Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

Horoscope Today 04 April 2019: നിങ്ങളുടെ ഇന്നത്തെ ദിവസം

Horoscope and Astrology Today, 04 April , 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope may 22, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം, daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?, horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ, daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini, ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐ ഇ മലയാളം, നിങ്ങളുടെ ഇന്ന് എങ്ങനെ, വാരഫലം ഇവിടെ വായിക്കാം, rashi phalam, rasi phalam, രാശി ഫലം വായിക്കാം

ശാസ്ത്രത്തിന്റെ ലോകത്തിലെ കൂടുതൽ ദൂരത്തുനിന്നുമുള്ള വാർത്തകൾ. നമ്മുടെ തലച്ചോറിലെയും ശരീരത്തിലെയും അണുകൾ മറ്റൊരു ഗ്രഹത്തിലെ അണുകളുമായി ബന്ധപ്പെട്ടിരിക്കുകയാണെന്ന സിന്ധാന്തം ഇന്നലെ ഞാൻ പറയുകയുണ്ടായി. എനിക്ക് ഭ്രാന്താണെന്ന് നിങ്ങൾ കരുതിയെങ്കിൽ, ഈ സിന്ധാന്തത്തിന്റെ പേര് ക്വാണ്ടം എൻടാഗിൾമെന്റ് എന്നാണ്. കുറച്ചു വർഷങ്ങൾക്കുള്ളിൽ നിങ്ങളുടെ വീടുകളിലെ കംപ്യൂട്ടറുകൾ ഈ തത്വത്തെ അടിസ്ഥാനപ്പടുത്തി ആകും പ്രവർത്തിക്കുക.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ ദീർഘകാല ചക്രം രഹസ്യമായി തന്നെ നിൽക്കുന്നു. മറ്റുള്ളവർ നിങ്ങളുടെ കാര്യത്തിൽ ആവശ്യമില്ലാതെ ഇടപെടുവെന്ന് നിങ്ങൾക്ക് തോന്നാം. നിങ്ങൾ ശരിയുമായിരിക്കാം. എന്നാൽ അതല്ല ഇവിടുത്തെ പ്രശ്നം. ശരിക്കുമുള്ള ചോദ്യം നിങ്ങൾ പ്രതിരോധപരമായി പെരുമാറുന്നുണ്ടോ എന്നുള്ളതാണ്. ഒരുപക്ഷെ നിങ്ങളൊന്നു സമാധാനപ്പെട്ട്, നിങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

