചൊല്ലാണ്. ഒരു നല്ല സേനാധിപതി അയാളോ/അവരോ ജയിക്കുമെന്ന് ഉറപ്പുള്ള യുദ്ധങ്ങൾക്ക് മാത്രമേ പോരാടുകയുള്ളു. നിങ്ങൾ അതിർത്തി നാട്ടുന്നതിനു മുൻപ് ഉറപ്പിക്കേണ്ട മറ്റൊരു കാര്യം നിങ്ങളുടെ സാമ്പത്തിക പദ്ധതികളാണ്.

ചിങ്ങം (ജൂലൈ 24 – ആഗസ്റ്റ് 23)

എന്താണ് സംഭവിക്കുന്നത് എന്നല്ലേ? ജ്യോതിശാസ്ത്രപരമായി പറഞ്ഞാൽ പകുതി അംഗീകരിച്ച ഭയവും, ആഴത്തിലുള്ള കോപവും നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുകയാണ്. അത്തരം ചിന്തകളെ വീക്ഷണത്തിൽ മാത്രം നിർത്തി ഏറ്റവും വിജയകരമായി ഭവിക്കാവുന്ന ഒരു കാലഘട്ടത്തെ നഷ്ടപ്പെടുത്താതിരിക്കുക. നിങ്ങളുടെ അഗാധമായ ലക്ഷ്യത്തിൽ നിന്നും നിങ്ങളെ പിന്തിരിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നിങ്ങളുടെ ജീവിതം പ്രോത്സാഹിപ്പിക്കുകയാണെന്ന് മറക്കാതിരിക്കുക.

കന്നി രാശി (ആഗസ്റ്റ് 24- സെപ്റ്റംബർ 23)

തൊഴിൽപരമായി നിങ്ങൾ അർഹിക്കുന്ന കാര്യങ്ങൾക്ക് എല്ലാ കഴിവുമുപയോഗിച്ചു പ്രയത്നിക്കുക. ഉദ്യോഗപരമായ കാര്യങ്ങളല്ല നിങ്ങളുടെ ആശങ്കയുടെ ഫോക്കസ് എങ്കിൽ, ജീവിത നിലവാരം ഉയർത്തുന്നതും, നിങ്ങളുടെ പ്രശസ്തി വർദ്ധിപ്പിക്കുന്നതുമായ ഒരു പൊതുസേവന മേഖല കണ്ടെത്തുക. ഈ കാലഘട്ടത്തിന്റെ ഏറ്റവും മികച്ച കാര്യമെന്തെന്നാൽ ദീർഘകാല ഉത്തരവാദിത്വങ്ങളിൽ നിന്നും നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ഒഴിഞ്ഞു മാറാമെന്നുള്ളതാണ്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങളുടെ ഇപ്പോഴത്തെ തന്ത്രത്തെ അടിസ്ഥാനപ്പെടുത്തി നിങ്ങൾക്ക് രണ്ട് ചോയ്സ് ഉണ്ട്. ഒന്നുകിൽ നിങ്ങൾക്ക് ഗാർഹികവും ഔദ്യോഗികവുമായ യത്നങ്ങളുടെ വിശദാംശങ്ങളിലേക്ക് പോകാം അല്ലെങ്കിൽ വിശദാംശങ്ങളുടെ ചോദ്യങ്ങളിലേക്കു പോകുന്നതിൽ നിന്നും ഒരുപടി പിന്നിലേക്ക് മാറി, നിങ്ങളുടെ തത്വങ്ങളെയും വിശ്വാസങ്ങളെയും മാത്രം നിങ്ങളുടെ ഏക മാർഗദർശികളാക്കാം. ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ ചുറ്റിനുമുള്ള മനുഷ്യർ നിങ്ങളിൽ നിന്നും മറച്ചു വയ്ക്കുന്ന രഹസ്യങ്ങളുടെ എണ്ണമാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24- നവംബർ 22)

മറ്റെന്തിനേക്കാളും ധനസംബന്ധമായ ചോദ്യങ്ങളാകും ഈ ആഴ്ചകളിൽ ഏറ്റവും സങ്കീർണ്ണമായത്. ആളുകൾ എന്തു തന്നെ പറഞ്ഞാലും ഒരു തീരുമാനങ്ങളും വേഗത്തിലെടുക്കേണ്ട കാര്യമില്ല എന്നുള്ളതിൽ ആശ്വാസം കണ്ടെത്തുക. കൂടാതെ നിങ്ങളുടെ ദീർഘകാല താല്പര്യങ്ങൾക്ക് പിന്തുണ ലഭിക്കുകയാണെന്ന് കൂടെ ഞാൻ പറഞ്ഞു കൊള്ളട്ടെ. എന്തു തന്നെ ആയാലും ചന്ദ്രൻ നിങ്ങൾക്ക് 110 ശതമാനം പിന്തുണ നൽകുന്നു.