രസകരമായൊരു ഗ്രഹനില നിങ്ങളുടെ വീട്ടിലെ ജീവിതത്തെ ബാധിക്കും, ആസ്വാദ്യകരമായൊരു അന്തരീക്ഷം അതുകൊണ്ടുവരട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം. അടുത്ത സുഹൃത്തുക്കളോടും, പങ്കാളികളോടും പ്രധാനപ്പെട്ട എന്തെങ്കിലും വിഷയം വ്യക്തമാക്കാൻ ഉണ്ടെങ്കിൽ രാവിലെതന്നെ നടത്തുക. കാഴ്ച്ചയിൽ വലിയ വ്യത്യാസം വന്നില്ലെങ്കിലും നിങ്ങളുടെ ജീവിതം എന്നെന്നേക്കുമായി മാറിയിരിക്കുന്നു.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങൾ ഇടപെട്ടുകൊണ്ടിരിക്കുന്നത് ഒരിടത്തും ഉറച്ചുനിൽക്കാത്തവരുമായിട്ടാണ്. പങ്കാളികളെ ഒരു രീതിയിലേക്ക് കുട്ടികൊണ്ടുവരാൻ സാധിക്കാത്തതിൽ നിങ്ങൾക്ക് അസ്വസ്ഥതയുണ്ടാകും. എന്നിരുന്നാലും നേരത്തെ തീരുമാനിച്ച കൂടികാഴ്ചക ളുമായി മുന്നോട്ട് തന്നെ പോകുക. കാരണം, ജീവിതത്തിലെ സാമൂഹിക വശമെങ്കിലും സന്തോഷകരമായിരിക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ താല്പര്യത്തിനു വിരുദ്ധമായി നിങ്ങളുടെ ബന്ധങ്ങൾക്ക് വേണ്ടി നിങ്ങൾ ചില പ്രവർത്തികൾ ചെയ്യുന്നുണ്ട്.വസ്‌തുവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രശ്നമെങ്കിൽ നിങ്ങളെവിടെയാണ് എന്നുള്ളത് മറ്റുള്ളവരെ അറിയിക്കുന്നതാകും നല്ലത്. വർഷങ്ങളോളം നിങ്ങളെ അലട്ടാൻ പോകുന്നൊരു തെറ്റ് ചെയുക എന്നതാണ് നിങ്ങളിപ്പോൾ അവസാനമായി ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾക്ക് ഉപകാരപ്രദമായ രീതിയിലാണ് കാർഡുകൾ അടുക്കിയിരിക്കുന്നത്. പക്ഷേ ഇത് അർത്ഥമാക്കുന്നത് മറ്റുള്ളവരുടെ നല്ല പ്രകൃതത്തെ നിങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താമെന്നല്ല. ഏറ്റവും പ്രധാനം എന്തെന്നാൽ ഈ സൗഭാഗ്യം നിങ്ങൾക്ക് മാത്രമുള്ളതല്ല മറിച്ചു മറ്റുള്ളവർക്കെല്ലാം തുല്യമായി തന്നെ പങ്കിട്ടു നല്കാനുള്ളതാണെന്ന തിരിച്ചറിവാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ആശയവിനിമയത്തിന്റെയും, ആശയങ്ങളുടെയും ഗ്രഹമായ ബുധൻ നിങ്ങളുടെ ചാർട്ടിന്റെ പ്രദേശത്തുകൂടെ കടന്നു പോകുകയാണ്. ഇത് നിങ്ങളുടെ സാമ്പത്തികത്തെ സഹായിക്കുകയും നിങ്ങളുടെ സുരക്ഷയെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ സഹജാവബോധം ഏറ്റവും നല്ല നിലയിലായതിനാൽ നിങ്ങളുടെ സാമ്പത്തിക പ്രവർത്തികളുടെ പരിണതഫലം എന്തായിരിക്കുമെന്ന് നിങ്ങൾക്ക് വളരെ കുത്യമായി തന്നെ അറിയാൻ സാധിക്കും. നിങ്ങളുടെ തന്നെ പണമാണ് നിങ്ങൾ അപകടത്തിലേക്ക് തള്ളി വിടുന്നതെങ്കിൽ ശ്രദ്ധിക്കുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

യാത്ര പദ്ധതികൾ ദിവസത്തിന്റെ തുടക്കത്തിൽ അത്രകണ്ട് നല്ലതവണമെന്നില്ല, ചെയ്യാൻ പോകുന്ന പ്രവർത്തികളും അധികമായ ശ്രദ്ധയിലും, മുന്‍കരുതലിലും ചെയ്യണം. നിങ്ങളുടെ ചക്രവാളത്തിൽ ഒരു ചെറിയ പ്രശ്നം കാണുന്നു അതിനാൽ നിങ്ങൾ സംരക്ഷണം ഉറപ്പാക്കുക. വീട്ടിലുള്ളവർ പറയുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊന്നുമായിരിക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

പണവുമായി ബന്ധപ്പെട്ട് സകാരാത്മകമായി നടന്നു കൊണ്ടിരുന്ന കാര്യങ്ങൾ, ചില സംശയകരമായ സംഭവവികാസങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ടാകണം. തൊഴിലിടത്തിൽ പെട്ടെന്ന് വലിയ മാറ്റങ്ങൾ ഒന്നും കാണുന്നില്ലെങ്കിലും നിങ്ങളുടെ ആശയങ്ങളെ വിൽക്കാനും, പാടവങ്ങളെ വര്‍ദ്ധിപ്പിക്കാനും പ്രയത്‌നിക്കുക. ഇപ്പോൾ കാണുന്ന കാര്യമെന്തെന്നാൽ നിങ്ങൾക്ക് ഒരു വൈകാരിക ബന്ധത്തിൽ ചില വിട്ടുവീഴ്ചകൾ നടത്തേണ്ടി വരുമെന്നതാണ്. നേരിട്ടുള്ള ഏറ്റുമുട്ടൽ ഒരു പരിഹാരമല്ല.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സാമ്പത്തികമായ കാര്യങ്ങൾക്ക് ഇന്ന് കൂടുതൽ പ്രാധാന്യം നൽകുക, കാരണം ഇന്നത്തെ സൂഷ്മമായ തയ്യാറെടുപ്പുകൾ പിന്നെ നിങ്ങളുടെ പണം അധികമായി ചിലവായി പോകുന്നത് തടയും. വിവേകമുള്ള നിക്ഷേപങ്ങൾ നടത്താനുള്ള സമയമെത്തുമ്പോൾ, നിങ്ങൾ അന്നെടുത്ത സാമ്പത്തിക തീരുമാനങ്ങൾ നന്നായിരുന്നു എന്ന് നിങ്ങൾക്ക് മനസിലാകും. യാത്രയ്ക്കായുള്ള നിങ്ങളുടെ എല്ലാ സഹജവാസനയും ഉണർന്നിരിക്കുന്നതിനാൽ, താമസിക്കാതെ തന്നെ നിങ്ങൾ യാത്ര തുടങ്ങും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ പങ്കാളികൾ ഈ അടുത്തായി ചോദിച്ച ചോദ്യങ്ങളുടെ ഉത്തരം അതെ എന്നാണെങ്കിൽ ധൈര്യമായി മുന്നോട്ട് പോകുക. നിങ്ങൾക്ക് ഇപ്പോഴും ഒരു തീരുമാനം എടുക്കാൻ സാധിക്കുന്നില്ല എന്നാണെങ്കിൽ, ഈ കാര്യങ്ങൾ പരിഗണിക്കാൻ നിങ്ങൾക്ക് ഒരുപാട് സമയമുണ്ട്. കാരണം നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിന്റെ ഭാവി ഈ തീരുമാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇരിക്കുന്നത്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

പണവുമായി ബന്ധപ്പെട്ടുള്ള കൂടിക്കുഴഞ്ഞ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത് നിങ്ങൾക്ക് നിങ്ങളുടെ പ്രയത്നത്തിനൊത്തു കൂടുതൽ പ്രതിഫലം ലഭിക്കുമെന്നാണ്. നിങ്ങളുടെ ദീർഘകാല പദ്ധതികളിലും നല്ല അഭിവൃദ്ധിയുണ്ട്. നിങ്ങളുടെ പ്രവർത്തനങ്ങളുടെ ഫലമായി കൂട്ടമായ പ്രവൃത്തികളിൽ ചില തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

പുതിയ കാര്യങ്ങൾക്ക് പ്രാരംഭം നല്കാൻ പറ്റിയൊരു ദിവസമല്ല ഇന്ന്. അതൊരുപക്ഷേ നല്ല കാര്യവുമാണ്. ഒരുപക്ഷേ നിങ്ങൾക്ക് ചിന്തിക്കാൻ ഒരുപാട് സമയം കിട്ടാൻ സാധ്യതയുണ്ട്. അതുകാരണം തന്നെ പെട്ടെന്ന് തീരുമാനത്തിലെത്തി ഒരു പ്രതിബദ്ധത ചുമക്കുന്നതും, അതുപോലെ തന്നെ കുറച്ച സമയമെടുത്തു നിങ്ങൾക്ക് മികച്ചതെന്തെന്ന് മനസിലാക്കുന്നതും തമ്മിലുള്ള വ്യത്യാസം കാണിച്ചു തരും.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today 04 april 2019 aries capricorn taurus scorpio sagittarius gemini cancer check astrology prediction

Next Story
Horoscope Today 03 April 2019: നിങ്ങളുടെ ഇന്നത്തെ ദിവസംദിവസ ഫലം മലയാളം, രാശിഫലം, today horoscope, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com