ധനു രാശി (നവംബർ 23- ഡിസംബർ 22)

നിങ്ങളുടെ പ്രതികരണങ്ങളെയെല്ലാം ചന്ദ്രൻ എപ്പോഴും അതിവൈകാരികമാക്കുന്നുണ്ട്. നിങ്ങൾ അക്ഷമനാകാനുള്ള നല്ലൊരു കാരണമുണ്ടെന്നു നിങ്ങൾക്ക് തോന്നിയേക്കാം. നിങ്ങളുടെ സങ്കല്പത്തിന് വിപരീതമായി മറ്റുള്ളവർക്കെല്ലാം എല്ലാം എളുപ്പത്തിലും ലഭിക്കുന്നില്ല. നിങ്ങളുടെ പങ്കാളി തെറ്റാണെന്നതിന് നിങ്ങൾ എപ്പോഴും ശരിയാണെന്ന അർത്ഥവുമില്ല. കുറച്ചു ദിവസത്തിനുള്ളിൽ സ്ഥിഗതികൾ ശരിയാകും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

തൊഴിലിടത്തിലെ സമ്മർദത്തിൽ നിന്നോ, ഗാർഹികമായ ജോലികൾ ചുമത്തുന്ന ഭാരത്തിൽ നിന്നോ ഒരു ഇളവ് ലഭിക്കുന്നില്ലെങ്കിൽ അതിശയിക്കേണ്ടതില്ല, കാരണം, നിങ്ങളുടെ സൗരനിലയിലുടെ ശ്രദ്ധയുള്ളൊരു അകലത്തിൽ അക്ഷുബ്ധനായ ശനി ഒളിഞ്ഞിരിക്കുകയാണ്. പുതിയ അനുഭവങ്ങൾ നേരിടാൻ നിങ്ങൾ പഠിക്കുന്നൊരു കാലഘട്ടമായതിനാൽ, ഇതൊരു നല്ല സമയമാണെന്നത് നിങ്ങൾ മനസിലാക്കണം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

പ്രവചനാതീതമായ നിങ്ങളുടെ സ്വഭാവം പലപ്പോഴും മറ്റുള്ളവരെ അസ്വസ്ഥരാക്കുമെങ്കിലും, ജീവിതത്തിനോട് നിങ്ങക്കുള്ള സൃഷ്ടിപരമായതും വ്യതിരിക്തവുമായ സമീപനത്തിൽ നിങ്ങൾ അഭിമാനിക്കുന്നു. അവരെന്തു തന്നെ ചിന്തിച്ചാലും, ഭയമോ അനുകമ്പയോ ഇല്ലാതെ നിങ്ങളുടെ അതിവിശിഷ്ടമായ അഭിലാഷങ്ങൾ നേടിയെടുക്കാനുള്ള സമയമാണിത്. സാമ്പത്തികപരമായി നിങ്ങളുടെ ആദ്യത്തെ തെരഞ്ഞെടുപ്പ് തന്നെയാണ് ശരിയെന്നാണ് ഇപ്പോൾ തോന്നുന്നത്.

മീനം രാശി (ഫെബ്രുവരി 20- മാർച്ച് 20)

വളവു തിരിവുകളുടെയും ചാഞ്ചാട്ടങ്ങളുടെയും കാര്യമാണ്. ഒരു വശത്തു ഗാർഹിക അഭിവൃദ്ധി തടസങ്ങളില്ലാതെ തുടരുന്നു, എന്നാൽ മറുവശത്തു കരാറുകളും തീരുമാനങ്ങളും വൈകുന്നതു കാരണം താൽകാലികമായ നിരാശ നേരിടാം. നിങ്ങളുടെ ചക്രവാളം വികസിപ്പിച്ചു കൊണ്ട്, നിങ്ങളുടെ സൗഖ്യത്തിന് ഏറ്റവും അത്യാവശ്യം വേണ്ട പ്രോചോദനം എത്ര ദൂരെ നിന്നാണെങ്കിലും കണ്ടെത്തേണ്ട ദിവസമാണിന്ന്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook